Reni Raveendran

Tuesday, April 4, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ - .ഗോവ --Indian states -Goa

         ഗോവ സംസ്ഥാനം 

  1. ഗോവ ഇന്ത്യയിലെ 25 ആം സംസ്ഥാനമായി രൂപീകരിച്ചതെന്ന് ? 30 May 1987
  2. ഗോവ സംസ്ഥാനം ഇന്ത്യൻ യൂണിയന്റെ ഭാഗമായി തീർന്നത് ?1961(1987 വരെ കേന്ദ്ര ഭരണ പ്രദേശമായിരുന്നു)
  3. 450 വർഷത്തോളം ഗോവ ഏതു വിദേശശക്തിയുടെ കോളനിയായിരുന്നു?പോർച്ചുഗീസ്.
  4. ഗോവയുടെ തലസ്ഥാനം?പനാജി
  5. ഔദ്യോഗിക ഭാഷ ?കൊങ്കണി
  6. വലുപ്പത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവും ഏതാണ്?ഗോവ.
  7. ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌ പശ്ചിമ ഘട്ടത്തിലെ ഏതു മേഖലയിലാണ് ?കൊങ്കൺ
  8. അയൽ സംസ്ഥാനങ്ങൾ ഏതെല്ലാം ?മഹാരാഷ്ട്ര,കർണ്ണാടക
  9. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്ന സംസ്ഥാനo ?ഗോവ.
  10. ജില്ലകളുടെ എണ്ണം ?2 (നോർത്ത് ഗോവ &സൗത്ത് ഗോവ )
  11. ആദ്യ മുഖ്യമന്ത്രി ?ദയാനന്ദ് ബന്ദോദ്കർ
  12. ഗോവയിലെ ഏറ്റവും വലിയ പട്ടണം? വാസ്കോഡ ഗാമ
  13. പോർച്ചുഗീസ് നാഗരികതയെ ഓർമപ്പെടുത്തുന്ന ഗോവയിലെ നഗരം ?മഡ്ഗാവ്
  14. കിഴക്കിന്റെ റോം എന്നും വിശേഷണമുള്ള ഇന്ത്യൻ സംസ്ഥാനം?ഗോവ
  15. പുരാതനകാലത് ഗോപകപ്പട്ടണം, ഗോമന്ത്,ഗോവപുരി ഗോമന്തകരാജ്യം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം ?ഗോവ.
  16. ഗോവയിൽ ആദ്യം എത്തപ്പെട്ട പോർച്ചുഗീസ് സാഹസികൻ ?അൽഫോൺസോ ദെ ആൽബുക്കർക്ക്(1510 നവംബർ 25)
  17. പോർച്ചുഗീസ് അധീനതയിൽ ആദ്യം ഗോവയുടെ തലസ്ഥാനം ?വെൽഹ ഗോവ (ഓൾഡ് ഗോവ )
  18. 1843ൽ ഏതു ഏതു പകർച്ചവ്യാധിയുടെ കാരണത്താലാണ് ഗോവൻ തലസ്ഥാനം പനാജിയിലേക്കു മാറ്റിയത് ?മലമ്പനി
  19. കിഴക്കിലെ ലിസ്ബൺ എന്ന് അറിയപ്പെട്ടിരുന്നത്?ഓൾഡ് ഗോവ
  20. ആരെ പരാജയപ്പെടുത്തിയാണ് പോർച്ചുഗീസ് ഗോവയുടെ ഭരണം കയ്യടക്കിയത് ?ബിജാപ്പൂർ സുൽത്താനായിരുന്ന യൂസഫ് ആദിൽ ഷാ (1950 )
  21. 19 December 1961 നു ഇന്ത്യൻ സേന ഗോവയെ പോർച്ചുഗീസ് അധീനതയിൽ നിന്ന് മോചിപ്പിക്കുന്നതിനായി നടത്തിയ സൈനിക നീക്കം ?ഓപ്പറേഷൻ വിജയ്
  22. ഏതൊക്കെ പ്രദേശങ്ങളായിരുന്നു പോർച്ചുഗീസ് അധീനതയിൽ നിന്നും 1961 ൽ ഇന്ത്യയോട് ചേർക്കപ്പെട്ടത് ?ഗോവ,ദാമൻ,ഡ്യൂ
  23. കത്തോലിക്കാ സഭയുടെ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഗോവയിലെത്തിയ വര്ഷം ?1542
  24. ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ഏതു ദേവാലയത്തിലാണ്‌? കാസാ പ്രൊഫസ്സാ ബോം ജീസസ് ബസിലിക്ക
  25. ഗോവയിലെ രണ്ടു പൈത്യക സ്ഥാനങ്ങൾ ? ബോം ജീസസ് ബസിലിക്ക,ഓൾഡ് ഗോവയിലെ കോൺവെന്റുകളും
  26. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഗോവയിൽ നിലനിൽക്കുന്ന ഏക സിവിൽ കോഡ് ?നെപോളിയോണിക് സിവിൽ കോഡ് (ഫ്രഞ്ച് സിവിൽ കോഡ് )
  27. ഏതു ആർട്ടികളിലെ ഭേദഗതി പ്രകാരമാണ് ഗോവക്ക് ചില പ്രത്യേക ഭരണഘടന ആനുകൂല്യങ്ങൾ നൽകിയത്?371(1)
  28. ഗോവയിലെ രണ്ടു വലിയ നദികൾ ?സുവാരി,മാണ്ഡവി
  29. ഗോവയിലെ നാഷണൽ പാർക്ക് ?ഭഗ്‌വാൻ മഹാവീർ &മോളേം നാഷണൽ പാർക്ക്
  30. ഡോ.സാലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ ?ഗോവയുടെ പടിഞ്ഞാറുഭാഗത്തുള്ള ചോഡനേം ദ്വീപിൽ
  31. സംസ്ഥാന മൃഗം?കാട്ടുപോത്ത്
  32. സംസ്ഥാന പക്ഷി ?മഞ്ഞ കഴുത്തോട് കൂടിയ വാനമ്പാടി (ബുൾബുൾ)
  33. സംസ്ഥാന പുഷ്പം ?ചെമ്പകം
  34. സംസ്ഥാന വൃക്ഷം ?കരിമരുത്
  35. ഗോവയിലെ അന്താരാഷ്ട്ര വിമാനത്താവളം ?ഗോവ അന്താരാഷ്ട്ര വിമാനത്താവളം ,ദാബോലിം (Goa International Airport, also known as the Dabolim airport)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...