Reni Raveendran

Tuesday, April 4, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ -.ആന്ധ്രാപ്രദേശ് -Indian states -Andrapradesh

          ആന്ധ്രാപ്രദേശ് സംസ്ഥാനo

  1. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം?ഹൈദരാബാദ്(തെലങ്കാനയുടെ തലസ്ഥാനവും ആണ് )
  2. എത്ര വർഷത്തേക്കാണ് ആന്ധ്രാ-തെലുങ്കാന സംയുക്ത തലസ്ഥാനമായി ഹൈദ്രബാദ് പ്രവർത്തിക്കുക ?10 (2014 മുതൽ )
  3. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരിയായി തീരുമാനിക്കപ്പെട്ടിരിക്കുന്നത്       ഏതു നഗരമാണ് ? ഗുണ്ടൂർ ജില്ലയിലെ അമരാവതി  
  4. ആന്ധ്രാപ്രദേശിന്റെ അതിർത്തി സംസ്ഥാനങ്ങൾ ?തെലങ്കാന, ഛത്തീസ്ഗഡ്‌,ഒറീസ,മഹാരാഷ്ട്ര,തമിഴ്‌നാട്‌, കർണ്ണാടക
  5. ജില്ലകളുടെ എണ്ണം ?13
  6. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യം രൂപീകരിച്ച സംസ്ഥാനം?ആന്ധ്രാ സംസ്ഥാനം
  7. ആന്ധ്രാ സംസ്ഥാനം രൂപീകരിച്ചതെന്ന് ? ഒക്ടോബര് 1,1953
  8. അന്നത്തെ ആന്ധ്രായുടെ തലസ്ഥാനം ?കുർണൂൽ
  9. അതിനു മുൻപ് ആന്ധ്രാ ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ?മദ്രാസ്
  10. തെലുങ്കു ഭാഷ സംസാരിക്കുന്നവർക്കായി പ്രത്യേകമായി ഒരു സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചു നിരാഹാരം കിടന്നു മരണമടഞ്ഞ കോൺഗ്രസ് നേതാവ് ?പോറ്റി ശ്രീരാമലു (1952 )
  11. സംസ്ഥാന പുനർരൂപീകരണത്തിന്റെ ഭാഗമായി ഹൈദ്രബാദ് സംസ്ഥാനത്തിലെ തെലുങ്കു സംസാരിക്കുന്ന പ്രദേശം(തെലങ്കാന) ആന്ധ്രായുമായി ചേർക്കപെട്ട് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിച്ചതെന്ന് ?1956 നവംബർ 1(ഹൈദ്രബാദ് തലസ്ഥാനം ആയി)
  12. ഹൈദരാബാദിലെ മറാത്താ പ്രദേശം ഏതു    സംസ്ഥാനത്തിലേക്കു ചേർക്കപ്പെട്ടു? ബോംബെ 
  13. ഹൈദരാബാദിലെ കന്നഡ പ്രദേശം ഏതു സംസ്ഥാനത്തിലേക്കു ചേർക്കപ്പെട്ടു?മൈസൂർ 
  14. .തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് ?2014 ജൂൺ 2
  15. ആദ്യ ആന്ധ്രാമുഖ്യമന്ത്രി ?തെങ്ങുതിരി പ്രകാശം(T .പ്രകാശം )
  16. ആദ്യ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ?നീലം സഞ്ജീവറെഡ്‌ഡി (പിന്നീട് ഇന്ത്യയുടെ ആറാമത്തെ പ്രസിഡന്റ് ആയി )
  17. ഇന്ത്യയിൽ ഏറ്റവും അധികം സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?തെലുങ്കു
  18. തെലുങ്കു ശ്രേഷ്ഠഭാഷയായി (ക്ലാസിക് ലാംഗ്വേജ്) ആയി പ്രഖ്യാപിച്ചത് ?2008
  19. ഇന്ത്യയിലെ ശ്രേഷ്ഠഭാഷകൾ?തമിഴ് (since 2004),സംസ്കൃതം (since 2005) തെലുങ്ക് (since 2008),കന്നഡ (Since 2008),മലയാളം (since 2013),ഒഡിയ (since 2014)
  20. ശിലാശില്പകലയ്ക്കു(സ്റ്റോൺ ക്രാഫ്റ്റ്) പ്രശസ്തമായ ആന്ധ്രായിലെ ഗ്രാമം ?ഗുണ്ടൂർ ജില്ലയിലെ ദുർഗ്ഗി ഗ്രാമം
  21. എവിടെയാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രം(തിരുപ്പതി) സ്ഥിതിചെയ്യുന്നത് ?ചിറ്റോർ
  22. ആന്ധ്രായിലെ ഏറ്റവും വലിയ നഗരം ?വിശാഖപട്ടണം
  23. ആന്ധ്രായുടെ ശാസ്ത്രീയ നൃത്തം ?കുച്ചിപ്പുടി
  24. ISRO യുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സതീഷ് ധവാൻ സ്പേസ് സെന്റർ (SDSC)എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?ശ്രീഹരിക്കോട്ട ,നെല്ലോർ ജില്ല,ആന്ധ്രാപ്രദേശ്
  25. മുൻ ചെയർമാനായിരുന്ന സതീഷ് ധവാന്റെ പേര് നല്കുന്നതിനുമുന്പ് ഇതിന്റെ പേര് ?ശ്രീഹരിക്കോട്ട ഹൈ അൾട്ടിറ്റുഡ് റേഞ്ച് (Sriharikota High Altitude Range (SHAR))
  26. SDSC പ്രവർത്തനം ആരംഭിച്ച വര്ഷം ? 1971 ഒക്ടോബർ 1
  27. നദിസംയോജന പദ്ധതി ആദ്യമായി തുടങ്ങിവച്ച സംസ്ഥാനം ?ആന്ധ്രാപ്രദേശ് (ഗോദാവരി-കൃഷ്ണ നദികളെ തമ്മിൽ )
  28. "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്? ആന്ധ്രാപ്രദേശ്
  29. ഇന്ത്യയിൽ അരിയുല്പാദനത്തിൽ ആന്ധ്രാപ്രദേശ് എത്രാമത്തെ സ്ഥാനത്താണ് ? 2 (തെലങ്കാന വിഭജനത്തിനു മുൻപ് ഒന്നാം സ്ഥാനത്തായിരുന്നു .ഇപ്പോൾ ഒന്നാം സ്ഥാനത് പശ്ചിമ ബംഗാൾ )
  30. ആന്ധ്രാപ്രദേശിലെ തെലുഗുദേശം പാർട്ടിയുടെ സ്ഥാപകനും,ആന്ധ്രാ മുൻ മുഖ്യമന്ത്രിയും , തെലുങ്കുചലച്ചിത്രനടനും,നിർമ്മാതാവും,സംവിധായകനുമായ വ്യക്തി ? നന്ദമുറി തരക രാമ റാവു(എൻ.ടി.ആർ)
  31. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടുന്ന ആദ്യ ആന്ധ്രാ വ്യക്തി ?കർണ്ണം മല്ലേശ്വരി
  32. സംസ്ഥാന മൃഗം? കൃഷ്ണമൃഗം
  33. സംസ്ഥാന പക്ഷി ?പനങ്കാക്ക
  34. സംസ്ഥാന പുഷ്പം? ആമ്പൽ
  35. സംസ്ഥാന വൃക്ഷം? ആര്യവേപ്പ്
  36. സംസ്ഥാന നൃത്തം ?കുച്ചിപ്പുടി
  37. സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്ര ?പൂർണ്ണ കുംഭം
  38. സംസ്ഥാന കായികവിനോദം ?കബഡി
  39. ഇന്ത്യയുടെ മുട്ട പത്രം (Egg bowls of India)എന്നറിയപ്പെടുന്നത് ?ആന്ധ്രാപ്രദേശ്
  40. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസംരക്ഷണ കേന്ദ്രം ?നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസേർവ് (ആന്ധ്രാപ്രദേശ് )
  41. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?കൊല്ലേരു തടാകം ,ഏലൂർ ,(ആന്ധ്രാപ്രദേശ് )
  42. പ്രൈവറ്റ് സെക്ടറിലെ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?കൃഷ്ണപട്ടണം തുറമുഖം, നെല്ലൂർ ,ആന്ധ്രാപ്രദേശ്
  43. ആന്ധ്രാ വിനോദസഞ്ചാരമേഖലയുടെ ആപ്തവാക്യം ?കോഹിനൂർ ഓഫ് ഇന്ത്യ
  44. പഞ്ചായത്ത് രാജ് സിസ്റ്റം നടപ്പിലാക്കിയ ആദ്യ തെക്കേ ഇന്ത്യൻ സംസ്ഥാനം ?ആന്ധ്രാപ്രദേശ്
  45. പഞ്ചായത്ത് രാജ് സിസ്റ്റം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?രാജസ്ഥാൻ
  46. ഇന്ത്യയിൽ പുകയില ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?ആന്ധ്രാപ്രദേശ്
  47. സായിബാബയുടെ പ്രശാന്തി നിലയം ആശ്രമo സ്ഥിതിചെയ്യുന്നതെവിടെ ?ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ പുട്ടപർത്തി
  48. ഇന്ത്യയുടെ കിഴക്കൻ നാവികസേനയുടെയുടെ ആസ്ഥാനം?വിശാഖപട്ടണം
  49. ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി ?T.പ്രകാശം
  50. ആന്ധ്രാപ്രദേശിലെ നാഷണൽ പാർക്കുകളുടെ എണ്ണം?3
  51. അവ ഏതെല്ലാം ?ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക് (Sri Venkateswara National Park),രാജീവ് ഗാന്ധി നാഷണൽ പാർക്ക് (Rajiv Gandhi National Park),പാപികോണ്ട നാഷണൽ പാർക്ക് (Papikonda National Park)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...