മഹാരാഷ്ട്ര സംസ്ഥാനം
- മഹാരാഷ്ട്ര സംസ്ഥാനം നിലവിൽ വന്ന വർഷം ?1960 മെയ് 1
- തലസ്ഥാനം ?മുംബൈ (പഴയപേര് ബോംബെ )
- മഹാരാഷ്ട്രയുടെ രണ്ടാo (second capital) തലസ്ഥാനം ?നാഗ്പ്പൂർ
- ഏതു ആക്ട് പ്രകാരമാണ് ബോംബെ സംസ്ഥാനം ഗുജറാത്ത്,മഹാരാഷ്ട്ര എന്ന രണ്ടു സംസ്ഥാനങ്ങളായി തിരിച്ചത് ?ബോംബെ റീ -ഓർഗനൈസഷൻ ആക്ട് 1960 ( Bombay Re-organization Act 1960).
- ഔദ്യോഗിക ഭാഷ ? മറാഠി
- മറാഠി ഏതു ലിപിയിലുള്ള ഭാഷയാണ് ?ദേവനാഗരി.
- ദേവനാഗരി ലിപിയിൽ എഴുതുന്ന മറ്റു ഭാഷകൾ ?സംസ്കൃതം ,ഹിന്ദി, മറാഠി, ബീഹാറി, കൊങ്കണി, കാശ്മീരി, നേപ്പാളി, സിന്ധി
- വിസ്തൃതിയിൽ മൂന്നാമതും ജനസംഖ്യയിൽ രണ്ടാമതുമുള്ള സംസ്ഥാനം.?മഹാരാഷ്ട്ര
- ജില്ലകളുടെ എണ്ണം ?36
- ബോംബെയുടെ പേര് മുംബൈ എന്നാക്കി മാറ്റിയത് ഏതു വർഷം ?1995
- മഹാരാഷ്ട്ര അതിർത്തികൾ?ഛത്തീസ്ഗഡ്, ആന്ധ്രാ പ്രദേശ്,കർണാടക,മധ്യപ്രദേശ്,ഗോവ, ഗുജറാത്ത്,കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നാഗർ ഹവേലി.
- ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം?മുംബൈ
- ഇന്ത്യയിൽ ഏറ്റവും അധികം നികുതി നൽകുന്ന ആളുകൾ ഏതു സംസ്ഥാനത്താണ്?മഹാരാഷ്ട്ര
- ഇന്ത്യയിൽ ഏറ്റവും അധികം വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?മഹാരാഷ്ട്ര
- ബോളിവുഡിന്റെ ആസ്ഥാനം?മുംബൈ
- സ്ത്രീകൾക്കുവേണ്ടി മാത്രം ഏറ്റവും അധികം ആശുപത്രികൾ ഉള്ള സംസ്ഥാനം ?മഹാരാഷ്ട്ര (9 hospitals)
- ആദ്യ മുഖ്യമന്ത്രി ?യെശ്വന്തർ ചവാൻ
- മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ ?ഛത്രപതി ശിവാജി മഹാരാജ് എന്നറിയപ്പെടുന്ന ശിവാജി ഭോസ്ലേ(ഫെബ്രുവരി 19, 1627 -ഏപ്രിൽ 3, 1680).
- ശിവജിയുടെ ജന്മസ്ഥലം?ശിവനേരി (പൂന )
- ശിവജിക്ക് ശേഷം മറാത്താ സാമ്രാജ്യത്തിന്റെ രാജാവ്?സാംബാജി(ശിവജിയുടെ മൂത്ത പുത്രൻ)
- മൂന്നാം പാനിപ്പട് യുദ്ധം നടന്ന വർഷം ?14 ജനുവരി 1761 (മാറാത്തകളും അഫ്ഗാൻ സൈന്യവും തമ്മിൽ )
- ബാലഗംഗാധര തിലക് പ്രസിദ്ധീകരിച്ച മറാത്തി പത്രം?കേസരി
- മുംബൈയുടെ താജ് മഹൽ എന്നറിയപ്പെടുന്ന സ്മാരകം?ഗേറ്റ്വേ ഓഫ് ഇന്ത്യ (1924 dec.4 )
- ആരുടെ ഇന്ത്യ സന്ദർശനത്തിന്റെ ഓർമ്മപുതുക്കുന്നതിനായിട്ടാണ് ബ്രിട്ടീഷുകാർ ഗേറ്റ്വേ ഓഫ് ഇന്ത്യ പണികഴിപ്പിച്ചത് ?ജോർജ് 5 രാജാവിന്റെയും,രാജ്ഞി മേരിയുടെയും
- ഏറ്റവും നീളം കൂടിയ നദി ?ഗോദാവരി
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ വെച്ച് ?ബോംബെ (28–31 December 1885)
- ബ്രിട്ടീഷുകാർ,മാറാത്ത പിടിച്ചടക്കിയ യുദ്ധം ?അസ്സായി യുദ്ധം1803 (Battle of Assaye)
- മഹാരാഷ്ട്രയുടെ വിനോദസഞ്ചാര തലസ്ഥാനം എന്നറിയപ്പെടുന്നത് ?ഔറംഗബാദ്
- ഔറംഗബാദ് സ്ഥാപിച്ചത് ആര്?മുഗൾ ചക്രവർത്തി ഔരംഗസേബ്
- "സിറ്റി ഓഫ് ഗേറ്റ്സ്" എന്നറിയപ്പെടുന്ന സ്ഥലം ?ഔറംഗബാദ് (മുഗൾ ഭരണകാലത്തു പണികഴിപ്പിച്ച 52 ഗേറ്റ് കൾ അവിടെ കാണാൻ കഴിയും)
- ലോക പൈതൃക ഭൂപടത്തിൽ ഇടം പിടിച്ച ഏതു ഗുഹാക്ഷേത്രങ്ങളാണ് ഔറംഗബാദിൽ സ്ഥിതി ചെയ്യുന്നത് ?അജന്ത,എല്ലോറ
- "മിനി താജ് ഓഫ് ദി ഡെക്കാൻ" എന്നറിയപ്പെടുന്നത സ്മാരകം ?ബിബി കാ മഖ്‌ബര (Bibi Ka Maqbara)
- ഔറംഗബാദിൽ താജ് മഹലിന്റെ മാതൃകയിൽ സ്ഥിതിചെയ്യുന്ന സ്മാരകം ?ബിബി കാ മഖ്‌ബര
- ഇത് നിർമിച്ചത് ആരാണ് ?മുഗൾ രാജകുമാരനായിരുന്ന അസം ഖാൻ തന്റെ അമ്മയായ ബീഗം റാബിയ ദൗറാണിയുടെ ഓർമക്കായി പണി കഴിപ്പിച്ചത്
- മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ്? എലഫന്റാ ഗുഹകൾ (ഘാരാപുരി ഗുഹകൾ)(യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നാണ് )
- മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം ?മഹാബലേശ്വർ
- ബർമയിലെ അവസാന രാജാവായിരുന്ന തിബൗ മഹാരാഷ്ട്രയിൽ എവിടെയാണ് വസിച്ചിരുന്നത് ?രത്നഗിരി
- മഹാരാഷ്ട്ര ഫിലിം കമ്പനി സ്ഥാപിച്ചത് ആരാണ് ?ബാബുറാവ് പൈന്തർ
- ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?മുംബൈ
- ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?മുംബൈ-താന (16 April 1853)
- പശ്ചിമ റെയിവേ യുടെ ആസ്ഥാനം ?മുംബൈ
- പരുത്തി തുണി വ്യവസായത്തിനു പേര് കേട്ട നഗരം ?മുംബൈ
- മഹാരാഷ്ട്രയിലെ പ്രധാന ആഘോഷം ?ഗണേശചതുർഥി (വിനായക് ചതുർഥി )
- ലോകത്തിൽ ഏറ്റവും കൂടുതൽ ബിരുദ വിദ്യാർഥികൾ പഠിച്ചിറങ്ങുന്ന യൂണിവേഴ്സിറ്റി ?മുംബൈ യൂണിവേഴ്സിറ്റി
- മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ഒരു നൃത്തരൂപം ?ലാവണി
- മഹാരാഷ്ട്രയിലെ മുക്കുവരുടെ ഇടയിലുള്ള ഒരു നാടോടി നൃത്തരൂപം ?കോലി ഡാൻസ്
- മഹാരാഷ്ട്രയിൽ നിന്നുള്ള പ്രശസ്തരായ രണ്ടു ക്രിക്കറ്റ് താരങ്ങൾ ?സച്ചിൻ ടെണ്ടുല്കർ ,സുനിൽ ഗാവസ്‌കർ
- .മഹാരാഷ്ട്രയിൽ ഹു റ്റു റ്റു എന്നറിയപ്പെടുന്ന കായിക വിനോദം ?കബഡി
- മഹാരാഷ്ട്രയിൽ സൈനിക മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ ?പൂന
- ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്നത് ?നാഗ്പുർ
- സംസ്ഥാന മൃഗം ?മലയണ്ണാൻ
- സംസ്ഥാന പക്ഷി ?ഹരിയാൾ ,പച്ച പ്രാവ്
- സംസ്ഥാന പുഷ്പം ?പൂമരുത്
- സംസ്ഥാന വൃക്ഷം ?മാവ്
- നാഷണൽ പാർക്കുകളുടെ എണ്ണം ?6
- അവ ഏതെല്ലാം ?ചാൻഡോലി നാഷണൽ പാർക്ക് (Chandoli National Park),ഗിൽബെർട് നാഷണൽ പാർക്ക് ,ഗുഗമാൽ നാഷണൽ പാർക്ക് .(Gugamal National Park)സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്(ബോറിവില്ലി )(Sanjay Gandhi (Borivilli) National Park),തടോബാ നാഷണൽ പാർക്ക് ,(Tadoba National Park ),നവീഗാവോൺ നാഷണൽ പാർക്ക് ,(Nawegaon National Park)
- മഹാരാഷ്ട്രയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ?ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം ,Mumbai,Dr .ബാബാസാഹേബ് അംബേദ്‌കർ അന്താരാഷ്ട്ര വിമാനത്താവളം ,നാഗ്പുർ
No comments:
Post a Comment