തമിഴ്നാട് (ഭാഗം -3)
- ഇന്ത്യയിൽ ഏറ്റവും അധികം ആനകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം ?സത്യമംഗലം ടൈഗർ റിസേർവ്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനിതാ പോലീസ് സ്റ്റേഷനുകളും ,വനിതാ പോലീസുകാരും ഉള്ള സംസ്ഥാനം ?തമിഴ് നാട്
- ഇന്ത്യയിൽ ഏറ്റവും അധികം പിന്നോക്ക സംവരണം വിദ്യാഭ്യാസ മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനം ?തമിഴ് നാട് (69 %)
- ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരo ? ചെന്നൈ.(ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ).
- തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം എന്ന് പറയുന്ന നഗരം ? ചെന്നൈ
- ചെന്നൈ പുരാതന കാലത് അറിയപ്പെട്ടിരുന്ന പേര് ?ചെന്നൈപട്ടണം
- ചെന്നൈ പട്ടണത്തിന്റെ സ്ഥാപകൻ ?ചെന്നപ്പ നായകുണ്ട്
- ചെന്നൈയുടെ പഴയ പേര് ?മദ്രാസ്
- മദ്രാസ് എന്ന പേര് ലഭിച്ചത് എവിടെനിന്നു ?ചെന്നൈയിൽ സാൻതോം എന്ന സ്ഥലത്തുള്ള 'മാദ്രെ ദേ ദേവൂസ്" ദേവാലയത്തിന്റെ പേരിൽ നിന്ന്
- ലോകത്തിലെ നഗരങ്ങളിലെ രണ്ടാമത്തെ നീളം കൂടിയ ബീച്ച് ? മറീന ബീച്ച്. (13 km )
- ‘കോളിവുഡ്’ എന്ന് അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനo ? ചെന്നൈ (പ്രധാന കേന്ദ്രം കോടമ്പാക്കം)
- ഒന്നാം ലോകയുദ്ധ കാലത്ത് ഇന്ത്യയിൽ ആക്രമിക്കപ്പെട്ട ഒരേഒരു നഗരമാണ്? മദ്രാസ്.(ജർമൻ ലഘു ക്രൂസർ ആയ എസ്.എം.എസ്. എംഡൻ ആണ് 1914 സെപ്തംബർ 22നു ചെന്നൈ തീരത്തെ ആക്രമിച്ചത്)
- ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ടി .വി സംപ്രേക്ഷണ ശൃംഖല ?സൺ നെറ്റ്വർക്ക്
- സൺ നെറ്റ്വർക്ക് ന്റെ ആസ്ഥാനം ?ചെന്നൈ
- തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നഗരം ?കോയമ്പത്തൂർ അഥവാ കോവൈ.
- മാഞ്ചസ്റ്റർ ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം ?കോയമ്പത്തൂർ
- രാജീവ് ഗാന്ധി വധിക്കപ്പെട്ടതു തമിഴ്നാട്ടിലെ ഏതു സ്ഥലത്തു വെച്ചാണ് ? ശ്രീപെരുമ്പത്തൂർ (1991 മെയ് 21)
- ഏതു ഹിന്ദു വൈഷ്ണ സന്യാസിയുടെ ജന്മസ്ഥലമാണ് ശ്രീപെരുമ്പത്തൂർ ?ശ്രീ രാമാനുജ
- തമിഴ് നാട്ടിലെ നാഷണൽ പാര്കുകളുടെ എണ്ണം ?7
- അവ ഏതെല്ലാം ?ഗുണ്ഡി നാഷണൽ പാർക്ക് (Guindy National Park),ഗൾഫ് ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക് (Gulf of Mannar Marine National Park),ഇന്ദിര ഗാന്ധി നാഷണൽ പാർക്ക് (Indira Gandhi Wildlife Sanctuary and National Park),കരിയർ ഷോല നാഷണൽ പാർക്ക് (Karian Shola National Park),മുതുമലൈ നാഷണൽ പാർക്ക് (Mudumalai National Park),മുകുർത്തി നാഷണൽ പാർക്ക് (Mukurthi National Park),പാമ്പാടും ഷോല നാഷണൽ പാർക്ക് (Pampadum Shola National Park)
- സംസ്ഥാന മൃഗം ? വരയാട് (Nilgiri tahr)
- സംസ്ഥാന പക്ഷി ? ഓമനപ്രാവ് (Emerald dove)
- സംസ്ഥാന പുഷ്പം ? ഗ്ലോറി ലില്ലി (Gloriosa lily)
- സംസ്ഥാന ഫലം ? ചക്ക (Jackfruit)
- സംസ്ഥാന കായിക വിനോദം ?കബഡി
- സംസ്ഥാന നൃത്തം ?ഭരതനാട്യം
- മധുര നഗരത്തിന്റെ പഴയ പേര് ?കൂടൽ
- തമിഴ് നാട്ടിലെ ഏർക്കാഡ് ഹിൽ സ്റ്റേഷൻ സ്ഥിതി ചെയുന്നത് ഏതു ജില്ലയിലാണ് ?സേലം
- 1997 നു മുൻപ് തേനി ജില്ലാ ഏതു ജില്ലയുടെ ഭാഗമായിരുന്നു ?മധുര
- മേട്ടൂർ ഡാംഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?കാവേരി (1934 ഇന്ത്യയിലെ ആദ്യകാല ഡാമുകളിൽ ഒന്നാണ് )
- പൊങ്കലിന്റെ ഏതു ദിവസമാണ് ജെല്ലിക്കെട്ട് നടത്തപ്പെടുന്നത് ?മാട്ടു പൊങ്കൽ
- തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ്? രാമനാഥസ്വാമി ക്ഷേത്രം
- ഇന്ത്യയിൽ ഏറ്റവും വലിയ ഇടനാഴികളുള്ള ക്ഷേത്രം ?രാമനാഥസ്വാമി ടെംപിൾ
- ദി ഹിന്ദു ന്യൂസ് പേപ്പറിന്റെ ആസ്ഥാനം ?ചെന്നൈ
- ദി ഹിന്ദു ന്യൂസ് പേപ്പർ പ്രസിദ്ധീകരണം ആരംഭിച്ച വര്ഷം ? 20 September 1878
- ദി ഹിന്ദു പത്രത്തിന്റെ സ്ഥാപകൻ ?ജി.സുബ്രമണ്യ അയ്യർ
- ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ചെന്നൈ മുനിസിപ്പൽ കോർപറേഷൻ പ്രവർത്തിക്കുന്നതെവിടെ ?റിപ്പൺ ബിൽഡിംഗ് (1688 ൽ സ്ഥാപിതമായി)
- ആദ്യമായി ഹൈകോടതിയിൽ ജഡ്ജിയായിരുന്ന ഇന്ത്യക്കാരൻ ?ടി.മുത്തുസ്വാമി അയ്യർ (മദ്രാസ് ഹൈ കോടതിയുടെ മധുര ബെഞ്ചിൽ )
- തമിഴ്നാട് ഹൈകോടതി ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?ടി.മുത്തുസ്വാമി അയ്യർ
- ചെന്നൈ നഗരത്തെ രണ്ടായി വിഭജിക്കുന്ന നദി ?കൂവം നദി(അഡയാർ നദിയാണ് നഗരത്തിലൂടെ ഒഴുകുന്ന വേറൊരു നദി )
- ഏഷ്യയിലെ "മിഷിഗൺ ഡിട്രോയിറ്റ്" (Michigan Detroit)എന്നറിയപ്പെടുന്ന സ്ഥലം ?ചെന്നൈ
- മോട്ടോർ സിറ്റി എന്നറിയപ്പെടുന്ന അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തിലെ നഗരം ?ഡിട്രോയിറ്റ് (വാഹനനിർമ്മാണത്തിന് മുൻപന്തിയിൽ)
- ഇന്ത്യയിൽ 30 %ത്തോളം വാഹനങ്ങൾ നിർമ്മിക്കപ്പെടുന്നത് ഏതു നഗരത്തിലാണ് ?ചെന്നൈ (ചെന്നൈ സിസ്റ്റർ സിറ്റി ഓഫ് ഡിട്രോയിറ്റ് എന്നും അറിയപ്പെടാറുണ്ട് )
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെമുനമ്പ് ? കന്യാകുമാരി.
- ബ്രിട്ടീഷ് ഭരണകാലത്ത് കന്യാകുമാരി അറിയപ്പെട്ടിരുന്ന പേര് ?കേപ് കൊമറിൻ
- അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനം ? കന്യാകുമാരി.
- വിവേകാന്ദപ്പാറ, ശുചീന്ദ്രം ക്ഷേത്രം, പത്മനാഭപുരം കൊട്ടാരം ,തിരുവള്ളുവർ പ്രതിമ, ഗാന്ധിമണ്ഡപം, തൃപ്പരപ്പ് വെള്ളച്ചാട്ടം എന്നിവയെല്ലാം എവിടെയാണ് ?കന്യാകുമാരി
- തിരുവിതാംകൂറിന്റെ ആദ്യ തലസ്ഥാനമായിരുന്നു ?പത്മനാഭപുരം ( തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്നു)
- പശ്ചിമഘട്ടവും പൂർവ്വഘട്ടവും അവസാനിക്കുന്ന സ്ഥലം ?കന്യാകുമാരി
- മഹാത്മാഗന്ധിയുടെ ചിതാഭസ്മം എവിടെയാണ് കടലിൽ നിമഞ്ജനം ചെയ്യപെട്ടത് ?കന്യാകുമാരി
- തമിഴ്നാട്ടിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഏതെല്ലാം ?ചെന്നൈ,കോയമ്പത്തൂർ,തിരുച്ചിറപ്പിള്ളി
- തമിഴ് നാട്ടിലെ ഏറ്റവും വലിയ നദി ?കാവേരി
- തമിളിലെ (ദക്ഷിണേഡ്യയിലെ )ആദ്യത്തെ നിശബ്ദ ചലച്ചിത്രം ?കീചകവധം Keechaka Vadham (1918)
- ആദ്യ സംസാരിക്കുന്ന തമിഴ് ചിത്രം ?കാളിദാസ് Kalidas (1931)
No comments:
Post a Comment