കേരള ചരിത്രം
കൊച്ചി രാജ്യം
- പെരുമ്പടപ്പു സ്വരൂപം,മാടരാജ്യം, ഗോശ്രീ രാജ്യം,കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കേരളത്തിലെ രാജവംശം?കൊച്ചി രാജ്യം
- പെരുമ്പടപ്പു സ്വരൂപത്തിലെ ആദ്യരാജാക്കന്മാർ ഏതു രാജാക്കന്മാരുടെ താവഴിയായാണ് കണക്കാക്കപ്പെടുന്നത് ?കുലശേഖരരാജാക്കന്മാർ (ചേരവംശo )
- 13 -ാം നൂറ്റാണ്ടുവരെ പെരുമ്പടപ്പു സ്വരൂപ(കൊച്ചി രാജവംശം)ത്തിന്റെ തലസ്ഥാനം ? ചിത്രകൂടം(വന്നേരിയിലെ പെരുമ്പടപ്പുഗ്രാമത്തിലെ ഒരു സ്ഥലമായിരുന്നു).
- സാമൂതിരിയുടെ ആക്രമണമണത്തെത്തുടർന്നു പെരുമ്പടപ്പിന്റെ ആസ്ഥാനം ഏതു പ്രദേശത്തേക്കാണ് മാറ്റപ്പെട്ടത് ?മഹോദയപുരo (ഇന്നത്തെ കൊടുങ്ങല്ലൂർ )
- 1341ൽ ഉണ്ടായ പെരിയാർ വെള്ളപ്പൊക്കത്തെത്തുടർന്നു തുറമുഖനഗരമായിരുന്ന മഹോദയപുരത്തിനു് (കൊടുങ്ങല്ലൂർ) അതിന്റെ വാണിജ്യപ്രാധാന്യം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഏത് പുതിയ തുറമുഖനഗരത്തിലേക്കാണ് പെരുമ്പടപ്പു രാജ്യ തലസ്ഥാനം മാറ്റപ്പെട്ടത് ? കൊച്ചി
- ഒരു പ്രായപരിധി കഴിഞ്ഞാൽ പാരമ്പര്യമായി രാജപദവി ഉപേക്ഷിച്ച് ഹിന്ദുമതാദ്ധ്യക്ഷൻ എന്ന നിലയിൽ ആദ്ധ്യാത്മികരംഗത്തേക്കു തിരിയുന്ന പെരുമ്പടപ്പു രാജാവ് അറിയപ്പെടുന്ന പേര് ? പെരുമ്പടപ്പുമൂപ്പിൽ
- കൊച്ചി രാജാക്കന്മാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര് ?കോവിലധികാരികൾ
- കൊച്ചി രാജാക്കന്മാരുടെ ആസ്ഥാന കൊട്ടാരം ?ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം)
- 1790-1805 കൊച്ചി രാജ്യം ഭരിച്ചിരുന്ന പ്രഗൽഫനായ രാജാവായിരുന്നു? ശക്തൻ തമ്പുരാൻ.
- ശക്തൻ തമ്പുരാന്റെ യഥാർത്ഥ പേര്? രാജാ രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ .(ജനനം - 1751, മരണം - 1805).
- കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജാവ് ?ശക്തൻ തമ്പുരാൻ
- കൊച്ചിയിലെ മാർത്താണ്ഡവർമ എന്നറിയപ്പെടുന്ന രാജാവ് ?ശക്തൻ തമ്പുരാൻ
- കൊച്ചിയിലെ ജന്മിത്വവ്യവസ്ഥിതി അവസാനിപ്പിച്ച രാജാവ് ?ശക്തൻ തമ്പുരാൻ
- തൃശ്ശൂർ പൂരം തുടങ്ങിയ രാജാവ് ?ശക്തൻ തമ്പുരാൻ
- പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് ?തൃശൂർ പൂരം.
- തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകളുടെ വേദി ? വടക്കുംനാഥൻ ക്ഷേത്രത്തിലും ,ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുo
- പൂരത്തിലെ രണ്ടു പ്രധാന പങ്കാളികളായ ക്ഷേത്രങ്ങൾ ? പാറമേക്കാവും ,തിരുവമ്പാടിയുo
- തൃശൂർപൂരത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വംമഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങു അറിയപ്പെടുന്ന പേര് ? മഠത്തിൽ വരവ്.
- തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗം നടത്തുന്ന ഒരു ചെണ്ടമേളംഅറിയപ്പെടുന്ന പേര് ? ഇലഞ്ഞിത്തറമേളം.
- കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി ?റാണി ഗംഗാധര ലക്ഷ്മി
- കൊച്ചി രാജ്യത്തെ പാലിയത്ത് എന്ന പ്രമുഖ നായർ തറവാട്ടിലെ കാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ? പാലിയത്തച്ചൻ
- 1632 മുതൽ 1809 വരെ പാലിയത്തച്ചന്മാർ ഏതു രാജ്യത്തെ രാജാക്കന്മാരുടെ മന്ത്രി മുഖ്യൻ എന്ന പദവി വഹിച്ചുപോന്നവരായിരുന്നു ? കൊച്ചി
- കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായ സത്യാഗ്രഹo ? പാലിയം സത്യാഗ്രഹം.
- 1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന 97 ദിവസം നീണ്ടുനിന്നസമരം?പാലിയം സത്യാഗ്രഹം.
- പാലിയം സത്യാഗ്രഹത്തിൽ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട കമ്യൂണിസ്റ്റു നേതാവ് ? എ ജി വേലായുധൻ .
- കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ വർഷം ?1947 ഡിസംബർ 20
- ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ,തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ട വടക്കേക്കര കൊട്ടാരത്തിനോട് അനുബന്ധിച്ചുള്ള കുളം ?വടക്കേച്ചിറ
- ചാലക്കുടിക്കടുത്ത പരിയാരം ഗ്രാമത്തിലെ ശക്തൻ തമ്പുരാന്റെ വേനൽക്കാല വസതി ?കാഞ്ഞിരപ്പിള്ളി കൊട്ടാരo
- ശക്തൻ തംബുരാൻറെ മരണത്തിനു ശേഷം(1805)കൊച്ചി രാജ്യം ഭരിച്ച രാജാവ് ?രാമവർമ്മ പത്താമൻ
- സുന്ദരകാൻഠ പുരാണത്തിൻറെ രചയിതാവ്? രാമവർമ്മ പത്താമൻ
- കൊച്ചി രാജാവായിരുന്ന കേശവ രാമവർമ രാജാവിന്റെ സദസ്സിലെ പ്രശസ്ത കവി ?മഴമംഗലത് നാരായണൻ
- കേശവ രാമവർമ എഴുതിയ കൃതി ?രാമവർമ വിലാസം
- തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത് എന്നാണ് ?1949 ജൂലൈ 1
- തിരു-കൊച്ചിസംസ്ഥാനം രൂപീകരണസമയത്ത് കൊച്ചി മഹാരാജാവ് ആരായിരുന്നു ? ശ്രീ പരീക്ഷിത് കേളപ്പൻ
No comments:
Post a Comment