Reni Raveendran

Monday, May 8, 2017

കേരള ചരിത്രം- കേരളത്തിലെ നാട്ടുരാജ്യങ്ങൾ ,Kerala history -Princily states of kerala ,keralathile natturajyangal

                   കേരള ചരിത്രം

കേരളത്തിലെ നാട്ടുരാജ്യങ്ങൾ -1

  1. ഏത് സാമ്രാജ്യത്തിന്റെ അധഃപതനത്തെ തുടർന്നാണ് കേരള നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്രനാട്ടുരാജ്യങ്ങൾ പിറവിയെടുത്തത് ?കുലശേഖരസാമ്രാജ്യo(ചേരസാമ്രാജ്യo) ( (1102)
  2. ഏതെല്ലാം പ്രബല രാജ്യങ്ങളാണ് ഒട്ടുമിക്ക ചെറുനാട്ടുരാജ്യങ്ങളെയും തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തുകയോ ,അല്ലെങ്കിൽ അവയെ പിടിച്ചടക്കി സ്വന്തം രാജ്യത്തിൻറെ ഭാഗമാക്കുകയോ ചെയ്തത് ?തിരുവിതാംകൂർ ,കൊച്ചി ,കോഴിക്കോട്
  3. കുലശേഖര രാജാക്കന്മാർക്ക് മുൻപ് വേണാട് ഭരിച്ചിരുന്ന രാജാക്കന്മാർ ?ആയ് രാജാക്കന്മാർ (ആയ് വേലുകൾ)
  4. വേണാട് 1200കളിൽ ഭരിച്ചിരുന്ന ഒരു രാജാവാണ് ?ജയസിംഹൻ കുലശേഖരൻ
  5. സംഗ്രാമധീരൻ എന്ന പേരിൽ വേണാടിലെ പ്രസിദ്ധനായ ഭരണാധികാരി? രവിവർമ്മ കുലശേഖരൻ
  6. 'ദക്ഷിണഭോജൻ' എന്നും വിശേഷിപ്പിക്കപ്പെട്ട രവിവർമ്മ കുലശേഖരൻ എഴുതിയ സംസ്കൃതനാടകമാണ് ?പ്രദ്യുമ്നാഭ്യുദയം
  7. രവി വർമ്മ എന്ന ഇരവി വർമ്മക്കു വേണ്ടി 1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായി ഭരണം നടത്തിയ മഹാറാണി?ഉമയമ്മ മഹാറാണി
  8. കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി?ഉമയമ്മറാണി
  9. മഹാകവി ഉള്ളൂർ ഉമയമ്മറാണിയുടെ ജീവിത കാലഘട്ടത്തെ ആസ്പദമാക്കി എഴുതിയിട്ടുള്ള മഹാകാവ്യമാണ്‌? ഉമാകേരളം.
  10. എവിടെയാണ് ഉമയമ്മറാണി ബ്രിട്ടീഷുകാർക്ക് കോട്ടയും ഫാക്ടറിയും പണിയാൻ സ്ഥലം അനുവദിച്ചത് ?1684-ൽ അഞ്ചു തെങ്ങ്
  11. കേരളത്തിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നത് വഴിയൊരുക്കിയ കോട്ട ?അഞ്ചു തെങ്ങ്
  12. കൊല്ലo ആസ്ഥാനമായി നിലനിന്നിരുന്ന വേണാട് പിന്നീട് ഏതൊക്കെ സ്വരൂപങ്ങളായാണ് ശാഖ തിരിഞ്ഞത് ?ദേശിങ്ങനാട്ടു സ്വരൂപം,തൃപ്പാപ്പുർ സ്വരൂപം
  13. ദേശിങ്ങനാട്ടു എന്ന പേര് ഏതു വാക്കിൽ നിന്നാണ് രൂപം കൊണ്ടത് ?ജയസിംഹനാട്
  14. തൃപ്പാപ്പുർ സ്വരൂപം പിന്നീട് ഏതു പേരിലാണ് പ്രശസ്തമായത് ?തിരുവിതാംകൂർ
  15. തിരുവിതാംകൂറിന്റെ ഭാഗമായി നിലനിന്നിരുന്ന ഇന്നത്തെ ചിറയിൻകീഴ് പ്രദേശം ഏതു രാജവംശമായാണ് അറിയപ്പെട്ടിരുന്നത് ?ആറ്റിങ്ങൽ രാജവംശo (ആറ്റിങ്ങൽ സ്വരൂപം)
  16. തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്ന രാജ്യം ?ആറ്റിങ്ങൽ സ്വരൂപം
  17. വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ താവഴിപെട്ടവർ കൊട്ടാരക്കര ആസ്ഥാനമായി സ്ഥാപിച്ച ഒരു നാട്ടുരാജ്യം ? ഇളയിടത്ത് സ്വരൂപം
  18. ഇളയിടത്ത് സ്വരൂപത്തിലെ ഏതു തമ്പുരാനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്?കൊട്ടാരക്കര തമ്പുരാൻ
  19. 11 മുതൽ 18 വരെ നൂറ്റാണ്ട് വരെ ആദ്യം മാവേലിക്കരയും പിന്നീട് കായംകുളവും ആസ്ഥാനമായി നിലനിന്നിരുന്ന പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി മാറിയ ഒരു ചെറു നാട്ടുരാജ്യം ?ഓടനാട്(കായംകുളം )
  20. പിൽക്കാലത് കായംകുളത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും അധീനതയിൽ ആയിത്തീർന്ന മരുതൂർകുളങ്ങര ആസ്ഥാനമായി നിലനിന്നിരുന്ന രാജ്യം ?കരുനാഗപ്പള്ളി സ്വരൂപം
  21. യൂറോപ്യൻ രേഖകളിൽ ‘ബെറ്റിമെനി’ എന്നും ‘കാരിമ്പളി’ എന്നും കാണുന്ന, പിൽക്കാലത് കായംകുളത്തിന്റെയും, പിന്നീട് തിരുവിതാംകൂറിന്റെയും ഭാഗമായിതീർന്ന ചെറുരാജ്യം ?കാർത്തികപ്പള്ളി സ്വരൂപം
  22. ചെരാനല്ലൂർ, കുന്നത്തുനാട്‌, പുളക്കാട്, കുറുമൽക്കൂർ, വടക്കൂർ, എന്നീ തറവാട്ടു പേരുള്ള അഞ്ചു എന്ന പ്രബലരായ ,എറണാകുളവും അതിന്റെ പരിസരപ്രദേശങ്ങളുംകയ്യടക്കി വെച്ചിരുന്ന, നായർ മാടമ്പി-പ്രഭുക്കന്മാൻ അറിയപ്പെട്ടിരുന്ന പേര് ? അഞ്ചിക്കൈമൾമാർ
  23. 1958 ഏപ്രിൽ 1-ന് എറണാകുളം ജില്ല രൂപംകൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതി അറിയപ്പെട്ടിരുന്ന പേര് ? അഞ്ചിക്കൈമൾ ജില്ലാക്കോടതി
  24. തിരുവിതാംകൂറിന്റെ ഭാഗമായി നിലനിന്നിരുന്ന ഇന്നത്തെ ചിറയിൻകീഴ് പ്രദേശം ഏതു രാജവംശമായാണ് അറിയപ്പെട്ടിരുന്നത് ?ആറ്റിങ്ങൽ രാജവംശo (ആറ്റിങ്ങൽ സ്വരൂപം)
  25. തൃക്കാക്കര ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതാപശാലിയുമായിരുന്ന ഒരു നമ്പൂതിരി ഇടപ്പള്ളി ആസ്ഥാനമാക്കി സ്ഥാപിച്ച ഒരു സ്വതന്ത്രരാജ്യം? ഇടപ്പള്ളി സ്വരൂപം
  26. 72 നായർ മാ‍ടമ്പിമാർ ചേർന്ന് ഭരിച്ചിരുന്ന , ഇന്നത്തെ ചേർത്തല പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന പുരാതന കേരളത്തിലെ ഒരു നാട്ടുരാജ്യമാണ്‌ ?കരപ്പുറം രാജ്യം
  27. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയായി കോന്നി ആസ്ഥാനമായി രൂപം കൊണ്ട ഒരു രാജവംശമാണ് ? പന്തളം രാജവംശം
  28. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജവംശo? ? പന്തളം
  29. "ദൈവമേ കൈ തൊഴാം" എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം രചിച്ച പന്തളം രാജകുടുംബാഗം ? പന്തളം കേരളവർമ്മ
  30. കവനകൗമുദി എന്ന കവിത പ്രസിദ്ധീകരണം ആരംഭിച്ച കവി ? പന്തളം കേരളവർമ്മ
  31. പന്തളം രാജകുടുംബത്തിൽ രചിച്ച പ്രശസ്ത ചിത്രകാരൻ?വി.എസ്. വല്യത്താൻ
  32. കുളക്കടവ്, തെമ്മാടിക്കാറ്റ്, വ്രീളാവിവശ, മാൿബത്ത്, പ്രകൃതിദൃശ്യം, എന്നീ‍ അഞ്ചു പ്രശസ്ത ചിത്രങ്ങൾ വരച്ച ചിത്രകാരൻ ?വി.എസ്. വല്യത്താൻ
  33. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ മറ്റൊരു ശാഖയായി കോട്ടയം ജില്ലയിലെ പൂഞ്ഞാർ ആസ്ഥാനമാക്കി രൂപം കൊണ്ട രാജവംശo ? പൂഞ്ഞാർ രാജവംശം

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...