കേരള ചരിത്രം
കേരളത്തിലെ നാട്ടുരാജ്യങ്ങൾ -2
- വല്ലഭക്ഷോണീ എന്ന സംസ്കൃത നാമത്തിൽ അറിയപ്പെട്ടിട്ടിരുന്ന കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് ?വള്ളുവനാട്
- "ആറങ്ങോട്ടുസ്വരൂപം"എന്ന പേരിൽ അറിയപ്പെടുന്ന ഈ വംശത്തിന്റെ സ്ഥാപകൻ ആരാണ് ?രാജശേഖരൻ (പത്താം നൂറ്റാണ്ടിൽ ).
- വള്ളുവക്കോനാതിരി, വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവർ, വല്ലഭൻ എന്നീപേരുകളിൽ അറിയപ്പെട്ടിരുന്നത് ഏതു രാജാക്കന്മാരായിരുന്നു ?വള്ളുവനാട്ടുരാജാക്കന്മാർ
- ചേരഭരണത്തിനു ശേഷം കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ട നാട്ടുരാജ്യങ്ങളിൽ ഒന്നായ വള്ളുവനാടിന്റെ തലസ്ഥാനം ?വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം).
- വള്ളുവക്കോനാതിരിമാരുടെ പരദേവത ?തിരുമാന്ധാംകുന്നു ഭവഗതി
- തിരുനാവായയിൽ നടത്തിവന്ന മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം തുടക്കത്തിൽ ആർക്കായിരുന്നു ?വള്ളുവക്കോനാതിരിക്ക്
- പൊന്നാനി, തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്ന പഴയ രാജവംശം ? വെട്ടത്തുനാട് (വെട്ടം) അഥവാ താനൂർ സ്വരൂപം.
- സാഹിത്യകൃതികളിൽ ‘പ്രകാശഭൂ’എന്നും രാജാവിനെ പ്രകാശഭൂപാലൻ എന്നും പരാമർശിച്ചിട്ടുള്ള നാട്ടുരാജ്യം ?വെട്ടത്തുനാട്
- 1521-ൽ ചാലിയം കോട്ട പണിയുവാനുള്ള സ്ഥലം പോർട്ടുഗീസുകാർക്കു് വിറ്റൊഴിഞ്ഞു കൊടുത്തത് ഏതു രാജാവാണ് ?വെട്ടത്തു രാജാവ്
- വേങ്ങനാട്ടു നമ്പീടികളെന്നും വിളിച്ചിരുന്ന പാലക്കാടിന് തെക്കുള്ള ഒരു രാജ്യമായിരുന്നു ?കൊല്ലങ്കോട് രാജ്യം
- ഇന്നത്തെ വടകരയുടെ ഭാഗമായിരുന്ന ഘടോൽക്കചക്ഷിതി എന്ന് സംസ്കൃതനാമത്തിൽ അറിയപ്പെട്ടിരുന്ന കളരിഅഭ്യാസത്തിനു പ്രശസ്തമായിരുന്ന ഒരു നാട്ടു രാജ്യം ?കടത്തനാട്
- ഒമ്പതുമുതൽ പന്ത്രണ്ടുവരെ നൂറ്റാണ്ടുകളിൽ ഏഴിമല ആസ്ഥാനമായി ഭരിച്ചിരുന്ന ഒരു രാജവംശമാണ് ?മൂഷക രാജവംശം
- സംഘകാലത്ത് , മൂഷക രാജവംശത്തിനു മുൻപ് ഇവിടം ഭരിച്ചിരുന്ന രാജവംശം ?നന്നരാജവംശo
- അതുലൻ എന്ന കേരളീയകവി എഴുതിയ ,മൂഷക രാജവംശതേക്കുറിച് പ്രതിപാദിക്കുന്ന സംസ്കൃതമഹാകാവ്യമാണ് ?മൂഷകവംശം.
- മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശo ?കോലത്തുനാട് (കോലസ്വരൂപം)
- അവിടുത്തെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് ?കോലത്തിരിമാർ
- കോലത്തിരിയുടെ സാമന്തനായിഅരമനക്കാട് ഭരിച്ചിരുന്ന; കേരളത്തിലെ ഒരേയൊരു തീയ്യ രാജവംശo ? മന്ദനാർ/മന്നനാർ
- നാലു രാജാക്കന്മാർ മാത്രം ഉണ്ടായിരുന്ന ഈ രാജവംശത്തിലെ നാലാമത്തെ രാജാവ് ? കുഞ്ഞിക്കേളപ്പൻ മന്ദനാർ
- കോലത്തുനാടിന്റെ അധീനതയിൽപ്പെട്ടിരുന്ന കോട്ടയം ഭരിച്ചിരുന്ന രാജവംശമാണ്? കോട്ടയം രാജവംശം
- പുറനാട് (പുറകിഴനാട്) എന്നും, ഉണ്ണിയച്ചീചരിതത്തിൽ പുറൈകിഴാർതങ്ങൾ എന്നും കോകിലസന്ദേശത്തിൽ പുരളിക്‌ഷ്‌മാഭൃത് എന്നും വിശേഷിപ്പിച്ചുകാണുന്ന രാജവംശം ?കോട്ടയം
- കോട്ടയം രാജവംശത്തിൽ ജനിച്ച പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമായ വ്യക്തി ?കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ ( കേരളവർമ്മ)
- വാല്മീകി രാമായണത്തിന്റെ മലയാള തർജ്ജമയായ വാല്മീകി രാമായണം (കേരളഭാഷാകാവ്യം) രചിച്ചത് ?കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ
- കോട്ടയം രാജവംശത്തിൽ ജനിച്ച കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തിൽ പ്രമുഖനായ ആട്ടക്കഥാകാരൻ ?കോട്ടയത്തു തമ്പുരാൻ (.വിദ്വാൻ തമ്പുരാൻ )
- ആദ്യമായി മഹാഭാരതകഥകൾ കഥകളിയിൽ ഉൾപ്പെടുത്തിയ ആട്ടക്കഥാകാരൻ ?കോട്ടയത്തു തമ്പുരാൻ
- കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച കോട്ടയം രാജവംശത്തിലെ പ്രമുഖ രാജാവ് ? കേരളവർമ്മ പഴശ്ശിരാജാ.
- കേരള സിംഹം, ശക്തൻ രാജ, വീര പഴശ്ശി എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജാവ് ?പഴശ്ശിരാജാ.
- പഴശ്ശി വീരമൃത്യു വരിച്ച സ്ഥലം ?1805 നവംബർ 30ന് മാവിലത്തോട്
- പഴശ്ശി കുടീരവും ,സ്മാരകവും സ്ഥിതിചെയ്യുന്നതെവിടെ?മാനന്തവാടി ,വയനാട്
- ഏതു ഉടമ്പടിയോടെ ആണ് മലബാർ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായത് ?1792-ലെ ശ്രീരംഗപട്ടണം സന്ധി.
- ഏതു ഉടമ്പടി പ്രകാരമാണ് വയനാട് കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടത് ? 1799-ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി
- പഴശ്ശിക്കെതിരെ യുദ്ധം ചെയ്ത ബ്രിട്ടീഷ് സേനാനായകൻ ?കേണൽ ആർതർ വെല്ലസ്ലി(വെല്ലിംഗ്‌ടൺ പ്രഭു)
- വയനാടൻ കാടുകളിൽ ബ്രിട്ടിഷ് പട്ടാളവുമായിട്ടുള്ള ഒളിപ്പോരുകളിൽ പ്രശസ്തനായ പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവൻ ?തലക്കൽ ചന്തു.
- 1802 ഒക്ടോബർ 11ന് ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള പനമരം കോട്ട ആക്രമിച്ച് കീഴടക്കിയ പഴശ്ശിയുടെ സൈന്യത്തിലെ പ്രമുഖൻ ?എടച്ചേന കുങ്കൻ നായർ
- 1545 – 1819 കാലഘട്ടത് കണ്ണൂർ കേന്ദ്രമായി നിലവിലുണ്ടായിരുന്ന കേരളത്തിലെ ഒരു മുസ്‌ലിം രാജവംശമാണ് ?അറയ്ക്കൽ രാജവംശം
- കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സൽത്തനത്ത് എന്നറിയപ്പെട്ടിരുന്ന ,കേരളത്തിലെ ഒരേ ഒരു മുസ്‌ലിം രാജവംശം ?അറയ്ക്കൽ രാജവംശo
- അറയ്ക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ? മുഹമ്മദ് അലി
- അറയ്ക്കൽ രാജവംശത്തിലെ ഭരണാധിപ അറിയപ്പെട്ടിരുന്ന പേര് ? അറയ്ക്കൽ ബീവി
- അറയ്ക്കൽ രാജവംശത്തിലെ ഭരണാധിപൻ അറിയപ്പെട്ടിരുന്ന പേര് ?അലി രാജ
- കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുണ്ടായിരുന്ന തുളുനാടിൻറെ ഭാഗമായിരുന്ന രാജ്യം ? കുമ്പള ദേശം
- ഇന്നത്തെ ഹോസ്ദുർഗ് ഏതു പഴയ നാട്ടുരാജ്യമായിരുന്നു ?നീലേശ്വരം രാജവംശം
- നീലേശ്വരംആക്രമിച്ചു സ്വന്തം രാജ്യത്തോട് ചേർത്ത് ഹോസ്ദുർഗ്കോട്ട നിർമ്മിച്ച നായ്ക രാജാവ് ?സോമശേഖരൻ നായ്കൻ
- എടക്കാട്, അഞ്ചരക്കണ്ടി, മാവിലായി മുതലായ സ്ഥലങ്ങൾ ഉൾപ്പെട്ടിരുന്ന ഇന്നത്തെ കണ്ണൂരിന്റെ ഭാഗമായിരുന്ന പോയനാട് എന്നുകൂടി പേരുള്ള ഒരു പഴയ നാട്ടുരാജ്യം ? രണ്ടുതറ
- രണ്ടുതറ ഏതു നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ? കോലത്തുനാടിന്റെ
- രണ്ടുതറ ആദ്യം ഭരിച്ചിരുന്ന നാലു നായർ തറവാട്ടുകാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ?അച്ഛന്മാർ
No comments:
Post a Comment