ഹിമാചൽ പ്രദേശ്
- ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായ ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?ഷിംല
- രൂപീകൃതമായ വർഷം ?25 ജനുവരി 1971
- അയൽ സംസ്ഥാനങ്ങൾ ഏതെല്ലാം ?ജമ്മു-കാശ്മീർ,പഞ്ചാബ്,ഹരിയാന, ഉത്തർ പ്രദേശ്,ഉത്തരാഞ്ചൽ.
- രാജ്യാന്തര അതിർത്തി?ചൈന
- ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഏതെല്ലാം?ഷിംല,കുളു,മനാലി
- ആപ്പിൾ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം ?ഹിമാചൽ പ്രദേശ്
- ഇന്ത്യയിൽ ആദ്യമായി ആപ്പിൾ ഉത്പാദനം ഉത്പാദനം നടന്ന സംസ്ഥാനം?ഹിമാചൽ പ്രദേശ്
- ആദ്യ മുഖ്യമന്ത്രി?യശ്വന്ത് സിംഗ് പാർമാർ
- ജില്ലകളുടെ എണ്ണം ?12
- ഔദ്യോഗിക ഭാഷ? ഹിന്ദി
- ഹിമാചലിലെ ഏറ്റവും വലിയ നദി ?ചെനാബ്
- ഏറ്റവും നീളം കൂടിയ നദി ?സത്ലജ്
- ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലം?കൺഡ്രോർ (ബിലാസ്‌പുർ ),ഹിമാചൽ പ്രദേശ്
- ഹിമാചലിലെ പഴയ രാജവംശം ?ത്രിഗർത്ത (കാംഗ്ര )
- ഹിമാചലിൽ ഏറ്റവും ഉയരം കൂടിയ പോയന്റ് ?റിയോ പുർജിൽ
- ഇന്ത്യയിൽ ആദ്യമായി പാരാഗ്ലൈഡിങ് വേൾഡ് കപ്പിന് ആതിഥേയത്വ൦ വഹിച്ച സംസ്ഥാനം ?ഹിമാചൽ പ്രദേശ് (2015 ,ഒക്ടോബര് 24 മുതൽ ഒക്ടോബര് 31 വരെ )
- ഹിമാചൽ പ്രദേശിലെ പ്രശസ്തമായ കുളു നാടോടി നൃത്തം (kulu fork dance)അറിയപ്പെടുന്ന പേര് ?നടി(nati)
- ഇന്ത്യയിലാദ്യമായി റോട്ട വൈറസ് വാക്‌സിനേഷൻ നടപ്പിലാക്കിയ സംസ്ഥാനം ?ഹിമാചൽ പ്രദേശ് (മാർച്ച് 2016 )
- ഹിമാചൽ പ്രാദേശിനെ കുറിച്ചുള്ള "ഹിസ്റ്ററി ഓഫ് മാൻഡി സ്റ്റേറ്റ് "എന്ന പുസ്തകം എഴുതിയതാര് ?മൻമോഹൻ സിംഗ്
- ആദ്യമായി ഇന്ത്യയിൽ ഉരുളക്കിഴങ്ങുസംസ്കരണം നടന്നത് ?ഹിമാചൽ പ്രദേശ്
- ഏഷ്യയിലെ ഏറ്റവും വലിയ പഴസംസ്കരണ ശാല സ്ഥിതിചെയ്യുന്നത് ?ഹിമാചൽ പ്രദേശ്
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?ഹിമാചൽ പ്രദേശ്
- സംസ്ഥാന മൃഗം ?ഹിമപ്പുലി
- സംസ്ഥാന പക്ഷി ?ജുജുരാണ
- സംസ്ഥാന പുഷ്പം ?റോഡോഡെൻഡ്രോൺ
- സംസ്ഥാന വൃക്ഷം ?ദേവദാരു
- ആരാണ് ഹിമാചൽ പ്രദേശ് എന്ന പേര് നൽകിയത് ?ഹിമാചൽ പ്രദേശിലെ സംസ്‌കൃത പണ്ഡിതനായിരുന്ന ആചാര്യ ദിവാകർ ദത് ശർമ
- നാഷണൽ പാര്കുകളുടെ എണ്ണം ? 2
- അവ ഏതെല്ലാം ?ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്,പിൻ വാലി നാഷണൽ പാർക്ക്
- "പെൺകുഞ്ഞിനെ സംരക്ഷിക്കുക" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു 2015 ഒക്ടോബറിൽ എവിടെവെച്ചു നടത്തപ്പെട്ട നാടോടി നൃത്തമാണ് "ലോകത്തിൽ വെച്ച് നടത്തപ്പെട്ട ഏറ്റവും വലിയ നാടോടി നൃത്തം" എന്ന ഗിന്നസ് റെക്കോർഡ് നേടിയത് ?കുളു,ഹിമാചൽ പ്രദേശ് (12,000 ൽ അധികം സ്ത്രീകൾ പങ്കെടുത്ത,കുളു ഫോക് ഡാൻസ് ( നടി)
No comments:
Post a Comment