ബീഹാർ
- തലസ്ഥാനം?പട്‌ന
- ബീഹാർ എന്നാണ് നിലവിൽ വന്നത് ?1st April 1936
- ബിഹാറിലെ ജില്ലകളുടെ എണ്ണം?38
- ഔദ്യോഗിക ഭാഷ ?ഹിന്ദി
- ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ?പടിഞ്ഞാറ് ഉത്തർപ്രദേശ്, കിഴക്ക് പശ്ചിമ ബംഗാൾ,തെക്ക് ഝാർഖണ്ഡ്
- രാജ്യാന്തര അതിർത്തി?നേപ്പാൾ .
- ബിഹാർ എന്ന പദം രൂപം കൊണ്ടത് ഏതു വാക്കിൽ നിന്ന് ?വിഹാരം.(പ്രാചീന കാലത്ത് ബുദ്ധമതത്തിനു നല്ലവണ്ണം വേരോട്ടം ലഭിച്ച മൗര്യചക്രവർത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാർ)
- പട്ന പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പേര് ?പാടലീപുത്രം
- പാടലീപുത്രം ഏതു സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു?മഗധ (പിന്നീട് മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ആയി )
- മഗധ യുടെ ആദ്യത്തെ തലസ്ഥാനം ?ഇന്ന് രാജ്‌ഗിർ എന്ന് അറിയപ്പെടുന്ന രാജഗൃഹ
- ആരാണ് മഗധയുടെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റിയത് ?അജാതശത്രു
- മഗധം ഭരിച്ചിരുന്ന അവസാനത്തെ നന്ദരാജാവ് ?ധനനന്ദൻ
- ധനനന്ദനെ തോൽപ്പിച്ച് മഗധ പിടിച്ചടക്കിയത് ?ചന്ദ്രഗുപ്ത മൗര്യൻ
- മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ആര് ?മഗധയുടെ രാജാവായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ
- ഇന്ത്യയിലും ഏഷ്യയിലും തന്നെ ബുദ്ധമതം പ്രചരിപ്പിച്ച മൗര്യ സാമ്രാട് ?അശോകൻ
- ആരുടെ ആക്രമണമാണ് ബുദ്ധമത തകർച്ചക്ക് കാരണമായത് ?മുഹമ്മെദ് ഖിൽജി
- മൗര്യ സാമ്രാജ്യത്തിനു ശേഷം ബീഹാർ ആരുടെ അധീനതയിലാരുന്നു ?ഗുപ്ത രാജവംശം
- ഗുപ്ത ഭരണത്തിനും ,മുഗൾ ഭരണത്തിനും,ഷേർഷാ ഭരണത്തിനും ശേഷം ബീഹാർ ആരുടെ ഭരണത്തിന് കീഴിലായിരുന്നു ?ബംഗാൾ നവാബുമാരുടെ
- ബംഗാൾ നവാബിൽ നിന്നും ബീഹാർ ബ്രിട്ടീഷ് സേന പിടിച്ചെടുത്തതെന്ന് ?1764
- ലോകത്തിലെ ആദ്യത്തെ(പുരാതന ഇന്ത്യയിലെ) സർവകലാശാല? നളന്ദ.(ഇതിന്റെ അവശേഷിപ്പുകൾ ഇന്ന് യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നാണ് )
- ലോകത്തെ ആദ്യ അന്താരാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാല?നളന്ദ
- പുരാതന ഇന്ത്യയിലെ ഒരു ബുദ്ധമത വൈജ്ഞാനികകേന്ദ്രം ?നളന്ദ
- അഞ്ചാം നൂറ്റാണ്ടിൽ നളന്ദ സർവകലാശാല സ്ഥാപിച്ചത് ? ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ)
- ആരുടെ ആക്രമണമാണ് നളന്ദയുടെ തകർച്ചക്ക് കാരണമായത് ?മുഹമ്മെദ് ഖിൽജി
- ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിക്കുകയും നളന്ദയിൽ പഠനം നടത്തുകയും ചെയ്ത ചൈനീസ് സഞ്ചാരി?ഹുയാൻ സാങ്
- ഇന്നത്തെ നളന്ദ സർവകലാശാല സ്ഥിതിചെയ്യുന്നതെവിടെ ?രാജഗിർ ,നളന്ദ (dist),ബീഹാർ
- എന്നാണ് ഇന്നത്തെ നളന്ദ സർവകലാശാല പ്രവർത്തനം ആരംഭിച്ചത് ?2014 സെപ്റ്റംബർ 1
- ബിഹാറിലെ നാഷണൽ പാർക്ക് ?വാൽമീകി നാഷണൽ പാർക്ക്
- ബിഹാറിലെ ആദ്യത്തെ മുഖ്യമന്ത്രി ?കൃഷ്ണ സിംഗ്
- ഇപ്പോളത്തെ മുഖ്യമന്ത്രി ?നിതീഷ് കുമാർ
- ബിഹാറിലെ 1974 ലെ വിദ്യാർത്ഥി പ്രസ്ഥാനത്തിനു(ബീഹാർ മൂവേമെന്റ് ) നേതൃത്വം കൊടുത്തതാര് ?ജയ് പ്രകാശ് നാരായണൻ
- ആരുടെ ഭരണത്തിനെതിരെ ആയിരുന്നു ബീഹാർ മൂവേമെന്റ് രൂപം കൊണ്ടത് ?ഇന്ദിര ഗാന്ധി
- ഇന്ത്യയുടെ ആദ്യത്തെ പ്രെസിഡന്റായിരുന്ന രാജേന്ദ്രപ്രസാദിന്റെ ജന്മസ്ഥലം ?മുസ്സാഫർപുർ,ബീഹാർ
- എന്നാണ് ബീഹാർ ദിവസ് ?മാർച്ച് 22(ബംഗാൾ പ്രെസിഡെൻസിയിൽ നിന്നും ബിഹാറിനെ വേർപെടുത്തിയ ദിവസം march 22 )?
- ഇലക്ട്രോണിക്സ് സിറ്റി ഓഫ് ബീഹാർ എന്നറിയപ്പെടുന്നത് ?ഹാജിപ്പൂർ
- ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി പ്രദർശന മേള നടക്കുന്നതെവിടെ ?സോനെപൂർ (ബീഹാർ)
- ഏതു നദികളുടെ സംഗമസ്ഥാനത്താണ് ഈ മേള എല്ലാവർഷവും നവംബറിൽ നടക്കുന്നത് ?ഗംഗ,ഗന്ധക്
- യുനെസ്കോയുടെ പൈതൃക സ്ഥാനങ്ങളിൽ ഒന്നായ മഹാബോധി വിഹാർ (ബുദ്ധക്ഷേത്രം ) സ്ഥിതിചെയ്യുന്നതെവിടെ ?ഗയ (ബീഹാർ)
- ബുദ്ധന് ബോധോദയം ഉണ്ടായ സ്ഥലം?ഗയ (ബീഹാർ)
- വർദ്ധമാന മഹാവീരൻ ജനിച്ചതെവിടെ ?വൈശാലി (ബീഹാർ)
- വർദ്ധമാന മഹാവീരൻ സമാധിയായ സ്ഥലം ?പാവപുരി (ബീഹാർ)
- ഗൗതമ ബുദ്ധന്റെ വിശ്രമജീവിതം അനുഷ്ടിച്ച പ്രസിദ്ധമായ പർവതം ?വൾച്ചർ പീക്ക് (ഗൃദ്ധ്രജ് പർവ്വതം )
- ലിച്ചിപഴത്തിന്റെ സാമ്രജ്യം എന്നറിയപ്പെടുന്ന ബിഹാറിലെ ജില്ല?മുസാഫർപൂർ
- ഷേർഷാ സുരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതെവിടെ ? റോഹ്‌തസ് ജില്ലയിലെ സസാരം
- സംസ്ഥാന മൃഗം ?കാള
- സംസ്ഥാന പക്ഷി ?കുരുവി
- സംസ്ഥാന പുഷ്പം ?മന്ദാരപുഷ്പം
- സംസ്ഥാന വൃക്ഷം ?അരയാൽ
No comments:
Post a Comment