പശ്ചിമ ബംഗാൾ
- ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള പശ്ചിമ ബംഗാൾ സംസ്ഥാനം നിലവിൽ വന്നത് ?1 നവംബർ 1956
- പശ്ചിമ ബംഗാലിന്റെ ഇപ്പോളത്തെ പേര്?പശ്ചിം ബംഗ്ല (പശ്ചിം ബംഗ)(2011 ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രി മമതാ ബാനർജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് പശ്ചിമ ബംഗാൾ എന്ന നാമം മാറ്റി പശ്ചിം ബംഗ എന്ന നാമമാക്കിയത്)
- തലസ്ഥാനം?കൊൽക്കത്ത
- ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരം ?കൊൽക്കത്ത
- കൊൽക്കത്ത സ്ഥിതിചെയ്യുന്നത് ഏതു നദിക്കരയിലാണ് ?ഹൂഗ്ലി
- ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം?കൊൽക്കത്ത
- കൽക്കട്ട നഗരം സ്ഥാപിച്ചത് ആരാണ്?ജോബ് ചെർണോക്ക്(August 24,1690),(കൊൽക്കത്തയുടെ ജന്മദിനമായി കൊണ്ടാടുന്നു).
- കൊൽക്കത്ത ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ആയതെന്ന് ?1772
- ജില്ലകളുടെ എണ്ണം ?20
- ഏതു കടൽ തീരത്തോട് ചേർന്നാണ് പശ്ചിമ ബംഗാൾ സ്ഥിതിചെയ്യുന്നത് ?ബംഗാൾ ഉൾക്കട
- ബംഗാളിന്റെ അയൽ സംസ്ഥാനങ്ങൾ?സിക്കിം,ആസാം, ഒറീസ്സ,ഝാർഖണ്ഡ്
- രാജ്യാന്തര അതിർത്തി രാജ്യങ്ങൾ ?നേപ്പാൾ,ബംഗ്ലാദേശ്.
- ഔദ്യോഗിക ഭാഷ ?ബംഗാളി
- ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം?സുന്ദർബൻ ഡെൽറ്റ
- സുന്ദർബൻ ഡെൽറ്റയിൽ ധാരാളമായി കാണപ്പെടുന്ന കണ്ടൽ വൃക്ഷം ?സുന്ദരി(ഈ പേരിൽ നിന്നാണ് സുന്ദർബൻ എന്ന പേര് വന്നത്)
- പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ദേശീയോദ്യാനം ?സുന്ദർബൻ നാഷണൻ പാർക്ക്
- പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ നാഷണൻ പാര്കുകളുടെ എണ്ണം ?6
- അവ ഏതെല്ലാം ?ബുക്സ നാഷണൽ പാർക്ക്,നോറ വാലി നാഷണൽ പാർക്ക്,സിൻഗാലില നാഷണൽ പാർക്ക്,സുന്ദർബൻ നാഷണൽ പാർക്ക്,ഗോരുമാറ നാഷണൽ പാർക്ക്,ജല്ദാപാറ നാഷണൽ പാർക്ക്,
- സംസ്ഥാന മൃഗം ?മീൻപിടിയൻ പൂച്ച (Fishing Cat )
- 19.സംസ്ഥാന പക്ഷി ?പൊന്മാൻ ( White-throated kingfisher)
- സംസ്ഥാന വൃക്ഷം?ഏഴിലം പാല(Devil tree)
- സംസ്ഥാന പുഷ്പം ?പവിഴ മല്ലി
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ അരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?പ.ബംഗാൾ
- ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങു ഉള്പടിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനം ?പ.ബംഗാൾ
- ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഹൈക്കോടതിയായ കൽക്കട്ട ഹൈ കോർട്ട് സ്ഥാപിച്ച വർഷം ?1 July 1862
- 1977 മുതൽ 2011 വരെ പ .ബംഗാൾ ഭരിച്ചത്?.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
- ഏറ്റവും അധികം കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ?ജ്യോതി ബസു (23 വർഷം, from 1977 to 2000.)
- ആദ്യത്തെ മുഖ്യമന്ത്രി ?പ്രഫുല്ല ചന്ദ്ര ഘോഷ്
- മിസ് യൂണിവേഴ്‌സ് ആയ (1994) സുസ്മിത സെൻ ഏതു സംസ്ഥാനത്തു നിന്നുള്ളതാണ് ?പ.ബംഗാൾ
- ഇംഗീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ?മിഹിർ സെൻ (പ.ബംഗാൾ )
- ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യൻ വനിത?ആരതി സാഹ(പ.ബംഗാൾ) (1940-1994)
- ഇംഗ്ലീഷ് ചാനൽ രണ്ടു തവണ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത?ബുല ചൗധരി (പ .ബംഗാൾ )
- ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ അംഗവൈകല്യമുള്ള വ്യക്തി ?മസ്‌ദൂർ റഹ്മാൻ ബൈദ്യ (പ .ബംഗാൾ)
- പ്രശസ്തമായ ഗംഗാസാഗർ മേള നടക്കുന്നത് ബംഗാളിലെ ഏതു ദ്വീപിലാണ് ?സാഗർ
- ബംഗാളിന്റെ ദുഃഖം എന്നറിയപ്പെട്ടിരുന്ന നദി ?ദാമോദർ
- കൽക്കട്ട യൂണിവേഴ്സിറ്റി ആരംഭിച്ച വർഷം ?1857 (ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി )
- കൽക്കട്ട യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ ചാൻസലർ ?കാനിങ് പ്രഭു
- ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് ?കൽക്കട്ട മെഡിക്കൽ കോളേജ് (1835)
- ഇന്ത്യയിലെ ആദ്യത്തെ മരുന്ന് കമ്പനി (ഫർമസ്യൂട്ടിക്കൽ കമ്പനി) ?ബംഗാൾ കെമിക്കൽസ് ആൻഡ് ഫർമാസ്യൂട്ടിക്കൽസ്
- ഇത് ആരംഭിച്ചതാര് ?പ്രഭുല്ല ചന്ദ്ര റായ്
- ഇന്ത്യൻ സ്റ്റാറ്റിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 1931 ൽ കൽക്കട്ടയിൽ സ്ഥാപിച്ചതാരാണ് ? പ്രസന്ന ചന്ദ്ര മഹലനോബിസ്
- ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ് ന്റെ പിതാവ് എന്നറിയപ്പെടുന്നത് ?മഹലനോബിസ്
- പ്രശസ്ത ബംഗാളി സിനിമ സംവിധായകനായ സത്യജിത്‌റായുടെ ഏതു സിനിമ ആണ് അദ്ദേഹത്തിന് ഓസ്കാർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിക്കൊടുത്തത് ?പഥേർ പാഞ്ചാലി(1955)
- സത്യജിത്‌റായുടെ ആദ്യത്തെ സിനിമ?പഥേർ പാഞ്ചാലി
- മനുഷ്യാവകാശ കമ്മീഷൻ ആദ്യമായി നിലവിൽ കൊണ്ടുവന്ന സംസ്ഥാനം?പശ്ചിമ ബംഗാൾ
- സാമൂഹ്യപരിഷ്കർത്താവും,എഴുത്തുകാരനും,പണ്ഡിതനുമായിരുന്ന ബംഗാളിലെ നവോഥാന നായകൻ ?ഈശ്വർ ചന്ദ്ര വിദ്യാസാഗർ
- അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു പുസ്തകം?ബാബുവിവാഹ്
- വിദ്യാസാഗർ സെതു ഏതു നദിയിലാണ് ?ഹൂഗ്ലി
- ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റേഡിയം ഏതു ?സാൾട്ട് ലേക്ക് സ്റ്റേഡിയം(യുവ ഭാരതി ക്രിരംഗം),കൊൽക്കത്ത
- ഇന്ത്യയിലെ ആദ്യത്തെ അണ്ടർ ഗ്രൗണ്ട് റെയിൽവേ ?കൊൽക്കത്ത മെട്രോ (first metro in india)
- ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് സെക്ടർ എയർപോർട്ട് ?കാസി നസ്രുൾ ഇസ്ലാം എയർപോർട്ട്
- ഇന്ത്യയിലെ ആദ്യത്തെ I I M (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) ?I I M കൽക്കട്ട (1961 nov.13 )
- ഇന്ത്യയിലെ ആദ്യത്തെ IIT( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)?IIT ഘരഗ്പൂർ (1951)
- ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ?ഏദെൻ ഗാർഡൻ ,കൊൽക്കത്ത
- ഏഷ്യയിലെ ആദ്യത്തെ ഗവേഷണ സ്ഥാപനം ?ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൽറ്റിവഷൻ ഓഫ് സയൻസ് (The Indian Association for the Cultivation of Science)
- ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ് ?സോനാഗച്ചി ,കൊൽക്കത്ത
- ഏഷ്യയിലെ ആദ്യത്തെ നൊബേൽ സമ്മാന ജേതാവ് ?രബീന്ദ്രനാഥ് ടാഗോർ (1913 )
- ആദ്യത്തെ യുറോപ്യക്കാരനല്ലാത്ത നൊബേൽ ജേതാവ്?രബീന്ദ്രനാഥ് ടാഗോർ
- ബംഗാളിലെ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര് ?രാജറാം മോഹൻ റോയ്
- ഇന്ത്യൻ നവോത്ഥന നായകൻ ? രാജറാം മോഹൻ റോയ്
- ബംഗാളിലെ ,UNESCO യുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായ റെയിൽവേ ലൈൻ ?ഡാർജീലിങ് ഹിമാലയൻ റെയിൽവേ (ടോയ് ട്രെയിൻ)
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷൻ(2,258 metres) ?ഖും റെയിൽവേ സ്റ്റേഷൻ (Ghum railway station)(ഇത് ഡാർജീലിങ് ഹിമാലയൻ റെയിൽവേയുടെ ഭാഗമാണ് )
- UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിലെ മറ്റു റെയിൽവേകൾ ?നീലഗിരി മൗണ്ടൈൻ റെയിൽവേ (തമിഴ്നാട് ),കൽക-ഷിംല റെയിൽവേ (ഹിമാചൽ പ്രദേശ് )
- ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രം ?ദി ബംഗാൾ ഗസറ്റ് (1780)
- ബംഗാളിലെ അവസാനത്തെ നവാബ് ?മിർ കാസിം
- രാജാറാം മോഹൻ റോയ് ബ്രഹ്മസമാജം സ്ഥാപിച്ച വർഷം ?1828
- ആദ്യത്തെ ബംഗാളി പത്രം ?സമാചാർ ദർപ്പൻ (1818)
- ഇന്ത്യയിലെ ആദ്യത്തെ പൊതു തീയേറ്റർ ?സ്റ്റാർ,(കൊൽക്കത്ത,1883)
- ബംഗാൾ വിഭജനം നടന്ന വർഷം ?1905
- പ്രശസ്ത ബംഗാളി കവിത "ബിദ്രോഹി"രചിച്ചത് ?കാസി നസ്‌റുൽ ഇസ്ലാം
- പ്രശസ്ത ബംഗാളി നോവൽ ദുർഗേശ നന്ദിനി എഴുതിയത് ആര് ?ബങ്കിം ചന്ദ്ര ചാറ്റർജി
- പല ഭാഷകളിലും സിനിമയാക്കപ്പെട്ടിട്ടുള്ള ദേവദാസ് എന്ന നോവൽ എഴുതിയത് ആര് ?ശരത്ചന്ദ്ര ചട്ടോപാധ്യായ
- ആരുടെ ജന്മദിനമാണ് ജൂലൈ 1 ,നാഷണൽ ഡോക്ടർസ് ഡേ (Doctor's Day)ആയി കൊണ്ടാടുന്നത് ?dr .ബിധാൻ ചന്ദ്ര റോയ് (പ.ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രി )ജനനം July 1 ,1882,മരണം July 1,1962 )
- ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാണിക്കൽ ഗാർഡൻ ?കൽക്കട്ട ബൊട്ടാണിക്കൽ ഗാർഡൻ (ആചാര്യ ജഗദിഷ് ചന്ദ്ര ബോസ് ഇന്ത്യൻ ബൊട്ടാണിക് ഗാർഡൻ )
- ഇത് സ്ഥിതി ചെയ്യുന്നതെവിടെ ?ഹൗറ ,കൊൽക്കത്ത
- ലോകത്തിലെ ഏറ്റവും വലുതും ,പഴക്കം ചെന്നതുമായ പേരാൽ (the great banyan tree)സ്ഥിതി ചെയ്യുന്നതെവിടെ ?ബൊട്ടാണിക്കൽ ഗാർഡൻ ,കൊൽക്കത്ത
- ബംഗാളിലെ നവാബുമാർക്കെതിരെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി,വിജയിച്ച യുദ്ധം ?പ്ലാസ്സി യുദ്ധം (23 June 1757)
- യുദ്ധം നടന്ന സ്ഥലം ?പാലാഷി ,ബംഗാൾ (ഭാഗീരഥി നദിതീരത് )
No comments:
Post a Comment