Easy English ----- ഈസി ഇംഗ്ലീഷ്
--------------------------------------------------
-----------------------------------------------
Parts of Speech are the building blocks of Language
നമ്മൾ ഒരു വീട് ഉണ്ടാകുമ്പോൽ കരിങ്കല്ല് ഉപയോഗിച്ച് അടിത്തറ പണിയുന്നു ,ഇഷ്ടിക ഉപയോഗിച്ച് ഭിത്തി കെട്ടുന്നു മരം ഉപയോഗിച്ച് വാതിലുകൾ ,ജനലുകൾ ഒക്കെ ഉണ്ടാകുന്നു, സിമന്റ് ഉപയോഗിച്ച് ഇതിനെയൊക്കെ കൂട്ടിയോജിപ്പിക്കുന്നു .വീടിന്റെ ഓരോ ഭാഗങ്ങൾക്കും ഓരോ ധർമ്മമാണ് ആ വീടിന്റെ നിർമാണത്തിലും ,നിലനില്പിലും നിർവഹിക്കാനുള്ളത് .അത് പോലെ ഒരു ഭാഷയിലെ ഒരു വാക്യം രൂപപ്പെടുന്നതും, ഒരു പാട് വാക്കുകൾ ചേർന്നാണ്.ഓരോ വാക്കുകൾക്കും ആ വാക്യരൂപീകരണത്തിൽ ഓരോ ധർമ്മമാണുള്ളത്.
ഏതൊരു ഭാഷയിലും ആയിരക്കണക്കിന് വാക്കുകൾ ഉണ്ടല്ലോ ?.എന്നാൽ എല്ലാ വാക്കും ഒരേ ധർമ്മമല്ല നിർവഹിക്കുന്നത് എന്ന് പറഞ്ഞു .ഉദാഹരണമായി ചില വാക്കുകൾ പേരുകളെ സൂചിപ്പിക്കുന്നു ,ചിലതു പ്രവൃത്തികളെ സൂചിപ്പിക്കുന്നു ,ചിലതു വാക്കുകളെ കൂട്ടി യോജിപ്പിക്കുന്നു,ചിലതു പേരുകൾക്ക് പകരമായി നിൽക്കുന്നു.
അങ്ങനെ ഭാഷയിലുള്ള എല്ലാ വാക്കുകൾക്കും അതിന്റെതായ ഓരോ ജോലികൾ നിർവഹിക്കാനുണ്ട്.
അങ്ങനെ ഭാഷയിലുള്ള എല്ലാ വാക്കുകൾക്കും അതിന്റെതായ ഓരോ ജോലികൾ നിർവഹിക്കാനുണ്ട്.
ഇങ്ങനെ വാക്കുകളുടെ ധർമ്മങ്ങൾ അനുസരിച്ചു അവയെ തരം തിരിച്ചിരിക്കുന്നതിനാണ് ഇംഗ്ലീഷ് ഭാഷയിൽ പാർട്സ് ഓഫ് സ്പീച് (parts of speech)എന്ന് പറയുന്നത്. അതായതു ഇംഗ്ലീഷ് ഭാഷയിലുള്ള ഏതു വാക്കും ഏതെങ്കിലും ഒരു Parts of speech പെട്ടതായിരിക്കും.
അവ ഏതൊക്കെ ആണെന്ന് നോക്കാം.
(There are eight main parts of speech (also know as word classes): nouns, pronouns, adjectives, verbs, adverbs, prepositions, conjunctions and interjections.)
എട്ടു തരത്തിലുള്ള parts of speech ആണുള്ളത് .അവ
1.Noun (നൗൻ )-നാമം,eg :-Ghandhi,Ganga ,Apple,Paper,Book,Tree etc
2.Pronoun(പ്രൊനൗൻ) -സർവ്വനാമം,eg :-he,she,you,we,I,mine,my,who,what,which ,whom,herself etc
3.Adjective(അഡ്ജെക്റ്റീവ് )-നാമവിശേഷണം,eg :-beautiful,slim,big ,wise,poor,black,golden,handsom,worse etc
4.Verb (വെർബ് )-ക്രിയ,eg :-play,cry,run ,smile,reach,go,talk,teach,write etc
5.Adverb (അഡ്വെർബ്) -ക്രിയാവിശേഷണം ,eg :-very,safely ,slowly,hard,fastly,quik etc
6.Preposition (പ്രീപോസിഷൻ) -ഉപസർഗ്ഗാവ്യയം,eg :-in,on,behind,without ,among,along with etc
7.Conjunction(കൺജംഗ്ഷൻ) -അവ്യയം,eg :-as soon as,whether or ,neither nor,not only but also etc
8.Interjection (ഇന്റെർജെക്ഷൻ) -വ്യാക്ഷേപകം,eg :-well done !,Alas! ,Congrats!,Oh !,Helloetc
ചില ഗ്രാമർ സോഴ്സുകളിൽ parts of speech 9 തരമായി തിരിച്ചിട്ടുണ്ട് .
Determiner(ഡിറ്റർമൈനെർ )എന്ന പേരിൽ ഒൻപതാമത്തെ ഒരു parts of speech കൂടി ഉൾപ്പെടുത്തിയിരിക്കുന്നു .
സാഹചര്യമനുസരിച്ചു ഒരു noun നു മുന്നിലായി നൗണിനെ പരിചയപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു
അവ a/an,the,every,this,that,these,those,or many.
eg :-the flower,a flower,this flower ,those flower etc
(A determiner is a word that introduces a noun, such as a/an, the, every, this, those, or many (as in a dog, the dog, this dog, those dogs, every dog, many dogs).
ഇതിൽ the ,a/an,എന്നിവ സാധാരണയായി articles എന്നാണ് അറിയപ്പെടുന്നത് .
"The" എന്നത് definite article എന്നും "a (or an)" indefinite article.എന്നും അറിയപ്പെടുന്നു
.
(The determiner "the" is sometimes known as the definite article and the determiner "a (or an)" as the indefinite article).
Parts of speech എട്ടായി തിരിക്കുമ്പോൾ ഇതെല്ലം adjective,pronoun എന്നീ വിഭാഗങ്ങളിൽ പെടുന്നു .
അങ്ങനെ എന്താണ് parts of speech എന്ന് മനസിലാക്കിയല്ലോ.ഇതിലൂടെ നമുക്ക് ഒരു വാക്ക് ഒരു വാക്യത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന് മനസിലാക്കാം .
(The parts of speech explain how a word is used in a sentence.)
ചില ഉദാഹരണങ്ങൾ നോക്കാം
1.She is a girl -ഇവിടെ ഉപയോഗിച്ച ഓരോ word ഉം parts of speech ൽ പെട്ടതാണ്
She -ഒരു pronoun,is ഒരു verb,a -indefinite article,girl -ഒരു common noun
2.It is a terrible face -It എന്നത് pronoun ,is എന്നത് verb,a എന്നത് indefinite article ,terrible എന്നത് adjective,face എന്നത് noun ആകുന്നു
No comments:
Post a Comment