Reni Raveendran

Wednesday, March 22, 2017

തേങ്ങയിൽ വെള്ളം എവിടെ നിന്ന് വന്നു ?

പലപ്പോളും നാം ആലോചിച്ചിട്ടുണ്ടാകും തേങ്ങയിൽ കാണുന്ന വെള്ളം എവിടെ നിന്ന് വന്നെന്ന്.ഇത് ശരിക്കും വെറും വെള്ളമല്ല,ദ്രാവക രൂപത്തിലുള്ള ഒരു തരം കോശസഞ്ചയം അഥവാ കല (tissue)ആണ്.തേങ്ങയിലെ എൻഡോസ്‌പേം (endosperm )ആണ് ഈ കല.
സസ്യങ്ങളിൽ വിത്തുണ്ടാകുമ്പോൾ, അതിനു വളരുന്നതിനാവശ്യമായ പോഷണം നൽകുക എന്നതാണ് ഈ എൻഡോസ്‌പേമിന്റെ ധർമ്മം.ഈ കല ഉണ്ടാകുന്നതു ബീജ സങ്കലനസമയത്തു തന്നെ നടക്കുന്ന മറ്റൊരു നുക്ലീയ സങ്കലനം വഴിയാണ്.
എല്ലാ സസ്യങ്ങളിലും ഇത് നടക്കുന്നുണ്ട് . നെല്ലിലെ അരി എന്ന് പറയുന്നത് നെൽച്ചെടിയുടെ കായിന്റെ എൻഡോസ്‌പേം ആണ് .ഒരു ഘട്ടത്തിൽ ഈ അരിയും
ദ്രാവകരൂപത്തിലാണ്.പിന്നീടാണത് ഉറച്ചു കട്ടിയാകുന്നത് .
മച്ചിങ്ങ ഉണ്ടായി കുറച്ചു കഴിയുമ്പോൾ തന്നെ അതിന്റെ ഒരറ്റത്ത് സ്വതന്ത്ര ന്യൂക്ലീയസുകൾ(അതിനു കോശസ്തരമോ,കോശ ദ്രവ്യമോ ഇല്ല ) ആയി എൻഡോസ്‌പേം അടിഞ്ഞു കൂടുന്നു പിന്നീട് വളരും തോറും അത് ജെല്ലി രൂപത്തിലുള്ള ഒരു അവസ്ഥയിൽ ആയിത്തീരുന്നു.അതിൽ കുറെ ഭാഗം കോശഭിത്തിയോട് കൂടിയ കലയായി രൂപാന്തരപ്പെടുന്നു അതാണ് തേങ്ങയുടെ കാമ്പ്. ബാക്കിയുള്ള ഭാഗം ദ്രാവകമായി നിലനിൽക്കുന്നു അതാണ് തേങ്ങാവെള്ളം .

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...