Reni Raveendran

Wednesday, March 22, 2017

"പ്രസവിക്കുന്ന അച്ഛൻ " എന്നറിയപ്പെടുന്ന ജീവി ഏതാണ് ?എന്തുകൊണ്ടാണ് ഇങ്ങനെ അറിയപ്പെടുന്നത്?

"പ്രസവിക്കുന്ന അച്ഛൻ " എന്നറിയപ്പെടുന്ന ജീവി ഏതാണ് ?എന്തുകൊണ്ടാണ് ഇങ്ങനെ അറിയപ്പെടുന്നത്?                   ആൺകടൽകുതിരകളാണ്" പ്രസവിക്കുന്നഅച്ഛൻ"എന്നറിയപ്പെടുന്ന ജീവി.ഇതിനു കാരണം പെൺ കടൽകുതിരകൾ ഇടുന്ന മുട്ടകൾ വിരിയിക്കുന്ന ജോലി ചെയ്യുന്നത് ആൺ കടൽകുതിരകളാണ്.ആൺ കടൽകുതിരകളുടെ വാലിനടിയിലായി"ബ്രൂഡ് പൗച് "എന്നറിയപ്പെടുന്ന സഞ്ചി പോലെയുള്ള ഒരു ഭാഗമുണ്ട് .മുട്ടയിടുന്ന സമയമാകുമ്പോൾ പെൺ കടൽകുതിരകൾ ഈ സഞ്ചിയിൽ മുട്ട നിക്ഷേപിക്കുന്നു.പിന്നീട് ഈ സഞ്ചിയിൽ വെച്ചാണ് മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരുന്നത്.മുട്ടകൾ വിരിയുന്നതും ,ചെറിയൊരു കാലയളവുവരെ കുഞ്ഞുങ്ങൾ വളരുന്നതും ഈ         സഞ്ചിയ്ക്കകത്തുതന്നെയാണ് .ഈ ഒരു സമയത്തു ആൺ കടൽ കുതിരകളെ കണ്ടാൽ ശരിക്കും"ഗർഭിണികളെ" പോലെയാണ്.അതുപോലെ കുഞ്ഞുങ്ങൾ സഞ്ചിയിൽ നിന്നും പുറത്തുവരുന്നതും ഒരു"പ്രസവത്തിലൂടെയാണ്".മുട്ടവിരിഞ്ഞു കഴിഞ്ഞു കുഞ്ഞുങ്ങൾക്ക് പുറത്തേക്കു വരാറായാൽ ഈ കടൽ കുതിരകൾ ശരീരം മുന്നോട്ടും പിന്നോട്ടും വളച്ചു മണിക്കൂറുകളോളം നന്നേ പ്രയാസപ്പെടുന്നു.ഈ മുന്നോട്ടും,പിന്നോട്ടുമുള്ള ഓരോ വളച്ചിലിലും സഞ്ചിക്കകത്തെ മാംസപേശികൾ വികസിക്കുകയും ആ തള്ളലിൽ ഓരോ കുഞ്ഞുങ്ങൾ വീതം പുറത്തു വരുകയും ചെയ്യുന്നു. ഇങ്ങനെ ശരിക്കും ഒരു"പ്രസവം"തന്നെയാണ് നടക്കുന്നത്.          അതുകൊണ്ടാണ് ആൺ കടൽ കുതിരകളെ പ്രസവിക്കുന്ന അച്ഛന്മാർ എന്ന് പറയുന്നത്.





No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...