Reni Raveendran

Showing posts with label ഇന്ത്യൻ സംസ്ഥാനങ്ങൾ-കർണാടക. Show all posts
Showing posts with label ഇന്ത്യൻ സംസ്ഥാനങ്ങൾ-കർണാടക. Show all posts

Monday, April 10, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ -കർണാടക (ഭാഗം -2 ),Indian states-Karnataka (part 2)

          കർണാടകo - ഭാഗം -2

  1. ഗാന്ധിജി കർണാടക സന്ദർശിച്ചതെപ്പോൾ ?ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിനായി (1924 )അന്ന് ഗാന്ധിജി ആയിരുന്നു INC പ്രസിഡന്റ്.
  2. എഞ്ചിനീയറും,ആസൂത്രണ വിദഗ്ദ്ധനും, മൈസൂർ ദിവാനും,മികച്ച രാജ്യതന്ത്രജ്ഞനുമായിരുന്ന ഭാരതരത്ന അവാർഡ് ജേതാവായ പ്രശസ്ത കന്നഡ വ്യക്തി ? സർ എം വിശ്വേശരയ്യ (മോക്ഷഗുണ്ടം വിശ്വേശരയ്യ)
  3. ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?സർ എം വിശ്വേശരയ്യ
  4. ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.?സർ എം വിശ്വേശരയ്യ
  5. സർ എം വിശ്വേശരയ്യയുടെ ജന്മദിനമായാ സെപ്തംബര് 15 ഇന്ത്യയിൽ എന്ത് ദിവസമായി കൊണ്ടാടുന്നു ?എൻജിനീയേർസ് ഡേ ((ജനനം:1860 സെപ്റ്റംബർ 15, മരണം: 1962 ഏപ്രിൽ 14)
  6. കർണാടകസംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി ?പുരന്ദരദാസൻ( 1480-1564)
  7. കർണാടകസംഗീതത്തിൽ സ്വരാവലി, അലങ്കാരം എന്നീ പാഠങ്ങളും, മായാമാളവഗൗള എന്ന രാഗവും,അവതരിപ്പിച്ച വ്യക്തി ?പുരന്ദരദാസ് 
  8. കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ ?ശ്യാമശാസ്ത്രികൾ (1762-1827) ,മുത്തുസ്വാമിദീക്ഷിതർ (1776-1827),ത്യാഗരാജൻ (1759?- 1847).
  9. കർണാടകസംഗീതത്തിൽ സ്ത്രീകളിൽ, ത്രിമൂർത്തികളായി അറിയപ്പെടുന്നത്? എം.എൽ. വസന്തകുമാരി, എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ .
  10. കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ്? യക്ഷഗാനം(ബയലാട്ടം).
  11. സംസ്ഥാന പക്ഷി ?പനംകാക്ക (indian roller )
  12. സംസ്ഥാന പുഷ്പം ?താമര
  13. സംസ്ഥാന മൃഗം ?ആന
  14. സംസ്ഥാന വൃക്ഷം ?ചന്ദനം
  15. കർണാടകയിലെ നാഷണൽ പാർക്കുകളുടെ എണ്ണം?6,ബന്ദിപ്പൂർ നാഷണൽ പാർക്ക്(നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ടതാണ്) ബന്നേർഖട്ട നാഷണൽ പാർക്ക് ( ബാംഗ്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.സുവർണമുഖീ നദി ഈ ഉദ്യാനത്തിലൂടെയാണൊഴുകുന്നത് )അൺഷി നാഷണൽ പാർക്ക് (ദണ്ഡേലി) Dandeli National Parkഎന്നും അറിയപ്പെടുന്നു,കാളി ടൈഗർ റിസേർവ് (കാളി നദി ഇതിലൂടെ ഒഴുകുന്നു ),നാഗർഹോളെ നാഷണൽ പാർക്ക് .ഒരു ആനസംരക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു. Rajiv Gandhi National Park എന്നും ഇത് അറിയപ്പെടുന്നു,കുദ്രേമുഖ് നാഷണൽ പാർക്ക് (ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്നു )
  16. കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ? 2,കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (Kempegowda International Airport),ബാംഗ്ളൂർ ,മംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് (Mangalore International Airport)മംഗ്ളൂർ
  17. കന്നഡ ഭാഷ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങൾ ?കഡംബവംശo ,പശ്ചിമ ഗംഗ രാജവംശo
  18. മയൂരശർമ്മൻ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം? ബനവസി
  19. പശ്ചിമ ഗംഗ രാജവംശത്തിന്റെ തലസ്ഥാനം ?.തലക്കാട്
  20. വിഷ്ണുവർദ്ധൻറെ നേതൃത്വത്തിൽ ചോളന്മാരെ യുദ്ധത്തിൽ തോല്പ്പിച്ച് കന്നഡ പ്രദേശത്തുഅധികാരത്തിൽ വന്ന രാജവംശം ? ഹൊയ്സാല രാജവംശം 
  21. വേസര ശൈലിയിലുള്ള വാസ്തുകല പ്രചാരത്തിലാവുന്നത് ആരുടെ കാലത്താണ് ?ഹൊയ്സാല രാജവംശം 
  22. ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌? ഡെക്കാൻ.
  23. തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്,പതിനഞ്ച് ,പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന വളരെ പ്രഗല്ഭമായ സാമ്രാജ്യo ?വിജയനഗര സാമ്രാജ്യം(ഇന്നത്തെ കർണാടകയിലും,ആന്ധ്രായിലുമായി വ്യാപിച്ചു കിടന്നിരുന്നു )
  24. അതിന്റെ തലസ്ഥാനനഗരം ?വിജയനഗരം (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി)
  25. വിജയനഗരസാമ്രാജ്യത്തിന്റെ സ്ഥാപകൻ ?ഹരിഹരൻ ഒന്നാമൻ.(ഹരിഹരായർ) 
  26. ഹരിഹരായർ 1336ൽ വിജയനഗര സാമ്രാജ്യം  സ്ഥാപിച്ചതെവിടെ?ഹോസപ്പട്ടണത്തിൽ
  27. വിജയനഗരസാമ്രാജ്യത്തിന്റെ രണ്ടാമത്തെ ചക്രവർത്തി?ബുക്കരായൻ ഒന്നാമൻ( ഇദ്ദേഹം വിജയനഗര സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഹരിഹരൻ ഒന്നാമന്റെ സഹോദരനായിരുന്നു).
  28. വിജയനഗരസാമ്രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ ചക്രവർത്തി ?ശ്രീ കൃഷ്ണ ദേവരായർ(കൃഷ്ണരായർ )
  29. കൃഷ്ണദേവരായരുടെ സദസ്സിലെ മന്ത്രിമാർ അറിയപ്പെട്ടിരുന്ന പേര് ?അഷ്ടദിഗ്ഗജങ്ങൾ
  30. അഷ്ടദീഗ്ഗജങ്ങളിൽ പ്രധാനി ? തെനാലി രാമൻ.
  31. കൃഷ്ണദേവരായരുടെ സദസ്സിലെ സാഹിത്യകാരന്മാരിലെ പ്രധാനികൾ? അലസാനിപെദ്ദണ്ണൻ,നന്ദി തിമ്മണ്ണൻ
  32. തെലുങ്കു കവിതയുടെ പിതാമഹൻ എന്നു അറിയപ്പെടുന്നത് ?അലസാനിപെദ്ദണ്ണൻ (സ്വരോചിഷ മനുചരിതത്തിന്റെ കർത്താവ്).(പാരിജാതാപഹരണം എന്ന കവിതയെഴുതിയത് നന്ദിതിമ്മണ്ണനാണ്).
  33. രാജധർമത്തേയും ഭരണതന്ത്രത്തേയും കുറിച്ചു പ്രതിപാദിക്കുന്ന കൃഷ്ണദേവരായരുടെ കാവ്യം? ആമുക്തമാല്യദ
  34. വിജയനഗരസാമ്രാജ്യവും ഡെക്കാൻ സുൽത്താനത്തുകളും(മുസ്ലിം രാജ്യങ്ങൾ) തമ്മിൽ 1565 ൽ നടന്ന യുദ്ധo ?തളിക്കോട്ട യുദ്ധം ( Battle of Talikota).
  35. തളിക്കോട്ട ഇപ്പോൾ സ്ഥിതി ചെയ്യുന്നത് എവിടെ?കർണാടകയിലെ ബിജാപുർ ജില്ലയിൽ
  36. ചരിത്രകാരന്മാർ തളിക്കോട്ട യുദ്ധത്തിനെ വിശേഷിപ്പിക്കുന്ന പേര് ?രക്കസ-തങ്ങാടി സമരം(Rakkasa Thangadi)(യഥാർഥ പടക്കളം രക്കസ,തങ്ങാടി എന്നീ ഗ്രാമങ്ങളിലായിരുന്നു)
  37. അന്ന് വിജയനഗരo ഭരിച്ചിരുന്നത് ?രാജാവ് സദാശിവരായരുo മന്ത്രിയായ രാമരായറും
  38. മൈസൂറിന്റെ ദളവ എന്നറിയപ്പെടുന്ന മൈസൂർ ഭരണാധികാരി ?ഹൈദർ അലി
  39. ഹൈദർ അലിയുടെ മകനും മൈസൂർ കടുവ എന്നറിയപ്പെടുകയും ചെയ്ത ഭരണാധികാരി ? ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പു (ജനനം: 1750 നവംബർ 20- മരണം:1799 മേയ് ).
  40. ടിപ്പു ജനിച്ചതെവിടെ ? കോലാർ ജില്ലയിലുള്ള ദേവനഹള്ളി (1750 നവംബർ 20)
  41. ടിപ്പു കൊല്ലപ്പെട്ടതെവിടെവെച്ചാണ് ? ശ്രീരംഗപട്ടണം
  42. ഏതു യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത് ? ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മൈസൂർ രാജ്യവും തമ്മിൽ നടന്ന 
  43. നാലാം ആംഗ്ലോ-മൈസൂർ യുദ്ധo അറിയപ്പെടുന്ന പേര് ? ശ്രീരംഗപട്ടണം ഉപരോധം (5 ഏപ്രിൽ– 4 മെയ്1799).
  44. മൈസൂർ രാജ്യത്തിലെ അവസാനത്തെ രാജാവ് ?വൊഡയാർ രാജവംശത്തിലെ ജയചാമരാജേന്ദ്ര വോഡയാർ (ടിപ്പുവിന്റെ മരണശേഷം വൊഡയാർ രാജവംശത്തെ ബ്രിട്ടീഷുകാർ ഭരണത്തിൽ തിരിച്ചെത്തിച്ചെങ്കിലും നിയന്ത്രണം ബ്രിട്ടീഷുകാരുടെ കയ്യിൽത്തന്നെ ആയിരുന്നു)

Friday, April 7, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ - കർണാടക (ഭാഗം-1) -Karnataka (part -1)

              കർണാടക (ഭാഗം-1) 

  1. കർണാടകത്തിന്റെ പഴയ പേര് ?മൈസൂർ
  2. മൈസൂർ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതെന്ന് ?1950-ൽ
  3. സംസ്ഥാന പുനർനിർണയനിയമപ്രകാരം ഭാഷാടിസ്ഥാനത്തിൽ മൈസൂർ സംസ്ഥാനം നിലവിൽ വന്ന വർഷം ?1956 നവംബർ 1
  4. തലസ്ഥാനം? ബാംഗ്ലൂർ(ബെംഗളൂരു)
  5. കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത് എന്ന് ?1973 നവംബർ 1
  6. അതിർത്തി സംസ്ഥാനങ്ങൾ ?മഹാരാഷ്‌ട്ര, ഗോവ ,തെലങ്കാന,ആന്ധ്രപ്രദേശ്,കേരളം, തമിഴ്‌നാട്
  7. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരo?ബാംഗ്ലൂർ
  8. ആദ്യ മുഖ്യമന്ത്രി(മൈസൂർ )?നിജലിംഗപ്പ (1956, സംസ്ഥാന പുനര്നിര്ണയശേഷം )
  9. വലുപ്പത്തിൽ ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാന൦?കർണാടക
  10. കർണാടക എന്ന പേര് ലഭിച്ചത് ?കരുനാട്,കാനറ,കന്നടം(ഡക്കാണിലെ കറുത്ത പരുത്തി മണ്ണിൽ നിന്നാണ് ഈ പേരുകൾ വന്നത്) 
  11. ജില്ലകളുടെ എണ്ണം ?30
  12. പുരാതനകാലത് മഹിഷപുരം(എരുമയൂറ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം ?മൈസൂർ
  13. പ്രശസ്തമായ മൈസൂർ കൊട്ടാരം പണികഴിപ്പിച്ചത് ?വൊഡയാർ രാജവംശം
  14. വോഡയാർ രാജവംശത്തിലെ രാജ്ഞിയുടെ അന്തപുരo ?ലളിതമഹൽ കൊട്ടാരം
  15. ബാംഗ്ലൂരിന്റെ സ്ഥാപകനാൻ ? വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമൻ
  16. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം?ബാംഗ്ലൂർ
  17. പെൻഷനേർസ്‌ പാരഡൈസ്‌(pensioner's paradise, പബ്‌ സിറ്റി(pub city),പൂന്തോട്ട നഗരം(garden city),സ്പേസ് സിറ്റി (Space cityഎന്നിവ ഏതു നഗരത്തിന്റെ അപരനാമങ്ങളാണ്‌?ബാംഗ്ളൂർ
  18. ബാംഗ്ളൂരിന് ബെഗളൂരൂ എന്ന പേര് നിർദേശിച്ചത് ?യു.ആർ. അനന്തമൂർത്തി(കന്നഡ സാഹിത്യകാരൻ, കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് ഇദ്ദേഹം)
  19. ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിച്ച ആദ്യ ബഹുരാഷ്ട്ര കമ്പനി? ടെക്സാസ് ഇസ്ട്രുമെന്റ്സ് (1985)
  20. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷണറെ ആസ്ഥാനം ?ബാംഗ്ളൂർ
  21. സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?ബാംഗ്ലൂർ
  22. ഭാരത് ഇലക്രോണിക് ലിമിറ്റഡിന്റെ (BHEL) ആസ്ഥാനം ?ബാംഗ്ളൂർ
  23. ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ(IT) കമ്പനികളായ ഇൻഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം? ബാംഗ്ലൂർ
  24. ലാൽബാഗ് ,കബ്ബൺ പാർക്ക് എന്നിവ എവിടെയാണ് ?ബാംഗ്ലൂർ
  25. ലാൽബാഗ് നിർമിച്ചത് ഏതു ഭരണാധികാരിയാണ് ?മൈസൂർ ഹൈദർ അലി(ഇത് പൂർത്തിയാക്കിയത് അദ്ദേഹത്തിനെ മകൻ ടിപ്പു സുൽത്താൻ)
  26. ഡിഡി ചന്ദന ഏതു ഭാഷയിലെ ദൂരദർശൻ ആണ്?കന്നഡ
  27. ബാംഗ്ലൂരിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്ന പേര് ?വിധാൻ സൗധ
  28. ഇന്ത്യയിലെ ആദ്യ ശാസ്ത്ര ഗവേഷണ-പഠന സ്ഥാപനം?1909ൽ ബാംഗ്ലൂരിൽ ആരoഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ്
  29. ഇതിന്റെ സ്ഥാപകൻ ?ജംഷെട്ട്ജി നുസ്സർവാൻ‌ജി ടാറ്റ (ജെ .എൻ ,ടാറ്റ )
  30. കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?പുരന്ദര ദാസ്
  31. കർണാടകയിൽ പിറവി എടുത്ത ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ ?(7 )വിജയാബാങ്ക്,കാനറാ ബാങ്ക് ,വ്യാസ ബാങ്ക് ,കോർപറേഷൻ ബാങ്ക് ,സിൻഡികേറ്റ് ,കർണാടക ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ
  32. കർണാടകയിലെ ഒരു പ്രധാന ഉത്സവം ?ദസറ
  33. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ?ജോഗ് വെള്ളച്ചാട്ടം( 253 മീറ്റർ(829 അടി)(ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു
  34. ജോഗ് വെള്ളച്ചാട്ടം എവിടെയാണ് ?ഷിമോഗ ജില്ലയിലെ ശരാവതി നദിയിൽ
  35. പ്രധാന നദികൾ ?കാവേരി, തുംഗഭദ്ര, ശരാവതി, കൃഷ്ണ, മാലപ്രഭ
  36. കർണാടകയിൽ ജൈനമതം പ്രചരിപ്പിച്ച ചക്രവർത്തി ?ചന്ദ്രഗുപ്‌ത മൗര്യൻ
  37. കർണാടകയിലെ ജൈനമത തീർത്ഥാടനകേന്ദ്രം?ശ്രാവണബലഗോള
  38. പ്രശസ്തമായ ഗോമതേശ്വര പ്രതിമ(ബാഹുബലി) സ്ഥിതിചെയ്യുന്നത് എവിടെ ?ശ്രാവണബലഗോള
  39. ബേലൂരിൽ സ്ഥിതി ചെയ്യുന്ന പ്രസ്തമായ ക്ഷേത്രം ?ചിന്ന കേശവ ടെംപിൾ
  40. ആദ്യ കന്നഡ ചലച്ചിത്രം ?സതി സുലോചന
  41. ആദ്യ ഭാരത് രത്ന നേടിയ കന്നഡ വ്യക്തി ?വിശ്വശരയ്യ
  42. ബിജാപൂർ സുൽത്താനായിരുന്ന മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമന്ദിരമാണ്? ഗോൽ ഗുംബസ് (ഗോൽ ഗുംബദ്)
  43. ഗോൾ ഗുംബാസ് സ്ഥിതി ചെയ്യുന്ന നഗരം ?ബിജാപുർ
  44. ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ആദ്യത്തേത് ?ശാരദാപീഠം , ശൃംഗേരി
  45. ശൃംഗേരി എവിടെയാണ് ?ചിക്കമംഗളൂർ
  46. ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങൾ എവിടെല്ലാമാണ് ?വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം,പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം,കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം,തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം
  47. കന്നഡഭാഷയിൽ ആദ്യ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ?കുവേമ്പു
  48. കന്നഡ ഭാഷയിലെ മൂന്നു രത്നങ്ങൾ എന്നറിയപ്പെടുന്ന കവികൾ ?ആദികവി പാമപ്പ ,റാണാ ,ശ്രീ പോന്ന
  49. കാവേരി നദിയിൽ കൃഷ്ണരാജ സാഗര (KRS)  ഡാം നിര്മിച്ചതാര് ?എം.വിശ്വേശ്വരയ്യ
  50. വൃന്ദാവൻ ഗാർഡൻ സ്ഥിതിചെയ്യുന്നത് ഏതു  ഡാമിനോട് ചേർന്നാണ്?കൃഷ്ണരാജ സാഗര ഡാം   
  51. കർണാടകയിലെ രണ്ടു യുനെസ്കോ പൈതൃക സ്ഥാനങ്ങൾ ?ഹം‌പി സ്മാരകങ്ങൾ,പട്ടടയ്ക്കൽ സ്മാരകങ്ങൾ
  52. ഹംപി ഏതു നദി തീരത്താണ് ?തുങ്കഭദ്ര(ബെല്ലാരി ജില്ലയിലെ ഒരു ഗ്രാമമാണ് ഹംപി .വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു)
  53. ചാലൂക്യസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി ആയിരുന്നു? പട്ടടക്കൽ(പട്ടദകല്ലു)

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...