Reni Raveendran

Showing posts with label കേരളത്തിലെ നാട്ടുരാജ്യങ്ങൾ. Show all posts
Showing posts with label കേരളത്തിലെ നാട്ടുരാജ്യങ്ങൾ. Show all posts

Monday, May 8, 2017

കേരള ചരിത്രം- കേരളത്തിലെ നാട്ടുരാജ്യങ്ങൾ -Kerala history,Princily states of Kerala ,keralathile natturajyangal

                       കേരള ചരിത്രം

  കേരളത്തിലെ നാട്ടുരാജ്യങ്ങൾ -2

  1. വല്ലഭക്ഷോണീ എന്ന സംസ്കൃത നാമത്തിൽ അറിയപ്പെട്ടിട്ടിരുന്ന കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് ?വള്ളുവനാട്
  2. "ആറങ്ങോട്ടുസ്വരൂപം"എന്ന പേരിൽ അറിയപ്പെടുന്ന ഈ വംശത്തിന്റെ സ്ഥാപകൻ ആരാണ് ?രാജശേഖരൻ (പത്താം നൂറ്റാണ്ടിൽ ).
  3. വള്ളുവക്കോനാതിരി, വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവർ, വല്ലഭൻ എന്നീപേരുകളിൽ അറിയപ്പെട്ടിരുന്നത് ഏതു രാജാക്കന്മാരായിരുന്നു ?വള്ളുവനാട്ടുരാജാക്കന്മാർ
  4. ചേരഭരണത്തിനു ശേഷം കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ട നാട്ടുരാജ്യങ്ങളിൽ ഒന്നായ വള്ളുവനാടിന്റെ തലസ്ഥാനം ?വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം).
  5. വള്ളുവക്കോനാതിരിമാരുടെ പരദേവത ?തിരുമാന്ധാംകുന്നു ഭവഗതി
  6. തിരുനാവായയിൽ നടത്തിവന്ന മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം തുടക്കത്തിൽ ആർക്കായിരുന്നു ?വള്ളുവക്കോനാതിരിക്ക്
  7. പൊന്നാനി, തിരൂർ എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്ന പഴയ രാജവംശം ? വെട്ടത്തുനാട് (വെട്ടം) അഥവാ താനൂർ സ്വരൂപം.
  8. സാഹിത്യകൃതികളിൽ ‘പ്രകാശഭൂ’എന്നും രാജാവിനെ പ്രകാശഭൂപാലൻ എന്നും പരാമർശിച്ചിട്ടുള്ള നാട്ടുരാജ്യം ?വെട്ടത്തുനാട്
  9. 1521-ൽ ചാലിയം കോട്ട പണിയുവാനുള്ള സ്ഥലം പോർട്ടുഗീസുകാർക്കു് വിറ്റൊഴിഞ്ഞു കൊടുത്തത് ഏതു രാജാവാണ് ?വെട്ടത്തു രാജാവ്
  10. വേങ്ങനാട്ടു നമ്പീടികളെന്നും വിളിച്ചിരുന്ന പാലക്കാടിന് തെക്കുള്ള ഒരു രാജ്യമായിരുന്നു ?കൊല്ലങ്കോട് രാജ്യം
  11. ഇന്നത്തെ വടകരയുടെ ഭാഗമായിരുന്ന ഘടോൽക്കചക്ഷിതി എന്ന് സംസ്കൃതനാമത്തിൽ അറിയപ്പെട്ടിരുന്ന കളരിഅഭ്യാസത്തിനു പ്രശസ്തമായിരുന്ന ഒരു നാട്ടു രാജ്യം ?കടത്തനാട്
  12. ഒമ്പതുമുതൽ പന്ത്രണ്ടുവരെ നൂറ്റാണ്ടുകളിൽ ഏഴിമല ആസ്ഥാനമായി ഭരിച്ചിരുന്ന ഒരു രാജവംശമാണ് ?മൂഷക രാജവംശം
  13. സംഘകാലത്ത് , മൂഷക രാജവംശത്തിനു മുൻപ് ഇവിടം ഭരിച്ചിരുന്ന രാജവംശം ?നന്നരാജവംശo
  14. അതുലൻ എന്ന കേരളീയകവി എഴുതിയ ,മൂഷക രാജവംശതേക്കുറിച് പ്രതിപാദിക്കുന്ന സംസ്കൃതമഹാകാവ്യമാണ്‌ ?മൂഷകവംശം.
  15. മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശo ?കോലത്തുനാട് (കോലസ്വരൂപം)
  16. അവിടുത്തെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് ?കോലത്തിരിമാർ
  17. കോലത്തിരിയുടെ സാമന്തനായിഅരമനക്കാട് ഭരിച്ചിരുന്ന; കേരളത്തിലെ ഒരേയൊരു തീയ്യ രാജവംശo ? മന്ദനാർ/മന്നനാർ
  18. നാലു രാജാക്കന്മാർ മാത്രം ഉണ്ടായിരുന്ന ഈ രാജവംശത്തിലെ നാലാമത്തെ രാജാവ് ? കുഞ്ഞിക്കേളപ്പൻ മന്ദനാർ
  19. കോലത്തുനാടിന്റെ അധീനതയിൽപ്പെട്ടിരുന്ന കോട്ടയം ഭരിച്ചിരുന്ന രാജവംശമാണ്? കോട്ടയം രാജവംശം
  20. പുറനാട് (പുറകിഴനാട്) എന്നും, ഉണ്ണിയച്ചീചരിതത്തിൽ പുറൈകിഴാർതങ്ങൾ എന്നും കോകിലസന്ദേശത്തിൽ പുരളിക്‌ഷ്‌മാഭൃത് എന്നും വിശേഷിപ്പിച്ചുകാണുന്ന രാജവംശം ?കോട്ടയം
  21. കോട്ടയം രാജവംശത്തിൽ ജനിച്ച പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമായ വ്യക്തി ?കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ ( കേരളവർമ്മ)
  22. വാല്മീകി രാമായണത്തിന്റെ മലയാള തർജ്ജമയായ വാല്മീകി രാമായണം (കേരളഭാഷാകാവ്യം) രചിച്ചത് ?കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ
  23. കോട്ടയം രാജവംശത്തിൽ ജനിച്ച കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തിൽ പ്രമുഖനായ ആട്ടക്കഥാകാരൻ ?കോട്ടയത്തു തമ്പുരാൻ (.വിദ്വാൻ തമ്പുരാൻ )
  24. ആദ്യമായി മഹാഭാരതകഥകൾ കഥകളിയിൽ ഉൾപ്പെടുത്തിയ ആട്ടക്കഥാകാരൻ ?കോട്ടയത്തു തമ്പുരാൻ
  25. കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച കോട്ടയം രാജവംശത്തിലെ പ്രമുഖ രാജാവ് ? കേരളവർമ്മ പഴശ്ശിരാജാ.
  26. കേരള സിംഹം, ശക്തൻ രാജ, വീര പഴശ്ശി എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജാവ് ?പഴശ്ശിരാജാ.
  27. പഴശ്ശി വീരമൃത്യു വരിച്ച സ്ഥലം ?1805 നവംബർ 30ന് മാവിലത്തോട്
  28. പഴശ്ശി കുടീരവും ,സ്മാരകവും സ്ഥിതിചെയ്യുന്നതെവിടെ?മാനന്തവാടി ,വയനാട്
  29. ഏതു ഉടമ്പടിയോടെ ആണ് മലബാർ, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായത് ?1792-ലെ ശ്രീരംഗപട്ടണം സന്ധി.
  30. ഏതു ഉടമ്പടി പ്രകാരമാണ് വയനാട്‌ കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടത് ? 1799-ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി
  31. പഴശ്ശിക്കെതിരെ യുദ്ധം ചെയ്ത ബ്രിട്ടീഷ് സേനാനായകൻ ?കേണൽ ആർതർ വെല്ലസ്ലി(വെല്ലിംഗ്‌ടൺ പ്രഭു)
  32. വയനാടൻ കാടുകളിൽ ബ്രിട്ടിഷ്‌ പട്ടാളവുമായിട്ടുള്ള ഒളിപ്പോരുകളിൽ പ്രശസ്തനായ പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവൻ ?തലക്കൽ ചന്തു.
  33. 1802 ഒക്ടോബർ 11ന്‌ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള പനമരം കോട്ട ആക്രമിച്ച് കീഴടക്കിയ പഴശ്ശിയുടെ സൈന്യത്തിലെ പ്രമുഖൻ ?എടച്ചേന കുങ്കൻ നായർ
  34. 1545 – 1819 കാലഘട്ടത് കണ്ണൂർ കേന്ദ്രമായി നിലവിലുണ്ടായിരുന്ന കേരളത്തിലെ ഒരു മുസ്‌ലിം രാജവംശമാണ് ?അറയ്ക്കൽ രാജവംശം
  35. കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സൽത്തനത്ത് എന്നറിയപ്പെട്ടിരുന്ന ,കേരളത്തിലെ ഒരേ ഒരു മുസ്‌ലിം രാജവംശം ?അറയ്ക്കൽ രാജവംശo
  36. അറയ്ക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ? മുഹമ്മദ് അലി
  37. അറയ്ക്കൽ രാജവംശത്തിലെ ഭരണാധിപ അറിയപ്പെട്ടിരുന്ന പേര് ? അറയ്ക്കൽ ബീവി
  38. അറയ്ക്കൽ രാജവംശത്തിലെ ഭരണാധിപൻ അറിയപ്പെട്ടിരുന്ന പേര് ?അലി രാജ
  39. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുണ്ടായിരുന്ന തുളുനാടിൻറെ ഭാഗമായിരുന്ന രാജ്യം ? കുമ്പള ദേശം
  40. ഇന്നത്തെ ഹോസ്ദുർഗ് ഏതു പഴയ നാട്ടുരാജ്യമായിരുന്നു ?നീലേശ്വരം രാജവംശം
  41. നീലേശ്വരംആക്രമിച്ചു സ്വന്തം രാജ്യത്തോട് ചേർത്ത് ഹോസ്ദുർഗ്കോട്ട നിർമ്മിച്ച നായ്ക രാജാവ് ?സോമശേഖരൻ നായ്കൻ
  42. എടക്കാട്‌, അഞ്ചരക്കണ്ടി, മാവിലായി മുതലായ സ്ഥലങ്ങൾ ഉൾപ്പെട്ടിരുന്ന ഇന്നത്തെ കണ്ണൂരിന്റെ ഭാഗമായിരുന്ന പോയനാട് എന്നുകൂടി പേരുള്ള ഒരു പഴയ നാട്ടുരാജ്യം ? രണ്ടുതറ
  43. രണ്ടുതറ ഏതു നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ? കോലത്തുനാടിന്റെ
  44. രണ്ടുതറ ആദ്യം ഭരിച്ചിരുന്ന നാലു നായർ തറവാട്ടുകാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ?അച്ഛന്മാർ



കേരള ചരിത്രം- കേരളത്തിലെ നാട്ടുരാജ്യങ്ങൾ ,Kerala history -Princily states of kerala ,keralathile natturajyangal

                   കേരള ചരിത്രം

കേരളത്തിലെ നാട്ടുരാജ്യങ്ങൾ -1

  1. ഏത് സാമ്രാജ്യത്തിന്റെ അധഃപതനത്തെ തുടർന്നാണ് കേരള നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്രനാട്ടുരാജ്യങ്ങൾ പിറവിയെടുത്തത് ?കുലശേഖരസാമ്രാജ്യo(ചേരസാമ്രാജ്യo) ( (1102)
  2. ഏതെല്ലാം പ്രബല രാജ്യങ്ങളാണ് ഒട്ടുമിക്ക ചെറുനാട്ടുരാജ്യങ്ങളെയും തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തുകയോ ,അല്ലെങ്കിൽ അവയെ പിടിച്ചടക്കി സ്വന്തം രാജ്യത്തിൻറെ ഭാഗമാക്കുകയോ ചെയ്തത് ?തിരുവിതാംകൂർ ,കൊച്ചി ,കോഴിക്കോട്
  3. കുലശേഖര രാജാക്കന്മാർക്ക് മുൻപ് വേണാട് ഭരിച്ചിരുന്ന രാജാക്കന്മാർ ?ആയ് രാജാക്കന്മാർ (ആയ് വേലുകൾ)
  4. വേണാട് 1200കളിൽ ഭരിച്ചിരുന്ന ഒരു രാജാവാണ് ?ജയസിംഹൻ കുലശേഖരൻ
  5. സംഗ്രാമധീരൻ എന്ന പേരിൽ വേണാടിലെ പ്രസിദ്ധനായ ഭരണാധികാരി? രവിവർമ്മ കുലശേഖരൻ
  6. 'ദക്ഷിണഭോജൻ' എന്നും വിശേഷിപ്പിക്കപ്പെട്ട രവിവർമ്മ കുലശേഖരൻ എഴുതിയ സംസ്കൃതനാടകമാണ് ?പ്രദ്യുമ്നാഭ്യുദയം
  7. രവി വർമ്മ എന്ന ഇരവി വർമ്മക്കു വേണ്ടി 1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായി ഭരണം നടത്തിയ മഹാറാണി?ഉമയമ്മ മഹാറാണി
  8. കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി?ഉമയമ്മറാണി
  9. മഹാകവി ഉള്ളൂർ ഉമയമ്മറാണിയുടെ ജീവിത കാലഘട്ടത്തെ ആസ്പദമാക്കി എഴുതിയിട്ടുള്ള മഹാകാവ്യമാണ്‌? ഉമാകേരളം.
  10. എവിടെയാണ് ഉമയമ്മറാണി ബ്രിട്ടീഷുകാർക്ക് കോട്ടയും ഫാക്ടറിയും പണിയാൻ സ്ഥലം അനുവദിച്ചത് ?1684-ൽ അഞ്ചു തെങ്ങ്
  11. കേരളത്തിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നത് വഴിയൊരുക്കിയ കോട്ട ?അഞ്ചു തെങ്ങ്
  12. കൊല്ലo ആസ്ഥാനമായി നിലനിന്നിരുന്ന വേണാട് പിന്നീട് ഏതൊക്കെ സ്വരൂപങ്ങളായാണ് ശാഖ തിരിഞ്ഞത് ?ദേശിങ്ങനാട്ടു സ്വരൂപം,തൃപ്പാപ്പുർ സ്വരൂപം
  13. ദേശിങ്ങനാട്ടു എന്ന പേര് ഏതു വാക്കിൽ നിന്നാണ് രൂപം കൊണ്ടത് ?ജയസിംഹനാട്
  14. തൃപ്പാപ്പുർ സ്വരൂപം പിന്നീട് ഏതു പേരിലാണ് പ്രശസ്തമായത് ?തിരുവിതാംകൂർ
  15. തിരുവിതാംകൂറിന്റെ ഭാഗമായി നിലനിന്നിരുന്ന ഇന്നത്തെ ചിറയിൻകീഴ് പ്രദേശം ഏതു രാജവംശമായാണ് അറിയപ്പെട്ടിരുന്നത് ?ആറ്റിങ്ങൽ രാജവംശo (ആറ്റിങ്ങൽ സ്വരൂപം)
  16. തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്ന രാജ്യം ?ആറ്റിങ്ങൽ സ്വരൂപം
  17. വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ താവഴിപെട്ടവർ കൊട്ടാരക്കര ആസ്ഥാനമായി സ്ഥാപിച്ച ഒരു നാട്ടുരാജ്യം ? ഇളയിടത്ത് സ്വരൂപം
  18. ഇളയിടത്ത് സ്വരൂപത്തിലെ ഏതു തമ്പുരാനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്?കൊട്ടാരക്കര തമ്പുരാൻ
  19. 11 മുതൽ 18 വരെ നൂറ്റാണ്ട് വരെ ആദ്യം മാവേലിക്കരയും പിന്നീട് കായംകുളവും ആസ്ഥാനമായി നിലനിന്നിരുന്ന പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി മാറിയ ഒരു ചെറു നാട്ടുരാജ്യം ?ഓടനാട്(കായംകുളം )
  20. പിൽക്കാലത് കായംകുളത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും അധീനതയിൽ ആയിത്തീർന്ന മരുതൂർകുളങ്ങര ആസ്ഥാനമായി നിലനിന്നിരുന്ന രാജ്യം ?കരുനാഗപ്പള്ളി സ്വരൂപം
  21. യൂറോപ്യൻ രേഖകളിൽ ‘ബെറ്റിമെനി’ എന്നും ‘കാരിമ്പളി’ എന്നും കാണുന്ന, പിൽക്കാലത് കായംകുളത്തിന്റെയും, പിന്നീട് തിരുവിതാംകൂറിന്റെയും ഭാഗമായിതീർന്ന ചെറുരാജ്യം ?കാർത്തികപ്പള്ളി സ്വരൂപം
  22. ചെരാനല്ലൂർ, കുന്നത്തുനാട്‌, പുളക്കാട്, കുറുമൽക്കൂർ, വടക്കൂർ, എന്നീ തറവാട്ടു പേരുള്ള അഞ്ചു എന്ന പ്രബലരായ ,എറണാകുളവും അതിന്റെ പരിസരപ്രദേശങ്ങളുംകയ്യടക്കി വെച്ചിരുന്ന, നായർ മാടമ്പി-പ്രഭുക്കന്മാൻ അറിയപ്പെട്ടിരുന്ന പേര് ? അഞ്ചിക്കൈമൾമാർ
  23. 1958 ഏപ്രിൽ 1-ന് എറണാകുളം ജില്ല രൂപംകൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതി അറിയപ്പെട്ടിരുന്ന പേര് ? അഞ്ചിക്കൈമൾ ജില്ലാക്കോടതി
  24. തിരുവിതാംകൂറിന്റെ ഭാഗമായി നിലനിന്നിരുന്ന ഇന്നത്തെ ചിറയിൻകീഴ് പ്രദേശം ഏതു രാജവംശമായാണ് അറിയപ്പെട്ടിരുന്നത് ?ആറ്റിങ്ങൽ രാജവംശo (ആറ്റിങ്ങൽ സ്വരൂപം)
  25. തൃക്കാക്കര ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതാപശാലിയുമായിരുന്ന ഒരു നമ്പൂതിരി ഇടപ്പള്ളി ആസ്ഥാനമാക്കി സ്ഥാപിച്ച ഒരു സ്വതന്ത്രരാജ്യം? ഇടപ്പള്ളി സ്വരൂപം
  26. 72 നായർ മാ‍ടമ്പിമാർ ചേർന്ന് ഭരിച്ചിരുന്ന , ഇന്നത്തെ ചേർത്തല പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന പുരാതന കേരളത്തിലെ ഒരു നാട്ടുരാജ്യമാണ്‌ ?കരപ്പുറം രാജ്യം
  27. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയായി കോന്നി ആസ്ഥാനമായി രൂപം കൊണ്ട ഒരു രാജവംശമാണ് ? പന്തളം രാജവംശം
  28. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജവംശo? ? പന്തളം
  29. "ദൈവമേ കൈ തൊഴാം" എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം രചിച്ച പന്തളം രാജകുടുംബാഗം ? പന്തളം കേരളവർമ്മ
  30. കവനകൗമുദി എന്ന കവിത പ്രസിദ്ധീകരണം ആരംഭിച്ച കവി ? പന്തളം കേരളവർമ്മ
  31. പന്തളം രാജകുടുംബത്തിൽ രചിച്ച പ്രശസ്ത ചിത്രകാരൻ?വി.എസ്. വല്യത്താൻ
  32. കുളക്കടവ്, തെമ്മാടിക്കാറ്റ്, വ്രീളാവിവശ, മാൿബത്ത്, പ്രകൃതിദൃശ്യം, എന്നീ‍ അഞ്ചു പ്രശസ്ത ചിത്രങ്ങൾ വരച്ച ചിത്രകാരൻ ?വി.എസ്. വല്യത്താൻ
  33. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ മറ്റൊരു ശാഖയായി കോട്ടയം ജില്ലയിലെ പൂഞ്ഞാർ ആസ്ഥാനമാക്കി രൂപം കൊണ്ട രാജവംശo ? പൂഞ്ഞാർ രാജവംശം

കേരള ചരിത്രം- കൊച്ചി രാജ്യം,Kerala history -Kochin dynasty-Kochi rajavamsam

                കേരള ചരിത്രം 

                 കൊച്ചി രാജ്യം

  1. പെരുമ്പടപ്പു സ്വരൂപം,മാടരാജ്യം, ഗോശ്രീ രാജ്യം,കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന  കേരളത്തിലെ രാജവംശം?കൊച്ചി രാജ്യം
  2. പെരുമ്പടപ്പു സ്വരൂപത്തിലെ ആദ്യരാജാക്കന്മാർ ഏതു രാജാക്കന്മാരുടെ താവഴിയായാണ് കണക്കാക്കപ്പെടുന്നത് ?കുലശേഖരരാജാക്കന്മാർ (ചേരവംശo )
  3. 13 -‌ാം നൂറ്റാണ്ടുവരെ പെരുമ്പടപ്പു സ്വരൂപ(കൊച്ചി രാജവംശം)ത്തിന്റെ തലസ്ഥാനം ?  ചിത്രകൂടം(വന്നേരിയിലെ  പെരുമ്പടപ്പുഗ്രാമത്തിലെ  ഒരു സ്ഥലമായിരുന്നു).
  4. സാമൂതിരിയുടെ ആക്രമണമണത്തെത്തുടർന്നു പെരുമ്പടപ്പിന്റെ  ആസ്ഥാനം ഏതു പ്രദേശത്തേക്കാണ് മാറ്റപ്പെട്ടത് ?മഹോദയപുരo (ഇന്നത്തെ കൊടുങ്ങല്ലൂർ )
  5. 1341ൽ ഉണ്ടായ  പെരിയാർ വെള്ളപ്പൊക്കത്തെത്തുടർന്നു  തുറമുഖനഗരമായിരുന്ന മഹോദയപുരത്തിനു് (കൊടുങ്ങല്ലൂർ) അതിന്റെ വാണിജ്യപ്രാധാന്യം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഏത്  പുതിയ തുറമുഖനഗരത്തിലേക്കാണ് പെരുമ്പടപ്പു രാജ്യ തലസ്ഥാനം മാറ്റപ്പെട്ടത് ?  കൊച്ചി
  6. ഒരു പ്രായപരിധി കഴിഞ്ഞാൽ  പാരമ്പര്യമായി രാജപദവി ഉപേക്ഷിച്ച് ഹിന്ദുമതാദ്ധ്യക്ഷൻ എന്ന നിലയിൽ ആദ്ധ്യാത്മികരംഗത്തേക്കു തിരിയുന്ന  പെരുമ്പടപ്പു രാജാവ് അറിയപ്പെടുന്ന പേര് ?  പെരുമ്പടപ്പുമൂപ്പിൽ
  7. കൊച്ചി രാജാക്കന്മാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര് ?കോവിലധികാരികൾ
  8. കൊച്ചി രാജാക്കന്മാരുടെ ആസ്ഥാന കൊട്ടാരം ?ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം)
  9. 1790-1805 കൊച്ചി രാജ്യം ഭരിച്ചിരുന്ന പ്രഗൽഫനായ രാജാവായിരുന്നു? ശക്തൻ തമ്പുരാൻ.
  10. ശക്തൻ തമ്പുരാന്റെ യഥാർത്ഥ  പേര്? രാജാ രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ .(ജനനം - 1751, മരണം - 1805).
  11. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന്  വിശേഷിപ്പിക്കപ്പെടുന്ന രാജാവ് ?ശക്തൻ തമ്പുരാൻ
  12. കൊച്ചിയിലെ മാർത്താണ്ഡവർമ എന്നറിയപ്പെടുന്ന രാജാവ് ?ശക്തൻ തമ്പുരാൻ
  13. കൊച്ചിയിലെ ജന്മിത്വവ്യവസ്ഥിതി അവസാനിപ്പിച്ച രാജാവ് ?ശക്തൻ തമ്പുരാൻ
  14.  തൃശ്ശൂർ പൂരം തുടങ്ങിയ രാജാവ് ?ശക്തൻ തമ്പുരാൻ
  15. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് ?തൃശൂർ പൂരം.
  16. തൃശ്ശൂർ പൂരത്തിന്റെ  ചടങ്ങുകളുടെ വേദി ? വടക്കുംനാഥൻ ക്ഷേത്രത്തിലും ,ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുo
  17. പൂരത്തിലെ രണ്ടു പ്രധാന പങ്കാളികളായ ക്ഷേത്രങ്ങൾ ? പാറമേക്കാവും ,തിരുവമ്പാടിയുo
  18. തൃശൂർപൂരത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ  തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വംമഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങു അറിയപ്പെടുന്ന പേര് ? മഠത്തിൽ വരവ്.
  19. തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗം നടത്തുന്ന ഒരു ചെണ്ടമേളംഅറിയപ്പെടുന്ന പേര് ?  ഇലഞ്ഞിത്തറമേളം.
  20. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി ?റാണി ഗംഗാധര ലക്ഷ്മി
  21. കൊച്ചി രാജ്യത്തെ പാലിയത്ത് എന്ന പ്രമുഖ നായർ തറവാട്ടിലെ കാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ? പാലിയത്തച്ചൻ
  22. 1632 മുതൽ 1809 വരെ പാലിയത്തച്ചന്മാർ ഏതു രാജ്യത്തെ  രാജാക്കന്മാരുടെ മന്ത്രി മുഖ്യൻ എന്ന പദവി വഹിച്ചുപോന്നവരായിരുന്നു ? കൊച്ചി
  23. കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായ സത്യാഗ്രഹo ? പാലിയം സത്യാഗ്രഹം.
  24. 1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന 97 ദിവസം നീണ്ടുനിന്നസമരം?പാലിയം സത്യാഗ്രഹം.
  25. പാലിയം സത്യാഗ്രഹത്തിൽ പൊലീസ് മർദനത്തിൽ  കൊല്ലപ്പെട്ട കമ്യൂണിസ്റ്റു നേതാവ് ? എ ജി വേലായുധൻ .
  26. കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ വർഷം ?1947 ഡിസംബർ 20
  27. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ,തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ട വടക്കേക്കര കൊട്ടാരത്തിനോട് അനുബന്ധിച്ചുള്ള കുളം ?വടക്കേച്ചിറ
  28. ചാലക്കുടിക്കടുത്ത പരിയാരം ഗ്രാമത്തിലെ ശക്തൻ തമ്പുരാന്റെ  വേനൽക്കാല വസതി ?കാഞ്ഞിരപ്പിള്ളി കൊട്ടാരo
  29. ശക്തൻ തംബുരാൻറെ മരണത്തിനു ശേഷം(1805)കൊച്ചി രാജ്യം ഭരിച്ച രാജാവ് ?രാമവർമ്മ പത്താമൻ
  30. സുന്ദരകാൻഠ പുരാണത്തിൻറെ രചയിതാവ്? രാമവർമ്മ പത്താമൻ
  31. കൊച്ചി രാജാവായിരുന്ന കേശവ രാമവർമ രാജാവിന്റെ സദസ്സിലെ പ്രശസ്ത കവി ?മഴമംഗലത് നാരായണൻ
  32. കേശവ രാമവർമ എഴുതിയ കൃതി ?രാമവർമ വിലാസം
  33. തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത് എന്നാണ് ?1949 ജൂലൈ 1
  34. തിരു-കൊച്ചിസംസ്ഥാനം രൂപീകരണസമയത്ത് കൊച്ചി മഹാരാജാവ് ആരായിരുന്നു ? ശ്രീ പരീക്ഷിത് കേളപ്പൻ

Friday, April 28, 2017

കേരള ചരിത്രം- തിരുവിതാംകൂർ രാജവംശം Kerala history-Travancore ,Thiruvithamkoor

കേരള ചരിത്രം തിരുവിതാംകൂർ രാജവംശം
  1. കൊല്ലo ആസ്ഥാനമായുള്ള വേണാടിന്റെ ഭാഗമായിരുന്ന തൃപ്പാപ്പുർ സ്വരൂപം പിന്നീട് ഏതു പേരിലാണ് പ്രശസ്തമായത് ?തിരുവിതാംകൂർ
  2. വേണാട് ഭരിച്ചിരുന്ന ആദ്യത്തെ രാജാക്കന്മാർ ?ആയ് രാജാക്കന്മാർ (ആയ് വേലുകൾ) 3.തിരുവിതാംകൂർ ആദ്യ കാലത്ത് അറിയപ്പെട്ടിരുന്ന പേരുകൾ ?ശ്രീവാഴുംകോട്, തിരുവാഴുംകോട്, തിരുവാങ്കോട്, തിരുവിതാംകോട്.
  3. തിരുവിതാംകോടിൻറെ തലസ്ഥാനം ?കൽക്കുളo (പത്മനാഭപുരം)
  4. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന തിരുവിതാംകൂർ കൊട്ടാര സമുച്ചയo ?പത്മനാഭപുരം കൊട്ടാരം. (തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് നിർമിച്ചത്
  5. ആധുനിക തിരുവിതാംകൂറിന്റെ ശില്പ്പി എന്ന നിലയിൽ പ്രശസ്തി ആർജിച്ച ഭരണാധികാരി? ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ )(1706 -1758 )
  6. തിരുവിതാംകൂർ രാജ ഭരണത്തിന് സഹായം ചെയ്തു വന്ന വേണാട്ടിലെ പ്രമുഖമായ എട്ടു നായർ തറവാടുകളിലെ കാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ?എട്ടുവീട്ടിൽ പിള്ളമാർ  
  7. ഗൂഢാലോചന കുറ്റം ചുമത്തി എട്ടുവീട്ടിൽ പിള്ളമാരെ വധിക്കാൻ ഉത്തരവിട്ട തിരുവിതാംകൂർ രാജാവ് ?മാർത്താണ്ഡവർമ്മ
  8. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുരാതന ഭരണസമിതിയാണ് ?എട്ടരയോഗം
  9. ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ ഏതു യുദ്ധത്തിലാണ് മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയത് ?കുളച്ചൽ യുദ്ധം(1741 ഓഗസ്റ്റ് 10)
  10. ഏഷ്യയിലെ തന്നെ വിദേശശക്തിക്കെതിരെയുള്ള ആദ്യ ജയമായിരുന്നു ?കുളച്ചൽ യുദ്ധം
  11. അന്നത്തെ ഡച്ച്‌ അഡ്മിറൽ ?ഡെ ലെന്നൊയി
  12. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവികസേന കമാന്ററും, പിന്നീട് തിരുവിതാംകൂറിന്റെ സൈന്യാധിപനും ആയി മാറിയ വ്യക്തി ? ഡെ ലെന്നൊയി
  13. മാർത്താണ്ഡവർമ്മ തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക്‌ സമർപ്പിച്ച ചരിത്രസംഭവം ?തൃപ്പടി ദാനം (1750 ജനുവരി 3 )
  14. രണ്ടാമത്തെ തൃപ്പടിദാനം നടന്നത് ഏതു രാജാവിന്റെ കാലത്ത് ? മാർത്താണ്ഡവർമക്കുശേഷം തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാൾ (ധർമ്മരാജ )
  15. മാർത്താണ്ഡവർമയുടെ കാലത്ത് ഗ്രാമങ്ങളുടെ അധികാരി അറിയപ്പെട്ടിരുന്ന പേര് ?പാർവ്വതികാർ ( പ്രവർത്തികാർ/പാർവത്യകാർ) 
  16. പലഗ്രാമങ്ങൾ കൂടിച്ചേരുന്നതായിരുന്നു ?മണ്ഡപം. 
  17. മണ്ഡപത്തിന്റെ അധികാരി ? മണ്ഡപത്തുംവാതുക്കൽ 
  18. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഏറ്റവും വിശ്വസ്‌തനായ മന്ത്രി (ദളവ) ആയിരുന്നു?രാമയ്യൻ
  19. എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ് നിർമ്മിച്ചത് ഏതു ഭരണാധികാരിയുടെ കാലത്താണ് ? മാർത്താണ്ഡവർമ്മ
  20. മാർത്താണ്ഡവർമ്മയുടെ കാലത്ത് സർക്കാർ ജോലിയിലും സൈന്യത്തിലും നല്ല സേവനം കാഴ്ചവെക്കുന്നവർക്കായി ഏർപ്പെടുത്തിയ ഒരു ബഹുമതിയാണ്‌ ?'ചെമ്പകരാമൻ' പട്ടം
  21. മാർത്താണ്ഡവർമ്മയ്ക്കു ശേഷം തിരിവിതാംകൂർ ഭരിച്ച രാജാവ് ?അനന്തരവനായ കാർത്തികതിരുനാൾ രാമവർമ്മ  
  22. ധർമ്മരാജ എന്നറിയപ്പെട്ടിരുന്ന രാജാവ് ?കാർത്തികതിരുനാൾ രാമവർമ്മ  
  23. 1795 ൽ തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ ഭരണാധികാരി ? കാർത്തിക തിരുനാൾ രാമ വർമ്മ (ധർമ്മരാജ.) 
  24. ഏറ്റവുമധികം കാലം (1758 മുതൽ 1798 വരെ) തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?കാർത്തികതിരുനാൾ രാമവർമ്മ (ധർമ്മരാജ.)
  25. തിരിവിതാംകൂറിലെ രാജാക്കന്മാരായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മയുടെയും, അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് ദിവാനായിരുന്ന വ്യക്തി ?രാജാ കേശവദാസ് (1745-1799). 
  26. രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കി സി.വി. രാമൻപിള്ള എഴുതിയ രണ്ടു ചരിത്രാഖ്യായികകൾ ?ധർമ്മരാജാ,രാമരാജാബഹദൂർ
  27. ജനങ്ങൾ ആദരപൂർവ്വം രാജാകേശവദാസനെ വിളിച്ചിരുന്ന പേര് ?വലിയദിവാൻജി 
  28. ഏതു ബ്രിട്ടീഷ് ഗവർണ്ണറാണ് കേശവദാസിന് "രാജാ" എന്ന പദവി നൽകി ആദരിച്ചത് ?മോർണിങ്ങ്‌ടൺ. 
  29. 1789-ലെ ടിപ്പു സുൽത്താന്റെ പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാംകൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് ആരുടെ നേതൃത്യത്തിലായിരുന്നു ?കേശവദാസന്റെ
  30. 1809 ജനുവരി 14 നു കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ ആയിരുന്ന വ്യക്തി ?വേലായുധൻ ചെമ്പകരാമൻ തമ്പി  (വേലുത്തമ്പി )
  31. ആരുടെ ഭരണകാലത്താണ് വേലുത്തമ്പി തിരുവിതാംകൂറിന്റെ ദളവ ആയിരുന്നത് ?അവിട്ടം തിരുനാൾ ബാലരാമവർമ്മ
  32. എവിടെ വെച്ചാണ് വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത് ?മണ്ണടി, അടൂർ
  33. 1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ച മഹാറാണി? മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി 
  34. തിരുവിതാംകൂറിൽ നേരിട്ട് രാജ്യം ഭരിച്ച ഒരേ ഒരു മഹാറാണി?മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി (1810-1813 കാലയളവിൽ മഹാറാണിയായി നേരിട്ടും, 1813-1815 ൽ തന്റെ മരണം വരെ പുത്രൻ സ്വാതിതിരുനാളിനുവേണ്ടി റീജന്റായും)
  35. ‘ഗർഭശ്രീമാൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്? സ്വാതി തിരുനാൾ രാമവർമ്മ. 
  36. സ്വാതിതിരുനാൾ രാമവർമ്മയുടെ പിതാവ് ? രാജാ രാജവർമ്മ വലിയ കോയിത്തമ്പുരാൻ
  37. തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ ആരുടെ ഭരണപരിഷ്കാരങ്ങളാണ്?സ്വാതി തിരുനാൾ രാമവർമ്മ
  38. കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്ന തിരുവിതാംകൂർ മഹാരാജാവ് ?സ്വാതി തിരുനാൾ രാമവർമ്മ
  39. തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ സമീപത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത കൊട്ടാരo ?കുതിര മാളിക ( പുത്തൻ മാളിക കൊട്ടാരം).
  40. 1848 ഏപ്രിൽ 29ന്‌ കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച പ്രശസ്ത ചിത്രകാരൻ ?രാജാ രവിവർമ്മ
  41. സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സിലെ പ്രശസ്ത കവികൾ ആരെല്ലാമായിരുന്നു ?ഇരയിമ്മൻ‌തമ്പി, കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ
  42. സ്വാതിതിരുനാളിന്റെ സദസ്സിലെ മഹാനായ ഒരു കർണ്ണാടകസംഗീതജ്ഞനായിരുന്നു? ഷഡ്കാലഗോവിന്ദമാരാർ
  43. ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും രചിച്ചതാരാണ്?ഇരയിമ്മൻ‌തമ്പി
  44. മലയാളത്തിലെ പ്രസിദ്ധമായ താരാട്ടുപാട്ടായ ഓമനത്തിങ്കൾ കിടാവോ... എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ? ഇരയിമ്മൻ തമ്പി
  45. കരീന്ദ്രൻ, ചെറുന്നി ,ദ്രുതകവിമണി, കരിമണി എന്നീ പേരുകളിൽ അറിയപ്പെട്ട സ്വാതി തിരുനാൾ രാമവർമ്മയുടെ സദസ്സിലെ ഒരു സംസ്കൃതകവിയായിരുന്നു ?കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ
  46. ആട്ടക്കഥയായ രാവണ വിജയവും ,സീതങ്കൻ തുള്ളലായ സന്താന ഗോപാലവും രചിച്ചത് ?കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ
  47. 1888-ൽ പ്രജാസഭ സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ് ? ശ്രീമൂലം തിരുനാൾ മഹാരാജാവ്. 
  48. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാം‌കൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യം വേണമെന്നും, ഉദ്യോഗങ്ങളിൽ നാട്ടുകാർക്ക് ജാതി-മത പരിഗണനയില്ലാതെ മുൻഗണന നൽകുകയും ,നിയമനങ്ങളിൽ ആനുപാതിക പ്രാധിനിത്യം വേണമെന്നും ആവശ്യവുമായി 1891 ജനുവരിമാസം അന്നത്തെ മഹാരാജാവിന്‌ നൽകിയ നിവേദനമാണ്‌? മലയാളി മെമ്മോറിയൽ 
  49. ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന് തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ?ഈഴവമെമ്മോറിയൽ  ഹർജി
  50. തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി (റീജെന്റ് 1924 -1931)ആയിരുന്ന മഹാറാണി ? പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം(ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് വേണ്ടി )
  51. തിരുവിതാംകുറിന്റെ അവസാനത്തെയും , അമ്പതിനാലാമത്തെയും ഭരണാധികാരി? ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (നവംബർ 7, 1912 – ജൂലൈ 19, 1991) 
  52. തിരുവിതാംകൂരിനെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിച്ചത് ഏതു വർഷമാണ് ? 1949
  53. 1949 മുതൽ 1956 വരെ തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി സേവനം അനുഷ്ടിച്ച തിരുവിതാകൂർ മഹാരാജാവ് ? ശ്രീ ചിത്തിര തിരുനാൾ
  54. സ്വാതന്ത്രലബ്ദിക്ക് ശേഷം തിരുവിതാംകൂരിന്റെ ടൈറ്റുലാർ മഹാരാജാവായി അറിയപ്പെട്ട രാജാവ് ? ശ്രീ ചിത്തിര തിരുനാൾ
  55. കവടിയാർ കൊട്ടാരം 1931 ൽ പണികഴിപ്പിച്ച രാജാവ് ? ചിത്തിര തിരുനാൾ ബാലരാമവർമ്മ 
  56. തിരുവിതാംകൂർ വ്യവസായ-വൽകരണത്തിന്റെ പിതാവ് എന്നറിയപെടുന്ന രാജാവ് ?ശ്രീ ചിത്തിര തിരുനാൾ
  57. തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവ്വകലാശാല) സ്ഥാപിച്ച രാജാവ് ? ശ്രീ ചിത്തിര തിരുനാൾ
  58. ക്ഷേത്രപ്രവേശന വിളംബരം (1936 നവംബർ 12)നടത്തിയ രാജാവ് ?ശ്രീ ചിത്തിര തിരുനാൾ
  59. ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്തുള്ള ദിവാൻ ? സർ സി.പി. രാമസ്വാമി അയ്യർ 
  60. 1946 ഒക്ടോബർ 24-ൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരo ?പുന്നപ്ര-വയലാർ സമരം
  61. തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായ വർഷം ?1949 ജുലൈ 1
  62. തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ?1956 നവംബർ 1
  63. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും തിരുവിതാംകൂർ രാജവംശത്തിന്റെ ഇപ്പോളത്തെ (56-ാമത്തെ) സ്ഥാനിയും തിരുവിതാംകൂറിന്റെ ഇപ്പോഴത്തെ റ്റൈറ്റുലർ മഹാരാജാവുമാണ്?മൂലം തിരുനാൾ രാമവർമ്മ 

Monday, April 24, 2017

കേരള ചരിത്രം- സാമൂതിരി രാജവംശം -Kerala (part- 3)-Samoothiri of Kozhikode

                           കേരള ചരിത്രം

              സാമൂതിരി രാജവംശം  

  1. ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികൾ ? സാമൂതിരിമാർ (ക്രിസ്തുവർഷം 1347 മുതൽ )
  2. ഇവരുടെ വംശം അറിയപ്പെട്ടിരുന്ന പേര് ? നെടിയിരിപ്പ് സ്വരൂപം
  3. കുന്നലക്കോനാതിരി ,ഏറാടിമാർ എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന രാജാക്കന്മാർ ? സാമൂതിരിമാർ
  4. ആരിൽ നിന്നാണ് ഇവർക്ക് നാടുവാഴിസ്ഥാനം ലഭിച്ചതായി പറയപ്പെടുന്നത് ? ചേരമാൻ പെരുമാൾ.
  5. പോർത്തുഗീസുകാർ വാസ്കോ ഡി ഗാമ യുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് ഏതു സാമൂതിരിയുടെ കാലത്താണ്?മാനവിക്രമൻ (1498)
  6. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചരാജാക്കന്മാർ ? സാമൂതിരിമാർ
  7. സാമൂതിരി രാജാവിന്റെ പട്ടാഭിഷേകത്തിനു പറയുന്ന പേര് ?അരിയിട്ടുവാഴ്ച
  8. സാമൂതിരി രാജാക്കന്മാർ തീപെട്ടാൽ ,13 ദിവസo വരെ നീണ്ടു നിൽക്കുന്ന ദുഃഖാചരണത്തിനു പറയുന്ന പേര് ? സം‌വത്സരദീക്ഷ
  9. സാമൂതിരിയുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ ഒന്നാകെ അറിയപ്പെട്ടിരുന്ന പേര് ?ചേരിക്കല്ലുകൾ( 32 ചേരിക്കല്ലുകൾ ഉണ്ടായിരുന്നു).
  10. ഇവയുടെയെല്ലാം അധികാരം ആർക്കായിരുന്നു ? ചേരിക്കൽ അധികാരി
  11. മാനവിക്രമരാജാവ് രചിച്ച സാഹിത്യ കൃതി ?വിക്രമീയം
  12. കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ പണ്ഡിതന്മാരെ ആദരിക്കാനായി നടത്തിയിരുന്ന തർക്കശാസ്ത്ര സദസ്സ്? പട്ടത്താനം( രേവതി പട്ടത്താനം,)(തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു)
  13. ഏതു സാമൂതിരി രാജാവിന്റെ കാലത്താണ് ഈ സദസ്സ് തുടങ്ങിവെച്ചത് ?.മാനവിക്രമരാജാവ്
  14. ഏതു ക്ഷേത്ര പരിസരമാണ് പട്ടത്താനത്തിനു വേദിയായിരുന്നത് ?തളി ക്ഷേത്രം (പട്ടത്താനം തളിയിൽ താനം എന്നും അറിയപ്പെടാറുണ്ട് )
  15. മാനവിക്രമരാജാവിന്റെ കാലത്തേ രാജസദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടോളം മഹദ്വ്യക്തികൾ അറിയപ്പെട്ടിരുന്ന പേര് ?പതിനെട്ടരക്കവികൾ ( പൂനം നമ്പൂതിരി= അര)
  16. കൃഷ്ണഗീതി(അഷ്ടപദി) രചിച്ച സാമൂതിരി രാജാവ് ?മാനവേദൻ സാമൂതിരി
  17. കൃഷ്ണാഷ്ടകം, കൃഷ്ണാട്ടം എന്നീ പേരുകളിൽ അറിയപ്പെട്ട കൃതി ?കൃഷ്ണഗീതി
  18. മാനവേദൻ സാമൂതിരി നിർമിച്ച കേരളീയമായ ആദ്യത്തെ നൃത്തനാടകo ?കൃഷ്ണനാട്ടം(അഷ്ടപദിയാട്ടം)(ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി ഇപ്പോളും കൃഷ്ണനാട്ടം നടത്താറുണ്ട്‌.)
  19. കൃഷ്ണനാട്ടത്തിന്റെ ഭാഷ ? സംസ്കൃതo
  20. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീരകേരളവർമ്മ (1653-1694) രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച നൃത്തനാടകo?രാമനാട്ടം
  21. രാമനാട്ടത്തിന്റെ ഭാഷ ?മലയാളം
  22. രാമനാട്ടം എന്ന കല പരിഷ്കരിച്ചു ഉണ്ടായ കലാരൂപം ? കഥകളി
  23. സാമൂതിരി കുടുംബത്തിലെ ഒരേയൊരു കവയിത്രി ?മനോരമ തമ്പുരാട്ടി.
  24. ലക്ഷ്മീകല്യാണനാടകം, ശൃംഗാരമഞ്ജരി, കേരളവിലാസം, ധ്രുവചരിതം, ശൃംഗാരപദ്യമാല തുടങ്ങിയ സംസ്കൃത കാവ്യങ്ങളുo പാർവ്വതീസ്വയം‍വരം, പ്രേതകാമിനി തുടങ്ങിയ ഭാഷാകൃതികളുo രചിച്ച സാമൂതിരി രാജാവ് ? ഏട്ടൻ തമ്പുരാൻ (1912-15)
  25. ഏട്ടൻ തമ്പുരാന്റെ കാലത്തുണ്ടായിരുന്ന കവിയും എഴുത്തുകാരനുമായിരുന്ന വ്യക്തി ?വി.സി. ബാലകൃഷ്ണ പണിക്കർ (ഒരു വിലാപം, വിശ്വരൂപം എന്നിവ കൃതികളാണ്)
  26. ഏട്ടൻ തമ്പുരാന്റെ സദസ്സിലെ പ്രസ്തനായ കവി ?വെണ്മണി അച്ഛൻ നമ്പൂതിരി
  27. വെൺമണിപ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാളകവി?വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാട് (1817 - 1891)(പരമേശ്വരൻ എന്നാണ് ശരിയായ പേര്)
  28. വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാടിൻറെ മകനായ കദംബൻ നമ്പൂതിരിപ്പാട്‌ എന്ത് പേരിലാണ് പ്രസിദ്ധിയാർജിച്ചത് ?വെൺമണിമഹൻ
  29. വെൺമണി അച്ഛന് കൊടുങ്ങല്ലൂർ കോവിലകത്തു കുഞ്ഞിപ്പിള്ള-ത്തമ്പുരാട്ടിയിലുണ്ടായ പുത്രൻ ?കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.
  30. ഇന്നത്തെ സാമൂതിരിയായ പി.സി.എം. രാജ എഴുതിയ കൃതി? ‘ഇസ്പേഡ് രാജാക്കന്മാർ‘
  31. ഭാരതപുഴയുടെ തീരത്തു പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവo ?മാമാങ്കം
  32. മാമാങ്കം അരങ്ങേറിയിരുന്നത്‌ ഏതു സ്ഥലത്താണ് ?തിരുനാവായ ,തീരൂർ ,മലപ്പുറം
  33. ഏതു ദിവസമാണ് മാമാങ്കം കൊണ്ടാടിയിരുന്നത് ?മാഘമാസത്തിലെ മകം നാളിൽ(ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ മാമാങ്കം നടത്തിവരുന്നത്)
  34. മാമാങ്കം തുടങ്ങിവച്ച രാജാക്കന്മാർ ?14 ആം നൂറ്റാണ്ടിൽ ചേരവംശത്തിലെ കുലശേഖര രാജാക്കന്മാർ
  35. പിന്നീട് മാമാങ്കം നടത്തിയിരുന്നത് ഏതു രാജാക്കന്മാരായിരുന്നു ? പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്.
  36. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്‌ലിം നായകനായിരുന്ന സ്വാതന്ത്ര്യസമര പോരാളി ? കുഞ്ഞാലി മരക്കാർ
  37. മരക്കാർമാർ ഏതു വിദേശ ശക്തിക്കെതിരെയാണ് ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളത് ?പറങ്കികൾ (പോർച്ചുഗീസുകാർ)
  38. മരക്കാർ എന്ന സ്ഥാനപ്പേർ നൽകിയിയത് ആരാണ് ? സാമൂതിരി രാജാവ്.
  39. നാലു പ്രമുഖരായ മരക്കാന്മാർ ആരെല്ലാമായിരുന്നു ?മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ( മമ്മാലി മരയ്ക്കാർ) - 1ആം മരക്കാർ,കുഞ്ഞാലി മരക്കാർ(കുട്ടി അലി,(കുട്ട്യാലി മരയ്ക്കാർ) - 2ആം മരക്കാർ,പട്ടു കുഞ്ഞാലി(പടമരക്കാർ) - 3ആം മരക്കാർ,മുഹമ്മദാലി കുഞ്ഞാലി - 4ആം മരക്കാർ

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...