Reni Raveendran

Tuesday, November 14, 2017

വൻകരകൾ -ആഫ്രിക്ക ,Continents Of The World -Africa

  1. ലോകത്തിലെ രണ്ടാമത്തെ വലിയ വൻകര(ഭൂഖണ്ഡം)?ആഫ്രിക്ക 
  2. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ? ആഫ്രിക്ക
  3.  ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ? ആഫ്രിക്ക
  4. ലോകത്തിലെ ഏറ്ററ്വും വലിയ മരുഭൂമി?സഹാറ (ആഫ്രിക്ക)
  5. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം?അൾജീരിയ 
  6. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?സെയ്‌ഷെൽസ്
  7. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യകൂടിയ രാജ്യം?നൈജീരിയ  
  8. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ? കെയ്‌റോ(ഈജിപ്ത്)
  9. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം?സെയ്‌ഷെൽസ്
  10. ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം?54 
  11. ഏറ്റവും അധികം കടൽത്തീരമുള്ള ആഫ്രിക്കൻ രാജ്യം?സൊമാലിയ 
  12. ഏറ്റവും ദരിദ്ര രാജ്യങ്ങൾ ഉള്ള വൻകര?ആഫ്രിക്ക 
  13. പ്രശസ്തമായ വിക്ടോറിയ വെള്ളച്ചാട്ടം എവിടെയാണ്?ആഫ്രിക്ക (സാംബിയ/ സിംബാവേ) 
  14. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫോസിൽസ് കണ്ടെടുത്തത് ഏത് വൻകരയിൽ നിന്നാണ്?ആഫ്രിക്ക 
  15. ചാൾസ് ഡാർവിന്റെ കണ്ടുപിടുത്തമനുസരിച്ചു മനുഷ്യ വർഗ്ഗത്തിന്റെ ആവിർഭാവം ഏത് വൻകരയിൽ നിന്നാണ്?ആഫ്രിക്ക 
  16. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ വൻകര?ആഫ്രിക്ക 
  17. ഭൂമദ്ധ്യരേഖയെ രണ്ടുതവണ മുറിച്ചുകടക്കുന്ന ആഫ്രിക്കൻ നദി?കോംഗോ 
  18. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൂടിമൂടി?കിളിമഞ്ചാരോ 
  19. കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്ന രാജ്യം?ടാൻസാനിയ   
  20. ജിബൂട്ടി, എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളെയെല്ലാം കൂടി വിളിക്കുന്ന പേര് ?ഹോൺ ഒഫ് ആഫ്രിക്ക(ഒരു ഉപദ്വീപ്) 
  21. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ നിന്നും വിഭജിക്കപ്പെട്ടു രൂപം കൊണ്ട പുതിയ രാജ്യം?സൗത്ത് സുഡാൻ 
  22. 2004 ൽ എട്ട്  പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ സാമ്പത്തിക-സാങ്കേതിക സഹകരണം?TEAM-9 (Techno-Economic Approach for Africa–India Movement)
  23. ആഫ്രിക്കൻ വൻകരയുടെ തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഒരു മുനമ്പ്‌?  "കേപ്പ്‌ ഓഫ്‌ ഗുഡ്‌ ഹോപ്പ്‌"( പ്രതീക്ഷാ മുനമ്പ്‌)
  24. ആഫ്രിക്കൻ വൻകരയുടെ ഏറ്റവും തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന മുനമ്പ്‌?Cape Agulhas
  25. മൂന്നു തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം?സൗത്ത് ആഫ്രിക്ക
  26. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം(ലോകത്തിലെ മൂന്നാമത്തെ)?വിക്ടോറിയ(കെനിയ,ഉഗാണ്ട,ടാൻസാനിയ)
  27. ലോകത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം?വിക്ടോറിയ 
  28. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖല തടാകം?വിക്ടോറിയ 
  29. പ്രശസ്തമായ സെരെൻഗറ്റി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ രാജ്യം?ടാൻസാനിയ 
  30. ആഫ്രിക്കാൻ രാജ്യമായ എത്യോപ്യയുടെ പഴയപേര് ?അബിസ്സീനിയ 
  31. നമീബിയയുടെ പഴയപേര്?സൗത്ത് വെസ്റ്റ് ആഫ്രിക്ക 
  32. സിംബാവെ യുടെ പഴയ പേര്?റൊഡേഷ്യ 
  33. ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോ യുടെ പഴയ പേര്?സെയിർ 
  34. കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്നതെവിടെ ?ആഫ്രിക്ക 
  35. മഴവിൽ രാജ്യം( Rainbow Nation)എന്നറിയപ്പെടുന്ന രാജ്യം?സൗത്ത് ആഫ്രിക്ക
  36. ആഫ്രിക്കയിലെ ഏറ്റവും വലിയ(ലോകത്തിലെ മൂന്നാമത്തെ)തേയില ഉത്പാദക രാജ്യം?കെനിയ  
  37. ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിക്കുന്ന കടൽ?റെഡ് സീ 


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...