Reni Raveendran

Showing posts with label Keralam. Show all posts
Showing posts with label Keralam. Show all posts

Tuesday, May 16, 2017

കേരളത്തിലെ നദികൾ -2 -Rivers in Kerala

          കേരളത്തിലെ നദികൾ -2 

  1. അഗസ്ത്യാർകൂടത്തിൽ നിന്ന് ഉദ്ഭവിക്കുന്ന കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് ?നെയ്യാർ 
  2. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ‍ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിച്ചു തിരുവനന്തപുരത്തു കൂടി ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ പതിക്കുന്ന നദിയാണ് ?കരമനയാറ് 
  3. തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയായ വാമനപുരം പുഴ(ആറ്റിങ്ങൽ നദി) യിൽ ഉള്ള പ്രശസ്തമായ വെള്ളച്ചാട്ടം ?മീന്മുട്ടി വെള്ളച്ചാട്ടം.
  4. തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയായ വാമനപുരം പുഴ(ആറ്റിങ്ങൽ നദി) യിൽ ഉള്ള പ്രശസ്തമായ വെള്ളച്ചാട്ടം ?മീന്മുട്ടി വെള്ളച്ചാട്ടം.
  5. കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന  വെള്ളച്ചാട്ടമായ പാലരുവി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?കല്ലടയാർ
  6. തെന്മല ഇക്കോ ടൂറിസം കേന്ദ്രo ഏതു ജില്ലയിലാണ് ?കൊല്ലം
  7. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രo ?തെന്മല
  8. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല അണക്കെട്ട് അഥവാ തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ?കല്ലടയാർ(കൊല്ലം)
  9. കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദി? മീനച്ചിലാർ.
  10. മീനച്ചിലാറ് ഒഴുകുന്ന അയ്മനം ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അരുന്ധതിറോയിയുടെ പ്രശസ്ത നോവൽ ?ദ് ഗോഡ് ഓഫ് സ്മാൾ തിംഗ്സ്.
  11. ഗൗണാർ ,കവണാർ, കൗണാർ എന്നും അറിയപ്പെട്ടിരുന്ന നദി ?മീനച്ചിലാർ.
  12. കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിൽ നിന്നും ഉത്ഭവിച്ചു പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്ന വടക്കൻ മലബാറിലെ ഒരു പ്രധാന നദി ?വളപട്ടണം പുഴ
  13. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ? വളപട്ടണം പുഴ
  14. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ ഏതു പുഴയുടെ പോഷകനദികളാണ്?വളപട്ടണം പുഴവളപട്ടണം പുഴയുടെ തീരത്തു  സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രം?പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
  15. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് ?ചന്ദ്രഗിരി പുഴ 
  16. തുളുഭാഷ സംസാരിക്കുന്ന പ്രദേശവും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി പരിഗണിക്കപ്പെട്ടുപോരുന്ന നദി ?ചന്ദ്രഗിരി പുഴ
  17. പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന ഏതു നദിയിലാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ? കുറ്റ്യാടി പുഴ(കോട്ടപ്പുഴ)
  18. കർണ്ണാടകത്തിലെ ആനക്കുണ്ടി മലയിൽനിന്നു ഉത്ഭവിച്ച് കുമ്പളക്കായലിൽ പതിച്ച് അറബിക്കടലിൽ എത്തുന്ന ഷിരിയ ഏതു ജില്ലയിലൂടെ ഒഴുകുന്ന നദിയാണ്? കാസർകോഡ്.
  19. കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴ? കാര്യങ്കോട് പുഴ(തേജസ്വിനി) 
  20. കയ്യൂർ സമരം നടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും ഏതു പുഴയുടെ തീരത്താണ്.? കാര്യങ്കോട് പുഴ
  21. പുതുച്ചേരിയുടെ ഭാഗമായ മയ്യഴി(മാഹി )യിലൂടെ ഒഴുകുന്ന പുഴ ?മയ്യഴിപ്പുഴ.
  22. മയ്യഴി വിമോചനസമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മയ്യഴിക്കാരനായ നോവലിസ്റ്റ് എം.മുകുന്ദന്റെ നോവൽ ?മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
  23. മണ്ഡപ വാരാന്തസംഗീതസന്ധ്യ എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം സംഗീതപരിപാടികൾ അരങ്ങേറിയിരുന്നത് ഏതു നദിക്കരയിലാണ് ?മയ്യഴിപുഴ
  24. ഫ്രഞ്ചുകാരുടെ അധീനതയിലുണ്ടായിരുന്ന മാഹിയെ , തൊട്ടടുത്ത ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്നതിനാൽ ഏതു പുഴയെയാണ് യൂറോപ്യന്മാരുടെ ഭരണകാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നു വിളിക്കപ്പെട്ടത് ? ? മയ്യഴിപ്പുഴ(ഇംഗ്ലീഷ് ചാനലാണ് ഫ്രാൻസിനേയും ബ്രിട്ടണേയും വേർതിരിക്കുന്നത്)
  25. കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് ?അഞ്ചരക്കണ്ടി പുഴ
  26. കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ്?മഞ്ചേശ്വരം പുഴ( 16 കി.മീ.)
  27. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്ത് കൂടി ഒഴുകുന്ന പുഴ ? മഞ്ചേശ്വരം പുഴ( 16 കി.മീ.)
  28. കിഴക്കോട്ടൊഴുകുന്ന കബനി(കപില) നദി ഏതു നദിയുടെ പോഷക നദിയാണ്?കാവേരി 
  29. ബന്ദിപൂർ ദേശീയ ഉദ്യാനവും,നാഗർ‌ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം) സ്ഥിതി ചെയ്യുന്നത് ഏതു നദീജലസംഭരണിയോട് ചേർന്നാണ് ?കബനി
  30. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ്? ഭവാനി
  31. ചിന്നാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെ കിഴക്കോട്ടൊഴുകുന്ന ഒരു നദിയാണ് ?പാമ്പാർ


കേരളത്തിലെ നദികൾ -1, Rivers in Kerala ,keralathile nadhikal

         കേരളത്തിലെ നദികൾ -1

  1. കേരളത്തിലെ നദികളുടെ എണ്ണം ?44 
  2. എത്ര കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളായി കണക്കാക്കുന്നത്?15 
  3. കേരളത്തിലെ ഏറ്റവും വലിയ നദി ?പെരിയാർ (244 കിലോമീറ്റർ ) 
  4. ഏറ്റവും ചെറിയ നദി ? മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ )
  5. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ? 41 
  6. കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം? 3
  7. കിഴക്കോട്ട് ഒഴുകുന്ന നദികൾ?പാമ്പാർ ,ഭവാനി ,കബനി
  8. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ അറിയപ്പെടുന്നു നദി ?പെരിയാർ
  9. ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?പെരിയാർ 
  10. ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി ഏതു നദീ തീരത്താണ് ?പെരിയാർ 
  11. പെരിയാറിലുള്ള ആദിശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ കടവ് ?മുതലക്കടവ് ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മാരക നിലനിൽക്കുന്നത് ഏതു നദീ തീരത്താണ് ? പെരിയാർ 
  12. ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയ പുരാതന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു നദീ തീരത്താണ് ? പെരിയാർ
  13. കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ഏതുമലമുകളിൽ നിന്നുമാണ് പെരിയാറിന്റെ ആദ്യ ഉത്ഭവസ്ഥാനം ?ശിവഗിരി മല 
  14. ശിവഗിരി കുന്നുകളിൽ നിന്നുത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാറിൽ(പെരിയാർ) നിർമിച്ചിരിക്കുന്ന അണക്കെട്ട് ?മുല്ലപ്പെരിയാർ അണക്കെട്ട് 
  15. മുല്ലപ്പെരിയാർ അണക്കെറ്റിന്റെ ജലസംഭരണിക്കു ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം?തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം
  16. പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ? പശ്ചിമഘട്ടത്തിലെ മൂന്നാർ(കണ്ണൻ ദേവൻ മലകൾ ), പൊന്മുടി.
  17. കുണ്ടള അണക്കെട്ടും ,മാട്ടുപ്പെട്ടി അണക്കെട്ടും നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ?പെരിയാർ 
  18. പെരിയാറിന്റെ മൂന്നാം ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ? ആനമല
  19. പെരിയാറിന്റെ മൂന്ന് ശാഖകളും സംഗമിക്കുന്നത് എവിടെ വെച്ചാണ് ?പെരിയാർവാലി പ്രദേശത്ത്
  20. പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് തീരത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പക്ഷിസങ്കേതം? തട്ടേക്കാട്
  21. ചേരൻ‌മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ ഉയർച്ചയും കാരണമായത് ഏതു നദിയിലുണ്ടായ വെള്ളപ്പൊക്കമാണെന്ന് കണക്കാക്കപ്പെടുന്നു ?പെരിയാർ 
  22. മുല്ലയാർ ഏതു നദിയുടെ പോഷകനദിയാണ് ?പെരിയാർ
  23. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി? ഭാരതപ്പുഴ.(209 കിലോമീറ്റർ)
  24. ഭാരതപുഴയുടെ പ്രധാന ഉത്ഭവ സ്ഥാനം ?പശ്ചിമ ഘട്ടത്തിലെ ആനമുടി
  25. പേരാർ, കോരയാർ, വരട്ടാർ,വാളയാർ ,നിള,ഗായത്രി,മംഗലനദി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?ഭാരതപ്പുഴ
  26. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത്? മലമ്പുഴ ഡാo 
  27. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ ഏതെല്ലാം ? വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം
  28. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് (ചെറുതുരുത്തി )ഏതു നദിയുടെ തീരത്താണ് ?ഭാരതപ്പുഴ 
  29. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്?തിരുവില്വാമലയിലെ ഐവർ മഠം.
  30. കുന്തിപ്പുഴ,തൂതപ്പുഴ,വാളയാർ,മലമ്പുഴ എന്നിവ ഏതു നദിയുടെ പോഷകനദിയാണ് ?ഭാരതപ്പുഴ
  31. കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി?പമ്പാനദി. 
  32. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന നദി ? പമ്പാനദി
  33. “ദക്ഷിണ ഗംഗ”യെന്ന്  വിളിക്കപ്പെടുന്ന നദി ? പമ്പാനദി
  34. പമ്പാനദിയുടെ പ്രഭവസ്ഥാനം ?പീരുമേടിലെ പുളച്ചിമല
  35. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് ?പമ്പാനദി. 
  36. പൗരാണിക കാലത്ത് ബാരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?പമ്പാനദി
  37. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ, റാന്നി ഹിന്ദുമത കൺ‌വൻഷൻ എന്നിവ നടക്കുന്നത് ഏതു നദിയിലെ മണൽ‌പ്പുറത്താണ്?പമ്പാനദി 
  38. ആറന്മുള വള്ളംകളി നടക്കുന്നത് എവിടെയാണ് ?പമ്പാനദി
  39. പമ്പയുടെ പ്രധാന പോഷക നദികൾ ഏതെല്ലാം ? പമ്പയാർ, കക്കിയാർ, അഴുതയാർ, കക്കാടാർ, കല്ലാർ
  40. കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ?ചാലിയാർ.(169 കി.മി.) 
  41. ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്ന നദി ? ചാലിയാർ
  42. ചാലിയാർ നദിക്കരയിലുള്ള ഏതു പൾപ്പ് ഫാക്ടറിയാണ് ചാലിയാർ നദിയുടെ മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടിയത് ?മാവൂർ ഗ്വാളിയോർ റയോൺസ് (ഗ്രാസിം ഫാക്ടറി) 
  43. കേരളത്തിൽ നടന്ന ആദ്യത്തെ പരിസ്ഥിതി സംരക്ഷണ സമരം ?ചാലിയാർ സംരക്ഷണ സമരം 
  44. ചാലിയാർ സംരക്ഷണ സമരത്തിനു നേതൃത്വo കൊടുത്ത ആൾ ?കെ.എ .റഹ്മാൻ 
  45. ചാലിയാറിന്റെ പ്രധാന  പോഷകനദികൾ ഏതെല്ലാം?ചാലിപ്പുഴ,ഇരുവഴിഞ്ഞിപ്പുഴ,ചെറുപുഴ
  46. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനത്തുള്ള നദി ?ചാലക്കുടിപ്പുഴ( 144 കിലോമീറ്റർ)
  47. ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികo മത്സ്യ- വൈവിധ്യവും ജൈവ-വൈവിധ്യവും കാണപ്പെടുന്ന നദി ? ചാലക്കുടിപ്പുഴ
  48. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത് ഏതു നദിയിലാണ് ?ചാലക്കുടിപ്പുഴ
  49. പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന ഓക്‌സ്‌ബോ തടാകo കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ ഏതു നദിയിലാണ് ?ചാലക്കുടിപ്പുഴ(വൈന്തലക്കടുത്തു).
  50. പറമ്പിക്കുളം,കുരിയാകുട്ടി,ഷോളയാർ,കാരപ്പറ,ആനക്കയം എന്നിവ ഏതിന്റെ പോഷക നദികൾ ആണ് ?ചാലക്കുടിപ്പുഴ
  51. കരിംകഴുത്തൻ മഞ്ഞക്കൂരി , നെടും കൽനക്കി , മോഡോൻ ഗാറ സുരേന്ദ്രനാഥിനീയ്,സളാരിയാസ് റെറ്റികുലേറ്റസ് എന്നീ മത്സ്യങ്ങൾ ലോകത്തിൽ കാണപ്പെടുന്ന ഏക നദി ?ചാലക്കുടിപ്പുഴ
  52. വംശനാശം സംഭവിച്ചു എന്നു കരുതിയ ഏതു ജീവിയെ ആണ് 70 കൊല്ലത്തിനുശേഷം 1982ൽ വാഴച്ചാൽ മേഖലയിൽ നിന്നും കണ്ടെത്തിയത് ?ചൂരലാമ (Cochin Forest Cane Turtle). 
  53. കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന വെള്ളചാട്ടം?അതിരപ്പിള്ളി വെള്ളച്ചാട്ടം.
  54. എവിടെ വെച്ചാണ് ചാലക്കുടി പുഴ പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട്‌ അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നത് ?എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കര
  55. മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന,കേരളത്തിലെ നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് ?കടലുണ്ടിപ്പുഴ

Monday, May 8, 2017

കേരള ചരിത്രം- കേരളത്തിലെ നാട്ടുരാജ്യങ്ങൾ ,Kerala history -Princily states of kerala ,keralathile natturajyangal

                   കേരള ചരിത്രം

കേരളത്തിലെ നാട്ടുരാജ്യങ്ങൾ -1

  1. ഏത് സാമ്രാജ്യത്തിന്റെ അധഃപതനത്തെ തുടർന്നാണ് കേരള നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്രനാട്ടുരാജ്യങ്ങൾ പിറവിയെടുത്തത് ?കുലശേഖരസാമ്രാജ്യo(ചേരസാമ്രാജ്യo) ( (1102)
  2. ഏതെല്ലാം പ്രബല രാജ്യങ്ങളാണ് ഒട്ടുമിക്ക ചെറുനാട്ടുരാജ്യങ്ങളെയും തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തുകയോ ,അല്ലെങ്കിൽ അവയെ പിടിച്ചടക്കി സ്വന്തം രാജ്യത്തിൻറെ ഭാഗമാക്കുകയോ ചെയ്തത് ?തിരുവിതാംകൂർ ,കൊച്ചി ,കോഴിക്കോട്
  3. കുലശേഖര രാജാക്കന്മാർക്ക് മുൻപ് വേണാട് ഭരിച്ചിരുന്ന രാജാക്കന്മാർ ?ആയ് രാജാക്കന്മാർ (ആയ് വേലുകൾ)
  4. വേണാട് 1200കളിൽ ഭരിച്ചിരുന്ന ഒരു രാജാവാണ് ?ജയസിംഹൻ കുലശേഖരൻ
  5. സംഗ്രാമധീരൻ എന്ന പേരിൽ വേണാടിലെ പ്രസിദ്ധനായ ഭരണാധികാരി? രവിവർമ്മ കുലശേഖരൻ
  6. 'ദക്ഷിണഭോജൻ' എന്നും വിശേഷിപ്പിക്കപ്പെട്ട രവിവർമ്മ കുലശേഖരൻ എഴുതിയ സംസ്കൃതനാടകമാണ് ?പ്രദ്യുമ്നാഭ്യുദയം
  7. രവി വർമ്മ എന്ന ഇരവി വർമ്മക്കു വേണ്ടി 1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായി ഭരണം നടത്തിയ മഹാറാണി?ഉമയമ്മ മഹാറാണി
  8. കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി?ഉമയമ്മറാണി
  9. മഹാകവി ഉള്ളൂർ ഉമയമ്മറാണിയുടെ ജീവിത കാലഘട്ടത്തെ ആസ്പദമാക്കി എഴുതിയിട്ടുള്ള മഹാകാവ്യമാണ്‌? ഉമാകേരളം.
  10. എവിടെയാണ് ഉമയമ്മറാണി ബ്രിട്ടീഷുകാർക്ക് കോട്ടയും ഫാക്ടറിയും പണിയാൻ സ്ഥലം അനുവദിച്ചത് ?1684-ൽ അഞ്ചു തെങ്ങ്
  11. കേരളത്തിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നത് വഴിയൊരുക്കിയ കോട്ട ?അഞ്ചു തെങ്ങ്
  12. കൊല്ലo ആസ്ഥാനമായി നിലനിന്നിരുന്ന വേണാട് പിന്നീട് ഏതൊക്കെ സ്വരൂപങ്ങളായാണ് ശാഖ തിരിഞ്ഞത് ?ദേശിങ്ങനാട്ടു സ്വരൂപം,തൃപ്പാപ്പുർ സ്വരൂപം
  13. ദേശിങ്ങനാട്ടു എന്ന പേര് ഏതു വാക്കിൽ നിന്നാണ് രൂപം കൊണ്ടത് ?ജയസിംഹനാട്
  14. തൃപ്പാപ്പുർ സ്വരൂപം പിന്നീട് ഏതു പേരിലാണ് പ്രശസ്തമായത് ?തിരുവിതാംകൂർ
  15. തിരുവിതാംകൂറിന്റെ ഭാഗമായി നിലനിന്നിരുന്ന ഇന്നത്തെ ചിറയിൻകീഴ് പ്രദേശം ഏതു രാജവംശമായാണ് അറിയപ്പെട്ടിരുന്നത് ?ആറ്റിങ്ങൽ രാജവംശo (ആറ്റിങ്ങൽ സ്വരൂപം)
  16. തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്ന രാജ്യം ?ആറ്റിങ്ങൽ സ്വരൂപം
  17. വേണാട് രാജവംശത്തിന്റെ ഏറ്റവും ഇളയ താവഴിപെട്ടവർ കൊട്ടാരക്കര ആസ്ഥാനമായി സ്ഥാപിച്ച ഒരു നാട്ടുരാജ്യം ? ഇളയിടത്ത് സ്വരൂപം
  18. ഇളയിടത്ത് സ്വരൂപത്തിലെ ഏതു തമ്പുരാനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്?കൊട്ടാരക്കര തമ്പുരാൻ
  19. 11 മുതൽ 18 വരെ നൂറ്റാണ്ട് വരെ ആദ്യം മാവേലിക്കരയും പിന്നീട് കായംകുളവും ആസ്ഥാനമായി നിലനിന്നിരുന്ന പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി മാറിയ ഒരു ചെറു നാട്ടുരാജ്യം ?ഓടനാട്(കായംകുളം )
  20. പിൽക്കാലത് കായംകുളത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും അധീനതയിൽ ആയിത്തീർന്ന മരുതൂർകുളങ്ങര ആസ്ഥാനമായി നിലനിന്നിരുന്ന രാജ്യം ?കരുനാഗപ്പള്ളി സ്വരൂപം
  21. യൂറോപ്യൻ രേഖകളിൽ ‘ബെറ്റിമെനി’ എന്നും ‘കാരിമ്പളി’ എന്നും കാണുന്ന, പിൽക്കാലത് കായംകുളത്തിന്റെയും, പിന്നീട് തിരുവിതാംകൂറിന്റെയും ഭാഗമായിതീർന്ന ചെറുരാജ്യം ?കാർത്തികപ്പള്ളി സ്വരൂപം
  22. ചെരാനല്ലൂർ, കുന്നത്തുനാട്‌, പുളക്കാട്, കുറുമൽക്കൂർ, വടക്കൂർ, എന്നീ തറവാട്ടു പേരുള്ള അഞ്ചു എന്ന പ്രബലരായ ,എറണാകുളവും അതിന്റെ പരിസരപ്രദേശങ്ങളുംകയ്യടക്കി വെച്ചിരുന്ന, നായർ മാടമ്പി-പ്രഭുക്കന്മാൻ അറിയപ്പെട്ടിരുന്ന പേര് ? അഞ്ചിക്കൈമൾമാർ
  23. 1958 ഏപ്രിൽ 1-ന് എറണാകുളം ജില്ല രൂപംകൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതി അറിയപ്പെട്ടിരുന്ന പേര് ? അഞ്ചിക്കൈമൾ ജില്ലാക്കോടതി
  24. തിരുവിതാംകൂറിന്റെ ഭാഗമായി നിലനിന്നിരുന്ന ഇന്നത്തെ ചിറയിൻകീഴ് പ്രദേശം ഏതു രാജവംശമായാണ് അറിയപ്പെട്ടിരുന്നത് ?ആറ്റിങ്ങൽ രാജവംശo (ആറ്റിങ്ങൽ സ്വരൂപം)
  25. തൃക്കാക്കര ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതാപശാലിയുമായിരുന്ന ഒരു നമ്പൂതിരി ഇടപ്പള്ളി ആസ്ഥാനമാക്കി സ്ഥാപിച്ച ഒരു സ്വതന്ത്രരാജ്യം? ഇടപ്പള്ളി സ്വരൂപം
  26. 72 നായർ മാ‍ടമ്പിമാർ ചേർന്ന് ഭരിച്ചിരുന്ന , ഇന്നത്തെ ചേർത്തല പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന പുരാതന കേരളത്തിലെ ഒരു നാട്ടുരാജ്യമാണ്‌ ?കരപ്പുറം രാജ്യം
  27. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയായി കോന്നി ആസ്ഥാനമായി രൂപം കൊണ്ട ഒരു രാജവംശമാണ് ? പന്തളം രാജവംശം
  28. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജവംശo? ? പന്തളം
  29. "ദൈവമേ കൈ തൊഴാം" എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം രചിച്ച പന്തളം രാജകുടുംബാഗം ? പന്തളം കേരളവർമ്മ
  30. കവനകൗമുദി എന്ന കവിത പ്രസിദ്ധീകരണം ആരംഭിച്ച കവി ? പന്തളം കേരളവർമ്മ
  31. പന്തളം രാജകുടുംബത്തിൽ രചിച്ച പ്രശസ്ത ചിത്രകാരൻ?വി.എസ്. വല്യത്താൻ
  32. കുളക്കടവ്, തെമ്മാടിക്കാറ്റ്, വ്രീളാവിവശ, മാൿബത്ത്, പ്രകൃതിദൃശ്യം, എന്നീ‍ അഞ്ചു പ്രശസ്ത ചിത്രങ്ങൾ വരച്ച ചിത്രകാരൻ ?വി.എസ്. വല്യത്താൻ
  33. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ മറ്റൊരു ശാഖയായി കോട്ടയം ജില്ലയിലെ പൂഞ്ഞാർ ആസ്ഥാനമാക്കി രൂപം കൊണ്ട രാജവംശo ? പൂഞ്ഞാർ രാജവംശം

Saturday, April 22, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ - കേരളം - പൊതുവിവരങ്ങൾ ,Indian States ,Kerala -general information

         കേരളം-പൊതുവിവരങ്ങൾ
  1. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം? 1956 നവംബർ 1
  2. കേരളത്തിന്റെ തലസ്ഥാനം?തിരുവനന്തപുരം.
  3. കേരളത്തിന്റെ അതിർത്തികൾ?വടക്ക്- കർണാടകം,കിഴക്ക്- ബംഗാൾ ഉൾക്കടൽ ,തെക്ക്- തമഴ്നാട്, പടിഞ്ഞാറ്- അറബിക്കടൽ
  4. കേരളത്തിന്റെ വിസ്തീർണ്ണം എത്ര?38,863ച .സെ.മി
  5. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിന് എത്രാമത്തെ സ്ഥാനമാണുള്ളത് ?22
  6. ജനസംഖ്യയിൽ കേരളം എത്രാമത്തെ സ്ഥാനത്താണുള്ളത് ?13
  7. സാക്ഷരതയിൽ ഇന്ത്യയിൽ എത്രാമത്തെ സ്ഥാനം?ഒന്ന് (93.9% )
  8. കേരളത്തിലെജില്ലകൾ?14
  9. കേരളത്തിലെ താലൂക്കുകൾ?63
  10. കേരളത്തിലെ വില്ലേജുകൾ?941
  11. കേരളത്തിലെ കോർപ്പറേഷനുകൾ?6
  12. നഗരസഭകൾ ?87
  13. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?140
  14. കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?20
  15. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?9
  16. ഐക്യകേരളരൂപീകരണത്തിന് മുൻപ് കേരളം ഏതൊക്കെ പ്രദേശങ്ങളായിട്ടാണ് നിലനിന്നിരുന്നത് ?തിരുവിതാംകൂർ, കൊച്ചി, മലബാർ
  17. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ?തൃശൂർ
  18. കേരള ഹൈകോടതിയുടെ ആസ്ഥാനം ?എറണാകുളം
  19. കേരളത്തിലെ നദികൾ എത്ര ?44
  20. കിഴക്കോട്ട് ഒഴുകുന്ന നദികൾ?കബനി, ഭവാനി, പാമ്പാർ
  21. ഏറ്റവും വലിയ നദി ?പെരിയാർ (244 കി .മി )
  22. ഏറ്റവും ചെറിയ നദി ? മഞ്ചേശ്വരം പുഴ(16 കി.മി )
  23. ഏറ്റവും വലിയ കായൽ ?വേമ്പനാട്ടുകായൽ
  24. ഏറ്റവും വലിയ ശുദ്ധജല തടാകം ?ശാസ്താംകോട്ട കായൽ
  25. കേരളത്തിലെ തീരപ്രദേശദൈർഘ്യം?580കി.മീ
  26. കടൽ തീരമില്ലാത്ത ജില്ലകൾ ?വയനാട് ,പാലക്കാട് ,കോട്ടയം ,ഇടുക്കി ,പത്തനംതിട്ട
  27. കേരളത്തിലെ സംസ്ഥാനപക്ഷി? മലമുഴക്കിവേഴാംബൽ
  28. കേരളത്തിന്റെ സംസ്ഥാന മത്സ്യം?കരിമീൻ
  29. കേരളത്തിന്റെ സംസ്ഥാന മൃഗം? ആന
  30. .കേരളത്തിന്റെ സംസ്ഥാന പുഷ്പം?കണിക്കൊന്ന
  31. കേരളത്തിന്റെ സംസ്ഥാന വൃക്ഷം?തെങ്ങ്
  32. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായി എങ്ങനെയാണു വിഭജിച്ചിരിക്കുന്നത് ?മലനാട്, ഇടനാട്,തീരപ്രദേശം
  33. കേരളത്തിലെ വന്യജീനി സങ്കേതകേന്ദ്രങ്ങൾ എത്ര എണ്ണം?16
  34. കേരളത്തിലെ നാഷണൽ പാർക്കുകളുടെ എണ്ണം?6
  35. അവ ഏതെല്ലാം?ഇരവികുളം, സൈലന്റ് വാലി,പാമ്പാടും ചോല, മതികെട്ടാൻചോല,ആനമുടിച്ചോല ,പെരിയാർ നാഷണൽ പാർക്ക് .
  36. ആദ്യത്തെ നാഷണൽ പാർക്ക്  ? പെരിയാർ
  37. പക്ഷി സങ്കേത കേന്ദ്രങ്ങൾ ? 5 (കടലുണ്ടി, കുമരകം ,മംഗളാവണം ,പാതിരാമണൽ, തട്ടേക്കാട് )
  38. കടുവ സംരക്ഷണ കേന്ദ്രങ്ങൾ ?2 ,(പെരിയാർ ടൈഗർ റിസേർവ് ,പറമ്പിക്കുളം ടൈഗർ റിസേർവ് )
  39. .കേരളത്തിലെ രണ്ട് ജൈവമേഖലകൾ ഏതെല്ലാം ?നീലഗിരി, അഗസ്ത്യവനം
  40. ഏറ്റവും കൂടുതൽ വനമേഖലയുള്ള ജില്ല ?ഇടുക്കി
  41.  വനമേഖലയില്ലാത്ത ജില്ല ?ആലപ്പുഴ
  42. കേരളത്തിൽ റെയിവേ ഇല്ലാത്ത ജില്ലകൾ ?വയനാട്,ഇടുക്കി
  43. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം? 1000 പുരു. 1084 സ്ത്രീ
  44. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല? മലപ്പുറം
  45. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല? വയനാട്
  46. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?പത്തനംതിട്ട
  47. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല ?പാലക്കാട്
  48. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല? തിരുവനന്തപുരം
  49. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല? ഇടുക്കി
  50. കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല ?കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
  51. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല? ഇടുക്കി (1000 പുരു. 1006 സ്ത്രീ)
  52. കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് ?4.86%
  53. കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം? തിരുവനന്തപുരം
  54. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം? തൃശൂർ
  55. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?തിരുവനന്തപുരം
  56. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ? തൃശൂർ
  57. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ?തിരുവനന്തപുരം
  58. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ?തൃശൂർ
  59. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ആനമുടി
  60. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?തിരുവനന്തപുരം
  61. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? ഷൊർണ്ണൂർ
  62. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?ഇടുക്കി
  63. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?കല്ലട
  64. കേരളത്തിലെ ഏറ്റവും വലിയ ജില്ല?പാലക്കാട്
  65. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?ആലപ്പുഴ
  66. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?ഏറനാട്
  67. കേരളത്തിലെ ആദ്യത്തെ പത്രം?രാജ്യസമാചാരം
  68. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?തട്ടേക്കാട്
  69. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
  70. .കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?തിരുവനന്തപുരം- മുംബൈ
  71. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?മട്ടാഞ്ചേരി
  72. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം
  73. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?തിരുവനന്തപുരം
  74. .കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?പള്ളിവാസൽ
  75. .കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?വീണപൂവ്
  76. കേരളത്തിലെ ആദ്യത്തെ കോളേജ്?സി.എം.എസ്. കോളേജ് (കോട്ടയം)
  77. .കേരളത്തിലെ ആദ്യത്തെ അച്ചടിശാല?സി.എം.എസ്. പ്രസ്സ് (കോട്ടയം)
  78. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?തിരുവിതാംകൂർ
  79. .കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
  80. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?ഹോർത്തൂസ് മലബാറിക്കസ്
  81. കേരളത്തിലെ ആദ്യത്തെ സ്പീക്കർ?ആർ. ശങ്കരനാരായണ തമ്പി
  82. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?തിരുവനന്തപുരം പബ്ലിക് ലൈബ്രറി
  83. .മലയാളത്തിലെ ആദ്യത്തെ നോവൽ ?കുന്ദലത (അപ്പു നെടുങ്ങാടി )
  84. .കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?ഇന്ദുലേഖ
  85. ആദ്യ ബാങ്ക് ?നെടുങ്ങാടി ബാങ്ക്
  86. .കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?ബ്രഹ്മപുരം
  87. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?ഡോ. ജോൺ മത്തായി
  88. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?ജസ്യുട്ട് പ്രസ്സ്
  89. കേരളത്തിലെ ആദ്യ പേപ്പർ മിൽ?പുനലൂർ പേപ്പർ മിൽ
  90. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?കെ. ആർ. ഗൌരിയമ്മ
  91. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?ഡോ. ബി. രാമകൃഷ്ണറാവു
  92. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?ഇ. എം. എസ്. നമ്പൂതിരിപ്പാട്
  93. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?ചേരമാൻ ജുമാ മസ്ജിദ്
  94. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?ബാലൻ
  95. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?വിഗതകുമാരൻ
  96. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
  97. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?കൃഷ്ണഗാഥ
  98. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?അന്നാ മൽഹോത്ര
  99. കേരളത്തിലെ ആദ്യത്തെ ഐ.പി.എസ് ഓഫീസർ ?ആർ.ശ്രീലേഖ
  100. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?ചെമ്മീൻ
  101. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?സർദാർ കെ. എം. പണിക്കർ
  102. .കേരളത്തിലെ സർവ്വകലാശാലകൾ?കേരള സർവ്വകലാശാല: തിരുവനന്തപുരം,   കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം), കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം), മഹാത്മാഗാന്ധിസർവകലാശാ‍ല: കോട്ടയം, ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം), കണ്ണൂർ സർവ്വകലാശാല: കണ്ണൂർ

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...