തിരുവനന്തപുരം ജില്ല
- കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല?തിരുവനന്തപുരം
- കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ പഞ്ചായത്ത് ?പാറശാല
- തിരുവനന്തപുരത്തിന്റെ ആസ്ഥാനം?തിരുവനന്തപുരം
- കേരളത്തിലെ ജനസംഖ്യയിൽ രണ്ടാമതായി നിൽക്കുന്ന ജില്ല?തിരുവനന്തപുരം
- കേരളത്തിലെ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല?തിരുവനന്തപുരം
- പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?തിരുവനന്തപുരം നഗരം
- തിരുവനന്തപുരം ജില്ലയിലെ താലൂക്കുകളുടെ എണ്ണം?6
- കേരളത്തിലെ ഏറ്റവും വലിയ നഗരo?തിരുവനന്തപുരം നഗരം
- ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?തിരുവനന്തപുരത്തുള്ള കഴക്കൂട്ടം
- കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന്റെ ആസ്ഥാനo?കഴക്കൂട്ടം
- കേരളത്തിലെ ആദ്യത്തെ സർവകലാശാല ?തിരുവിതാംകൂർ സർവകലാശാല (1937)ഇപ്പോളത്തെ കേരള സർവകലാശാല
- കേരളത്തിലെ ആദ്യ സർവ്വകലാശാല സ്ഥിതി ചെയ്യുന്നതെവിടെ?തിരുവനന്തപുരം
- ഐ.എസ്.ആർ.ഒ യുടെ പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമായ,ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെ 1962-ൽ സ്ഥാപിച്ച തിരുവനന്തപുരത്തെ സ്ഥാപനം?തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം(വിക്രം സാരാഭായി സ്പേസ് സെന്റെർ)
- ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ ഓർമ്മക്കായി പുനർനാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ഐ.എസ്ആ.ർ.ഒ യുടെ പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രo?തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
- തുമ്പയിൽ നിന്നും ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് ?നൈക്ക് അപ്പാച്ചെ (1963 നവംബർ 21)
- തുമ്പയിൽ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റെർ സ്ഥാപിച്ചതെന്ന് ?1965
- തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്ര സംഘടനക്ക് സമർപ്പിച്ച വർഷം ?1968 ഫെബ്രുവരി 2
- ആര് പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്ര സംഘടനക്ക് സമർപ്പിച്ചത് ?ഇന്ദിര ഗാന്ധി
- കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ്? തിരുവനന്തപുരം(1939 ജൂലൈ 3)
- കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം(CAT)സ്ഥിതി ചെയ്യുന്ന സ്ഥലം ?ശ്രീകാര്യം
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (Indian Institute of Science Education and Research,IISER )സ്ഥിതി ചെയ്യുന്നതെവിടെ ?വിതുര,തിരുവനന്തപുരം
- ഇലക്ട്രോണിക്സ്,വിവരസാങ്കേതിക വിദ്യ (ഐ .ടി)രംഗത്ത് ഇൻഡ്യയിലെ ആദ്യത്തെ വ്യാവസായിക പാർക്ക് ? ടെക്നോപാർക്ക്(1994),കഴക്കൂട്ടം ,തിരുവനന്തപുരം
- ടെക്നോപാർക്ക് എന്ന ആശയം മുന്നോട്ടുവച്ച കെൽട്രോണിന്റെ ആദ്യത്തെ ചെയർമാൻ?കെ.പി.പി. നമ്പ്യാർ
- 2006-ൽ പത്മഭൂഷൻ നൽകി ആദരിച്ച ഇലക്ട്രോണിക്സ് വിദഗ്ദ്ധനായ മലയാളി ?കെ.പി.പി. നമ്പ്യാർ
- പൊതുമേഖലാ സ്ഥാപനങ്ങളായ കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?തിരുവനന്തപുരം
- ഇന്ത്യയിലെ ആദ്യത്തെ ഇൻഫോടെയ്ൻമെൻറ് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?കിൻഫ്ര ഫിലിം ആൻഡ് വീഡീയോ പാർക്ക്,കഴക്കൂട്ടം,തിരുവനന്തപുരം
- പ്രശസ്ത അനിമേഷൻ കമ്പനികളായ ടൂൺസ് ഇന്ത്യ ലിമിറ്റഡ്,ടാറ്റ എലക്സി ലിമിറ്റഡ് എന്നിവ ഒക്കെ സ്ഥിതി ചെയ്യുന്നതെവിടെയാണ് ?കിൻഫ്ര ഫിലിം ആൻഡ് വീഡീയോ പാർക്ക്,കഴക്കൂട്ടം
- ബ്രിട്ടുഷുകാർ കേരളത്തിൽ ആദ്യമായിട്ട് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത് എവിടെയാണ് ?അഞ്ചുതെങ്ങ്,തിരുവനതപുരം (1684 ൽ ഉമയമ്മ റാണിയുടെ കാലത്താണ്)
- തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകൾ നടത്തിയത് ആരുടെ ഭരണകാലത്താണ് ?മാർത്താണ്ഡവർമ്മ മഹാരാജാവ്
- ഇന്ത്യയിലെആദ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി?1904-ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി
- തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശം? അഗസ്ത്യകൂടം( 1890 മീറ്റർ )
- തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാക o ?വെള്ളായണി തടാകം
- ഇന്ത്യയുടെ തെക്കൻ വ്യോമ കമാന്റിന്റെ ആസ്ഥാനം? ആക്കുളo
- ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? ശംഖുമുഖം
- കേരളത്തിൽ സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നതെവിടെയാണ് ?കഴക്കൂട്ടം
- കടലിനോട് വളരെ ചേർന്ന് ഉയർന്ന കുന്നുകൾ (ക്ലിഫ്ഫുകൾ) കാണപ്പെടുന്ന തെക്കൻ കേരളത്തിലെ ഏക സ്ഥലo ?വർക്കല ബീച്ച്
- പേപ്പാറ- അണക്കെട്ടും വന്യമൃഗസംരക്ഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്നതെവിടെ ?തിരുവനതപുരം
- അരുവിക്കര തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?തിരുവനതപുരം
- ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം ?ചെമ്പഴന്തി
- ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലo ?ശിവഗിരി ,വർക്കല
- അയ്യങ്കാളിയുടെ ജന്മസ്ഥലം ?വെങ്ങാനൂർ,തിരുവനന്തപുരം
- ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം ?കൊല്ലൂർ, തിരുവനന്തപുരം
- മഹാകവി കുമാരനാശാൻ ജനിച്ച സ്ഥലം?കായിക്കര
- പ്രശസ്ത ഗാന്ധിയനായ ഡോക്ടർ ജി .കെ.രാമചന്ദ്രൻ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരുടെ ജന്മസ്ഥലo ?ഊരൂട്ടുകാല,നെയ്യാറ്റിൻകര
- കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ആസ്ഥാനം,കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ആസ്ഥാനം,ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രധാന കാര്യാലയം എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലം?പട്ടം
- ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയതും പ്രകൃതിദത്തവുമായ തുറമുഖo ?വിഴിഞ്ഞം
- ആയ് രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന തൃപ്പാദപുരം എവിടെയാണ് ?കഴക്കൂട്ടo
- ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?പാലോട്,പെരിങ്ങമ്മല പഞ്ചായത്ത് ,നെടുമങ്ങാട് താലൂക്ക്
- ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?പാലോട്
- കേരളത്തിലെ "ഭാരത് സ്കൌട്ട് ആൻഡ് ഗൈഡ്സ്" സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലം ?പാലോട്
- കേരളത്തിലെ വെറ്റിറിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?പാലോട്
- കേരളത്തിലെ ചീഫ് ഡിസീസ് ഇൻ വെസ്റ്റിഗേഷൻ സെന്റര് സ്ഥിതി ചെയ്യുന്ന സ്ഥലം ?പാലോട്
- കേന്ദ്ര കിഴങ്ങുഗവേഷണകേന്ദ്രം (സീ.റ്റി.സി.ആർ.ഐ) സ്ഥിതി ചെയ്യുന്ന സ്ഥലം?ശ്രീകാര്യം
- പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?നെയ്യാറ്റിൻകരയിലെ ആറാലുമൂട്
- കേരളത്തിൽ ആദ്യമായി റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത് എവിടെയാണ് ?പാളയം,തിരുവനതപുരം (1943).
- ദൂരദർശൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ച വർഷം ?1982
- ദൂരദർശൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥലം ?കുടപ്പനക്കുന്ന് ,തിരുവനതപുരം.
- DD-4 മലയാളം എന്ന പേരിൽ മലയാളം ടി വി സംപ്രേക്ഷണം ആരംഭിച്ച വർഷം ?1985
- DD-4 മലയാളത്തിൽ സംപ്രേക്ഷണം ചെയ്ത ആദ്യ മലയാളം പരിപാടി ?ഒരു കൂട്ടം ഉറുമ്പുകൾ
- കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി വി ചാനൽ ആയ ഏഷ്യാനെറ്റ് പ്രവർത്തനം അരംഭിച്ചതെവിടെ ?1991
- തിരുവന്തപുറത്തു സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയം ?ചന്ദ്രശേഖർ നായർ സ്റ്റേഡിയം
- ശ്രീചിത്രാ മെഡിക്കൽ സെന്റർ, റീജിയണൽ കാൻസർ സെന്റർ എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ ?തിരുവനതപുരം
- കനാൽ മുഖേന കൊച്ചിയേയും തിരുവനന്തപുരത്തേയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റാണി പാർവതീഭായിയുടെ കാലത്ത് പണികഴിപ്പിച്ച കനൽ ?പാർവതി പുത്തനാർ
- ഉത്രം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി വരെ നിർമിച്ച കനാൽ ?അനന്തവിക്ടോറിയൻ മാർത്താണ്ഡൻ കനാൽ
- കേണൽ ഗോദവർമ്മ രാജയുടെ ശ്രമഫലമായി കേരളത്തിലെ ആദ്യത്തെ വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായതെന്ന് ?1932
- തിരുവിതാംകൂർ രാജകുടുംബത്തിന്റെ തപാലുകൾ വിമാനമാർഗം ബോംബയ്ക്കു അയക്കുന്നതിനായി കേരളത്തിൽ ആദ്യമായി വിമാനം പറന്നത് എന്നാണ് ?1935
- ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി തിരുവനന്തപുരം വിമാനത്താവളം ഉയർത്തപ്പെട്ടതെന്ന് ?1991
- കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര സ്റ്റുഡിയോ ?മെരിലാൻഡ്
- മെരിലാൻഡ് സ്ഥിതി ചെയ്യുന്നതെവിടെ ?നേമം,തിരുവനന്തപുരം.
- ഇന്ന് മലയാളസിനിമയുടെ കേരളത്തിലെ മുഖ്യ ആസ്ഥാനമായ ,പൊതുമേഖലാസ്ഥാപനമായ ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നതെവിടെ ? തിരുവല്ലം
- കേരള ചലച്ചിത്രവികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി എന്നിവയുടെ ആസ്ഥാo ? തിരുവനന്തപുരo
- ടെലിവിഷൻ-കംപ്യൂട്ടർ മേഖലയിലെ കേരളത്തിലെ പ്രമുഖ പൊതുമേഖലാസ്ഥാപനo ? സി-ഡിറ്റ്.
- 'ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് കേരള'യുടെ സ്ഥിരം വേദി?തിരുവനന്തപുരo
- സൂര്യ ചലച്ചിത്രോത്സവം, 'ട്രിവാൻഡ്രം ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവൽ' (ചലച്ചിത്ര) തുടങ്ങിയ പ്രമുഖ ചലച്ചിത്രോത്സവങ്ങളുടെ വേദി ?തിരുവനന്തപുരo.
- തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ഏതെല്ലാം ?കോവളം ബീച്ച്,വർക്കല,വേളി,ആക്കുളം,പൂവാർ,കിളിമാനൂർ കൊട്ടാരം ,ശംഖുമുഖം ബീച്ച്,നെയ്യാർ അണക്കെട്ട് ,പത്മനാഭസ്വാമി ക്ഷേത്രം,പേപ്പാറ അണക്കെട്ട് ,പൊൻമുടി,അരുവിക്കര
- തിരുവനന്തപുരത്തെ മീൻമുട്ടി,കൊമ്പൈകാണി എന്നീ വെള്ളച്ചാട്ടങ്ങൾ ഏത് നദിയിലാണ് ?നെയ്യാർ
- പ്രശസ്തമായ ശാർക്കരദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?ശാർക്കര ,ആറ്റിങ്ങൽ
- തിരുവനന്തപുരo ജില്ലയിലുള്ള ആനകളുടെ ഒരു പുനരധിവാസ കേന്ദ്രം?കോട്ടൂർ
Kerala Press Club
ReplyDeleteSANTHWANAM PRESS CLUB VARTHA Sunil N B Leader Manager