Reni Raveendran

Tuesday, May 16, 2017

കേരളത്തിലെ നദികൾ -1, Rivers in Kerala ,keralathile nadhikal

         കേരളത്തിലെ നദികൾ -1

  1. കേരളത്തിലെ നദികളുടെ എണ്ണം ?44 
  2. എത്ര കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളായി കണക്കാക്കുന്നത്?15 
  3. കേരളത്തിലെ ഏറ്റവും വലിയ നദി ?പെരിയാർ (244 കിലോമീറ്റർ ) 
  4. ഏറ്റവും ചെറിയ നദി ? മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ )
  5. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ? 41 
  6. കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം? 3
  7. കിഴക്കോട്ട് ഒഴുകുന്ന നദികൾ?പാമ്പാർ ,ഭവാനി ,കബനി
  8. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ അറിയപ്പെടുന്നു നദി ?പെരിയാർ
  9. ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?പെരിയാർ 
  10. ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി ഏതു നദീ തീരത്താണ് ?പെരിയാർ 
  11. പെരിയാറിലുള്ള ആദിശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ കടവ് ?മുതലക്കടവ് ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മാരക നിലനിൽക്കുന്നത് ഏതു നദീ തീരത്താണ് ? പെരിയാർ 
  12. ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയ പുരാതന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു നദീ തീരത്താണ് ? പെരിയാർ
  13. കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ഏതുമലമുകളിൽ നിന്നുമാണ് പെരിയാറിന്റെ ആദ്യ ഉത്ഭവസ്ഥാനം ?ശിവഗിരി മല 
  14. ശിവഗിരി കുന്നുകളിൽ നിന്നുത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാറിൽ(പെരിയാർ) നിർമിച്ചിരിക്കുന്ന അണക്കെട്ട് ?മുല്ലപ്പെരിയാർ അണക്കെട്ട് 
  15. മുല്ലപ്പെരിയാർ അണക്കെറ്റിന്റെ ജലസംഭരണിക്കു ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം?തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം
  16. പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ? പശ്ചിമഘട്ടത്തിലെ മൂന്നാർ(കണ്ണൻ ദേവൻ മലകൾ ), പൊന്മുടി.
  17. കുണ്ടള അണക്കെട്ടും ,മാട്ടുപ്പെട്ടി അണക്കെട്ടും നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ?പെരിയാർ 
  18. പെരിയാറിന്റെ മൂന്നാം ഉത്ഭവസ്ഥാനം എവിടെനിന്നുമാണ് ? ആനമല
  19. പെരിയാറിന്റെ മൂന്ന് ശാഖകളും സംഗമിക്കുന്നത് എവിടെ വെച്ചാണ് ?പെരിയാർവാലി പ്രദേശത്ത്
  20. പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് തീരത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പക്ഷിസങ്കേതം? തട്ടേക്കാട്
  21. ചേരൻ‌മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ ഉയർച്ചയും കാരണമായത് ഏതു നദിയിലുണ്ടായ വെള്ളപ്പൊക്കമാണെന്ന് കണക്കാക്കപ്പെടുന്നു ?പെരിയാർ 
  22. മുല്ലയാർ ഏതു നദിയുടെ പോഷകനദിയാണ് ?പെരിയാർ
  23. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി? ഭാരതപ്പുഴ.(209 കിലോമീറ്റർ)
  24. ഭാരതപുഴയുടെ പ്രധാന ഉത്ഭവ സ്ഥാനം ?പശ്ചിമ ഘട്ടത്തിലെ ആനമുടി
  25. പേരാർ, കോരയാർ, വരട്ടാർ,വാളയാർ ,നിള,ഗായത്രി,മംഗലനദി എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി ?ഭാരതപ്പുഴ
  26. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത്? മലമ്പുഴ ഡാo 
  27. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ ഏതെല്ലാം ? വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം
  28. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് (ചെറുതുരുത്തി )ഏതു നദിയുടെ തീരത്താണ് ?ഭാരതപ്പുഴ 
  29. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്?തിരുവില്വാമലയിലെ ഐവർ മഠം.
  30. കുന്തിപ്പുഴ,തൂതപ്പുഴ,വാളയാർ,മലമ്പുഴ എന്നിവ ഏതു നദിയുടെ പോഷകനദിയാണ് ?ഭാരതപ്പുഴ
  31. കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി?പമ്പാനദി. 
  32. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന നദി ? പമ്പാനദി
  33. “ദക്ഷിണ ഗംഗ”യെന്ന്  വിളിക്കപ്പെടുന്ന നദി ? പമ്പാനദി
  34. പമ്പാനദിയുടെ പ്രഭവസ്ഥാനം ?പീരുമേടിലെ പുളച്ചിമല
  35. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് ?പമ്പാനദി. 
  36. പൗരാണിക കാലത്ത് ബാരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?പമ്പാനദി
  37. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ, റാന്നി ഹിന്ദുമത കൺ‌വൻഷൻ എന്നിവ നടക്കുന്നത് ഏതു നദിയിലെ മണൽ‌പ്പുറത്താണ്?പമ്പാനദി 
  38. ആറന്മുള വള്ളംകളി നടക്കുന്നത് എവിടെയാണ് ?പമ്പാനദി
  39. പമ്പയുടെ പ്രധാന പോഷക നദികൾ ഏതെല്ലാം ? പമ്പയാർ, കക്കിയാർ, അഴുതയാർ, കക്കാടാർ, കല്ലാർ
  40. കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ?ചാലിയാർ.(169 കി.മി.) 
  41. ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്ന നദി ? ചാലിയാർ
  42. ചാലിയാർ നദിക്കരയിലുള്ള ഏതു പൾപ്പ് ഫാക്ടറിയാണ് ചാലിയാർ നദിയുടെ മലിനീകരണത്തെ തുടർന്ന് അടച്ചുപൂട്ടിയത് ?മാവൂർ ഗ്വാളിയോർ റയോൺസ് (ഗ്രാസിം ഫാക്ടറി) 
  43. കേരളത്തിൽ നടന്ന ആദ്യത്തെ പരിസ്ഥിതി സംരക്ഷണ സമരം ?ചാലിയാർ സംരക്ഷണ സമരം 
  44. ചാലിയാർ സംരക്ഷണ സമരത്തിനു നേതൃത്വo കൊടുത്ത ആൾ ?കെ.എ .റഹ്മാൻ 
  45. ചാലിയാറിന്റെ പ്രധാന  പോഷകനദികൾ ഏതെല്ലാം?ചാലിപ്പുഴ,ഇരുവഴിഞ്ഞിപ്പുഴ,ചെറുപുഴ
  46. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനത്തുള്ള നദി ?ചാലക്കുടിപ്പുഴ( 144 കിലോമീറ്റർ)
  47. ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികo മത്സ്യ- വൈവിധ്യവും ജൈവ-വൈവിധ്യവും കാണപ്പെടുന്ന നദി ? ചാലക്കുടിപ്പുഴ
  48. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത് ഏതു നദിയിലാണ് ?ചാലക്കുടിപ്പുഴ
  49. പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന ഓക്‌സ്‌ബോ തടാകo കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ ഏതു നദിയിലാണ് ?ചാലക്കുടിപ്പുഴ(വൈന്തലക്കടുത്തു).
  50. പറമ്പിക്കുളം,കുരിയാകുട്ടി,ഷോളയാർ,കാരപ്പറ,ആനക്കയം എന്നിവ ഏതിന്റെ പോഷക നദികൾ ആണ് ?ചാലക്കുടിപ്പുഴ
  51. കരിംകഴുത്തൻ മഞ്ഞക്കൂരി , നെടും കൽനക്കി , മോഡോൻ ഗാറ സുരേന്ദ്രനാഥിനീയ്,സളാരിയാസ് റെറ്റികുലേറ്റസ് എന്നീ മത്സ്യങ്ങൾ ലോകത്തിൽ കാണപ്പെടുന്ന ഏക നദി ?ചാലക്കുടിപ്പുഴ
  52. വംശനാശം സംഭവിച്ചു എന്നു കരുതിയ ഏതു ജീവിയെ ആണ് 70 കൊല്ലത്തിനുശേഷം 1982ൽ വാഴച്ചാൽ മേഖലയിൽ നിന്നും കണ്ടെത്തിയത് ?ചൂരലാമ (Cochin Forest Cane Turtle). 
  53. കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന വെള്ളചാട്ടം?അതിരപ്പിള്ളി വെള്ളച്ചാട്ടം.
  54. എവിടെ വെച്ചാണ് ചാലക്കുടി പുഴ പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട്‌ അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നത് ?എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കര
  55. മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന,കേരളത്തിലെ നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് ?കടലുണ്ടിപ്പുഴ

2 comments:

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...