കേരളത്തിലെ നദികൾ -2
- അഗസ്ത്യാർകൂടത്തിൽ നിന്ന് ഉദ്ഭവിക്കുന്ന കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് ?നെയ്യാർ
- പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിച്ചു തിരുവനന്തപുരത്തു കൂടി ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ പതിക്കുന്ന നദിയാണ് ?കരമനയാറ്
- തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയായ വാമനപുരം പുഴ(ആറ്റിങ്ങൽ നദി) യിൽ ഉള്ള പ്രശസ്തമായ വെള്ളച്ചാട്ടം ?മീന്മുട്ടി വെള്ളച്ചാട്ടം.
- തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയായ വാമനപുരം പുഴ(ആറ്റിങ്ങൽ നദി) യിൽ ഉള്ള പ്രശസ്തമായ വെള്ളച്ചാട്ടം ?മീന്മുട്ടി വെള്ളച്ചാട്ടം.
- കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമായ പാലരുവി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?കല്ലടയാർ
- തെന്മല ഇക്കോ ടൂറിസം കേന്ദ്രo ഏതു ജില്ലയിലാണ് ?കൊല്ലം
- കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രo ?തെന്മല
- കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല അണക്കെട്ട് അഥവാ തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ?കല്ലടയാർ(കൊല്ലം)
- കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദി? മീനച്ചിലാർ.
- മീനച്ചിലാറ് ഒഴുകുന്ന അയ്മനം ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അരുന്ധതിറോയിയുടെ പ്രശസ്ത നോവൽ ?ദ് ഗോഡ് ഓഫ് സ്മാൾ തിംഗ്സ്.
- ഗൗണാർ ,കവണാർ, കൗണാർ എന്നും അറിയപ്പെട്ടിരുന്ന നദി ?മീനച്ചിലാർ.
- കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർവ് ഫോറസ്റ്റിൽ നിന്നും ഉത്ഭവിച്ചു പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്ന വടക്കൻ മലബാറിലെ ഒരു പ്രധാന നദി ?വളപട്ടണം പുഴ
- കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ? വളപട്ടണം പുഴ
- ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ ഏതു പുഴയുടെ പോഷകനദികളാണ്?വളപട്ടണം പുഴവളപട്ടണം പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രം?പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
- കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് ?ചന്ദ്രഗിരി പുഴ
- തുളുഭാഷ സംസാരിക്കുന്ന പ്രദേശവും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി പരിഗണിക്കപ്പെട്ടുപോരുന്ന നദി ?ചന്ദ്രഗിരി പുഴ
- പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന ഏതു നദിയിലാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ? കുറ്റ്യാടി പുഴ(കോട്ടപ്പുഴ)
- കർണ്ണാടകത്തിലെ ആനക്കുണ്ടി മലയിൽനിന്നു ഉത്ഭവിച്ച് കുമ്പളക്കായലിൽ പതിച്ച് അറബിക്കടലിൽ എത്തുന്ന ഷിരിയ ഏതു ജില്ലയിലൂടെ ഒഴുകുന്ന നദിയാണ്? കാസർകോഡ്.
- കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴ? കാര്യങ്കോട് പുഴ(തേജസ്വിനി)
- കയ്യൂർ സമരം നടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും ഏതു പുഴയുടെ തീരത്താണ്.? കാര്യങ്കോട് പുഴ
- പുതുച്ചേരിയുടെ ഭാഗമായ മയ്യഴി(മാഹി )യിലൂടെ ഒഴുകുന്ന പുഴ ?മയ്യഴിപ്പുഴ.
- മയ്യഴി വിമോചനസമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മയ്യഴിക്കാരനായ നോവലിസ്റ്റ് എം.മുകുന്ദന്റെ നോവൽ ?മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
- മണ്ഡപ വാരാന്തസംഗീതസന്ധ്യ എന്ന പേരിൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം സംഗീതപരിപാടികൾ അരങ്ങേറിയിരുന്നത് ഏതു നദിക്കരയിലാണ് ?മയ്യഴിപുഴ
- ഫ്രഞ്ചുകാരുടെ അധീനതയിലുണ്ടായിരുന്ന മാഹിയെ , തൊട്ടടുത്ത ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്നതിനാൽ ഏതു പുഴയെയാണ് യൂറോപ്യന്മാരുടെ ഭരണകാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നു വിളിക്കപ്പെട്ടത് ? ? മയ്യഴിപ്പുഴ(ഇംഗ്ലീഷ് ചാനലാണ് ഫ്രാൻസിനേയും ബ്രിട്ടണേയും വേർതിരിക്കുന്നത്)
- കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് ?അഞ്ചരക്കണ്ടി പുഴ
- കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ്?മഞ്ചേശ്വരം പുഴ( 16 കി.മീ.)
- കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്ത് കൂടി ഒഴുകുന്ന പുഴ ? മഞ്ചേശ്വരം പുഴ( 16 കി.മീ.)
- കിഴക്കോട്ടൊഴുകുന്ന കബനി(കപില) നദി ഏതു നദിയുടെ പോഷക നദിയാണ്?കാവേരി
- ബന്ദിപൂർ ദേശീയ ഉദ്യാനവും,നാഗർഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം) സ്ഥിതി ചെയ്യുന്നത് ഏതു നദീജലസംഭരണിയോട് ചേർന്നാണ് ?കബനി
- കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ്? ഭവാനി
- ചിന്നാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെ കിഴക്കോട്ടൊഴുകുന്ന ഒരു നദിയാണ് ?പാമ്പാർ
No comments:
Post a Comment