കേരളത്തിലെ അണക്കെട്ടുകൾ / ജലവൈദ്യുതപദ്ധതികൾ - 4
- ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ,ആനത്തോട്,കക്കി അണക്കെട്ടുകൾ സ്ഥിതിചെയ്യുന്നതെവിടെ?പത്തനംതിട്ട
- ഏത് നദിയിലെ ജലമുപയോഗിച്ചാണ് ശബരിഗിരി പ്രൊജക്റ്റ് പ്രവർത്തിക്കുന്നത്?പമ്പ
- കക്കാട് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നതെവിടെ?സീതത്തോട്,പത്തനംതിട്ട.
- ഏത് നദിയിലാണ് കക്കാട് ജലവൈദ്യുത പദ്ധതി നിർമ്മിച്ചിരിക്കുന്നത്?പമ്പ
- കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂഴിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?കോന്നി,പത്തനംതിട്ട
- കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അണക്കെട്ട് ? കക്കയം അണക്കെട്ട്.
- ഏത് നദിയിലാണ് കക്കയം അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?കുറ്റ്യാടിപ്പുഴ
- മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതി?കുറ്റ്യാടി ജലവൈദ്യുതപദ്ധതി
- കക്കയം അണക്കെട്ടിൽ നിന്നും വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം ഏത് അണക്കെട്ടിൽ സംഭരിച്ചാണ് ജലസേചനത്തിനു ഉപയോഗിക്കുന്നത്?പെരുവണ്ണാമുഴി അണകെട്ട്
- കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക,ജലസേചനം, കുടിവെള്ള വിതരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വയനാട്ടിലെ പടിഞ്ഞാറത്തറയിൽ നിർമ്മിച്ച അണകെട്ട് ?ബാണാസുര സാഗർ അണക്കെട്ട്.
- ഏത് നദിയിലാണ് ബാണാസുര സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ?കബിനി നദിയുടെ പോഷകനദിയായ കരമനത്തോട്.
- പൂർണ്ണമായും മണ്ണു കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും,ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ഏതാണ് ?ബാണാസുര സാഗർ അണക്കെട്ട്.
- ആരാണ് ബാണാസുരൻ ?മഹാബലിയുടെ പുത്രൻ
- പ്രധാനമായും ജലസേചനത്തിനായി വയനാട്ടിലെ കാക്കവയയിൽ നിർമ്മിച്ച അണക്കെട്ട് ?കാരാപ്പുഴ അണക്കെട്ട്.
- കണ്ണൂർ ജില്ലയിൽ വളപ്പട്ടണം പുഴയിൽ സ്ഥിതിചെയ്യുന്ന ജലസേചനത്തിനായുള്ള അണക്കെട്ട്?പഴശ്ശി അണക്കെട്ട് (കുയിലൂർ അണക്കെട്ട്)
- പേപ്പാറ ഡാം സ്ഥിതിചെയ്യുന്നതെവിടെ?തിരുവനന്തപുരം ജില്ലയിൽ കരമനയാറിൽ
- പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഏത് വന്യജീവിസംരക്ഷണകേന്ദ്രമായി അറിയപ്പെടുന്നു?പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം
- തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപമായി കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ആർച്ച് ഡാം? അരുവിക്കര അണക്കെട്ട്
- തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് ഏത് അണക്കെട്ടിലെ ജലമുപയോഗിച്ചാണ്?അരുവിക്കര അണക്കെട്ട്
- തിരുവനന്തപുരം ജില്ലയിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയായ അണക്കെട്ട് ? നെയ്യാർ അണക്കെട്ട്.
- ഏത് ജില്ലയിലാണ് തെന്മല അണക്കെട്ട് അഥവാ തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?കൊല്ലം.
- കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് ജലസേചന പദ്ധതിയുടെ ഭാഗമാണ് ?കല്ലട ജലസേചന പദ്ധതി
- കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടായ തെന്മല അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ്?കല്ലടയാർ
Hehrhehfhsjd
ReplyDelete