Reni Raveendran

Wednesday, October 3, 2018

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 1 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 1

Active and Passive Voice 

Active Voice -കർത്തരി പ്രയോഗം
Passive Voice-കർമ്മണി പ്രയോഗം

Sam  killed a snake -Active Voice
(സാം  ഒരു പാമ്പിനെ കൊന്നു.)
ഈ വാചകം active voice ൽ ആണ് പറഞ്ഞിരിക്കുന്നത്.
ഇവിടെ
Subject(കർത്താവ്) -Sam,
Verb(ക്രിയ) -kill,
Object(കർമ്മം)-snake

Sam killed a snake -ഇവിടെ subject(കർത്താവ്)നു പ്രാധാന്യം നൽകിയിരിക്കുന്നു.

ഇങ്ങനെ subject (കർത്താവ്)ന് പ്രാധാന്യം നൽകികൊണ്ട് പറയുന്ന രീതി ആണ് Active Voice -കർത്തരി പ്രയോഗം

A snake was killed by Sam - Passive Voice
(ഒരു പാമ്പ് സാമിനാൽ കൊല്ലപ്പെട്ടു.)

ഈ വാചകം passive voice ൽ ആണ് പറഞ്ഞിരിക്കുന്നത്.ഇവിടെ object (കർമ്മം)നു പ്രാധാന്യം നൽകിയിരിക്കുന്നു.

ഇങ്ങനെ object ന് പ്രാധാന്യം നൽകികൊണ്ട് പറയുന്ന രീതി ആണ് Passive Voice-കർമ്മണി പ്രയോഗം

രണ്ടു വാചകങ്ങളിലും പറഞ്ഞിരിക്കുന്ന കാര്യം ഒന്ന് തന്നെ ആണെങ്കിലും, active voice ൽ പറയുമ്പോൾ subject (കർത്താവ്)നു പ്രാധാന്യം വരികയും,passive voice ൽ പറയുമ്പോൾ  object ന് പ്രാധാന്യം വരികയും ചെയ്യുന്നു.


ഒരു പ്രവർത്തി ആര് ചെയ്തു എന്നതിന് പ്രാധാന്യം നൽകാത്ത സാഹചര്യങ്ങളിൽ passive voice ആണ് കൂടുതലായി ഉപയോഗിക്കുന്നത്.അത് കൊണ്ട് തന്നെ passive voice ൽ പറയുമ്പോൾ ആ പ്രവർത്തി ആരു ചെയ്തു എന്ന് സൂചിപ്പിക്കാതെയും വാചകം പറയാം.

eg :-Somebody stole my laptop - active (ആരോ എന്റെ ലാപ്ടോപ്പ് മോഷ്ടിച്ചു) 
subject = Somebody 
action(verb) = stole 
object = my laptop
My laptop was stolen.- passive (എന്റെ ലാപ്ടോപ്പ് മോഷ്ട്ടിക്കപെട്ടു) 
The object – now the subject ,My laptop 
action= was stolen)
ഇവിടെ " by someone" എന്നതിന് പ്രസക്തിയില്ല.
Children ate the chocolates(active)
കുട്ടികൾ ചോക്ലേറ്റ് കഴിച്ചു.
ഇവിടെ കുട്ടികൾക്കാണ് പ്രാധാന്യം.

The chocolates was eaten .(by children)(passive) 
 ചോക്ലറ്റ് കഴിക്കപ്പെട്ടു.

ഇവിടെ ചോക്ലേറ്റ് ആരോ കഴിച്ചു തീർത്തിരിക്കുന്നു ആ കാര്യത്തിനാണ് പ്രാധാന്യം.
അത് കൊണ്ടുതന്നെ പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ആരാൽ ആണ് ഒരു  പ്രവർത്തി ചെയ്യപ്പെട്ടത്‌ എന്നത് വ്യക്തമാക്കണം എന്ന് നിർബന്ധമില്ല.
The hunter killed the lion.(active)വേട്ടക്കാരൻ സിംഹത്തിനെ കൊന്നു.
The lion was killed (by the hunter.)(passive) സിംഹം വേട്ടക്കാരനാൽ കൊല്ലപ്പെട്ടു.

Someone has cleaned the windows(active)
ആരോ ഒരാൾ  ജനലുകൾ വൃത്തിയാക്കി.
The windows have been cleaned (passive) ജനലുകൾ വൃത്തിയാക്കപ്പെട്ടു.

മലയാളത്തിൽ സംഭാഷണത്തിൽ എപ്പോളും കൂടുതൽ ഉപയോഗിക്കുന്നത് Active Voice ആണ്.അപൂർവമായി മാത്രംആണ് Passive Voiceഉപയോഗിക്കുന്നത്.ന്യൂസ് പേപ്പറിലും മറ്റും ഒരു പ്രവർത്തി  ആര് ചെയ്തു എന്ന് സൂചിപ്പിക്കാൻ പറ്റാത്ത അവസരങ്ങളിൽ Passive Voiceപ്രയോഗിച്ചു കാണാറുണ്ട്.
ഉദാഹരണം "മന്ത്രി കൊല്ലപ്പെട്ടു","ബാങ്ക് കൊള്ളയടിക്കപ്പെട്ടു"

എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ രണ്ടും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയിൽ  ആക്റ്റീവ് പോലെ പാസ്സിവും പ്രധാനപ്പെട്ട ഒന്നാണ്.

കർമ്മത്തെ (object)നെ കർത്താവിന്റെ(subject)ന്റെ സ്ഥാനത് നിർത്തിക്കൊണ്ടാണ് passive voice ഉണ്ടാക്കുന്നത്.

അത് കൊണ്ടുതന്നെ എല്ലാ വാചകങ്ങളും passive voice ൽ മാറ്റാൻ സാധ്യമല്ല.
ഒരു  വാചകത്തിലെ ക്രിയക്ക് (verb) കർമ്മം(object)ഉണ്ടെങ്കിൽ മാത്രമേ ആ വാചകത്തിനെ   passive voice ൽ പറയുവാൻ കഴിയുകയുള്ളു.


Object(കർമ്മം)  ഉള്ള ക്രിയകളെ  സകർമ്മകക്രിയ(Transitive verbs)എന്ന് പറയുന്നു.
Priya eats a mango 
(പ്രിയ ഒരു മാങ്ങ തിന്നുന്നു)
Priya -Subject ,
eats -verb ,
mango -object.

ഈ വാചകത്തെ passive voice ൽ പറയുമ്പോൾ
A mango is eaten by Priya .

Object(കർമ്മം)  ഇല്ലാത്ത  ക്രിയകളെ  അകർമ്മകക്രിയ(Intransitive verbs)എന്ന് പറയുന്നു.

Priya sleeps (പ്രിയ ഉറങ്ങുന്നു)
Priya -Subject ,sleeps -verb
ഇവിടെ ഒരു object ഇല്ല.
അത് കൊണ്ട് തന്നെ ഈ വാചകത്തെ passive voice ൽ പറയുവാൻ സാധിക്കുകയില്ല.

ഒരു ക്രിയ(verb )ക്ക്  കർമ്മമുണ്ടോ ഇല്ലയോ എന്നറിയാൻ "ആരെ" അല്ലെങ്കിൽ "എന്തിനെ"
എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നുണ്ടെങ്കിൽ അത്  സകർമ്മകക്രിയ(Transitive verbs)യും,ഉത്തരം കിട്ടുന്നില്ല എങ്കിൽ അത് അകർമ്മകക്രിയ(Intransitive verbs)യും ആയിരിക്കും.

ആദ്യത്തെ ഉദാഹരണത്തിൽ പ്രിയ  "ആരെ" അല്ലെങ്കിൽ "എന്തിനെ"തിന്നുന്നു എന്ന ചോദ്യത്തിന് mango എന്ന ഉത്തരം ഉണ്ട്,അതാണ് object .
എന്നാൽ രണ്ടാമത്തെ ഉദാഹരണത്തിൽ പ്രിയ  "ആരെ" അല്ലെങ്കിൽ "എന്തിനെ"ഉറങ്ങുന്നു എന്ന ചോദ്യത്തിന് ഉത്തരം ഇല്ല.അതുകൊണ്ടു തന്നെ ആ വാചകത്തിന് object ഇല്ല എന്ന് പറയാം .ആ വാചകത്തെ passive ൽ പറയാൻ സാധിക്കില്ല.

Passive Voice രൂപം ചെയ്യുന്ന രീതി
 Passive – Form
ആക്റ്റീവ് വോയിസ് ൽ ഉള്ള ഒരു വാക്യത്തെ  Passiveൽ ആക്കുന്നതിന് ആ വാചകത്തിന്റെ object നെ subject ന്റെ സ്ഥാനത്ത് കൊണ്ട് വരികയും,verb ന്റെ past participle രൂപം ആ tense ന് അനുയോജ്യമായ  Auxiliary verb നു ശേഷം ഉപയോഗിക്കുകയും വേണം അതിനു ശേഷം ആവശ്യമെങ്കിൽ by ചേർത്ത് subject എഴുതാം.

Object (new subject)+auxiliary verb + past participle of the verb +by +subject(new object)


കർമ്മം(object) കർത്താവിന്റെ (subject)സ്ഥാനത്ത്  വരുന്നു + ഒരു സഹായകക്രിയ(is/am/are/has/have/will/ shall)+ക്രിയയുടെ പാസ്ററ് പാർട്ടിസിപ്പൾരൂപം 


He writes a letter.(Active)
A letter  is  written by him.(Passive)

Active voice ൽ simple present -and simple past tense കൾക്ക് auxiliary verb ന്റെ ആവശ്യം വരുന്നില്ല .
He writes a letter.(Active)
They made a cake .(Active)
എന്നാൽ passive voice ൽ എല്ലാ tense കളിലുമുള്ള വാചകങ്ങൾ പറയുന്നതിന് ആ tense ന് അനുയോജ്യമായ auxiliary verbs (am / is are ,has /had , will/ shall) ചേർക്കണം.

A letter is written by him.(Passive)
A cake was made by them.(Passive)

അതുപോലെ passive voice ൽ verb ന്റെഏത് ടെൻസിലുമുള്ള വാചകങ്ങളിലും auxiliary verb നു ശേഷം past participle രൂപമാണ് ഉപയോഗിക്കുന്നത്.
Tom is speaking English.(Active)
English is being spoken by Tom.(Passive)
Speak എന്ന verb ന്റെ past participle ആയ spoken ആണ്‌ passive voice ൽ ഉപയോഗിക്കുന്നത്.
ഇംഗ്ലീഷിൽ മൊത്തം 12 tense ആണുള്ളത്.

അത് കൊണ്ട് തന്നെ 12 തരത്തിൽ passive voice ഉം ഉണ്ടാവുന്നു.
അതെങ്ങനെ രൂപം ചെയ്യുന്നു എന്ന് അടുത്ത lesson ൽ പഠിക്കാം.


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...