Reni Raveendran

Tuesday, June 26, 2018

Easy English (ഈസി ഇംഗ്ലീഷ് )-Future Perfect Continuous Tense (ഫ്യൂച്ചർ പെർഫെക്റ്റ് കണ്ടിന്യൂസ് ടെൻസ് )

     ഭൂതകാലത്തിലോ,വർത്തമാനകാലത്തിലോ,ഭാവിയിലോ തന്നെ തുടങ്ങുകയും എന്നാൽ ഭാവിയിൽ ഒരു പ്രേത്യേക സമയം വരെ  തുടർന്ന് കൊണ്ടിരിക്കാൻ സാധ്യതയുള്ളതുമായ ഒരു പ്രവർത്തിയെ  സൂചിപ്പിക്കാനാണ്  Future Perfect Continuous Tense  ടെൻസ് ഉപയോഗിക്കുന്നത്.ഈ ടെൻസ് കൂടുതലായും ഏതെങ്കിലും സമയസൂചികക്കൊപ്പം  ഉപയോഗിക്കുന്നു.(For,Since)

Form of the tense 
will + have + been + the verb’s present participle (verb  + -ing).

Affirmative sentence 
 will + have + been +  (verb  + -ing).
I will have been working for four hours.
(ഞാൻ നാല് മണിക്കൂർ ജോലി ചെയ്തുകൊണ്ടേ ഇരിക്കും)

You will have been travelling for two days.
(നീ രണ്ടു ദിവസം യാത്ര ചെയ്തുകൊണ്ടേ ഇരിക്കും)

Negative sentence 
will not  + have + been +  (verb  + -ing).
I will not  have been working for four hours.(ഞാൻ നാല് മണിക്കൂർ ജോലി ചെയ്തുകൊണ്ടേ ഇരിക്കുകയില്ല )
You will not have been travelling for two days.(നീ രണ്ടു ദിവസം യാത്ര ചെയ്തുകൊണ്ടേ ഇരിക്കുകയില്ല)

നെഗറ്റീവ് സെന്റൻസുകളിൽ കൂടുതലായും ചുരുക്കെഴുത് ആണ്  ഉപയോഗിക്കാറുണ്ട് 

I  will not -I won't
you will not-you won't
he will not -he won't
she will not-she won't
it will not-it won't
we will not-we won't

they will not-they won't

Interrogative sentence 
Will +subject +have been+ing of verb ?
Will I have been working for four hours.
(ഞാൻ നാല് മണിക്കൂർ ജോലി ചെയ്തുകൊണ്ടേ ഇരിക്കുമോ?)
 Will you have been travelling for two days.
(നീ രണ്ടു ദിവസം യാത്ര ചെയ്തുകൊണ്ടേ ഇരിക്കുമോ?)

Future Perfect Continuous Tense ന്റെ ഉപയോഗം 

ഭാവിയിലെ ഒരു പ്രേത്യക സമയം വരെ തുടർന്ന് കൊണ്ടിരിക്കാൻ സാധ്യതയുള്ള ഒരു കാര്യം പറയുന്നതിന്  ഉപയോഗിക്കുന്നു 

In November, I will have been working at my company for three years.
(നവംബറിൽ ഞാൻ എന്റെ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കാൻ  തുടങ്ങിയിട്ട് മൂന്നു വരഷമാകും)

At five o’clock, I will have been waiting for thirty minutes.
(അഞ്ച് മണിയാകുമ്പോളേക്കും ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് 30 മിനുട്ടാകും)

You will have been waiting for more than two hours when her plane finally arrives.(അവളുടെ വിമാനം അവസാനം എത്തുമ്പോളേക്കും രണ്ടു മണിക്കൂറിൽ കൂടുതൽ നീ കാത്തിരിക്കേണ്ടിവരും

മറ്റ് future tense എന്നതുപോലെ When, while, before, after, by the time, as soon as, if, unless, etc.തുടങ്ങിയ സമയവുമായി ബന്ധപ്പെട്ട വാക്കുകൾ കൊണ്ട് തുടങ്ങുന്ന വാചകങ്ങളിൽ (clauses)future perfect continuous ഉപയോഗിക്കാറില്ല.
അത്തരം സാഹചര്യങ്ങളിൽ present perfect continuous ഉപയോഗിക്കുന്നു.
When,while എന്നിവ വരുന്ന സമയങ്ങളിൽ simple present tense ഉപയോഗിക്കുന്നു.

You won't get a promotion until you will have been working here as long as Tom. Not Correct

You won't get a promotion until you have been working here as long as Tom. Correct
(ടോമിന്റെ അത്ര കാലം  വരെ ജോലി ചെയ്യാതെ നിനക്ക് ഒരു പ്രൊമോഷൻ കിട്ടുകയില്ല)

മറ്റ് continuous tense കളിലെന്നപോലെ  non action verbsആയ to be, to seem, or to know എന്നിവ  future perfect  continuous tense ൽ ഉപയോഗിക്കാറില്ല .അതിനു പകരമായി അത്തരം വെർബുകൾ   future  perfect  continuous tense ഉപയോഗിക്കേണ്ടിവരുമ്പോൾ അവ  future perfect tenseൽ പറയുന്നു.

On Friday , I will have been knowing you for a week.Not Correct
On Friday, I will have known you for a week. Correct
(വെള്ളിയാഴ്ച ആകുമ്പോൾ ഞാൻ അവനെ അറിയാൻ തുടങ്ങിയിട്ട് ഒരു ആഴ്ച്ച ആകും)

Future Continuous ഉം Future Perfect Continuous തമ്മിലുള്ള വ്യത്യാസം

ഒരു സമയകാലാവധി 
eg :- "for five minutes," "for two weeks" or "since Friday," പറയുന്നില്ല എങ്കിൽ future continuous ആണ് future perfect continuous പകരമായി ഉപയോഗിക്കേണ്ടത്.

He will be tired because he will be exercising so hard.
(അവൻ ബുദ്ധിമുട്ടുള്ള  വ്യായാമം ചെയ്യാൻ പോകുന്നതിനാൽ അവൻ ക്ഷീണിതനാകും)-
ഇവിടെ അവൻ ഭാവിയിൽ ഒരു സമയത് വ്യായാമം ചെയ്യാൻ പോകുന്നു അതുകൊണ്ടു അവൻ ക്ഷീണിതനാകുംഎന്ന് പറയുന്നു.ഇവിടെ  ഒരുപാടു നീണ്ടുനിൽക്കുന്ന ഒരു  കാര്യമായി പറയുന്നില്ല.

He will be tired because he will have been exercising so hard for two hours.
(അവൻ ബുദ്ധിമുട്ടുള്ള   വ്യായാമം രണ്ടു മണിക്കൂർ  ചെയ്തുകൊണ്ടിരിക്കാൻ  പോകുന്നതിനാൽ അവൻ ക്ഷീണിതനാകും)-
ഇവിടെ വ്യായാമം രണ്ടു മണിക്കൂർ  സമയം നീണ്ടു നിൽക്കുന്നതാണ് എന്ന അർത്ഥം വരുന്നു.












No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...