മുല്ലപ്പെരിയാർ അണക്കെട്ട്
- മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നതെവിടെ ?ഇടുക്കിയിലെ പീരുമേട് താലൂക്കിലെ കുമിളി ഗ്രാമപഞ്ചായത്തിൽ.
- മുല്ലപ്പെരിയാർ അണക്കെറ്റിന്റെ പ്രവർത്തനോദ്യേശ്യങ്ങൾ എന്തെല്ലാമാണ്?ജലസേചനo,വൈദ്യുതിനിർമ്മാണo(തമിഴ്നാട് )
- മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിരിക്കുന്നത് ഏതു നദിയിലാണ് ?പെരിയാർ.
- മുല്ലപ്പെരിയാർ പ്രദേശത്തു പെരിയാർ അറിയപ്പെടുന്ന പേര് ?മുല്ലയാർ.
- മുല്ലയാർ പെരിയാറിന്റെ ഏതു പ്രഭവസ്ഥാനത്തു നിന്ന് ഒഴുകിവരുന്ന പോഷകനദികൾ ചേർന്നുണ്ടാകുന്നതാണ് ?ശിവഗിരി കുന്നുകൾ.
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം.
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നീളം?365.7 മീ(1,200 അടി).
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉയരം? 176അടി.
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണശേഷി?142.2 അടി.
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വീതി ?140അടി.
- നിർമ്മാണം തുടങ്ങിയ വർഷം? 1867.
- പ്രവർത്തനം ആരംഭിച്ച വർഷം ?1895
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണ വസ്തു ?സുർഖി മിശ്രിതം (ലൈം മോർട്ടാർ) .
- എന്താണ് സുർഖി മിശ്രിതം ?ചുണ്ണാമ്പ്,വെന്ത കളിമണ്ണിന്റെ നേർത്ത പൊടി (സുർഖി) എന്നിവ വെള്ളം ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതo.
- സുർഖി മിശ്രിതം ഉപയോഗിച്ച് നിർമിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട്?മുല്ലപ്പെരിയാർ
- തമിഴ്‌നാട്ടിലെ ഏതു പ്രദേശങ്ങളിലേക്കുള്ള ജലസേചനത്തിനായാണ് മുല്ലപ്പെരിയാർ അണക്കെട് നിർമ്മിച്ചത് ?മധുര, തേനി
- എത്ര വർഷത്തേക്കാണ് മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്?999 വർഷo
- മുല്ലപ്പെരിയാർ അണക്കെട്ട് പണികഴിപ്പിക്കുമ്പോൾ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരി?വിശാഖം തിരുനാൾ രാമവർമ്മ(1881 - 1885)
- തിരുവിതാംകൂറും മദിരാശി സർക്കാരും(ബ്രിട്ടീഷ്) മുല്ലപ്പെരിയാർ ഉടമ്പടിയിൽ ഒപ്പുവച്ച വർഷം?1886ഒക്ടോബർ 29
- മുല്ലപ്പെരിയാർ പാട്ടക്കരാർ പുതിക്കിയതെന്ന് ?1970 മെയ് 29
- മുല്ലപ്പെരിയാർ പാട്ടക്കരാർ പുതിക്കിയ അന്നത്തെ മുഖ്യമന്ത്രി ?സി.അച്യുതമേനോൻ
- പാട്ടക്കരാർ പുതുക്കിയ ഉടമ്പടിയിൽ ഉപ്പുവച്ച അന്നത്തെ ജലവൈദ്യുത സെക്രട്ടറി?കെ.പി. വിശ്വനാഥൻ നായർ
- 1886 ലെ കരാറിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനോടൊപ്പം ചേർക്കപ്പെട്ട പുതിയ കരാർ ? അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാടിനു പവർഹൗസിൽ വൈദ്യുതി ഉല്പാദനം നടത്താം
- മിറ്റൽ കമ്മിറ്റി,ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റി എന്നിവ ഏതു അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റികളാണ് ?മുല്ലപ്പെരിയാർ
- 1979-ൽ ഗുജറാത്തിൽ ഏത് അണക്കെട്ടിന്റെ തകർച്ചയാണ് നിരവധി ആളുകളുടെ മരണത്തിനിടയാക്കിയത് ?മച്ചു അണക്കെട്ട്.
- മുല്ലപ്പെരിയാർ പദ്ധതിപ്രദേശത്തെ ഭൂകമ്പദുരന്തനിർണ്ണയത്തെക്കുറിച്ചുള്ള പഠനo നടത്തി പ്രദേശത്ത് ഭൂകമ്പ സാധ്യതയുമുണ്ടെന്നു കണ്ടെത്തിയ സ്ഥാപനങ്ങൾ ? റൂർക്കി ഐ.ഐ.ടി, ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.
- 2006 ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് ഉണ്ടായ ജനകീയ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2006 മാർച്ച് 3ന് രൂപം കൊണ്ട ജനകീയ സമിതിയുടെ ചെയർമാൻ ?ഫാദർ ജോയി നിരപ്പേൽ.
- സമരസമിതിയുടെ നേതൃത്വത്തിൽ 2006 ഡിസംബർ 25നാരംഭിച്ച റിലേ ഉപവാസം നടക്കുന്ന സ്ഥലം ?ചപ്പാത്.
- 2014 ലെ ആര് അദ്ധ്യക്ഷനായ സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് അനുമതി കൊടുത്തത് ?ജസ്റ്റിസ് ആർ.എം.ലോധ
No comments:
Post a Comment