കേരളത്തിലെ അണക്കെട്ടുകൾ/ ജലവൈദ്യുതപദ്ധതികൾ -2
- കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? പള്ളിവാസൽ ജലവൈദ്യുത പദ്ധതി
- പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചതെന്ന്?1946-ൽ ഇടുക്കി ജില്ലയിലെ പള്ളിവാസലിൽ
- ആരുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തത് ? ചിത്തിര തിരുനാൾ
- ഏതു നദിയിലാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ? പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാരിൽ
- ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഏതു അണക്കെട്ടാണ് പള്ളിവാസൽ പദ്ധതിയുടെ ഒരു ജലസംഭരണിയായിട്ടുള്ളത് ? മാട്ടുപ്പെട്ടി അണക്കെട്ട്.
- ഏതു നദിക്കു കുറുകെയാണ് മാട്ടുപ്പെട്ടി അണക്കെട്ട് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ?പെരിയാർ
- വൈദ്യുതോല്പാദനത്തിനു വേണ്ടി ഇടുക്കി ജില്ലയിൽ നിർമിച്ചിട്ടുള്ള കമാന അണക്കെട് ?ഇടുക്കി അണക്കെട്ട്.
- ഏതു നദിയിലാണ് ഇടുക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത് ?പെരിയാർ
- ആരാണ് ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത് ?അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി(1976 ഫെബ്രുവരി 12)
- ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട് ?ഇടുക്കി അണക്കെട്ട്
- ഏത് മലകളെ കൂട്ടിയിണക്കിയാണ് ഇടുക്കി അണക്കെട്ട് പണിതിരിക്കുന്നത് ?കുറവൻ മല, കുറത്തി മല
- ഇടുക്കി അണക്കെട്ടിന്റെ ഊർജ്ജോല്‌പാദനകേന്ദ്രം എവിടെയാണ് ?മൂലമറ്റം
- മൂലമറ്റം പവർ സ്റ്റേഷന്റെ ഉല്‌പാദന ശേഷി?780 മെഗാവാട്ട്
- ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രo ?മൂലമറ്റം പവർ ഹൗസ്(750 മീറ്റർ അടിയിൽ)
- ഇടുക്കി അണക്കെട്ടിന്റെ മാർഗദ്ദർശിയായ ആദിവാസി?കൊലുമ്പൻ
- ഇടുക്കി ജലവൈദ്യുത പദ്ധതിക്കാവശ്യമായ ജലം ഏതൊക്കെ അണക്കെട്ടുകളിലാണ് സംഭരിച്ചു നിർത്തിയിരിക്കുന്നത്?ഇടുക്കി,ചെറുതോണി,കുളമാവ്
- കുളമാവ് അണക്കെട്ട് സ്ഥിതിചെയ്യുന്ന സ്ഥലം?കുളമാവ്, ഇടുക്കി,പെരിയാർ നദിയിൽ.
- കുമളി - മൂന്നാർ പാതയ്ക്കു സമീപമായി ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന അണക്കെട്ട് ?ആനയിറങ്കൽ അണക്കെട്ട്.
- ഏതു നദിയിലാണ് ആനയിറങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ?പെരിയാർ
- ആനയിറങ്കൽ അണക്കെട്ടിലെ ജലം ഏതൊക്കെ പവർഹൗസുകളിൽ വൈദ്യുതി ഉൽപാദനത്തിനായി എത്തിക്കുന്നു ?കുത്തുങ്കൽ, പന്നിയാർ പവർഹൗസുകളിൽ
- ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുണ്ടള അണക്കെട്ട് ,ഏതു ജലവൈദ്യുത പദ്ധതിയുടെ ഒരു സ്റ്റോറേജ് അണക്കെട്ടാണ് (ജലസംഭരണി)?പള്ളിവാസൽ
- ഏതു നദിക്കു കുറുകെയാണ് കുണ്ടള അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ?പെരിയാർ
- ഇടുക്കി ജില്ലയിലെ കല്ലാർകുട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ട് ? കല്ലാർകുട്ടി അണക്കെട്ട്
- ചെങ്കുളം അണക്കെട്ടിന്റെ പവർഹൗസിൽ നിന്നും പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തി നേര്യമംഗലം പവർഹൗസിൽ എത്തിക്കുന്നതിനായി നിർമ്മിച്ച അണക്കെട്ട് ?കല്ലാർകുട്ടി അണക്കെട്ട്
- ഇടുക്കി ജില്ലയിൽ കല്ലാറിനു കുറുകെ സ്ഥിതി ചെയുന്ന അണക്കെട്ടാണ്? ചെങ്കുളം അണക്കെട്ട്.
- വൈദ്യുതി ഉൽപാദനത്തിനായി ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥാപിച്ച ലോവർപെരിയാർ അണക്കെട്ടിലെ ജലമുപയോഗിച്ച് വൈദ്യുതി ഉൽപാദനം നടത്തുന്നത് ഏതു പവർഹൗസിലാണ്? കരിമണൽ
- ജലസേചനത്തിനായി നിർമിച്ചിരിക്കുന്ന മലങ്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?തൊടുപുഴ
- ഏതു നദിയിലാണ് മലങ്കര അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ?തൊടുപുഴയാർ
- ഭൂതത്താൻ കെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?കോതമംഗലം
- ഭൂതത്താൻ കെട്ട് അണക്കെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം ?തട്ടേക്കാട്(സലിം അലി) പക്ഷി സങ്കേതം
- ഏതു വർഷമാണ് തട്ടേക്കാട് പക്ഷി സങ്കേതമായി പ്രഖ്യപിക്കപ്പെട്ടത് ?1983
- ഏതു നദിയിലാണ് ഭൂതത്താൻ കെട്ട് അണക്കെട്ട് സ്ഥിതിചെയ്യുന്നത് ?പെരിയാർ
- ഇടമലയാർ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഇടമലയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?ഏനക്കൽ ,എറണാകുളം
- ഇടമലയാർ അണക്കെട്ട് ഏതു നദിയിലാണ് ? പെരിയാറിന്റെ പോഷക നദിയായ ഇടമലയാരിൽ
- നേര്യമംഗലം (പനങ്കുട്ടി) ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നതെവിടെ ?പെരിയാർ നദിയിൽ,നേര്യമംഗലം,എറണാകുളം
No comments:
Post a Comment