കേരളത്തിലെ അണക്കെട്ടുകൾ / ജലവൈദ്യുതപദ്ധതികൾ -3
- ജലസേചനം,ശുദ്ധജലവിതരണം എന്നിവ മുൻനിർത്തി,തൃശ്ശൂർ ജില്ലയിലെ മണലി പുഴയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ട് ?പീച്ചി അണക്കെട്ട്.
- പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന പുഴ ? മണലിപ്പുഴ
- മണലി പുഴ ഏത് നദിയുടെ പോഷകനദിയാണ്?കരുവന്നൂർ പുഴ
- പീച്ചി അക്കെട്ടിനോട് ചേർന്നുള്ള വന്യജീവി സങ്കേതം?പീച്ചി-വാഴാന വന്യജീവി സങ്കേതം
- കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) സ്ഥിതി ചെയ്യുന്നതെവിടെ ?പീച്ചിക്കടുത്തുള്ള കണ്ണാറയിൽ
- തൃശ്ശൂർ ജില്ലയിൽ കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ട്?വാഴാനി അണക്കെട്ട്.
- ജലസേചനത്തിനായി തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ ,ചാലക്കുടി പുഴയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ട് ?തുമ്പൂർമുഴി അണക്കെട്ട്
- തുമ്പൂർമുഴി അണക്കെട്ടിനു സമീപത്തായി സ്ഥിതിചെയ്യുന്ന പാർക്ക് ?തുമ്പൂർമുഴി ബട്ടർഫ്‌ളൈ പാർക്ക്.
- തമിഴ്നാടിൻറെ,പറമ്പിക്കുളം-ആളിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നതെവിടെ ?ചാലക്കുടിക്കടുത്ത തമിഴ്നാട്ടിലെ വൽപാറയിൽ
- ഷോളയാർ അണക്കെട്ട് ഏതു നദിയിലാണ് നിർമിച്ചിരിക്കുന്നത് ?ചാലക്കുടി പുഴ
- പാലക്കാട്ട് ജില്ലയിലെ പശ്ചിമ ഘട്ടത്തിനോട് ചേർന്നു നിലകൊള്ളുന്നു,ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണശേഷിയുള്ള എംബാങ്ക്മെന്റ് അണക്കെട്ട് ?പറമ്പിക്കുളം
- പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പെരിങ്ങൽകുത്ത് അണക്കെട്ട് സ്ഥിതിചെയ്യുന്നതെവിടെ ? ചാലക്കുടി(ചാലക്കുടിപ്പുഴയിൽ)
- ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി(1957)
- തുണക്കടവ് അണക്കെട്ട് നിർമിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?ചാലക്കുടി പുഴ.
- പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ചെറുകുന്നപ്പുഴയ്ക്ക് കുറുകെ നിർമിച്ചിരിക്കുന്ന ഒരു ജലസേചന അണക്കെട്ട് ?മംഗലം അണക്കെട്
- കേരളത്തിൽ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണി? മലമ്പുഴ അണക്കെട്ട്.
- മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തെവിടെ ?മലമ്പുഴ,പാലക്കാട്
- ഏത് നദിയിലാണ് മലമ്പുഴ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ?ഭാരതപുഴയുടെ പോഷകനദിയായ മലമ്പുഴ നദിയിൽ (1955 ൽ)
- "കേരളത്തിന്റെ വൃന്ദാവനം" എന്ന് അറിയപ്പെടുന്നത്?മലമ്പുഴ ഉദ്യാനം.
- കേരളത്തിലെ ആദ്യത്തെ ഉല്ലാസ പാർക്ക് ആയ ഫാന്റസി പാർക്ക് ഏത് അണക്കെട്ടിനോട് അണക്കെട്ടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്?മലമ്പുഴ അണക്കെട്ട്
- ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന മീൻകര അണക്കെട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?പാലക്കാട്
- പാലക്കാട് ജില്ലയിൽ ജലസേചനത്തിനായി ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രി പുഴയിൽ നിർമ്മിച്ചിരിക്കുന്ന പദ്ധതി ?ഗായത്രി പ്രൊജക്റ്റ്
- ഗായത്രി പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന രണ്ടു അണക്കെട്ടുകൾ ?മീൻകര അണക്കെട്,ചുള്ളിയാർ അണക്കെട്ട്
- പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി,ചാടി എന്നീ പുഴകളിൽ ജലസേചനത്തിനായി നിർമിച്ചിരിക്കുന്ന ഡാം ?പോത്തുണ്ടി അണക്കെട്ട്.
- 1958-ൽ കേരള ഗവർണറായിരുന്ന ഡോ.ആർ.രാധാകൃഷ്ണറാവുവിന്റെ നേതൃത്വത്തിൽ നിമ്മാണം അരംഭിച്ച പൂർണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ച അണക്കെട്ട്?പോത്തുണ്ടി അണക്കെട്ട്.
- ഭാരതപ്പുഴയുടെ പോഷകനദിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന കാഞ്ഞിരപ്പുഴ അണക്കെട്ട് എവിടെ സ്ഥിതി ചെയ്യുന്നു ?മണ്ണാർക്കാട്,പാലക്കാട്ട്
- കൽപ്പാത്തിപ്പുഴയുടെ പോഷകനദിയായ വാളയാറിനു കുറുകെ നിർമിച്ചിരിക്കുന്ന വാളയാർ ഡാം എവിടെ സ്ഥിതി ചെയ്യുന്നു ?പാലക്കാട്
- കൽപ്പാത്തിപ്പുഴ ഏത് നദിയുടെ ഒരു പ്രധാന പോഷകനദിയാണ്?ഭാരതപ്പുഴ
No comments:
Post a Comment