ആന്തമാൻ-നിക്കോബാർ ദ്വീപുകൾ
- ആന്തമാൻ-നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നതെവിടെ?ബംഗാൾ ഉൾക്കടൽ
- ആന്തമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ഏത്?പോർട്ട് ബ്ലയർ
- ആന്തമാൻ-നിക്കോബാർ ദ്വീപുസമൂഹത്തിലെ ദ്വീപുകളുടെ എണ്ണം?572(38 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്)
- ആന്തമാൻ-നിക്കോബാർ ദ്വീപുകൾക്ക് യൂണിയൻ ടെറിട്ടറി പദവി ലഭിച്ചത് ?1 November 1956
- ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?ആന്തമാൻ- നിക്കോബാർ ദ്വീപുകൾ
- ആന്തമാൻ നിക്കോബാർ ദ്വീപുകളെ ഏതെല്ലാം 2 ദ്വീപുസമൂഹങ്ങളായി തിരിച്ചിരിക്കുന്നു?ആൻഡമാൻ, നിക്കോബാർ
- വടക്കും തെക്കുമായുള്ള ആൻഡമാൻ,നിക്കോബാർ ദ്വീപുസമൂഹങ്ങളെ പരസ്പരം വേർതിരിക്കുന്ന ചാനൽ ?10 ഡിഗ്രി ചാനൽ
- ആൻഡമാൻ-നിക്കോബാർ ദ്വീപിലെ ജില്ലകളുടെ എണ്ണം?3 മദ്ധ്യ-വടക്കുകിഴക്ക് ആൻഡമാൻ,(North and Middle Andaman)-ആസ്ഥാനം -മായാബന്ദെർ, തെക്കൻ ആൻഡമാൻ(South Andaman)-ആസ്ഥാനം ?പോർട്ബ്ലയർ, നിക്കോബാർ ദ്വീപുകൾ- ആസ്ഥാനം ?കാർ നിക്കോബാർ
- കാലാപാനി എന്ന് അറിയപ്പെട്ടിരുന്ന ദ്വീപു സമൂഹം? ആൻഡമാൻ -നിക്കോബാർ
- ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെഏറ്റവും വലിയ ദ്വീപ്? ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാർ
- ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള മുനമ്പ് ?ഇന്ദിരാ മുനമ്പ്
- ഇന്ദിരാ മുനമ്പ് സ്ഥിതി ചെയ്യുന്നതെവിടെ ?ഗ്രേറ്റ് നിക്കോബാർ ദ്വീപ്
- ഇന്ത്യയിലെ ഏക അഗ്നിപർവതം ഏതാണ് ?ആൻഡമാൻ ദ്വീപസമൂഹത്തിലെ ബാരൻ ദ്വീപ്(Barren Island)
- തെക്കേ ഏഷ്യയിലെ ഏക സജീവ അഗ്നിപർവതം?ബാരൻ ദ്വീപ്(Barren Island)
- ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം ?സാഡിൽ കൊടുമുടി
- സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ദ്വീപുകൾ കാണപ്പെടുന്നതെവിടെ ?ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ
- ഔദ്യോഗിക ഭാഷകൾ ?ബംഗാളി,ഇംഗ്ലീഷ്
- ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷ ?ബംഗാളി
- ഇൻഡോനേഷ്യയിലെ ശ്രീവിജയ സാമ്ര്യാജ്യത്തിനെതിരെ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ നാവിക വിന്യാസം നടത്തിയ ചോള രാജാവ് ?രാജേന്ദ്ര ചോളൻ
- ചോള രാജാവായിരുന്ന രാജേന്ദ്ര ചോള ആൻഡമാൻ-നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചിരുന്ന പേര് ?മാ-നക്കാവരം(open/naked land)
- ആൻഡമാൻ-നിക്കോബാർ ദ്വീപുകളെ മ്യാന്മാരുമായും,തായ്‌ലാൻഡുമായും വേർതിരിക്കുന്ന കടൽ ?ആൻഡമാൻ കടൽ
- ആൻഡമാൻ-നിക്കോബാർ ദ്വീപിലെ ഭൂപ്രകൃതി ഏത് രാജ്യത്തിന്റേതിന് സമാനമാണ് ?മ്യാന്മാർ
- ഇന്ത്യൻ സൈന്യത്തിന്റെ മൂന്നു സേനകളും ഒരുമിച്ചു സേവനം അനുഷ്ഠിക്കുന്ന(Tri-service theater command)ഇന്ത്യയിലെ ഏക സ്ഥലം ?പോർട്ട് ബ്ലയർ,ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
- ഏത് ഭാഷയിലെ ഹണ്ടുമാൻ (Handuman)എന്ന പദത്തിൽ നിന്നാണ് ആന്തമാൻ എന്ന പേരു ലഭിച്ചത് ?മലയ(മലേഷ്യൻ,പുരാണങ്ങളിലെ ഹനുമാനാണ് മലയ ഭാഷയിലെ Handuman)കരുതുന്നു).
- മലയ ഭാഷയിലുള്ള നിക്കോബാർ എന്ന വാക്കിന്റെ അർത്ഥം?നഗ്നരുടെ നാട്
- ശിപായി ലഹളയിൽ പങ്കാളികളായ ഇന്ത്യക്കാരെ നാടുകടത്താൻ ബ്രിട്ടുഷുകാർ തിരഞ്ഞെടുത്ത ദ്വീപ്?ആന്തമാൻ-നിക്കോബാർ
- 1858 മാർച്ച് നാലാം തിയതി ഡോ.ജെ.പി.വാൾക്കറുടെ നേതൃത്വത്തിൽ ഇരുനൂറ് തടവുകാരുമായി കപ്പൽ ആദ്യമായി ആന്തമാൻ ദ്വീപിലേക്ക് പുറപ്പെട്ടത് എവിടെനിന്നും ആയിരുന്നു ?കൊൽക്കത്ത
- ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ബ്രിട്ടീഷ് ആസ്ഥാനം?റോസ് ദ്വീപുകൾ
- ഇന്ന് ആൻഡമാൻ-നിക്കോബാർ ദ്വീപിലുള്ള മലയാളികളിൽ പലരും ഏത് കലാപത്തിൽ പങ്കാളികളായി അന്തമാൻ സ്കീം പ്രകാരം നാടുകടത്തപെട്ടവരുടെ പിന്തുടർച്ചക്കാരാണ്?1921ലെ മലബാർ കലാപത്തിൽ
- തടവുകാരെകൊണ്ടുതന്നെ 1896-ൽ നിർമ്മാണം ആരംഭിച്ചു 1906-ൽ പൂർത്തിയായ പോർട്ബ്ലയറിലെ പ്രശസ്തമായ തടവറ?സെല്ലുലാർ ജയിൽ
- ഏത് സ്വാതന്ത്ര സമര നേതാവിന്റെ പ്രതിമയാണ് സെല്ലുലാർ ജയിലിൽ കാണപ്പെടുന്നത് വീർ സവർക്കർ
- സെല്ലുലാർ ജയിൽ നിർമ്മിക്കുന്നതിന് മുൻപ് തടവുകാരെ പാർപ്പിച്ചിരുന്നത് എവിടെയുള്ള ജയിലിലായിരുന്നു?വൈപ്പർ ദ്വീപ്
- കഠിനമായ പീഡനമുറകളെ തുടർന്ന് ബ്രിട്ടീഷ് അധികാരികൾ ദ്വീപിലെ തടങ്കൽ പാളയങ്ങൾ നിർത്തലാക്കിയതെന്ന്?1937 സെപ്റ്റംബറിൽ.
- രണ്ടാം ലോക മഹായുദ്ധകാലത്തു 1942 മാർച്ച് 3-ാം തീയതി ആന്തമാൻ- നിക്കോബാർ ദ്വീപുകൾ പിടിച്ചടക്കിയ ശക്തികൾ?ജപ്പാൻ
- ആന്തമാൻ നിക്കോബാർ ദ്വീപുകൾ എത്ര വർഷക്കാലം ജപ്പാന്റെ അധീനതയിലായിരുന്നു?3(1942-1945)
- 1943 നവംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഹിഡാക്കോ തേജോ ടോക്കിയോയിൽ ദ്വീപുകളുടെ ഭരണം ആരുടെ നേതൃത്വത്തിലുള്ള പ്രൊവിൻഷ്യൽ ഭരണകൂടത്തിനു കൈമാറിയതായാണ് പ്രഖ്യാപിച്ചത് ?സുഭാഷ് ചന്ദ്രബോസിന്റെ
- ആൻഡമാൻ നിക്കോബാർ ദ്വീപിൽ കാണപ്പെടുന്ന ആദിവാസികൾ ഏത് വംശത്തിൽ പെട്ടവരാണ് ?,(1)നിഗ്രിറ്റോ (2) മംഗളോയിഡ് (ആൻഡമാനീസുകൾ, ഓംഗികൾ, ജാരവകൾ, സെന്റിലിനീസുകൾ എന്നിവർ നിഗ്രിറ്റോ വംശത്തിൽ പെടുന്നു. നിക്കോബാർ ദ്വീപുകളിൽ വസിക്കുന്ന നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ് വംശജരാണ്)
- നിക്കോബാറികളുടെ പ്രധാന ഉത്സവങ്ങൾ ഏതെല്ലാം?കുൺസേറോ,കനാച്ചോ.
- പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുള്ള ഏത് വ്യക്തിയാണ് ആധുനിക നിക്കോബാറിന്റെ പിതാവായി അറിയപ്പെടുന്നത് ? ബിഷപ്പ് ജോൺ റിച്ചാർഡ്സൺ .
- ദ്വീപുകളുടെ ആദ്യത്തെ നോമിനേറ്റഡ് പാർലമെന്റ് അംഗo ?ബിഷപ്പ് ജോൺ റിച്ചാർഡ്സൺ
- ലിറ്റിൽ ഇന്ത്യ ,മിനി ഇന്ത്യ എന്നൊക്കെ അറിയപ്പെടുന്ന സ്ഥലം ?ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (ഭൂരിഭാഗo ജനങ്ങളും ഇന്ത്യയിൽ നിന്നും കുടിയേറിയവരായതിനാൽ )
- ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ അന പരിശീലന കേന്ദ്രം?മധുബൻ
- ആൻഡമാനിലെ പ്രധാന കാർഷിക വിള ?നാളീകേരം
- ആൻഡമാൻ ദ്വീപുകളിടെ എയർപോർട്ട് ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് ,പോർട്ട് ബ്ലയർ
- '1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം‘എന്ന പുസ്തകം എഴുതിയതാര് ?വിനായക് ദാമോദർ സവർക്കർ(വീർ സവർക്കർ)
- നാഷണൽ പാര്കുകളുടെ എണ്ണം ?9
- റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
- ഏത് ഹൈക്കോടതിയുടെ ബെഞ്ചാണ് പോർട്ട് ബ്ലയറിൽ ,സ്ഥിതി ചെയ്യുന്നത്?കൊൽക്കത്ത
- ആൻഡമാൻ-നിക്കോബാറിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നേവിയുടെ നേവൽ മറൈൻ മ്യൂസിയം?സമുദ്രിക
- ഇന്ത്യൻ നേവിയുടെ സ്‌മൃതിക മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?റോസ് ഐലൻഡ്
- ഏഷ്യയിലെ ഏറ്റവും വലിയ തടി മില്ല് സ്ഥിതി ചെയ്യുന്നതെവിടെ ?ചാത്തം തടി മിൽ,ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
- സൂവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മ്യൂസിയം, ആർത്തോപോളജിക്കൽ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ ?ആൻഡമാൻ നിക്കോബാർ ദ്വീപു കൾ
- സംസ്ഥാന മൃഗം ?കടൽപ്പശു (ഡുഗോങ് Dugong )
- സംസ്ഥാന പക്ഷി ?ആൻഡമാൻ മര പ്രാവ് (Andaman wood pigeon
- സംസ്ഥാന വൃക്ഷം?ആൻഡമാൻ പഡോക്(ആൻഡമാൻ റെഡ്‌വുഡ്, ഈസ്റ്റ് ഇന്ത്യൻ മഹാഗണി)
No comments:
Post a Comment