കൊല്ലം ജില്ല
- കൊല്ലം ജില്ല രൂപീകരിക്കപ്പെട്ടതെന്ന് ?ജൂലൈ 1,1949(തിരു-കൊച്ചി),നവംബർ1,1956
- ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം?കൊല്ലം
- അറബിക്കടലിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന സ്ഥലം?കൊല്ലം
- .കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സ്ഥലം?Gateway to Backwaters?കൊല്ലം
- കേരളത്തിലെ ഏഴാമത്തെ വലിയ ജില്ല?കൊല്ലം
- ഏറ്റവും കുറവ് കടൽത്തീരം ഉള്ള കേരളത്തിലെ ജില്ല?കൊല്ലം
- കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതി ചെയ്യുന്ന ജില്ല ?കൊല്ലം
- വേണാടിന്റെ തലസ്ഥാനമായിരുന്ന സ്ഥലം ?കൊല്ലം
- കുണ്ടറ വിളംബരം നടന്ന വര്ഷം ?1809
- കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ ?നീണ്ടകര,കൊല്ലം
- തിരുമുല്ലവാരം ബീച്ച് എവിടെയാണ് ?കൊല്ലം
- കേരളത്തിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്റ്റേഷൻ?കൊല്ലം ജംഗ്ഷന്‍ റെയിൽവേ സ്റ്റേഷൻ
- ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം സ്ഥിതി ചെയ്യുന്നതെവിടെ ?കൊല്ലം ജംഗ്ഷന്‍ റെയിൽവേ സ്റ്റേഷൻ
- കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല ?കൊല്ലം (25)
- കേരളത്തിലെ (തിരുവിതാംകൂറിന്റെ)ആദ്യത്തെ എയർപോർട്ട് സ്ഥിതി ചെയ്തിരുന്ന സ്ഥലം ?കൊല്ലം ആശ്രാമം മൈതാനo (പിന്നീട് ഇത് തിരുവന്തപുരത്തേക്ക് മാറ്റി)
- കേരളത്തിൽ ആദ്യമായി വിമാനം ഇറങ്ങിയ സ്ഥലം ?കൊല്ലം
- st.തോമസ് കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലം?തങ്കശ്ശേരി
- പോർച്ചുഗീസുകാർ നിർമ്മിച്ച തങ്കശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നതെവിടെ ?കൊല്ലം
- മാർത്ത എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം ?കരുനാഗപ്പള്ളി
- കേരളത്തിൽ എവിടെയാണ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?കൊല്ലം
- ഇന്ത്യൻ റെയർ ഏർത് (Indian Rare Earths)ഗവേഷണ സ്ഥാപനം സ്ഥിതിചെയ്യുന്നതെവിടെ?കൊല്ലം
- കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപനo? കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ.)
- കളിമൺ വ്യവസായത്തിന് പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം ?കുണ്ടറ
- കേരള സെറാമിക്‌സ് സ്ഥിതി ചെയ്യുന്നതെവിടെ ?കുണ്ടറ
- കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ(കെ.എം.എം.എൽ.)പ്രധാനമായും ഏത് ധാതുവിന്റെ നിർമ്മാണമാണ് നടക്കുന്നത് ?ടൈറ്റാനിയം ഡയോക്സൈഡ്
- കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം?കൊല്ലം
- SNDP യോഗത്തിന്റെ ആസ്ഥാനം?കൊല്ലം
- കേരളത്തിലെ ആദ്യത്തെ തുണി മില്ല് സ്ഥാപിച്ചതെവിടെ ?കൊല്ലം
- കൊല്ലം ബീച്ച് അറിയപ്പെടുന്ന പേര് ?മഹാത്മാ ഗാന്ധി ബീച്ച്
- കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ ?പുനലൂർ പേപ്പർ മിൽസ് (1888ൽ ഒരു ബ്രിട്ടീഷുകാരൻ സ്ഥാപിച്ചത്, (ഇന്ന് ഡാൽമിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ)
- കൊല്ലം ജില്ലയിലെ കല്ലടയാറിനു കുറുകെ നിർമ്മിച്ച,തെക്കേ ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലം?പുനലൂർ തൂക്കുപാലം
- കൊല്ലം ജില്ലയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രം?ചെന്തുരുണി വൈൽഡ് ലൈഫ് സാൻച്യുറി,തെന്മല
- ചെന്തുരുണി എന്ന പേര് ആ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന ഏത് വൃക്ഷത്തിന്റെ പേരിൽ നിന്നാണ് ലഭിച്ചത് ?ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി
- കൊല്ലം ജില്ലയിൽ കല്ലടയാറിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടo?പാലരുവി വെള്ളച്ചാട്ടം
- ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി?തെന്മല,കൊല്ലം
- കേരളത്തിലെ ആദ്യത്തെ ബട്ടർഫൈ പാർക്ക് ?തെന്മല
- കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?ചവറ
- കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം ഏത് കായലാണ് ?അഷ്ടമുടി കായൽ
- ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിൽ എവിടെയാണ് ?തങ്കശേരി.
- ജടായുപ്പാറ സ്ഥിതി ചെയ്യുന്നതെവിടെ ?ചടയമംഗലം,കൊല്ലം.
- തിരുവിതാംകൂറിന്റെ വാണിജ്യ തലസ്ഥാനം ആയിരുന്ന സ്ഥലം ? കൊല്ലം
- തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത? കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈൻ (1904 )
- ഏത് കായലിലാണ് പെരുമൺ ദുരന്തo സംഭവിച്ചത് ? അഷ്ടമുടിക്കായൽ
- ഏത് തീവണ്ടിയാണ് പെരുമൺ ദുരന്തത്തിൽ കായലിൽ പതിച്ചത് ?ഐലൻഡ് എക്സ്പ്രസ്സ് (ബാംഗ്ളൂർ-തിരുവനന്തപുരം)
- പെരുമൺ ദുരന്തo നടന്ന വർഷം ?1988
- മാർക്കോ പോളോ കൊല്ലം സന്ദർശിച്ച വർഷം ?1293
- പുരാതന തരിസാപ്പള്ളി ശാസനത്തിൽ കൊല്ലം പട്ടണത്തെ എന്ത് പേരിലാണ് പരാമർശിച്ചിരിക്കുന്നത് ?കരക്കോണിക്കൊല്ലം.
- കേരള കൗമുദിയുടെ സ്ഥാപകൻ ?സി.വി.കുഞ്ഞുരാമൻ(1911)
- കേരളത്തിലെ ഏറ്റവും ചൂടു കൂടിയ സ്ഥലം?പുനലൂർ,കൊല്ലം
- കേരളത്തിലെ ആദ്യത്തെ അബ്‌കാരി കോടതി സ്ഥാപിക്കപെട്ടത് എവിടെ ?കൊട്ടാരക്കര
- കേരളസംസ്ഥാന സർക്കാരിനു കീഴിലുള്ള ഓയിൽ പാം സ്ഥിതി ചെയ്യുന്നതെവിടെ ?ഭാരതീപുരo, അഞ്ചൽ
- സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് എന്ന പ്രസ്ഥാനംസ്ഥിതി ചെയ്യുന്നതെവിടെ ? കുളത്തൂപ്പുഴക്കടുത്ത് തെന്മലയിൽ.
- രാമനാട്ടത്തിന്റെ കർത്താവ് ?കൊട്ടാരക്കര തമ്പുരാൻ
- കേശവീയം രചിച്ച കെ.സി .കേശവപിള്ളയുടെ ജന്മസ്ഥലo ?പറവൂർ,കൊല്ലം
- കൊല്ലം ജില്ലയിലെ താലൂക്കുകളുടെ എണ്ണം?6 കൊല്ലം,കരുനാഗപ്പള്ളി,കുന്നത്തൂർ,പുനലൂർ,പത്തനാപുരം,കൊട്ടാരക്കര
No comments:
Post a Comment