പത്തനംതിട്ട ജില്ല
- പത്തനംതിട്ട ജില്ലയുടെ ആസ്ഥാനം ?പത്തനംതിട്ട
- പത്തനംതിട്ട എന്ന പേരിന്റെ അർത്ഥം? നദീതീരത്തുള്ള ഭവനങ്ങളുടെ നിര
- കൊല്ലം,ആലപ്പുഴ ജില്ലകൾ വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത് എന്ന്?1982 നവംബർ1
- ഏത് രാജഭരണവുമായി ബന്ധപെട്ടാണ് പത്തനംതിട്ട ജില്ല അറിയപ്പെടുന്നത്?പന്തളം
- തമിഴ്നാടുമായും,കൊല്ലം,ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളുമായും അതിർത്തി പങ്കു വയ്ക്കുന്ന ജില്ല? പത്തനംതിട്ട.
- പത്തനംതിട്ട നഗരം ഏത് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്?അച്ചൻകോവിൽ
- പത്തനംതിട്ട ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?4 ,പത്തനംതിട്ട,തിരുവല്ല,അടൂർ,പന്തളം
- കേരളത്തിലെ ജനസംഖ്യ കുറവുള്ള മൂന്നാമത്തെ ജില്ല?പത്തനംതിട്ട
- കേരളത്തിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?പത്തനംതിട്ട
- ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ ?പത്തനംതിട്ട ജില്ലയിലെ റാന്നി താലുക്കിൽ പെരുനാട് പഞ്ചായത്തിൽ
- തെക്കൻ കേരളത്തിലെ കടൽതീരമില്ലാത്ത ജില്ല?പത്തനംതിട്ട
- AD 52 ൽ തോമാശ്ലീഹാ സ്ഥാപിച്ച പത്തനംതിട്ട ജില്ലയിലെ പള്ളി ?st .മേരീസ് ഓർത്തഡോക്സ് പള്ളി,നിരണം
- പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ,പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശo?ഗവി
- കേരള വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒരു വിനോദസഞ്ചാര പദ്ധതി? ഗവി ഇക്കോ-ടൂറിസം പദ്ധതി .
- ഏത് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ടാണ് ഗവിയിലുള്ളത് ?ശബരിഗിരി
- മാരാമൺ കൺവെൻഷൻ നടക്കുന്ന സ്ഥലം?പമ്പയുടെ തീരത്തുള്ള മാരാമൺ
- എട്ടു ദിവസം നീണ്ടുനിൽക്കുന്ന മരാമൺ കൺവെൻഷൻ ഏതു മാസത്തിലാണ് നടക്കുന്നത് ?ഫെബ്രുവരി
- മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മലങ്കര ഓർത്തഡോൿസ് പള്ളിയുടെ കീഴിൽ നടക്കുന്ന സമ്മേളനം ?മകംകുന്ന് കൺവെൻഷൻ
- പമ്പയുടെ തീരത്ത് നടക്കുന്ന ഒരു ഹിന്ദുമത സമ്മേളനം ?ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ
- പരുമല തിരുമേനി അന്ത്യ വിശ്രമം കൊള്ളുന്ന പള്ളി ?st ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളി,പരുമല
- ചന്ദനകുടം നേർച്ച നടക്കുന്ന പത്തനംതിട്ട ടൗണിലുള്ള പ്രശസ്തമായ മുസ്ലിം പള്ളി ?ജമാ-അൽ മോസ്‌ക്
- പത്തനംതിട്ട ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ ?ശബരിഗിരി,കക്കട്,മണിയാർ
- പത്തനംതിട്ട ജില്ലയിലെ പ്രധാന നദികൾ ?അച്ചൻകോവിലാർ ,പമ്പാനദി,മണിമലയാർ,കക്കാട്ടാർ
- കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകല?പടയണി(പടേനി).
- പടയണി ഇന്ന് കാണപ്പെടുന്ന കേരളത്തിലെ ജില്ല?പത്തനംതിട്ട
- പടയണിയെ ജനകീയമാക്കിയ കവി ?കടമ്മനിട്ട രാമകൃഷ്ണൻ
- പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു വെള്ളച്ചാട്ടം?പെരുന്തേനരുവി
- വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളം കളി ?ആറന്മുള ഉതൃട്ടാതി വള്ളംകളി
- ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത് ?ആറന്മുള പാർത്ഥസാരഥി ക്ഷേത്രo
- ഏത് നദിയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്?പമ്പാനദി
- പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത് ഏത് ദിവസമാണ്?ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിൽ
- പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ ?തിരുവല്ല
- പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടി? ആറന്മുളക്കണ്ണാടി.
- രസം ഉപയോഗിച്ചുണ്ടാക്കുന്ന കണ്ണാടികളിൽ നിന്ന് വ്യത്യസ്തമായി എന്തിലാണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് ?പ്രത്യേക ലോഹക്കൂട്ടിൽ
- കേരളത്തിൽ നിന്ന് ഭൂപ്രദേശ സൂചിക ബഹുമതി(Geographical Indication tag)ലഭിച്ചിട്ടുള്ള ആദ്യ ഉൽപ്പന്നo ? ആറന്മുള കണ്ണാടി
No comments:
Post a Comment