ആലപ്പുഴ
- ആലപ്പുഴ ജില്ലയുടെ ആസ്ഥാനം?ആലപ്പുഴ നഗരo
- ആലപ്പുഴ ജില്ല രൂപീകൃതമായ വർഷം?1957 ഓഗസ്റ്റ് 17
- ആലപ്പുഴ ജില്ലയുടെ ആദ്യ പേര് ?ആലപ്പി
- 'കിഴക്കിന്റെ വെനീസ്‘ എന്ന് അറിയപ്പെടുന്ന സ്ഥലം?ആലപ്പുഴ
- ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്‘എന്ന് വിശേഷിപ്പിച്ചത് ആരാണ് ?കഴ്സൺ പ്രഭു
- കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ല?ആലപ്പുഴ
- കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ല?അലപ്പുഴ.
- ആലപ്പി എന്ന ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത് ഏത് വർഷമാണ്?1990
- കയർ വ്യവസായ ത്തിനും,വിനോദസഞ്ചാരത്തിനും പേരുകേട്ട ജില്ല?ആലപ്പുഴ
- കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ജില്ല?ആലപ്പുഴ
- ആലപ്പുഴ ജില്ലയിലെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും,കയർ തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങൾ എന്ത് പേരിലറിയപ്പെടുന്നു?പുന്നപ്ര-വയലാർ സമരങ്ങൾ.
- "അമേരിക്കൻ മോഡൽ അറബിക്കടലിൽ"എന്ന മുദ്രാവാക്യം ഏത് സമരത്തിലാണ് മുഴങ്ങി കേട്ടത്?പുന്നപ്ര-വയലാർ സമരം
- പുന്നപ്ര-വയലാർ സമരം നടന്ന ജില്ല ?ആലപ്പുഴ
- പുന്നപ്ര-വയലാർ സമരം നടന്ന വർഷം?1946 ഒക്ടോബർ 24 - 27
- 1946 -ൽ ഏത് പാർട്ടിയുടെ നേതൃത്വത്തിൽ ആണ് പുന്നപ്ര-വയലാർ സമരം നടന്നത് ?കമ്യൂണിസ്റ്റ്
- തിരുവിതാംകൂറിൽ ആദ്യമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തത് എവിടെയാണ്? വയലാർ
- പ്രാചീന കേരളത്തിലെ പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങൾ സ്ഥിതിചെയ്തിരുന്ന ജില്ല?ആലപ്പുഴ
- ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്ന് ലഭിച്ച ബുദ്ധവിഗ്രഹo എന്ത് പേരിലറിയപ്പെടുന്നു?മാവേലിക്കര ബുദ്ധരച്ചൻ
- ആലപ്പുഴ ജില്ലയിലെ ഭരണിക്കാവിൽ നിന്ന് ലഭിച്ച ബുദ്ധവിഗ്രഹo എന്ത് പേരിലറിയപ്പെടുന്നു?വലിയ ബുദ്ധരച്ചൻ
- ആലപ്പുഴ ജില്ലയിലെ കരുമാടിയിൽ നിന്ന് ലഭിച്ച ബുദ്ധവിഗ്രഹo എന്ത് പേരിലറിയപ്പെടുന്നു?കരുമാടിക്കുട്ടൻ
- ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകം രചിച്ചത് ആര്?ശക്തിഭദ്രൻ
- 'പ്ലീനി','ടോളമി' എന്നിവരുടെ യാത്രാവിവരണങ്ങളിൽ ആലപ്പുഴയിലെ ഏത് തുറമുഖത്തെപറ്റി ആണ് ബറേക്കാ എന്ന പേരിൽ വിവരണം ഉള്ളത് ?പുറക്കാട്
- അമ്പലപ്പുഴ കേന്ദ്രീകരിച്ച് മൂത്തേടത്തും ഇളേടത്തും എന്ന് പേരുള്ള നമ്പൂതിരി കുടുംബങ്ങൾ സ്ഥാപിച്ച നാട്ടുരാജ്യം രാജ്യം? ചെമ്പകശ്ശേരി രാജ്യം
- ഭഗവദ് ഗീത അടിസ്ഥാനമാക്കിയുള്ള വേദാന്ത രത്നമാല എഴുതിയ രാജാവ് ?നമ്പൂതിരിയായ പൂരാടം തിരുനാൾ ദേവനാരായണൻ
- സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന കേരളത്തിലെ ഏക സ്ഥലം ?കുട്ടനാട്
- പ്രചീനചേരരാജാവായ ചേരൻ ചെങ്കുട്ടവന്റെ തലസ്ഥാനങ്ങളിലൊന്നായിരുന്ന ആലപ്പുഴ ജില്ലയിലെ സ്ഥലം ? കുട്ടനാട്.
- ആദിചേരരാജാക്കന്മാരുടെ തലസ്ഥാനം?കുട്ടനാട്
- കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്ന സ്ഥലം?കുട്ടനാട്
- വർഷത്തിൽ രണ്ടു പ്രാവശ്യം നെല്ല് വിളവെടുപ്പ് സമ്പ്രദായം അറിയപ്പെട്ടിരുന്ന പേര്?ഇരുപ്പൂ
- വർഷത്തിൽ മൂന്ന് വിളവെടുപ്പ് അറിയപ്പെടുന്ന പേര് ?മുപ്പൂ സമ്പ്രദായം
- വേമ്പനാട്ടുകായൽ കടലുമായി ചേരുന്ന ഇടം അറിയപ്പെടുന്ന പേര് ? അന്ധകാരനാഴി
- രാജ കേശവദാസൻ ദിവാൻ സ്ഥാപിച്ച തുറമുഖം?ആലപ്പുഴ
- തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്നതെവിടെ ?ആലപ്പുഴ
- തണ്ണീർമുക്കം ബണ്ട് ഏതു കായലിനു കുറുകെ ആണ് നിർമിച്ചിരിക്കുന്നത് ?വേമ്പനാട്ടു കായൽ
- ചെമ്മീൻ സിനിമയിലെ ബാക്ക്ഗ്രൗണ്ട് ബീച്ച് ഏത് കടപ്പുറമാണ്?പുറക്കാട്
- സ്ത്രീ പൂജാരിയായുള്ള ആലപ്പുഴ ജില്ലയിലുള്ള ക്ഷേത്രം ? മണ്ണാറശാല
- അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട വള്ളം കളി ?ചമ്പക്കുളം
- ഹരിപ്പാട് ക്ഷേത്രവുമായി ബന്ധപ്പെട്ട വള്ളം കാളി ?പായിപ്പാട്
- കേരളത്തിൽ നാഗാരാധന നടത്തുന്ന പ്രശസ്തമായ ക്ഷേത്രം ?മണ്ണാറശാല
- കേരളത്തിലെ പളനി എന്നറിയപ്പെടുന്നത്?ഹരിപ്പാട്
- ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന വള്ളംകളി?നെഹ്‌റു ട്രോഫി വള്ളംകളി.
- നെഹ്‌റു ട്രോഫി വള്ളംകളി എല്ലാവർഷവും അരങ്ങേറുന്നതെന്നാണ് ?ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച
- പുന്നമടക്കായലിൽ വള്ളംകളി1952ൽ ഉൽഘാടനം നിർവഹിച്ച അന്നത്തെ പ്രധാനമന്ത്രി ?ജവഹർലാൽ നെഹ്‌റു
- നെഹ്‌റു ട്രോഫി വള്ളംകളി തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര് ?പ്രൈംമിനിസ്‌റ്റേഴ്സ് ട്രോഫി
- കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രമായ, സെന്റ് ആൻഡ്രൂസ് ബസിലിക്ക എന്ന അർത്തുങ്കൽ പള്ളി സ്ഥിതി ചെയ്യുന്നതെവിടെ ?ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ
- അർത്തുങ്കൽ പള്ളി പണികഴിപ്പിച്ചതാരാണ് ?പോർട്ടുഗീസുകാർ
- പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രo സ്ഥിതി ചെയ്യുന്നതും, അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭ ഭരണിയും നടക്കുന്ന സ്ഥലം ?മാവേലിക്കര
- കേരളത്തിലെ മറ്റു സ്ഥലങ്ങളെക്കാൾ കൂടുതൽ ബൗദ്ധപാരമ്പര്യം പേറുന്ന ആലപ്പുഴ ജില്ലയിലെ സ്ഥലo?മാവേലിക്കര.
- ലോകപ്രശസ്തമായ ശ്രീമൂലവാസം എന്ന ബുദ്ധവിഹാരം സ്ഥിതി ചെയ്തിരുന്നത് എവിടെയാണ് ?മാവേലിക്കര
- കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന വ്യക്തി?കെ.കെ. ചെല്ലപ്പൻ പിള്ള
- പാണർ, കമ്മാളർ എന്നീ സമുദായങ്ങൾ അവതരിപ്പിക്കുന്ന ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ പ്രസിദ്ധമായ ഒരു കലാരൂപമാണ് ?കാക്കരശ്ശിനാടകം.
- പ്രസിദ്ധനായ ഒരു കാക്കരശി നാടക കലാകാരനാണ്?ചെറുകുന്നം എം.ടി. രാഘവൻ
- ചെമ്പകശ്ശേരി രാജവംശത്തിന്റെ തലസ്ഥാനം?അമ്പലപ്പുഴ
- പ്രശസ്ത മലയാള സഹിത്യകാരൻ ആയ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദേശം ?തകഴി.
- ആലപ്പുഴ ജില്ലയിലെ താലൂക്കുകൾ ഏതെല്ലാം?കാർത്തികപ്പള്ളി,ചെങ്ങന്നൂർ,മാവേലിക്കര,ചേർത്തല,അമ്പലപ്പുഴ,കുട്ടനാട്
No comments:
Post a Comment