ഇടുക്കി
- ഇടുക്കി ജില്ലയുടെ ആസ്ഥാനം? പൈനാവ്.
- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല?ഇടുക്കി (പത്തനംതിട്ട വേർപെടുത്തിയതിന് ശേഷം)
- കേരളത്തിൽ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയുള്ള ജില്ല?ഇടുക്കി
- കേരളത്തിൽ ഏറ്റവും കൂടുതൽ വനമേഖലയുള്ള ജില്ല?ഇടുക്കി
- കേരളത്തിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല?ഇടുക്കി
- കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല?ഇടുക്കി(1000 പുരു. 1006 സ്ത്രീ)
- തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകൾ? ഇടുക്കി,വയനാട്
- രാജവാഴ്ച കാലത്ത് ഇടുക്കി ഏത് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു? വേണാട്,പിന്നീട് തിരുവിതാംകൂർ
- ഇടുക്കി ജില്ല രൂപീകരിക്കപ്പെട്ടതെന്ന്?1972 ജനുവരി 26
- രൂപീകരിക്കപ്പെട്ടപ്പോൾ ഇടുക്കി ജില്ലയുടെ പേര്?ഇടിക്കി
- 1976 വരെ ഇടുക്കി ജില്ലയുടെ ആസ്ഥാനം?കോട്ടയം
- ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട്(Arch dam)?ഇടുക്കി അണക്കെട്ട്.
- ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ട്(Arch dam)?ഇടുക്കി അണക്കെട്ട്.
- ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?ഇടുക്കി അണക്കെട്ട്.
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?ഇടുക്കി ജലവൈദ്യുതി പദ്ധതി
- കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന പ്രദേശo?മറയൂർ,ഇടുക്കി
- മഹാശിലായുഗസംസ്‌ക്കാരത്തിന്റെ ബാക്കിപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുനിയറകൾ കണ്ടെത്തിയ സ്ഥലം ? മറയൂർ
- കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക സഥലമാണ്?കാന്തല്ലൂർ,ഇടുക്കി
- 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്ന കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്ത്?ഇടമലക്കുടി,ഇടുക്കി.
- വിനോദ സഞ്ചാരത്തിൻറെ സുവർണ്ണ ത്രികോണം എന്ന് വിളിക്കപ്പെടുന്ന ഇടുക്കി ജില്ലയിലെ പ്രദേശങ്ങൾ?മൂന്നാർ,ഇടുക്കി,തേക്കടി
- മുതിരപ്പുഴ,നല്ലതണ്ണി,കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമായതിനാൽ പേര് വന്ന ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രം?മൂന്നാർ
- തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ഥലം?മൂന്നാർ
- കേരളത്തിലെ കന്നുകാലി വർഗോദ്ധാരണത്തിന്റെ തുടക്കമിട്ട സ്ഥലo?മാട്ടുപ്പെട്ടി
- മാടുകളുടെ ഗ്രാമം എന്നർഥം വരുന്ന മാടുപ്പെട്ടിയിൽ വികസിപ്പിച്ചെടുത്ത സങ്കരയിനം പശു?‘സുനന്ദനി’
- തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? കുമളി
- തേക്കടിയും,പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ ഏത് സ്ഥലത്തിനു സമീപമാണ്?കുമളി
- പെരിയാർ കടുവ സംരക്ഷിത പ്രദേശം(Periyar Tiger Reserve) സ്ഥിതി ചെയ്യുന്നതെവിടെ?തേക്കടി.
- കേരളത്തിലെ ആദ്യ വന്യജീവി സങ്കേതo(1934)?നെല്ലിക്കാംപട്ടി(1950 ൽ ഇത് പെരിയാർ വന്യജീവി സങ്കേതo,1978ൽ പെരിയാർ കടുവ സംരക്ഷിത പ്രദേശമായി)
- ആരുടെ ഭരണകാലത്താണ് കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതo നിലവിൽ വന്നത്?ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്
- ഏത് സൂഫി സന്ന്യാസിയുടെ പേരിൽ നിന്നാണ് ഇടുക്കി ജില്ലയിലെ പീരുമേടിനു ആ പേര് ലഭിച്ചത് ?പീർ മുഹമ്മദ്
- മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി സാമ്യമുള്ള ടാഗോർ പാറ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ സ്ഥലം ?പരുന്തുംപാറ
- ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നായ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം?വാഗമൺ
- തങ്ങൾ മല,മുരുകൻ മല,കുരിശുമല എന്നീ മൂന്നു മലകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം?വാഗമൺ
- പൈൻ മരക്കാടുകളാൽ സമൃദ്ധമായ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം?വാഗമൺ
- ഏതു മരത്തിന്റെ പൾപ്പ് ഉപയോഗിച്ചാണ് കറൻസി അച്ചടിക്കാനുളള പേപ്പർ നിർമ്മിക്കുന്നത്?പൈൻ
- ചിന്നാർ വന്യ മൃഗ സംരക്ഷണ കേന്ദ്രം(Chinnar Wildlife Sanctuary)സ്ഥിതി ചെയ്യുന്നതെവിടെ?ഇടുക്കി
- നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമായ ഇടുക്കി ജില്ലയിലെ സ്ഥലം?രാമക്കൽമേട്
- ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലo?രാമക്കൽമേട് (മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ)
- കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലo?രാമക്കൽമേട്
- പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?ആനമുടി(2,695 മീറ്റർ ,8,842 അടി),ഇടുക്കി
- പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?മീശപ്പുലിമല(2,640 മീറ്റർ ,8,661 അടി),ഇടുക്കി
- തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?ആനമുടി
- ആനമുടി ഏത് പഞ്ചായത്തിന്റെ ഭാഗമാണ്? മൂന്നാർ.
- വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകൾ കാണപ്പെടുന്ന സ്ഥലം?ഇരവികുളം ദേശീയോദ്യാനം
- ഇരവികുളം ദേശീയോദ്യാനം ഏത് കൊടുമുടിയുടെ ഭാഗമാണ്?ആനമുടി
- കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനo?ഇരവികുളം ദേശീയോദ്യാനം(2000 മീറ്റർ)
- മുമ്പ് കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്ന "ഹാമിൽറ്റന്റെ പീഠഭൂമി" എന്നറിയപ്പെട്ടിരുന്ന സ്ഥലം?ഇരവികുളം ദേശീയോദ്യാനം
- കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക്?പാമ്പാടും ഷോല നാഷണൽ പാർക്ക് (മറയൂർ,ഇടുക്കി)
- അത്യപൂർവ്വമായ ചോലപ്പുൽമേട് കൊണ്ട് സമൃദ്ധമായ ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ ?മതികെട്ടാൻ ചോല ദേശീയോദ്യാനം,പാമ്പാടും ചോല
- ഇന്ത്യയിൽ പ്രത്യേക സസ്യത്തിന് വേണ്ടി നിലവിൽവന്ന ആദ്യത്തെ നാഷണൽ പാർക്ക്?കുറിഞ്ഞിമല വന്യജീവി സംരക്ഷ്ണ കേന്ദ്രം.
- പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന ഏതു സസ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്?നീലക്കുറിഞ്ഞി .
- ഇടുക്കി ജില്ലയിലെ മതികെട്ടാൻ ചോല,ഇരവികുളം ദേശീയോദ്യാനം,പാമ്പാടും ചോല, ആനമുടി ചോല ദേശിയോദ്യാനം,ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം,കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതല കേരള വനംവകുപ്പിന്റെ കീഴിലെ ഏത് ഡിവിഷനാണ്?മൂന്നാർ
No comments:
Post a Comment