Reni Raveendran

Friday, August 25, 2017

കേന്ദ്രഭരണ പ്രദേശങ്ങൾ -ചണ്ഢീഗഡ്.,Union territories of india,Chandigarh

 ചണ്ഢീഗഡ്(Chandigarh)


  1. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ കേന്ദ്രഭരണപ്രദേശo?ചണ്ഢീഗഡ്
  2. ഏത് സംസ്ഥാനത്തിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ?പഞ്ചാബ് 
  3. പഞ്ചാബിനെ വിഭജിച്ച് ഹരിയാന സംസ്ഥാനമായും,ചണ്ഢീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്ത വർഷം?1966
  4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരo?ചണ്ഢീഗഡ്.
  5. ചണ്ഢീഗഡ് നഗരത്തിന്റെ ശില്പി?ലെ കോർബുസർ 
  6. ചണ്ഢീഗഡ്  ഒരു യൂണിയൻ ടെറിട്ടറി ആയത് ?നവംബർ 1 ,1966 
  7. ഔദ്യോഗിക ഭാഷ ?ഇംഗ്ലീഷ്
  8. ഇന്ത്യയിലെ ആദ്യത്തെ പുക രഹിത നഗരം?ചണ്ഡീഗഡ് (2007)
  9. ജവാഹർലാൽ നെഹ്രുവിന്റെ സ്വപ്നനഗരo എന്നറിയപ്പെടുന്ന സ്ഥലം?ചണ്ഢീഗഡ് 
  10. സുന്ദരനഗരം എന്നറിയപ്പെടുന്ന നഗരം?ചണ്ഢീഗഡ്.
  11. ഇന്ത്യയിലെ ഏറ്റവും അധികം ആളുകൾ സന്തോഷത്തോടെ വസിക്കുന്ന സ്ഥലം?ചണ്ഢീഗഡ്.
  12. ചണ്ഡീഗഢ് എന്ന പേര് വന്നത് ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ?ചണ്ഡീ മന്ദിർ 
  13. ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങൽ?പഞ്ച്ഗുള,മൊഹാലി .
  14. ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്ന നഗരങ്ങൾ?ചണ്ഢീഗഡ്,പഞ്ച്ഗുള,മൊഹാലി
  15.  ഓപ്പൺ ഹാൻഡ് സ്മാരകം(The Open Hand Monument )സ്ഥിതി ചെയ്യുന്ന നഗരം?ചണ്ഢീഗഡ്
  16. ഓപ്പൺ ഹാൻഡ് സ്മാരക(The Open Hand Monument )ത്തിന്റെ ശില്പി?ലെ കോർബുസർ
  17. ചണ്ഢീഗഡ് സർക്കാരിന്റെ മുദ്ര?ഓപ്പൺ ഹാൻഡ് എംബ്ലം 
  18. ചണ്ഢീഗഡ് സ്ഥിതി ചെയ്യുന്നത് ഹിമാലയത്തിന്റെ പുറംഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഏത് മലനിരകളുടെ താഴ്വാരത്താണ് ?സിവാലിക് മലനിരകൾ (Sivalik Hills)
  19. റോക്ക് ഗാർഡൻ,റോസ് ഗാർഡൻ,സുഖാന തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എവിടെയാണ് ?ചണ്ഢീഗഡ്
  20. ഇന്ത്യയുടെ മുൻരാഷ്ട്രപതിയായ സക്കീർ ഹുസൈന്റെ പേരിൽ അറിയപ്പെടുന്ന ചണ്ഡീഗഡിലെ  ഉദ്യാനം?റോസ് ഗാർഡൻ. 
  21. ഏഷ്യയിലെ ഏറ്റവും കൂടുതൽ റോസിന്റെ ശേഖരമുള്ള ഉദ്യാനo?സക്കീർ ഹുസൈൻ റോസ് ഗാർഡൻ, ചണ്ഡീഗഢ്
  22.  വ്യവസായങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഉപേക്ഷിക്കുന്ന അവശിഷ്ടവസ്തുക്കൾ കൊണ്ട്  ഇവിടെയുള്ള ശിൽപ്പങ്ങൾ  ഉണ്ടാക്കിയിരിക്കുന്നത് ചണ്ഡീഗഡിലെ ഏത് ഗാർഡനിൽ ആണ്?ചണ്ഡീഗഢ് റോക്ക് ഗാർഡൻ(നെക് ചന്ദിന്റെ റോക്ക് ഗാർഡൻ)
  23. റോക്ക് ഗാർഡൻ നിർമിച്ച വ്യക്തി ?നേക്ക് ചന്ദ്.
  24. ചണ്ഡിഗഢ് നഗരത്തിലെ ഒരു യുനസ്കോ ലോക പൈതൃകസ്ഥാനo (July 2016)?ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക് (Chandigarh Capitol Complex). 
  25. ചണ്ഡീഗഢിലെ ഔദ്യഗിക മൃഗം ?ഇന്ത്യൻ കീരി 
  26. ചണ്ഡീഗഢിലെ ഔദ്യഗിക പക്ഷി? നാട്ടുവേഴാമ്പൽ
  27. ചണ്ഡീഗഢിലെ ഔദ്യഗിക  പുഷ്പം ?പ്ലാശ് അഥവാ ചമത. 
  28. ചണ്ഡീഗഢിലെ ഔദ്യഗിക വൃക്ഷം? നീലവാക                                                             

    No comments:

    Post a Comment

    Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

      വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...