കോട്ടയം
- കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്ത വർഷം?1949 ജൂലൈ 1
- കോട്ടയം ജില്ലയുടെ ആസ്ഥാനം ?കോട്ടയം നഗരം.
- മൂന്ന് 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമായ ജില്ല ?കോട്ടയം.(Literacy, Lakes and Latex)
- പുരാതനകാലത്ത് കോട്ടയം ഏത് രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു?തെക്കുംകൂർ രാജവംശത്തിന്റെ
- പുരാതനകാലത്ത് കോട്ടയം അറിയപ്പെട്ടിരുന്ന പേര് ?തളിയിൽകോട്ട,കോട്ടയ്കകം
- “അക്ഷര നഗരി” [City of Letters] എന്ന് അറിയപ്പെടുന്ന നഗരം?കോട്ടയം
- കേരളത്തിലെ "ചുവർ ചിത്ര നഗരി" എന്നറിയപ്പെടുന്ന നഗരം ?കോട്ടയം
- ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരo?കോട്ടയം(1989)
- റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(The Rubber Research Institute of India (RRII)1955)സ്ഥിതി ചെയ്യുന്നതെവിടെ ? പുതുപ്പള്ളി,കോട്ടയം
- പശ്ചിമ ഘട്ടവുമയോ ,അറബികടലുമായോ അതിർത്തി പങ്കു വയ്ക്കാത്ത കേരളത്തിലെ ഒരേയൊരു ജില്ല?കോട്ടയം
- ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല(27 September 2008)?കോട്ടയം
- ദീപിക ദിനപത്രത്തിന്റെ ആസ്ഥാനം?കോട്ടയം ,
- മലയാള മനോരമ ദിനപത്രത്തിന്റെ ആസ്ഥാനം?കോട്ടയം
- മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം?കോട്ടയം
- ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്.എൻ.എൽ) പ്രവർത്തിക്കുന്ന സ്ഥലം?വെള്ളൂർ,കോട്ടയം
- 2009 ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം?കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖം
- കോട്ടയം പോർട്ട് ആന്റ് കണ്ടൈനർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന സർക്കാർ-സ്വകാര്യ സംയുക്തമേഖലയിലുള്ള തുറമുഖം?നാട്ടകം തുറമുഖം
- കേരളത്തിലെയും,ദക്ഷിണേന്ത്യയിലെയുംആദ്യ കോളേജ് ? സി.എം.എസ്.കോളേജ് ,കോട്ടയം.
- പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും,നാഷണൽ ബൂക്സ്റ്റാൾന്റെയും (NBS) ആസ്ഥാനo ?കോട്ടയം
- മഹാത്മാഗാന്ധി സർവ്വകലാശാലായുടെ (MG University)ആസ്ഥാനം? അതിരമ്പുഴ,കോട്ടയം
- മുൻ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ ജന്മസ്ഥലം?ഉഴവൂർ ,കോട്ടയം
- ആധുനിക കോട്ടയത്തിന്റെ ശിൽപ്പിയായി അറിയപ്പെടുന്ന വ്യക്തി?ടി.മാധവറാവു
- കേരളത്തിലെ ആദ്യത്തെ റബ്ബറൈസിഡ് റോഡ് ?കോട്ടയം-കുമിളി
- അഞ്ചുവിളക്കിന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ഥലം?ചങ്ങനാശ്ശേരി
- കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതം?വാഴപ്പള്ളി ശാസനം.
- ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ?വാഴപ്പള്ളി ശാസനം
- കേരളസംസ്ഥാനത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരായി 1958-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭo? വിമോചനസമരം
- ആരുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന പ്രക്ഷോഭo ആയിരുന്നു വിമോചനസമരം?ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ
- ഇന്ത്യൻ കാത്തോലിക്കാ സഭയുടെ ആസ്ഥാനം?ചങ്ങനാശ്ശേരി
- നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം ?പെരുന്ന,ചങ്ങനാശ്ശേരി
- മന്നം മെമ്മോറിയൽ സ്ഥിതി ചെയ്യുന്ന സ്ഥലം ? പെരുന്ന,ചങ്ങനാശ്ശേരി
- മലനാടിന്റെ റാണി, മലനാടിന്റെ കവാടം,ഹൈറേഞ്ചിന്റെ കവാടം എന്നൊക്കെ അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ പട്ടണo ?കാഞ്ഞിരപ്പള്ളി
- സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ കോട്ടയം ജില്ലയിലെ ക്ഷേത്രം ?ഏറ്റുമാനൂർ മഹാദേവക്ഷേത്രം
- വേമ്പനാട് കായലിൽ മുഹമ്മ-കുമരകം ജലപാതയിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ്?പാതിരാമണൽ(ആലപ്പുഴ).
- കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രo ? കുമരകം
- കേരളത്തിന്റെ നതർലാൻഡ്സ് എന്നറിയപ്പെടുന്ന സ്ഥലം ?കുമരകം
- കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി ?മീനച്ചിലാർ
No comments:
Post a Comment