എറണാകുളം
- കേരളത്തിന്റെ വാണിജ്യ തലസ്ഥാനം?എറണാകുളം
- എറണാകുളം ജില്ല രൂപീകൃതമായ വർഷം?1958 ഏപ്രിൽ 1
- ഋഷിനാഗക്കുളം എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ജില്ല?എറണാകുളം
- എറണാകുളം ജില്ലയുടെ ഭരണ സിരാകേന്ദ്രം?കൊച്ചി നഗരത്തോടു ചേർന്നുള്ള കാക്കനാട്
- കേരളത്തിലെ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല ?എറണാകുളം
- മരവ്യവസായത്തിന് പേര് കേട്ട എറണാകുളം ജില്ലയിലെ സ്ഥലം?പെരുമ്പാവൂർ
- ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ് തൊടുപുഴ താലൂക്ക് ഏത് ജില്ലയിലായിരുന്നു?എറണാകുളം
- ഭാരത സർക്കാരിന്റെ ഉടമസ്ഥതയിൽ,വളവും രാസവസ്തുക്കളും നിർമ്മിച്ച് വിപണനം ചെയ്യുന്ന കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനo?FACT (ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്.
- FACT ന്റെ ആസ്ഥാനം?കൊച്ചി,ഏലൂർ
- ഫാക്ടിന്റെ രണ്ടു നിർമ്മാണ കേന്ദ്രങ്ങൾ ഏതെല്ലാം? ഉദ്യോഗമണ്ഡൽ,അമ്പലമേട്
- ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് ഫാക്ടിന്റെ രൂപീകരണത്തിന് വഴിതെളിച്ചത് ?ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ (1943)
- രാസ വള നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു? നാഫ്ത
- നൈലോൺ-6 ഉൽപാദിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രധാന അസംസ്കൃത വസ്തു? കാപ്രോലാക്ടം
- കൊച്ചിയിലെ ഭാരത് പെട്രൊളിയം കൊർപ്പറേഷന്റെ കീഴിലുള്ള സ്വാഭാവിക എണ്ണ ശുദ്ധീകരണ ശാല(crude oil refinery)?കൊച്ചി റിഫൈനറി.
- കൊച്ചി റിഫൈനറി സ്ഥിതി ചെയ്യുന്നതെവിടെ?അമ്പലമുകൾ, കൊച്ചി.
- എറണാകുളം ജില്ലയിലെ താലൂക്കുകളുടെ എണ്ണം?7
- എറണാകുളം ജില്ലയിലെ നഗരസഭകളുടെ എണ്ണം?13
- എറണാകുളം ജില്ലയിലെ കേരള സർക്കാരിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഒരു വിവര സാങ്കേതിക വ്യവസായ പാർക്ക് ?ഇൻഫോ പാർക്ക്
- കൊച്ചിയിൽ ഇൻഫോപാർക്കിന്റെ ആസ്ഥാനം?കുസുമഗിരി,കാക്കനാട്
- ഇൻഫോപാർക് പ്രവർത്തനം ആരംഭിച്ച വർഷം?2004ജൂലൈ18
- മഴവിൽ പാലം(റെയിൻബോ ബ്രിഡ്ജ്)സ്ഥിതി ചെയ്യുന്നതെവിടെ?മറൈൻ ഡ്രൈവ്,കൊച്ചി
- കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?എറണാകുളം
- 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന സ്ഥലം?കൊച്ചി.
- പെരുമ്പടപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം?കൊച്ചി
- കൊച്ചിയുടെ ആദ്യകാല ആസ്ഥാനം?പെരുമ്പടപ്പ് ഗ്രാമത്തിൽപ്പെട്ട ചിത്രകൂടം
- പതിനാലാം ശതാബ്ദം വരെ 'കൊച്ചാഴി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം?കൊച്ചി
- അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലo? കാലടി
- 1341-ലെ പ്രളയത്തിൽ കടലിൽ നിന്ന് പൊങ്ങിവന്നതാണ് എന്നു വിശ്വസിക്കപ്പെടുന്ന എറണാകുളം ജില്ലയിലെ ദ്വീപ്?വൈപ്പിൻ ദ്വീപ്
- ഗ്രേറ്റർ വൈപ്പിൻ ദ്വീപിന്റെ ഭാഗമായ മനോഹരമായ ബീച്ച്?ചെറായി
- ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപ്?വൈപ്പിൻ
- ചരിത്രത്തിൽ മുസിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ തുറമുഖമായിരുന്നത് ഏത് സ്ഥലമാണ്?വൈപ്പിൻ ദ്വീപിലെ മുനമ്പം അഴി
- വൈപ്പിൻ ദ്വീപിനെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലം?ഗോശ്രീ പാലം
- സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത പാലം?ഗോശ്രീ പാലം
- 1982ലെ തിരുവോണ നാളിൽ സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ചാരായഷാപ്പുകളിൽ നിന്നും വിഷമദ്യം കുടിച്ച് 78 പേർ മരിച്ച വിഷമദ്യ ദുരന്തo നടന്ന സ്ഥലം ?വൈപ്പിൻകര
- വിഷമദ്യ ദുരന്തത്തിന്റെ നാട് എന്നറിയപ്പെടുന്ന സ്ഥലം ?വൈപ്പിൻകര
- സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ രണ്ടു നായകന്മാരായ സഹോദരൻ അയ്യപ്പനും മത്തായി മഞ്ഞൂരാനും ജനിച്ച സ്ഥലം ?ചെറായി
- സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകിയ മിശ്രഭോജനം നടന്നത് എവിടെ വെച്ചാണ്?ചെറായിയിലെ തുണ്ടിടപറമ്പിൽ
- കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച കൊട്ടാരo?ബോൾഗാട്ടി പാലസ്.
- ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ?വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ.
- വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ സ്ഥിതി ചെയ്യുന്നത് എവിടെ?എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമ പഞ്ചായത്തിലെ വല്ലാർപാടo
- പായ്ക്കപ്പലുകൾക്ക് അടുക്കുവാനും,അറ്റകുറ്റപ്പണികളും മറ്റും നിർവഹിക്കുവാനും, യാത്രികർക്ക് താമസിക്കുവാനും മറ്റും ഉള്ള സൗകര്യങ്ങലുള്ള ഇന്ത്യയിലെ ആദ്യത്തെ മറീന? കൊച്ചിൻ മറീന(ബോൾഗാട്ടി ദ്വീപിൽ)
- ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളo? കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?നെടുമ്പാശ്ശേരി
- ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവള൦?കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
- ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്ന് വിളിച്ചിരുന്ന സ്ഥലം?കൊച്ചി
- ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്ന് വിളിച്ചിരുന്ന സ്ഥലം?കൊച്ചി
- പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘എന്ന് വിളിച്ചിരുന്ന സ്ഥലം?കൊച്ചി
- കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ?ഫോർട്ട് കൊച്ചി.
- സാന്റാക്രൂസ് ബസിലിക്ക സ്ഥിതി ചെയ്യുന്നതെവിടെ?ഫോർട്ട് കൊച്ചി
- വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ?സെന്റ് ഫ്രാൻസിസ് പള്ളി,ഫോർട്ട് കൊച്ചി
- ഫോർട്ട് കൊച്ചിയിൽ താവളമുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പൽ?ദ്രോണാചാര്യ
- കരയിൽ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് നാട്ടുന്ന ഒരു മത്സ്യബന്ധന സംവിധാനo?ചീനവല.
- പോർച്ചുഗീസുകാർ നിർമ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് 1555-ൽ സമ്മാനിച്ച കൊട്ടാരം?മട്ടാഞ്ചേരി പാലസ്(ഡച്ച് പാലസ്)
- എറണാകുളം ജില്ലയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രo?മട്ടാഞ്ചേരി ജൂതപ്പള്ളി(പരദേശി സിനഗോഗ്)
- കോമൺവെൽത്ത് രാജ്യങ്ങളിൽ വെച്ച് ഏറ്റവും പഴയ സിനഗോഗായി അറിയപ്പെടുന്ന ജൂതപള്ളി ? മട്ടാഞ്ചേരി ജൂതപ്പള്ളി
- മട്ടാഞ്ചേരി ജൂതപ്പള്ളി പണികഴിപ്പിച്ചതാര്?1568-ൽ കൊച്ചിയിലെ മലബാർ യഹൂദൻ
- കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിത ദ്വീപ് ? വെല്ലിങ്ടൺ ഐലന്റ്.
- ലക്ഷദ്വീപിലേയ്ക്ക് കൊച്ചിയിൽ നിന്ന് പോകുന്ന യാത്രാക്കപ്പലുകൾ പുറപ്പെടുന്നത് ഏത് ദ്വീപിൽ നിന്നാണ്?വെല്ലിങ്ടൺ ഐലന്റ്.
- ലക്ഷദ്വീപ് വിനോദസഞ്ചാരവിഭാഗമായ സ്പോർട്ട്സിന്റെ (സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്ചുർ ടൂറിസം ആന്റ് സ്പോർട്ട്സ്) ഓഫീസ് പ്രവർത്തിക്കുന്നതെവിടെ ? വെല്ലിങ്ടൺ ഐലന്റ്,കൊച്ചി
- കൊച്ചിയിൽ വെല്ലിംഗ്‌ടൺ ഐലൻഡ് നിർമ്മിച്ച ബ്രിട്ടീഷ് ഭരണാധികാരി?സർ റോബർട്ട് ബ്രിസ്റ്റോ
- ഇന്ത്യയിലെ ആദ്യത്തെ മാതൃക വിനോദസഞ്ചാര ഗ്രാമo?കുമ്പളങ്ങി,എറണാകുളം
- കൊടുങ്ങല്ലൂർ തുറമുഖം പെരിയാറിലെ വെള്ളപ്പൊക്കം മൂലം നാശോന്മുഖമായ വർഷം?1341
- ഇറ്റാലിയൻ യാത്രികനായ നിക്കോളോ ഡ കോണ്ടി കൊച്ചി സന്ദർശിച്ച വർഷം?ക്രി.വ. 1440.
- പോർത്തുഗീസുകാരനായ അഡ്മിറൽ കബ്രാൾ കൊച്ചിയിലെത്തിയ വർഷം?ക്രി.വ. 1500
- പോർട്ടുഗീസുകാർ കൊച്ചി കീഴടക്കിയ വർഷം?ക്രി.വ.1503
- ഇന്ത്യയിലെ ആദ്യത്തെ വിദേശ താവളമെന്നു വിശേഷിപ്പിക്കാവുന്ന ഫോർട്ട് മാനുവൽ (മാനുവൽ കോട്ട) കൊച്ചിയിൽ പണികഴിപിച്ച പോർച്ചുഗീസ് വൈസ്രോയി?അഫോൻസോ ആൽബ്യുക്കർ(1503)
- വിശുദ്ധ ഫ്രാൻസിസ് സേവ്യർ കൊച്ചിയിലെത്തിയ വർഷം ? ക്രി.വ.1530
- ഡച്ചുകാർ പോർട്ടുഗീസുകാരെ തോല്പിച്ച് കൊച്ചി പിടിച്ചടക്കിയ വർഷം?ക്രി.വ.1663
- ഡച്ചുകാർ കൊച്ചിയിൽ പണികഴിപ്പിച്ച കോട്ട?ഫോർട്ട് വില്യംസ്
No comments:
Post a Comment