തൃശ്ശൂർ
- തൃശ്ശൂർ ജില്ല രൂപീകൃതമായ വർഷം ? July1,1949
- കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?തൃശ്ശൂർ
- തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം?തൃശ്ശൂർ നഗരം
- ലോക പ്രശസ്തമായ തൃശ്ശൂർ പൂരം നടക്കുന്ന ക്ഷേത്രം?ശ്രീ വടക്കുംനാഥ ക്ഷേത്രo
- തൃശൂരിന്റെ ആദ്യ പേര് ?തൃശ്ശിവപേരൂർ
- വൃഷഭാദ്രിപുരം,തെക്കൻ കൈലാസം എന്നീ പേരുകളിലൊക്കെ അറിയപ്പെട്ടിരുന്ന സ്ഥലം ?തൃശൂർ
- തൃശൂർ നഗരത്തിന്റെ ശില്പി ?രാമവർമ ശക്തൻ തമ്പുരാൻ
- ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം ശക്തൻ തമ്പുരാന്റെ നേതൃത്വത്തിൽ ആരംഭിച്ച വർഷം?1798
- ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി?ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങലൂർ,തൃശൂർ
- ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ചതാര് ?മാലിക് ഇബ്നു ദിനാർ
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യൻ ദേവാലയo?പുത്തൻ പള്ളി എന്നറിയപ്പെടുന്ന വ്യാകുലമാതാവിന്റെ ബസിലിക്ക (Our Lady of Dolours Basilica,ഒവർ ലേഡി ഓഫ് ഡോളേസ് ബസിലിക്ക),തൃശൂർ
- കേരളത്തിലെ ഏക കാർഷിക സർവ്വകലാശാലസ്ഥിതിചെയ്യുന്നതെവിടെ?തൃശൂരിലെ വെള്ളാനിക്കര
- കേരളത്തിലെ ഏറ്റവും വലിയ ആനവളർത്തൽ കേന്ദ്രo?പുന്നത്തൂർ കോട്ട,ഗുരുവായൂർ
- കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നസ്ഥലം?ചെറുതുരുത്തി
- കേരള കലാമണ്ഡലം സ്ഥാപിച്ചതാര് ?വള്ളത്തോൾ നാരായണ മേനോൻ(1930)
- വള്ളത്തോളിനോടൊപ്പം കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിന് പങ്കാളിയായ വ്യക്തി?മണക്കുളം മുകുന്ദ രാജ
- കേരള കലാമണ്ഡലത്തിന്റെ പ്രഥമ വൈസ് ചാൻസിലർ?സംസ്കൃത പണ്ഡിതനായ ഡോ.കെ.ജി.പൗലോസ്
- നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമായ തൃശൂർ ജില്ലയിലെ സ്ഥലം?കുന്നംകുളം
- 'ഡ്യൂപ്ലിക്കേറ്റ് സിറ്റി' എന്ന് ഒരു അപരനാമത്തിൽ അറിയപ്പെട്ടിരുന്ന സ്ഥലം?കുന്നംകുളം
- കേരളത്തിൽ ഓട്ടു വ്യവസായത്തിന് പേരുകേട്ട തൃശൂർ ജില്ലയിലെ സ്ഥലം?പുതുക്കാട്
- ‘ജ്യോതിഷസംഹിത’എന്ന ഗ്രന്ഥത്തിൽ ചാലക്കുടിയെ ‘ശാലധ്വജം’(ശാലക്കൊടി) എന്ന് പരാമർശിച്ചിരിക്കുന്ന തൃശൂർ ജില്ലയിലെ സ്ഥലം?ചാലക്കുടി
- ഏഷ്യയിലെ ക്രിസ്ത്യാനികളുടെ ചരിത്ര മ്യുസിയം സ്ഥിതിചെയ്യുന്ന പള്ളി?st.തോമസ്പള്ളി,പാലയൂർ,തൃശൂർ
- കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആൻറ് ആർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലം?അരണാട്ടുകര
- കേന്ദ്രീയ സംസ്കൃത പാഠശാല സ്ഥിതി ചെയ്യുന്നതെവിടെ?പാവറട്ടി
- കെ.എസ്.എഫ് .ഇ (Kerala State Financial Enterprises)യുടെ ആസ്ഥാനം?തൃശൂർ
- വൈദ്യുതപ്രക്ഷോഭം നടന്ന നഗരമേത്?തൃശൂർ
- പൂമല ഡാം സ്ഥിതി ചെയ്യുന്നതെവിടെ?തൃശൂർ
- ഇന്ത്യയിൽ മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണ വ്യാപാരസ്ഥാപനങ്ങളുള്ള നഗരം?തൃശൂർ
- കേരളത്തിലെ ആദ്യത്തെ തടി മില്ല് സ്ഥിതി ചെയ്യുന്നതെവിടെ?ചാലക്കുടി,തൃശ്ശൂർ(1905)
- തടി മുറിച്ച് ട്രാമുകളിലൂടെ കൊണ്ടുപോകുന്നതിനായി നിർമ്മിച്ച ട്രാംവേ സ്ഥിതി ചെയ്തിരുന്ന സ്ഥലം?ചാലക്കുടി
- ട്രാംവേ പാത രൂപകല്പന ചെയ്ത യൂറോപ്യൻ നിർമ്മാണവിദഗ്ദൻ?ആർ.വി.ഹാറ്റ്ഫീൽഡ്
- തൃശൂർ ജില്ലയിൽ അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട്? പെരിങ്ങൽകുത്ത്
- ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി?പെരിങ്ങൽകുത്ത്
- ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്ന്യാസി? അർണ്ണോസ് പാതിരി(1681-1732)
- അർണ്ണോസ് പാതിരിയുടെ യഥാർത്ഥനാമം?യൊവാൻ ഏർണസ് ഹാങ്സിൽഡൻ
- അർണ്ണോസ് പാതിരി ഏത് സന്യാസി സഭയിലാണ് പ്രവർത്തിച്ചിരുന്നത്?'ഈശോ സഭ'അഥവാ ജെഷ്വിത് (jesuit)
- “വിദേശീയനായ ക്രിസ്ത്യനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു.”എന്ന് പറഞ്ഞ മലയാള കവി?ഉള്ളൂർ എസ്. പരമേശ്വരയ്യർ
- കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?തൃശൂർ(1958)
- കേരള സാഹിത്യ അക്കാദമി1956-ൽ സ്ഥാപിക്കപെട്ടതെവിടെ?തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ
- കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ?തൃശൂർ(1958)
- ചിത്രം,ശില്പം,വാസ്തുശില്പം,ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനം?കേരള ലളിതകലാ അക്കാദമി.
- കേരള ലളിതകലാ അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ ?തൃശൂർ ചെമ്പുക്കാവ്(1962)
- കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രകലയിൽ മികവു പുലർത്തുന്നവർക്ക് ആരുടെ പേരിലുള്ള പുരസ്കാരങ്ങളാണ് എല്ലാവർഷവും നൽകി വരുന്നത്?കെ.സി.എസ്.പണിക്കർ
- പീച്ചി അണക്കെട്ടും,പീച്ചി-വാഴാനി വന്യജീവി സങ്കേതവും സ്ഥിതി ചെയ്യുന്നതെവിടെ?പീച്ചി,തൃശൂർ
- കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ)സ്ഥിതി ചെയ്യുന്ന സ്ഥലം?പീച്ചിക്കടുത്തുള്ള കണ്ണാറ.
- ശക്തൻ തമ്പുരാൻ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന പുരാവസ്തു മ്യൂസിയo ആദ്യം സ്ഥിതി ചെയ്തിരുന്ന സ്ഥലം? ചെമ്പുക്കാവ്
- ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?ആമ്പല്ലൂർ,തൃശൂർ
- തൃശ്ശൂർ ജില്ലയിലെ കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അണക്കെട്ട് ?വാഴാനി അണക്കെട്ട്.
- ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ച തുമ്പൂർമുഴി ഡാമും,ബട്ടർഫ്‌ളൈ ഗാർഡനും സ്ഥിതി ചെയ്യുന്നതെവിടെ?തൃശൂർ
- പുനർജ്ജനി ഗുഹ സ്ഥിതിചെയ്യുന്ന സ്ഥലം?തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല.
- ഭരതന്റെ(സംഗമേശ്വരൻ) പ്രതിഷ്ഠയുള്ള കേരളത്തിലെ ക്ഷേത്രo?കൂടൽമാണിക്യം കൂടൽമാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ ? തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട.
No comments:
Post a Comment