ലക്ഷദ്വീപ്
- ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹo?ലക്ഷദ്വീപ്
- ലക്ഷദ്വീപിന്റെ തലസ്ഥാനം?കവരത്തി
- ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുത്?ലക്ഷദ്വീപ് (32 ചതുരശ്ര കിലോമീറ്റർ വിസ്തൃതി)
- ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായി ലക്ഷദ്വീപ് രൂപംകൊണ്ടത് ഏത് വർഷം?1956
- ലക്ഷദ്വീപ് ആദ്യം അറിയപ്പെട്ടിരുന്ന പേര് ?ലാക്കാദിവ്-മിനിക്കോയ് -അമ്നിദിവി ദ്വീപുകൾ(Laccadive,Minicoy and Aminidivi Islands)
- ലക്ഷദ്വീപെന്ന് നാമകരണം ചെയ്ത വർഷം?1973
- ലക്ഷദ്വീപുകൾ എന്ത് തരo ആവാസവ്യവസ്ഥയാൽ ചുറ്റപ്പെട്ടതാണ്?പവിഷപുറ്റുകൾ
- ഏത് കടലിലാണ് ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത് ?അറബിക്കടൽ
- ലക്ഷദ്വീപിൻറെ ഔദ്യോഗിക പക്ഷി?‘കാരിഫെട്ടു‘പക്ഷി (Brown Noddy/Noddy Tern)
- ലക്ഷദ്വീപിൻറെ ഔദ്യോഗിക വൃക്ഷം?കടപ്ലാവു്
- ലക്ഷദ്വീപിൻറെ ഔദ്യോഗിക മത്സ്യം?''പൂമ്പാറ്റ മത്സ്യം''(butterfly fish)
- ദ്വീപിന്റെ ഔദ്യോഗിക ഭാഷ?മലയാളം .
- മിനിക്കോയി ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള ഏത് ഭാഷയാണ് സംസാരിക്കപ്പെടുന്നത്?മഹൽ ഭാഷ
- മിനിക്കോയി ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്ന ചാനൽ?9 ഡിഗ്രി ചാനൽ
- ലക്ഷദ്വീപിൽ എത്ര ജില്ലകൾ ഉണ്ട്?1
- ലക്ഷദ്വീപിലെ ഏറ്റവും വലിയ സിറ്റി?ആന്ത്രോത്ത് ദ്വീപ്
- ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകൾ എത്ര?12
- ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകൾ ഏതെല്ലാം?അഗത്തി,അമിനി,ആന്ത്രോത്ത്,ബംഗാരം,ബിത്ര,ചെത്ലാത്,കടമത്ത്, കവരത്തി,കൽപേനി,കിൽത്താൻ,മിനിക്കോയ്.
- ലക്ഷദ്വീപിലെ അമിനി ദ്വീപിലും മറ്റു അടുത്തുള്ള ദ്വീപുകളിലും പ്രചാരമുള്ള ഒരു സംഗീത കലാരൂപമാണ്?ഡോലിപ്പാട്ട്.
- ലക്ഷദ്വീപിൽ ഇസ്ലാം മതം കൊണ്ടുവന്നു എന്ന് കരുതപ്പെടുന്ന അറബി?ഉബൈദുള്ള (AD 661)
- 11ആം നൂറ്റാണ്ട് മുതൽ ലക്ഷദ്വീപിന്റെ ഭരണം ആരുടെ കയ്യിലായിരുന്നു?ചോളരാജാക്കന്മാരുടെ
- പോർട്ടുഗീസുകാർ ദ്വീപിലെത്തിയ വർഷം?1498
- 17 ആം നൂറ്റാണ്ടു മുതൽ ദ്വീപിന്റെ ഭരണം ഏത് രാജവംശത്തിന് കീഴിലായിരുന്നു?അറക്കൽ
- അറക്കൽ രാജവംശത്തിനു ശേഷം ദ്വീപ് കയ്യടക്കിയ രാജാവ്?ടിപ്പു സുൽത്താൻ
- ലക്ഷദ്വീപിലെ അമിൻദിവി ദ്വീപുകലിലുള്ള ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ചത് ഏത് യുദ്ധത്തിനു ശേഷമാണ്?മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം
- ദ്വീപുകളിലെ പ്രധാന കാർഷികോല്പന്നം?നാളികേരം
- ദ്വീപുകളിലെ ജനങ്ങളുടെ പ്രധാന തൊഴിൽ ?മൽസ്യബന്ധനം
- ദ്വീപുകളിൽ നിന്നും കയറ്റി അയക്കുന്ന പ്രധാന മൽസ്യം?ചൂര(ട്യൂണ)
- ഏത് ഹൈ കോടതിയുടെ കീഴിലാണ് ലക്ഷദ്വീപ് വരുന്നത്?കേരള ഹൈകോടതി
- ലക്ഷദ്വീപിനെ എത്ര സബ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു?10
- ദ്വീപുകളിലെ ആഭ്യന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?അഗത്തി
- ഏത് ദ്വീപ് ഒഴികെ മറ്റെല്ലാ ദ്വീപുകളിലാണ് സമ്പൂർണ്ണ മദ്യ നിരോധനം നിർബന്ധമാക്കിയിരിക്കുന്നത്? ബംഗാരം
- കവരത്തി ദ്വീപിൽ കമ്മിഷൻ ചെയ്ത ഇന്ത്യൻ നേവി ബേസ് ?INS ദ്വീപ്രക്ഷക് (INS Dweeprakshak)
No comments:
Post a Comment