മലപ്പുറം
- മലപ്പുറം ജില്ല രൂപീകരിച്ചതെന്ന് ?1969 ജൂൺ 16
- കേരളത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള ജില്ല?മലപ്പുറം
- ഏറ്റവും അധികം ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല?മലപ്പുറം
- മലപ്പുറം ജില്ല രൂപീകരിക്കുന്നതിനു മുൻപ് ഏതൊക്കെ പേരുകളിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്?ഏറനാട്,വള്ളുവനാട്,വെട്ടത്തുനാട്
- വെട്ടത്തുനാട് എന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്ന പേര്?താനൂർ സ്വരൂപം
- വള്ളുവനാട് രാജവംശം അറിയപ്പെട്ടിരുന്ന പേര്?ആറങ്ങോട്ടുസ്വരൂപം
- വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം?വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം)
- വള്ളുവക്കോനാതിരിമാരുടെ പരദേവതക്ഷേത്രം?തിരുമാന്ധാംകുന്നു ഭവഗതി ക്ഷേത്രം
- പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്ത് നടത്തി വന്നിരുന്ന ഉത്സവo?മാമാങ്കം
- മാമാങ്കം അരങ്ങേറിയിരുന്ന സ്ഥലം?തിരുനാവായ
- മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖo?പൊന്നാനി
- കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന സ്ഥലം? പൊന്നാനി
- എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് എന്ന തുറമുഖ നഗരം ഏതാണ്?പൊന്നാനി
- എഴുത്തച്ഛന്റെ ജന്മസ്ഥലം?തിരൂറിനടുത്തുള്ള താനൂർ
- എഴുത്തച്ഛന്റെ സ്‌മരണ നിലനിർത്താനായി 1964 ജനുവരി 15ന് സ്‌ഥാപിച്ച "തുഞ്ചൻ പറമ്പ്" (തുഞ്ചൻസ്‌മാരകം) സ്ഥിതി ചെയ്യുന്നതെവിടെ?തിരൂർ
- തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല സ്ഥിതി ചെയ്യുന്നതെവിടെ?തിരൂർ(2012 നവംബർ-1 നു തുടക്കം)
- 1861-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ റെയിൽപാത?തിരൂർ മുതൽ ബേപ്പൂർ വരെ
- വെറ്റിലയുടെ വ്യാപാരത്തിൽ പേരുകേട്ട മലപ്പുറം ജില്ലയിലെ സ്ഥലം?തിരൂർ
- വള്ളത്തോൾ നാരായണമേനോൻ ജനിച്ചതെവിടെയാണ്?തിരൂർ (1878 ഒക്ടോബർ 16)
- പ്രശസ്ത മാപ്പിള കവി മോയിൻ കുട്ടി വൈദ്യരുടെ ജന്മസ്ഥലo ?കൊണ്ടോട്ടി
- മോയിൻ കുട്ടി വൈദ്യരുടെ സ്മരണാർത്ഥം സ്ഥാപിച്ച സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?കൊണ്ടോട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?തേഞ്ഞിപ്പാലം
- 1921ലെ ഖിലാഫത്ത് ലഹളയെ( മലബാർ ലഹള) അടിച്ചമർത്താൻ ബ്രിട്ടീഷുകാർ പ്രത്യേകം രൂപം കൊടുത്ത പോലീസ് സേന?മലബാർ സ്‌പെഷ്യൽ പോലീസ്
- മലബാർ സ്‌പെഷ്യൽ പോലീസ് കേരള പിറവിക്കു മുൻപ് അറിയപ്പെട്ടിരുന്ന പേര്? മദ്രാസ് സ്പെഷ്യൽ പോലീസ്
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം? കരിപ്പൂർ.
- പ്രശസ്ത മുസ്ളിം തീർത്ഥാടനകേന്ദ്രമായ മമ്പുറം പള്ളി സ്ഥിതി ചെയ്യുന്നത് എവിടെ ?ചെമ്മാട്
- മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന ചരിത്ര പ്രസിദ്ധമായ പൂക്കോട്ടൂർ യുദ്ധം നടന്നതെന്ന്?1921 ഓഗസ്റ്റ് 26
- മാപ്പിള ലഹളയെത്തുടർന്ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവo അറിയപ്പെടുന്നത്?വാഗൺ ട്രാജഡി (വാഗൺ ദുരന്തം)
- വാഗൺ ട്രാജഡി നടന്നതെന്ന് ?1921നവംബർ 19
- വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്നതെവിടെ?തിരൂർ
- കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?മലപ്പുറം
- നിലമ്പൂർ ഏതു നദിയുടെ തീരത്താണ്?ചാലിയാർ .
- ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമ്മിത തേക്കുതോട്ടo?കനോലി പ്ലോട്ട്(നിലമ്പൂർ തേക്കുതോട്ടo)
- ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്നതെവിടെ?നിലമ്പൂർ
- ഏത് ബ്രിട്ടീഷ് കലക്ടരുടെ നിർദ്ദേശപ്രകാരമാണ് തേക്ക് തടിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ തേക്ക് തോട്ടം നട്ടുപിടിപ്പിച്ചത്?എച്ച്.വി കനോലി
- ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയo?നിലമ്പൂർ തേക്ക് മ്യൂസിയം
- ആഢ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ?ചാലിയാർ,നിലമ്പൂർ
- കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ?കരുവാരകുണ്ട്,മലപ്പുറം
- വൈദ്യരത്നം പി.എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്ന സ്ഥലം? കോട്ടക്കൽ
- കേരളത്തിലെ ക്ഷേത്രങ്ങളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ച പ്രശസ്ത സോപാന സംഗീതജ്ഞൻ?ഞരളത്ത് രാമപ്പൊതുവാൾ
- ഞരളത്ത് രാമപ്പൊതുവാളിന്റെ ജന്മസ്ഥലം? അങ്ങാടിപ്പുറം
- ഞരളത്ത് രാമപ്പൊതുവാളിന്റെ അനുസ്മരണാർത്ഥം ആരംഭിച്ച ഞെരളത്ത് സംഗീതോത്സവം നടക്കുന്ന ക്ഷേത്രം? തിരുമാന്ധാംകുന്നു ഭവഗതി ക്ഷേത്രം
- ഞരളത്തിന്റെ ആത്മകഥ?സോപാനം.
- ഭക്തകവിപ്രമുഖന്മാരിലൊരാളായിരുന്ന പൂന്താനം നമ്പൂതിരി ജനിച്ചതെവിടെ?മലപ്പുറത്തെ പൂന്താനം ഇല്ലത്ത്,പെരിന്തൽമണ്ണ (1547)
- ജ്ഞാനപ്പാന,ശ്രീകൃഷ്ണകർണ്ണാമൃതം,സന്താനഗോപാലം പാന തുടങ്ങിയ കൃതികളുടെ രചയിതാവ്? പൂന്താനം
- നാരായണീയത്തിന്റെ കർത്താവ്?മേല്പത്തൂർ നരായണഭട്ടതിരി
- നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ക്ഷേത്രo ?ഗുരുവായൂർ
- മേല്പത്തൂർ നരായണഭട്ടതിരിയുടെ ജന്മസ്ഥലം?മേല്പത്തൂർ ഇല്ലം,എടക്കുളം(തിരുനാവായ)
- മേല്പത്തൂർ നരായണഭട്ടതിരിയുടെ പ്രധാന വ്യാകരണ കൃതി?പ്രക്രിയാ സർവ്വസ്വം
- പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് മേല്പത്തൂർ എഴുതിയ കൃതി ?പ്രക്രിയ സർവ്വസ്വം
No comments:
Post a Comment