മേരി ക്യൂറി(മാഡം ക്യൂറി)-Marie Curie
- താൻ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് സ്വന്തം മാതൃ രാജ്യത്തിന്റെ പേര് നൽകിയ ശാസ്ത്രജ്ഞ?
- റേഡിയം കണ്ടുപിടിച്ചതാര്?
- പൊളോണിയം കണ്ടുപിടിച്ചതാര്?
- 1867 ൽ വാഴ്സയിൽ(പോളണ്ട്)ജനിച്ച പ്രശസ്ത ശാസ്ത്രജ്ഞ?
- രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഫിസിക്സിനും,കെമിസ്ട്രിക്കും) നൊബേൽ സമ്മാനം കിട്ടിയ ഏകവ്യക്തി ?
- റേഡിയോ ആക്റ്റിവിറ്റി എന്ന പ്രയോഗം ആദ്യമായി നടത്തിയ വ്യക്തി?
- നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിത?
- റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉപയോഗിച്ച് അർബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞ?
- പരീക്ഷണങ്ങളുടെ ഭാഗമായി വർഷങ്ങളോളം റേഡിയേഷൻ ഏറ്റതുമൂലമുണ്ടായ അപ്ലാസ്റ്റിക് അനീമിയ കാരണം 1934-ൽ മരണമടഞ്ഞ ശാസ്ത്രജ്ഞ?
- പിയറി ക്യൂറി,ഹെൻറി ബെക്വറൽ എന്നിവരോടൊത്ത്1903-ൽ റേഡിയേഷൻ സയൻസിൽ നടത്തിയ കണ്ടുപിടുത്തത്തിനു ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞ?
- റേഡിയം,പൊളോണിയം എന്നിവയുടെ കണ്ടെത്തലിന് 1911ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞ?
- ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങൾക്കുവേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ശാസ്ത്രജ്ഞ?
- ക്രിസ്റ്റലോഗ്രാഫി, മാഗ്നെറ്റിസം,പീസോ ഇലക്ട്രിസിറ്റി,റേഡിയോ ആക്റ്റിവിറ്റി എന്നീ മേഖലകളിൽ പ്രഗല്ഭനായിരുന്ന ഒരു ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ പിയറി ക്യൂറിയുടെ ഭാര്യ?
No comments:
Post a Comment