പാലക്കാട്
- കേരളത്തിലെ ഏറ്റവും വലിയ ജില്ല?പാലക്കാട്
- ആസ്ഥാനം?പാലക്കാട് നഗരം
- പാലക്കാട് ജില്ല രൂപം കൊണ്ടത് എന്ന്?1957 ജനുവരി 1
- ഏത് വർഷമാണ് പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്?2006
- കേരളത്തിന്റെ നെല്ലറ,കേരളത്തിന്റെ അരിപത്രം എന്നൊക്കെ അറിയപ്പെടുന്ന ജില്ല?പാലക്കാട്
- പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം?പാലക്കാട് ജില്ലയിലെ വാളയാർ ചുരo
- കേരളപ്പിറവിക്കു മുൻപ് പാലക്കാട് ജില്ല ഏതിന്റെ ഭാഗമായിരുന്നു?മദിരാശി പ്രസിഡൻസി
- ആദ്യത്തെ പാലക്കാട് രാജകുടുംബം അറിയപ്പെട്ടിരുന്ന പേര്?നെടുംപൊറൈയൂർ സ്വരൂപo
- പാലക്കാട് പുരാതനകാലത് അറിയപ്പെട്ടിരുന്ന പേര് ? 'പൊറൈനാട്'
- പാലക്കാട് കോട്ട നിർമിച്ചത് ആരാണ്?ഹൈദരാലി (1766-77).
- മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത് എന്ന് ?1921-ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്
- 921-ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനത്തിൽ ആരായിരുന്നു അധ്യക്ഷൻ ?ടി.പ്രകാശം
- തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലo?ലക്കിടിയിലെ കിള്ളിക്കുറുശിമംഗലം(ഒറ്റപ്പാലം)
- പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണാർത്ഥമുള്ള ചെമ്പൈനഗർ എവിടെയാണ്?പാലക്കാടുജില്ലയിലെ ഒറ്റപ്പാലo
- പാലക്കാട് ജില്ലയിലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനo?സൈലന്റ്‌വാലി
- സൈലന്റ്‌വാലി വനപ്രദേശത്തിന് പ്രാദേശികമായി പറയുന്ന പേര്? സൈരന്ധ്രി വനം
- സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?കുന്തിപ്പുഴ അഥവാ കുന്തിരിക്കപ്പുഴ.
- കുന്തിപ്പുഴ ഏതു പുഴയുടെ കൈവഴിയാണ്?ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴ
- സൈലന്റു വാലി സംരക്ഷണ പ്രക്ഷോഭം ഏത് ജലവൈദ്യുത പദ്ധതിക്കെതിരായി ഉയർന്നുവന്ന പ്രക്ഷോഭമാണ്?പാത്രക്കടവു ജലവൈദ്യുത പദ്ധതി
- ഏതു ജീവിയുടെ അസാന്നിധ്യമാണ് സൈലന്റ്‌വാലി(നിശ്ശബ്ദതാഴ്‌വര) എന്ന പേരുണ്ടാവാൻ കാരണമായതെന്ന് പറയപ്പെടുന്നു?ചീവീട്
- കേരളത്തിൽ സൈലന്റ്‌വാലി വനപ്രദേശത്തു മാത്രം കാണുന്ന കുരങ്ങുകൾ?സിംഹവാലൻ കുരങ്ങുകൾ
- മല്ലീശ്വരൻ മുടിമല സ്ഥിതി ചെയ്യുന്ന സ്ഥലം?അട്ടപ്പാടി
- കേരള കാർഷിക സർവകലാശാലയുടെ നെൽ കൃഷി ഗവേഷണവിഭാഗവും വിത്തുദ്പാദനകേന്ദ്രവും സ്ഥിതി ചെയ്യുന്ന സ്ഥലം?പട്ടാമ്പി
- 1966 ൽ പട്ടാമ്പി നെൽ കൃഷി ഗവേഷണവിഭാഗത്തിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ അതുൽപാദനശേഷിയുള്ള നെൽവിത്ത്?അന്നപൂർണ(Ptb-35)
- പാവപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പാലക്കാടു ജില്ലയിലെ സ്ഥലം ?നെല്ലിയാമ്പതി.
- പോത്തുണ്ടി അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?പാലക്കാട്
- മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?പാലക്കാട്
- തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണി? മലമ്പുഴ അണക്കെട്ട്(1955)
- കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാർക്ക്?ഫാന്റസി പാർക്ക്,മലമ്പുഴ
- "കേരളത്തിന്റെ വൃന്ദാവനം" എന്ന് അറിയപ്പെടുന്നത്?മലമ്പുഴ ഉദ്യാനം
- പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച "യക്ഷി" എന്ന ശില്പം കാണപ്പെടുന്നതെവിടെയാണ്?മലമ്പുഴ ഉദ്യാനം
- ആകാശത്തിലൂടെ യാത്രക്കാരെ വഹിക്കുന്ന റോപ്പ് വേ യാത്ര തെക്കേ ഇന്ത്യയിൽ ആദ്യമായി എവിടെയാണ് ആരംഭിച്ചത്?മലമ്പുഴ ഉദ്യാനം
- ആന്റണി ജോസഫ് എന്ന കലാകാരൻ രൂപകല്പനചെയ്ത നൂൽ ഉദ്യാനം(ത്രെഡ് ഗാർഡൻ)സ്ഥിതി ചെയ്യുന്നതെവിടെയാണ്?മലമ്പുഴ
- തെന്നിന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ എവിടെയാണ്?മലമ്പുഴ
No comments:
Post a Comment