- ഡോ.എ.പി.ജെ.അബ്ദുൽ കലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു?പതിനൊന്നാമത്
- ഡോ.കലാം ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കാലാവധി?ജൂലൈ 25, 2002 – ജൂലൈ 25, 2007
- ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ പൂർണ്ണമായ പേര്?അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം
- ഡോ. കലാം ജനിച്ചതെവിടെ?തമിഴ്‌നാട്ടിലെ രാമേശ്വരത്ത്(1931 ഒക്ടോബർ 15)
- കലാമിന്റെ മാതാപിതാക്കൾ ?ജൈനുലാബ്ദീൻ,ആഷിയമ്മ
- ഡോ.എ.പി.ജെ.അബ്ദുൽ കലാo ബഹിരാകാശ എൻജിനീയറിംഗ് പഠനo (എയ്റോസ്പേസ് എഞ്ചിനീയറിംഗ്)നടത്തിയത് എവിടെ?മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
- കലാo ഏത് കോളേജിൽ നിന്നാണ് ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയത്?തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ
- കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്കൂൾ?രാമനാഥപുരത്തെ ഷെവാർട് സ്കൂൾ
- പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മുൻ രാഷ്‌ട്രപതി?എപിജെ അബ്ദുൽ കലാം
- തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറായിരുന്ന മുൻ ഇന്ത്യൻ പ്രസിഡന്റ്?എപിജെ അബ്ദുൽ കലാം
- ഏത് അണ്വായുധ പരീക്ഷണത്തിനു പിന്നിലാണ് സാങ്കേതികമായും,ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുള്ളത്?പൊക്രാൻ
- ഡോ.എ.പി.ജെ.അബ്ദുൽ കലാം മരിച്ചത് എവിടെ വെച്ചാണ്?ഷില്ലോങ്ങിൽ(മേഘാലയ) (2015 ജൂലൈ 27)(ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന്)
- എത്രാമത്തെ വയസ്സിലാണ് ഡോ. എ.പി.ജെ. അബ്ദുൽ കലാം മരണമടഞ്ഞത്?84
- "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ വ്യക്തി?ഡോ. എ.പി.ജെ.അബ്ദുൽ കലാം
- "ഇന്ത്യയുടെ മിസൈൽ മനുഷ്യൻ" (മിസൈൽ മാൻ ഓഫ് ഇന്ത്യ)എന്ന് അറിയപ്പെടുന്നതാര്?ഡോ. എ.പി.ജെ. അബ്ദുൽ കലാം
- ഡോ.എ.പി.ജെ.അബ്ദുൽ കലാമിന് ഭാരത രത്നം ബഹുമതി നൽകി ആദരിച്ച വർഷം?1997
- ഡോ.എ.പി.ജെ. അബ്ദുൽ കലാമിന് പത്മവിഭൂഷൺ ലഭിച്ച വർഷം?1990
- ഏതു വർഷമാണ് ഡോ.എ.പി.ജെ. അബ്ദുൽ കലാമിന് പദ്മഭൂഷൺ ലഭിച്ചത്?1981
- അബ്ദുൽ കലാം ദ്വീപ് എവിടെയാണ്?ഒറീസയിലെ ഭദ്രക് ജില്ലയിലെ ചെറു ദ്വീപായ വീലർ ദ്വീപ്
- ഇന്ത്യയിലെ പ്രധാനമായ ദീർഘദൂര ഉപരിതല മിസൈലുകൾ പരീക്ഷിച്ചിട്ടുള്ള ദ്വീപ് ?വീലർ ദ്വീപ്
- മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന് ആദരമർപ്പിച്ച് ഒഡീഷ സർക്കാർ 2015 ൽ അബ്ദുൽ കലാം ദ്വീപ് എന്ന് പേര് നൽകിയ ദ്വീപ്?വീലർ ദ്വീപ്
- തിരുവന്തപുരത്തെ ടെക്‌നിക്കൽ യൂണിവേഴ്സിറ്റി ഇപ്പോൾ അറിയപ്പെടുന്ന പേര്?എപിജെ അബ്ദുൽ കലാം ടെക്‌നിക്കൽ യൂണിവേഴ്സിറ്റി
- ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 എന്ത് ദിനമായാണ് യുണൈറ്റഡ് നേഷൻസ് ആചരിക്കുന്നത്?ലോക വിദ്യാർത്ഥി ദിനം(world student day)
- ഡോ.എ.പി.ജെ.അബ്ദുൽ കലാമിനെ വളരെയധികം സ്വാധീനിച്ച ദി ലൈറ്റ് ഫ്രം മെനി ലാംബ്സ് (The light from many Lambs)എന്ന പുസ്തകം എഴുതിയതാരാണ്?ലിലിയർ എയ്ച്ചർ വാട്സൺ
- 2002 ലെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെഎതിരാളി ആരായിരുന്നു ?ലക്ഷ്മി സൈഗാൾ(ക്യാപ്റ്റൻ ലക്ഷ്മി)
- 2015 ജൂലൈ 27ന് ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്,ഡോ.കലാം ഏത് വിഷയത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോഴാണ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണുമരിച്ചത് ? 'വാസയോഗ്യമായ ഗ്രഹങ്ങൾ'
- ഡോ.എ.പി.ജെ.അബ്ദുൽ കലാം രാഷ്ട്രപതിയാകുമ്പോൾ ആരായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി?അടൽ ബിഹരി വാജ്‌പേയി
- ഏത് സംസ്ഥാനമാണ് കലാമിന്റെ ജന്മദിനം യുവജന നവോദ്ധാന ദിനമായി (Youth Renaissance Day)ആചരിക്കുന്നത്?തമിഴ് നാട്
- അബ്ദുൽ കലാം ആരംഭിച്ച ഓൺലൈൻ ന്യൂസ്‌പേപ്പർ?ബില്യൺ ബീറ്റ്‌സ്
- സുഖോയ് യുദ്ധവിമാനത്തിൽ പറന്ന ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി?എപിജെ അബ്ദുൽ കലാം
- സിയാച്ചിൻ മലനിരകൾ ആദ്യമായി സന്ദർശിച്ച പ്രസിഡന്റ്?എപിജെ അബ്ദുൽ കലാം
- എപിജെ അബ്ദുൽ കലാമിന്റെ ട്വിറ്റർ അക്കൗണ്ട്?ഇൻ മെമ്മറി ഓഫ് കലാം
- എപിജെ അബ്ദുൽ കലാമിന്റെ ആത്മകഥ?അഗ്നിച്ചിറകുകൾ (വിങ്‌സ് ഓഫ് ഫയർ ,Wings of Fire)
- ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെകൃതികൾ
- ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം(India 2020: A Vision for the New Millennium)
- ജ്വലിക്കുന്ന മനസ്സുകൾ (ഇഗ്നൈറ്റഡ് മൈൻഡ്സ്-അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ (Ignited Minds: Unleashing the Power Within India)
- The Luminous Sparks(ദി ലൂമിനസ് സ്പാർക്സ്)
- Mission India(മിഷൻ ഇന്ത്യ)
- Inspiring Thoughts(ഇൻസ്പയറിങ് തോറ്റ്‌സ് )
- Indomitable Spirit(ഇൻഡൊമിറ്റബ്ൾ സ്പിരിറ്റ് )
- Envisioning an Empowered Nation(എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ)
- You Are Born To Blossom: Take My Journey Beyond(യു ആർ ബോൺ ടു ബ്ലോസ്സം)
- Turning Points: A journey through challenges(റ്റേർണിങ് പോയ്ന്റ്സ്)
- Target 3 Billion(ടാർജെറ്റ് 3 മില്ലിയൺ)
- My Journey: Transforming Dreams into Actions
- A Manifesto for Change: A Sequel to India 2020
- Forge your Future
- Reignited: Scientific Pathways to a Brighter Future
- Transcendence My Spiritual Experiences with Pramukh Swamiji
No comments:
Post a Comment