Reni Raveendran

Thursday, December 7, 2017

ഡോ.ഭീംറാവു റാംജി അംബേദ്കർ(ബി.ആർ. അംബേദ്കർ),Dr.B. R. Ambedkar


  1. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?ഡോ. ഭീംറാവു റാംജി അംബേദ്കർ(ബി.ആർ. അംബേദ്കർ)
  2. ഇന്ത്യൻ ജാതി വ്യവസ്ഥയ്ക്കും ,ഹിന്ദു തൊടുകൂടായ്മയ്ക്കും എതിരേ പോരാടുന്നതിന്  തന്റെ ജീവിതം ഉഴിഞ്ഞുവെച്ച നവോത്ഥാന നായകനും,ഇന്ത്യൻ നിയമജ്ഞനും,അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായ വ്യക്തി?ബി.ആർ. അംബേദ്കർ
  3. ബി.ആർ. അംബേദ്കർ ജനിച്ചതെവിടെ?മഹാരാഷ്ടയിലെ രത്നഗിരി ജില്ലയിൽ 
  4. ബി.ആർ. അംബേദ്കർ അറിയപ്പെട്ടിരുന്ന പേര്?ബാബാ സാഹേബ്
  5. അംബേദ്‌കർ ജനിച്ച വർഷം ?ഏപ്രിൽ 14, 1891 
  6. അംബേദ്‌കർ അന്തരിച്ചത് വർഷം ?ഡിസംബർ 6, 1956
  7. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ച നേതാവ് ?അംബേദ്കർ 
  8.  ബഹിഷ്‌കൃത് കാരിണി സഭ (1924),ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ(1942)എന്നീ സംഘടനകൾ രൂപീകരിച്ച വ്യക്തി?ബി.ആർ.അംബേദ്‌കർ 
  9. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ച വര്ഷം?1990 (മരണാനന്തരം)
  10. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രി(ജസ്റ്റിസ് ആൻഡ് ലോ മിനിസ്റ്റർ)?ബി.ആർ. അംബേദ്കർ.
  11. 2000-ൽ പുറത്തിറങ്ങിയ "ഡോ.ബാബാ സാഹേബ് അംബേദ്കർ" എന്ന ഇംഗ്ലീഷ്  ചലച്ചിത്രം സംവിധാനം ചെയ്തത് ആരാണ്? ജബ്ബാർ പട്ടേൽ 
  12. "ഡോ.ബാബാ സാഹേബ് അംബേദ്കർ" എന്ന ഇംഗ്ലീഷ്  ചലച്ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത് ആര്?മമ്മൂട്ടി. 
  13. 2000 ലെ മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തത് ഏതു ചിത്രത്തിലെ അഭിനയത്തിനാണ്?"ഡോ.ബാബാ സാഹേബ് അംബേദ്കർ" 
  14.  2012ൽ  History TV18 യും  CNN IBN ചാനലും ചേർന്ന് നടത്തിയ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ വ്യക്തി തിരഞ്ഞെടുപ്പിൽ  "the Greatest Indian" ആയി തെരെഞ്ഞെടുത്ത വ്യക്തി?ഡോ.അംബേദ്കർ 
  15.  1927ഡിസംബർ 25 നു അംബേദ്കറും അനുയായികളും ചേർന്ന് നടത്തിയ മനുസ്മൃതിയുടെ കോപ്പികൾ അഗ്നിക്കിരയാക്കിയതിന്റെ ഓർമക്കായി എല്ലാവർഷവും അംബേദ്‌കർ അനുയായികൾ നടത്തിവരുന്ന "മനുസ്മൃതി ദഹൻ ദിൻ" (Manusmriti Burning Day)എന്നാണ്?ഡിസംബർ 25
  16. സമൂഹത്തിലെ ബ്രാഹ്മണിത്വ ,മുതലാളിത്ത വ്യവസ്ഥിതിക്കെതിരായി അംബേദ്‌കർ രൂപീകരിച്ച സംഘടന?ഇൻഡിപെൻഡന്റ് ലേബർ പാർട്ടി(Independent Labour Party (ILP))
  17. ഡോ.ബാബാ സാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? നാഗ്പുർ,മഹാരാഷ്ട 
  18. അബേദ്കറാണ് എന്റെ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് പറഞ്ഞ നൊബേൽസമ്മാന ജേതാവ്?അമർത്യ സെൻ  
  19. അംബേദ്‌കർ മെമ്മോറിയൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?ലക്നൗ ,ഉത്തർ പ്രദേശ് 
  20. അംബേദ്‌കർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?ചൈത്യഭൂമി,(ദാദർ ചൗപ്പാട്ടി)മുംബൈ
  21. അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച സ്ഥലം(ബുദ്ധമതക്കാരുടെ പുണ്യസ്ഥലം)?ദീക്ഷാഭൂമി,നാഗ്പുർ,മഹാരാഷ്ട്ര  
  22. അംബേദ്കറുടെ ഏതു പുസ്തകത്തെ ആസ്പദമാക്കിയാണ്  റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ചത്?ദി പ്രോബ്ലം ഓഫ് ഇന്ത്യൻ രൂപീ-ദി ഒറിജിൻ ആൻഡ് ഇറ്റ്സ് സൊല്യൂഷൻസ്  (“The Problem of the Rupee – Its origin and its solution”) 
  23. അധസ്ഥിതഃ വർഗ്ഗത്തിന്റെ പ്രാധിനിധ്യം ബ്രിട്ടീഷ് ഇന്ത്യയിലെ നിയമനിർമ്മാണ സഭകളിൽ  ഉറപ്പാക്കുന്നതിനായി ഒപ്പുവെച്ച കരാർ?പൂനാ പാക്‌ട് 
  24. 1932 സെപ്റ്റമ്പർ 24 നു ഉണ്ടാക്കിയ പൂനാ പാക്‌ട് ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു? അംബേദ്കറും ഗാന്ധിയും  
  25. പൂനാ പാക്‌ട് ഉടമ്പടിയിൽ ഒപ്പുവെച്ചത് ആരൊക്കെ ?അംബേദ്കർ,മദൻ മോഹൻ മാളവ്യ 
  26. ജാതി വ്യവസ്ഥയുടെ ഉന്മൂലനം (Annihilation of Caste),'ആരായിരുന്നു ശൂദ്രൻ'(Who were Shudras)എന്നീ പുസ്തകങ്ങൾ രചിച്ച വ്യക്തി?അംബേദ്‌കർ 
  27. അംബേദ്കറുടെ പുസ്തകങ്ങൾ 

    • What Congress & Gandhi Have Done to the Untouchables? 
    •  Pakistan or Partition of India 
    • The Untouchables 
    • Who were Shudras 
    • Annihilation of Caste 
    • Dr Ambedkar in Constituent Assembly 
    • Castes in India 
    • Thus Spoke Ambedkar (Volume 1) 
    • Buddha or Karl Marx 
    • Ranade, Gandhi & Jinnah 
    •  Federation versus Freedom 
    • State and Minorities 
    • Mr Gandhi and Emancipation of Untouchables 
    • Buddha and his Dhamma 

                              No comments:

                              Post a Comment

                              Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

                                വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...