Reni Raveendran

Sunday, February 25, 2018

Easy English (ഈസി ഇംഗ്ലീഷ് )-Parts of speech (Word classes)-part 5 -Verb (ക്രിയ))

Verb (ക്രിയ)

വെർബ് (verb)എന്ന പദം ,വാക്ക്(word)എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ വെർബം(verbum)എന്നതിൽ നിന്നും ഉണ്ടായതാണ് .
verb അല്ലെങ്കിൽ ക്രിയ എന്നത് ഒരു വാക്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്.verb ഇല്ലാതെ ഒരു വാക്യം പൂർണ്ണമാകുകയില്ല
(A verb is a main part of speech that is often used to describe or indicate an action. Sentences are not complete without a verb)
ഉദാഹരങ്ങൾ നോക്കാം
'He the football.'എന്ന വാക്യത്തിന് പ്രത്യേക അർത്ഥമൊന്നുമില്ല.അവൻ ഫുട്ബോൾ എന്ത് ചെയ്യുന്നു ?എന്ന ചോദ്യം വരാം.ഈ വാചകത്തിന് ഒരു വെർബ് നമുക്ക് കൊടുക്കാം. 'throws'(എറിയുക)എന്ന വെർബ് കൊടുത്തപ്പോൾ ആ വാചകത്തിന് ഒരു meaning വന്നു.'He throws the football.'
('He the football.'This sentence is confusing. It leaves readers asking, he did what with football ? Let's give the sentence a verb, or action word.
By adding the verb,'throws,' we better understand this sentence)
Let's try again.
'She a book'ഇവിടെ reads എന്ന verb കൊടുത്തപ്പോൾ 'she reads a book' എന്നായി.
അപ്പോൾ verb എന്നത്
ഒരു പ്രവൃത്തി,സംഭവം,സ്ഥിതി അല്ലെങ്കിൽ അവസ്ഥ മുതലായവ സൂചിപ്പിക്കുന്ന വാക്കാണ്‌. ഉദാഹരണം :- കൊണ്ടുവരുക,നടക്കുക ,ഓടുക,സംഭവിക്കുക,നിലനിൽക്കുക,ആകുക) ( eg :-bring, read, walk, run, learn,happen,exist,be,)
ക്രിയ ചെയ്യുന്നത് ആരാണോ അത് കർത്താവ്(subject).
Sajitha sleeps ഇവിടെ സജിത കർത്താവും
sleeps എന്നതും ക്രിയയും (verb)ആണ്.
ചില ക്രിയകൾക്ക് കർമ്മവും (object )ഉണ്ടാകും.
eg :-Vinu eats chappathi.
ഇവിടെ Vinu എന്നത് subject(കർത്താവ്)
eats എന്നത് verb(ക്രിയ)
chappathi എന്നത് object (കർമ്മം)
ക്രിയകളെ (verbs), കർമ്മമുണ്ടോ(object) ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും ര‍ണ്ടു വിധത്തിലാണ് തിരിച്ചിരിക്കുന്നത്.
1.അകർമ്മക ക്രിയ - (Intransitive verbs)കർമ്മമില്ലാത്തത്.
ഉദാ:-
Tom sleeps (ടോം ഉറങ്ങുന്നു)
Boy runs (ആൺകുട്ടീ ഓടുന്നു)
Girl sings (പെൺകുട്ടി പാടുന്നു)
2.സകർമ്മക ക്രിയ - (Transitive verbs) കർമ്മമുള്ളത്.
ഉദാ:-
Rama killed a snake (രാമൻ ഒരു പാമ്പിനെ കൊന്നു.)
Mother gave the gift to her son (അമ്മ മകന് ഒരു സമ്മാനം കൊടുത്തു)
Can you bring a tea.(നീ ഒരു ചായ കൊണ്ടുത്തരുമോ?)
ഒരു ക്രിയ(verb)ക്ക് കർമ്മമുണ്ടോ(object) ഇല്ലയോ എന്നറിയാൻ ,ഒരു വാക്യത്തിൽ "ആരെ"അല്ലെങ്കിൽ "എന്തിനെ"എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നുണ്ടോ എന്ന് പരിശോധിച്ചാൽ മതി.
Tom sleeps എന്ന വാചകത്തിൽ എന്തിനെ sleep ചെയ്തു അല്ലെങ്കിൽ ആരെ sleep ചെയ്തു എന്നതിന് ഉത്തരമില്ല.അത് കൊണ്ട് ആ sleep എന്ന verb അകർമ്മക ക്രിയ (Intransitive verbs)ആണ് .
എന്നാൽ Rama killed a snakeഎന്ന വാചകത്തിൽ ആരെ കൊന്നു അല്ലെങ്കിൽ എന്തിനെ കൊന്നു എന്നതിന് snake എന്ന ഉത്തരം ഉണ്ട് .അത് കൊണ്ട് killed എന്ന verb സകർമ്മക ക്രിയ - (Transitive verbs) ആണ്‌.
വാചകത്തിൽ verb നു object(കർമ്മം)ഉണ്ടെങ്കിൽ മാത്രമേ ആ വാചകത്തിനെ passive voice(കർമ്മണി പ്രയോഗം)ലേക്ക് മാറ്റാൻ കഴിയു.
(Acive -passive voice കളെപ്പറ്റി പിന്നീട് വിശദമായി മനസിലാക്കാം)
ഒരു വാചകത്തിലെ കാലത്തിനെ (tense)മനസിലാക്കാൻ കഴിയുന്നത് verb ലൂടെ മാത്രമാണ്.
(Verbs are the only kind of word that changes to show past or present tense).
ഉദാഹരണം :-
Teacher speaks (ടീച്ചർ സംസാരിക്കുന്നു )-- --present tense (വർത്തമാനകാലം)
Teacher speaked (ടീച്ചർ സംസാരിച്ചു )-- --past tense (ഭൂതകാലം)
Teacher will speak (ടീച്ചർ സംസാരിക്കുo )-- --future tense (ഭാവികാലം)
(Tense കളെപ്പറ്റി വിശദമായി പിന്നീട് മനസിലാക്കാം)
Verb -തുടർച്ച
-------------------------------------
Action verb(ആക്ഷൻ വെർബ്)പ്രവ്യത്തിയെ കുറിക്കുന്ന ക്രിയകൾ?
ഒരു വ്യക്തി /ജീവികൾ ചെയ്യുന്ന പ്രവ്യത്തിയെ സൂചിപ്പിക്കുന്നതിനാൽ ഇത്തരം verbs ,Action verbsഎന്നറിയപ്പെടുന്നു.
eg :-eat ,run ,jumb ,play ,sleep
The cat drinks milk.The girl sings a song.

Auxiliary verbs(Helping verbs)ഓക്സിലറി വെർബ്സ്‌
-----------------------------------
Auxiliary verbs(സഹായക ക്രിയ)ഒരു വാചകത്തിൽ പ്രധാന ക്രിയയോടൊപ്പം വരുന്നു.
പ്രധാന ക്രിയയെ (main verb)വിവിധ തരത്തിലുള്ള കാലങ്ങളിൽ അവതരിപ്പിക്കാൻ Auxiliary verbsസഹായിക്കുന്നു.
ചില അവസരങ്ങളിൽ Auxiliary verbs, main verb ആയും ഉപയോഗിക്കപ്പെടുന്നു.
മൂന്നു തരത്തിലുള്ള Auxiliary verbs ആണ് പ്രധാനമായും ഉള്ളത്.
The three most common auxiliary verbs are:
be, do and have
Be = am / is / are
Be യുടെ വിവിധ രൂപങ്ങളാണ് am / is / are
Be( am / is / are) എന്നത് സഹായക ക്രിയ(auxiliary verb) ആയിട്ടോ,main verb ആയിട്ടോ ഒരു വാചകത്തിൽ വരുന്നു.
(Be can be used as an auxiliary verb or the main verb in a sentence).
be ( am / is / are)എന്ന auxiliary verb കോമ്പൗണ്ട് ടെൻസുകളിൽ (compound tenses) സഹായകക്രിയ ആയിട്ടോ, passive voice(കർമ്മണി പ്രയോഗം)ഉണ്ടാക്കുന്നതിനായിട്ടോ ഉപയോഗിക്കുന്നു.
(The verb "be" can be used as an auxiliary and a full verb. As an auxiliary we use this verb for compound tenses and the passive voice.)
eg :-
Present continuous tense ൽ ഉപയോഗിക്കുമ്പോൾ
I -am,(I വരുമ്പോൾ am ഉപയോഗിക്കുന്നു),I am reading a book.read എന്നത് main verb,present continous tense ൽ ഉപയോഗിക്കുമ്പോൾ am എന്ന auxiliary വെർബ് വരുന്നു)
he/she/it - is,( he,she,it എന്നിവ വരുമ്പോൾ is ഉപയോഗിക്കുന്നു) ,Tom is going to school,
we/you/they - are(we ,you,they എന്നിവ വരുമ്പോൾ are ഉപയോഗിക്കുന്നു)
Past continuous tense ൽ ഉപയോഗിക്കുമ്പോൾ
I/he/she/it -was, (I,he,she,it എന്നിവ past tense ൽ ഉപയോഗിക്കുമ്പോൾ was വരുന്നു)
I was writing a letter.
we/you/they -were (we,you,they എന്നിവ past tense ൽ ഉപയോഗിക്കുമ്പോൾ were വരുന്നു )
They were watching a film.
Be യുടെ Past Participle beenആണ്
Passive voice വരുമ്പോൾ,
Simple Present: The house is built.(built എന്നത് main verb ,is auxiliary verb )
Simple Past: The house was built.
Future :The house will be built.
"Be" main (full verb) ആയി ഉപയോഗിക്കുന്നത് ("be" as a full verb)
ചില അവസരങ്ങളിൽ "be" main verb ആയി ഉപയോഗിക്കാറുണ്ട്.
(The verb "be" can also be a full verb.)
eg :-
positive sentence:
They are fifteen years old. (ഇവിടെ are എന്ന വെർബ് മാത്രമേ ഉള്ളു)
I am your Teacher (ഇവിടെ വെർബ് am)
negative sentence:
They are not fifteen years old.
question:
Are they fifteen years old?
-------------------------------------------
"Have" Auxiliary verb ആയി ഉപയോഗിക്കുമ്പോൾ (The verb "have")
have സഹായക ക്രിയ(auxiliary verb) ആയിട്ടോ,main verb ആയിട്ടോ ഒരു വാചകത്തിൽ വരുന്നു.
have ,കോമ്പൗണ്ട് ടെൻസുകളിൽ (compound tenses) Auxiliary verbആയിട്ടും ,passive voice(കർമ്മണി പ്രയോഗം)ഉണ്ടാക്കുന്നതിനായിട്ടോ ഉപയോഗിക്കുന്നു.
(The verb have, too, can be used both as an auxiliary and as a full verb. As an auxiliary we use this verb to form compound tenses in active and passive voice.)
Have/ has/had എന്നിവയാണ് have ന്റെ വിവിധ രൂപങ്ങൾ
Present tense ൽ
I/we/you/they have, I/we/you/they എന്നിവ വരുമ്പോൾ have ഉപയോഗിക്കുന്നു
he/she/it has-he/she/it എന്നിവ വരുമ്പോൾ has ഉപയോഗിക്കുന്നു
Past tense ൽ
I/he/she/it/we/you/they had ,ഇവിടെ I/he/she/it/we/you/they എല്ലാത്തിനും has / have ന്റെ past tense രൂപമായ had വരുന്നു
have ന്റെ Past Participle: had
eg :-
Compound Tenses
Present Perfect tense :He has played football.(played എന്ന verb main,has auxiliary)
Past Perfect tense :He had played football.
Present Perfect continuous tense:He has been playing football.
Past Perfect continuous tense:He had been playing football.
Passive Voice
Present Perfect tense ൽ
The house has been built.
Past Perfect:The house had been built.
Have "main" verb ആയി ഉപയോഗിക്കുമ്പോൾ
I have a car.
ഇവിടെ have എന്നത് "ഉണ്ട്" എന്ന അർത്ഥത്തിൽ main verb ആണ്.എനിക്കൊരു കാർ ഉണ്ട്.
auxiliary verb ആയി വരുമ്പോൾ,
I have got a car.എനിക്കൊരു കാർ കിട്ടിയിട്ടുണ്ട് .ഇവിടെ ഹാവ് എന്നത് സഹായകക്രിയ ആണ്.got is the main verb.
"have" in negative sentences and questions
നെഗറ്റീവ് വാചകങ്ങളിലും,ചോദ്യങ്ങളിലും "Have" main verb ആയി ഉപയോഗിക്കുമ്പോൾ "do "എന്ന ഓക്സിലറി വെർബ് ചേർക്കുന്നു.
I have a car എന്നതിന്റെ നെഗറ്റീവ് I do not have a car.
ചോദ്യത്തിൽ Do I have a car?
(When we use have as a full verb, we must use the auxiliary do in negative sentences and questions. If we use have got, however, we do not need another auxiliary.
have as a full verb:
I do not have a car.
Do I have a car?)
have "auxiliary verb"ആയി ഉപയോഗിക്കുമ്പോൾ
നെഗറ്റീവ് -I have not got a car.
ചോദ്യത്തിൽ -Have I got a car?
(have as an auxiliary verb:
I have not got a car.
Have I got a car?)
------------------------------------------------------------------------------
"Do"verb (The verb "do")
"Do" സഹായക ക്രിയ(auxiliary verb) ആയിട്ടോ,main verb ആയിട്ടോ ഒരു വാചകത്തിൽ ഉപയോഗിക്കുന്നു
(The verb do can be both an auxiliary and a full verb.)
The auxiliary "do" in negative sentences
Simple Present tense
I/we/you/they do, I/we/you/they എന്നിവ വരുമ്പോൾ "do "
he/she/it does, he/she/it എന്നിവ വരുമ്പോൾ "does "
Simple Past tense :എല്ലാത്തിനും "did "
eg :-
Simple Present:
He does not play football.
Simple Past:
He did not play football.
ചോദ്യങ്ങളിൽ ,The auxiliary "do" in questions
Simple Present:
Does he play football?
Simple Past:
Did he play football?
main അല്ലെങ്കിൽ full verb ആയി "do" (The full verb "do")
"do"full verb ആയി ഉപയോഗിക്കുമ്പോൾ,നെഗറ്റീവ് വാചകങ്ങളിലും,ചോദ്യങ്ങളിലും ,മറ്റൊരു "do"അല്ലെങ്കിൽ ചേർക്കേണ്ടി വരുന്നു.
(As a full verb we use do in certain expressions. If we want to form negative sentences or questions using do as a full verb, we need another do as an auxiliary).
positive sentence:
She does her homework every day.
negative sentence:
She doesn't do her homework every day.
question:
Does she do her homework every day?
---------------------------------------------------
"Will" എന്ന auxiliary verb
"Will" auxiliaryആയി മാത്രമേ ഉപയോഗിക്കുന്നുള്ളു. ഭാവി കാലം (future tenses)പറയാൻ ഉപയോഗിക്കുന്നു.
The verb will can only be used as an auxiliary. We use it to form the future tenses.
The auxiliary verb "will"
eg :-
He will not play football.
He will have played football.
won't' - Will not എന്നതിന്റെ ചുരുക്കെഴുത് - The short form for negative sentences is won't.'
Examples:
I will, he will
I will not = I won't
will ,Model Auxiliary verb എന്നും അറിയപ്പെടുന്നു.
--------------------------------------------
Modal Auxiliaries -:can, could, may, might, must, ought to, shall, should, will, would
മോഡൽ ഓക്സിലറി വെർബ്സ് ഉപയോഗിക്കുമ്പോൾ ,ഒരിക്കലും അതിന്റെ base form മാറില്ല.അതിനോട് കൂടി "ed, ing, or s"എന്നിവ അവസാനം ചേർക്കാനും കഴിയില്ല
eg :
John must remember his wife's birthday this year.
We should obey traffic rules.

(Modal auxiliary verbs never change form. You cannot add an ed, ing, or s ending to these words. They have only one form.















No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...