Reni Raveendran

Wednesday, February 21, 2018

പ്രശസ്തരായ ഇന്ത്യക്കാർ- മദർ തെരേസ - , Famous personalities of India-Mother Teresa

              മദർ തെരേസ 

  1. മദർ തെരേസയുടെ യഥാർത്ഥ പേര്?Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ
  2. മദർ തെരേസ ജനിച്ച രാജ്യം?അൽബേനിയ
  3. മദർ തെരേസ ജനിച്ച വർഷം?ഓഗസ്റ്റ് 26, 1910 
  4. മദർ തെരേസ അന്തരിച്ച വർഷം?സെപ്റ്റംബർ 5,1997
  5. മദർ തെരേസ ഇന്ത്യൻ പൗരത്വo സ്വീകരിച്ച വർഷം?1948 
  6. മദർ തെരേസ സ്ഥാപിച്ച കത്തോലിക്കാ സന്യാസിനീസഭ? മിഷണറീസ് ഓഫ് ചാരിറ്റി 
  7. സമാധാനത്തിനുള്ള നോബൽ പുരസ്കാരം മദർ തെരേസക്ക്  നൽകപ്പെട്ട വര്ഷം?1979.
  8. ഇന്ത്യയിലെ ഏറ്റവും വലിയ  ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി മദർ തെരേസ യെ ആദരിച്ച വര്ഷം?1972 
  9. ഇന്ത്യക്കു പുറത്തു ജനിച്ച ഒരു വ്യക്തിക്കു ആദ്യമായി ഭാരതരത്ന അവാർഡ് നൽകപ്പെട്ടത്?മദർ തെരേസ
  10. ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത?മദർ തെരേസ
  11. ആദ്യമായി ഇന്ത്യക്കു പുറത്തു ജനിച്ച ഒരാൾക്ക്  പത്മശ്രീ ബഹുമതി നൽകപെട്ടത്‌?മദർ തെരേസ(1962)
  12. ഫിലിപ്പീൻസ് സർക്കാർ മാഗ്സെസെ അവാർഡ് നൽകി മദർ തെരേസയെ ആദരിച്ച വർഷം?1962
  13. മാഗ്സെസെ അവാർഡും, ഭാരതരത്ന അവാർഡും ആദ്യമായി കിട്ടിയ വ്യക്തി?മദർ തെരേസ
  14. മാഗ്സെസെ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയ വനിത?മദർ തെരേസ
  15. മദർ തെരേസയുടെ ഔദ്യോഗിക ജീവചരിത്രമെഴുതിയ വ്യക്‌തി?  നവീൻ ചൗള
  16. മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച വർഷം?2016 സെപ്റ്റംബർ 4
  17. മിഷണറീസ് ഓഫ് ചാരിറ്റി 1950 ഒക്ടോബർ 7 നു സ്ഥാപിക്കപ്പെട്ടതെവിടെ?കൊൽക്കത്ത 
  18. മുംബൈയിലും കൽക്കത്തയിലും മദർ സ്ഥാപിച്ച  ശരണാലയം?നിർമ്മൽ ഹൃദയ
  19. കുഷ്ഠരോഗികളെ പരിചരിക്കാനായി കൽക്കട്ടയിൽ സ്ഥാപിച്ച ശരണാലയം?ശാന്തി നഗർ 
  20. തെരുവിൽ നഷ്ടപ്പെട്ടതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികളുടെ സംരക്ഷണത്തിനായി  മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച സ്ഥാപനം?ശിശുഭവൻ
  21. 1965 ൽ ഇന്ത്യക്കു പുറത്ത് ആദ്യമായി  മിഷണറീസ് ഓഫ് ചാരിറ്റി പ്രവർത്തനം ആരംഭിച്ച രാജ്യം?വെനിസ്വേല
  22. ഗിഫ്റ്റ് ഓഫ് ലൗവ് എന്ന പേരിൽ ആദ്യമായി എയ്‌ഡ്‌സ്‌ രോഗികൾക്കായുള്ള ആശ്രയകേന്ദ്രം മിഷണറിസ് ഓഫ് ചാരിറ്റി സ്ഥാപിച്ച രാജ്യം?1985 ൽ അമേരിക്കയിലെ ന്യൂയോർക്കിൽ. 
  23. 1963 ൽ രൂപീകരിച്ച  മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഒരു സഹോദരസംഘടന?മിഷണറീസ് ബ്രദേഴ്സ് ഓഫ് ചാരിറ്റി
  24. മിഷണറീസ് ഓഫ് ചാരിറ്റിയിൽ ആദ്യം സന്നദ്ധപ്രവർത്തന ത്തിനായി വന്നു ചേർന്ന മദർ തെരേസയുടെ ശിഷ്യ?സുഭാഷിണി ദാസ്(സിസ്റ്റർ.ആഗ്നസ്) .
  25. മദർ തെരേസയുടെ ജന്മദിനശതാബ്ദിയാഘോഷവേളയിൽ അവരോടുള്ള ആദരസൂചകമായി ഭാരത സർക്കാർ മദറിന്റെ രൂപം ആലേഖനം ചെയ്ത അഞ്ചുരൂപാ നാണയം പുറത്തിറക്കിയ വർഷം?2010.
  26. മദർ തെരേസയുടെ നാമത്തിലുള്ള വിമാനത്താവളo സ്ഥിതി ചെയ്യുന്നത് ഏതു രാജ്യത്തിലാണ്?അൽബേനിയാ
  27. "വിശക്കുന്നവരെയും നഗ്നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആർക്കും വേണ്ടാതെയും, സ്നേഹിക്കപ്പെടാതെയും പരിഗണിക്കപ്പെടാതെയും സമൂഹത്തിൽ കഴിയുന്ന എല്ലാവരെയും സ്നേഹത്തോടുകൂടി പരിചരിക്കുക" എന്നത് ഏത് സംഘടനയുടെ  ദൌത്യം ആയിരുന്നു?മിഷണറീസ് ഓഫ് ചാരിറ്റി
  28. "മറ്റുള്ള ആളുകൾ എന്തുചെയ്യുന്നു, പറയുന്നു എന്നു നോക്കാതെ, മുഖത്തൊരു പുഞ്ചിരിയോടെ അതെല്ലാം സ്വീകരിക്കുക, നിങ്ങളുടെ ജോലിയിൽ വ്യാപൃതരാവുക. "ആരുടെ വാക്കുകൾ?മദർ തെരേസ

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...