Reni Raveendran

Tuesday, February 27, 2018

Easy English -- ഈസി ഇംഗ്ലീഷ്- Parts of speech (Word classes)- part.5 - Adverb(ക്രിയാവിശേഷണം)

Easy English - ഈസി ഇംഗ്ലീഷ്-
Parts of speech-
5.Adverb-(ക്രിയാവിശേഷണം)
---------------------
Adverb-ക്രിയാവിശേഷണം
Verb (ക്രിയ)യെ വിശേഷിപ്പിക്കുക എന്നതാണ് Adverb എന്ന പാർട്സ് ഓഫ് സ്പീച്ചിന്റെ ധർമ്മം.
eg :-He climbed the tree slowly(അവൻ പതുക്കെ മരത്തിൽ കയറി)ഇവിടെ climbed എന്ന verb നെ വിശേഷിപ്പിക്കുകയാണ് slowly എന്ന adverb.
He reached safely ഇവിടെ reached എന്ന ക്രിയയെ safely എന്ന adverb വിശേഷിപ്പിക്കുന്നു.
എന്നാൽ ക്രിയയെ(verb)മാത്രമല്ല,ചില സമയങ്ങളിൽ adjective(നാമവിശേഷണം)നെയും,സ്വയം തന്നെയുo, adverb വിശേഷിപ്പിക്കാറുണ്ട്.
eg :-She is a very beautiful girl.
അവൾ വളരെ സുന്ദരിയായ പെൺകുട്ടിയാണ് എന്ന വാചകത്തിൽgirl എന്ന noun നെ beautiful എന്ന adjective വിശേഷിപ്പിക്കുന്നു.ഈ adjective നെ very എന്ന അഡ്വെർബ് വിശേഷിപ്പിക്കുന്നു.
ഇനി എങ്ങനെയാണു adverb സ്വയം തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം
He reached very safely,(അവൻ വളരെ സുരക്ഷിതമായി എത്തി ചേർന്നു) എന്ന വാചകത്തിൽ safely എന്ന adverb നെ very എന്ന adverb തന്നെ വിശേഷിപ്പിക്കുന്നു.
Types of Adverbs
-------------------------
1.Adverb of manner---
Adverb of manner, ഏതു തരത്തിലാണ്,എങ്ങനെയാണു ഒരു കാര്യം/ക്രിയ നടന്നത് എന്ന് പറയുന്നു.
മിക്ക Adverb of manner അവസാനിക്കുന്നതും –ly ൽ ആണ്.
(An adverb of manner tells us how something is done or happens. Most adverbs of manner end in –ly such as
Badly, Happily, Sadly, Slowly, Quickly,Really,Cheerfully,easily,
മറ്റു ചില adverb ഈ വിഭാഗത്തിൽ വരുന്നത് ,well, hard, fast..
Examples:
The brothers were badly injured in the fight.
She dressed very beautifully
2.Adverb of place----
Adverb of place, എവിടെവെച്ചാണ് ഒരു കാര്യം നടന്നത് എന്നതിനെക്കുറിച്ചു പറയുന്നു.
(An adverb of place tells us where something is done or happens or location of an action).
Examples :- Above, Below, Here, Over, Under, Here,There,Everywhere,Somewhere,In,Inside,Underground,Out,Outside,Upstairs,Downstairs
Examples:
We can stop here for lunch.
The policeman searched the theif everywhere in the city
3.Adverb of time----
ഈ adverb ഒരു കാര്യം നടന്ന സമയത്തെകുറിച്ചുള്ള ഒരു ധാരണ തരുന്നു.
(An adverb of time tells us when something is done or happens)
Examples:-Now,First,Last,Early,Yesterday,Tomorrow,Today ,Later,Regularly,Often,Never,Monthly,Always,
Usually, afterwards, already, always, immediately, last month, soon, then,
Examples:
He died yesterday.
He always tells truth.
4.Adverb of degree---
ഈ adverb ഒരു കാര്യം നടന്നതിന്റെ തീവ്രത എത്രത്തോളം എന്ന് കാണിക്കുന്നു.
(An adverb of degree tells us the level or extent that something is done or happens.)
Words of adverb of degree are
Very,Too,Almost,Also,Only,Enough,So,Quite,Almost,Rather,
much, nearly, really, so, too, very, etc.
Examples:
It was too dark.
Her daughter is quite fat
5.Adverb of frequency------
Adverb of frequency ഒരു കാര്യം,ഒരു പ്രവൃത്തി എത്ര തവണ നടന്നു എന്നതിനെ കുറിച്ച് പറയുന്നു.
(An adverb of frequency tells us how often something is done or happens.)
Examples:- again, almost, always, ever, frequently, generally, hardly ever, nearly, nearly always, never, occasionally, often, rarely, seldom, sometimes, twice, usually, and weekly.
Examples:
She is not nearly always right .
The man usually proposes marriage.
(Note :-സാഹചര്യമനുസരിച്ചു ഒരേ adverb തന്നെ വിവിധ തരത്തിലുള്ള കാര്യങ്ങളെ വിശേഷിപ്പിക്കുന്നു.
ഉദാഹരണം ,almost എന്ന adverb ,Adverb of frequency,Adverb of degree എന്നി വിഭാഗങ്ങളിൽ വരുന്നു) 

Position of adverbs in a sentence
---------------------------------------------
Adverbs സാധാരണയായി subject നും verbനും ഇടയിലാണ് ഉപയോഗിക്കുന്നത്(the subject and its verb)
We always meet for lunch at 1 p.m.

I completely forgot his name.

 auxilliary verbsഉണ്ടെങ്കിൽ ,auxiliary verbനും  (such as be or have)  main verb നും ഇടയിലായി വരുന്നു.

The meeting  was suddenly cancelled.

He had quickly eaten his dinner.

എന്നാൽഒരു വാചകത്തിൽ ,ഏതു തരത്തിലുള്ള(type)adverb ആണ്, വാചകത്തിൽ അവയുടെ  പ്രാധാന്യം  എന്നിവ അനുസരിച്ചു ,adverb ന്റെ  സ്ഥാനം മാറുന്നു.

example
She ate quickly.

She quickly ate her dinner and ran out.

He played brilliantly.

We made a decision quickly  then left 

Important 
ഒരിക്കലും adverbs,verb നും ,object നും ഇടയിലായി ഉപയോഗിക്കരുത്.
We don’t put adverbs between the verb and the object:
She plays the piano really well 
She plays really well the piano(Wrong)

I don’t watch the TV very often.

I don’t watch very often  the TV(Wrong)

അത് പോലെ പ്രധാനപ്പെട്ടതാണ് ,ഒരു വാചകത്തിൽ here and there എന്നീ adverbs വരുമ്പോൾ ,subject ,ഒരു പ്രൊനൗൻ ആണെങ്കിൽ ,അത് (pronoun), adverb നു തൊട്ടു മുൻപായി ചേർക്കണം.

എന്നാൽ subject ഒരു noun ആണെങ്കിൽ അത്(noun)verb നു ശേഷം ചേർക്കണം.

 (If the subject is a pronoun (it/he/she/you etc.), it comes directly after the adverbs here and there. If the subject is a noun, it comes directly after the verb:)

Here she is.
Here is she.(wrong)

There it goes.
There goes it.(wrong)

Here stand boys
Here boys stand(wrong).. 

Here comes the bus.
Here the bus comes(wrong).
(Note :-She is here ,ഇവിടെ  here എന്നത് object ആയി കണക്കാക്കുന്നു)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...