Reni Raveendran

Thursday, March 29, 2018

Easy English (ഈസി ഇംഗ്ലീഷ് )- Present Perfect Tense (,പ്രെസെന്റ് പെർഫെക്റ്റ് ടെൻസ്)

Present perfect tense 
        പൂർണ്ണതയിൽ (perfection)എത്തിയ വർത്തമാന കാലത്തിനാണ് present perfect tense (പ്രെസെന്റ് പെർഫെക്റ്റ് ടെൻസ് )എന്ന് പറയുന്നത്.
            വർത്തമാന പ്രാധാന്യം ഉള്ള 
ഒരു ഭൂതകാല പ്രവർത്തി കുറിക്കുന്നതിന് വേണ്ടിയാണ് 
present perfect tense ഉപയോഗിക്കുന്നത്.അതുപോലെ ഭൂതകാലത്തിൽ തുടങ്ങി ഇപ്പോളും തുടരുന്ന ഒരു പ്രവർത്തി പറയുമ്പോളും present perfect tense ഉപയോഗിക്കുന്നു.
present perfect tense =perfection ൽ എത്തിയ വർത്തമാന കാലം.
സാമാന്യ വർത്തമാന കാലത്തിനെയും  സാമാന്യഭൂതകാലത്തിനെയും  തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം ആണ് പ്രെസെന്റ് പെർഫെക്റ്റ് ടെൻസ് എന്ന് പറയാം.കാര്യം നടന്നു കഴിഞ്ഞു എന്നാൽ അത് എപ്പോളും നിലനിൽക്കുന്നു,അതിന് വർത്തമാനകാല പ്രാധാന്യം ഉണ്ട്.

ഉദാഹരണം നോക്കാം,
She has acted in a film.(അവൾ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്)അത് ഇപ്പോളും നിലനിൽക്കുന്ന പൂർത്തിയായ ഒരു കാര്യം ആണ്..
I have saved a child (ഞാൻ ഒരു കുട്ടിയെ രക്ഷിച്ചിട്ടുണ്ട് എന്ന  കാര്യം എപ്പോളും നിലനിൽക്കുന്ന പൂർണ്ണമായ ഒരു വസ്തുതആണ്
NOTE :-"ചെയ്തിട്ടുണ്ട്","നടന്നിട്ടുണ്ട് "എന്നീ  അർഥം വരുന്ന ഏത് കാര്യം പറയുമ്പോളും  present perfect tense ഉപയോഗിക്കുന്നു.

Present perfect tense രൂപം ചെയ്യുന്ന രീതി (Forming the Present perfect)
കർത്താവ് + have /has എന്ന auxiliary verb +വേർബിന്റെ പാസ്ററ് പാർട്ടിസിപ്പൾ രൂപം
Subject+ have / has+past participle
She has studied
We have visited
കർത്താവ് ഏകവചനമാണെങ്കിൽ has എന്നും,കർത്താവ്  ബഹുവചനം ആണെങ്കിൽ have എന്നുംചേർക്കണം

Affirmative sentence
Subject+ has / have +past participle
She has visited.(അവൾ സന്ദർശിച്ചിട്ടുണ്ട് )
They have walked((അവർ  നടന്നിട്ടുണ്ട് )

Negative sentence
Subject+has / have + not+past participle
She has not (hasn't) visited(അവൾ സന്ദർശിച്ചിട്ടില്ല)
They haven't walked(അവർ  നടന്നിട്ടില്ല)

Interrogative sentence
has / have+subject+past participle
Has she visited?
(അവൾ സന്ദർശിച്ചിട്ടുണ്ടോ?)
Have they walked?
(അവർ  നടന്നിട്ടുണ്ടോ ?)

Negative interrogative
has / have+ not+subject+past participle
Hasn't she visited?
(അവൾ സന്ദർശിച്ചിട്ടില്ലേ?)
Haven't  they walked?
(അവർ  നടന്നിട്ടില്ലേ?)


Present Perfect tense ഉപയോഗിക്കുന്ന സാഹചര്യങ്ങൾ

1 .ഒരു പ്രവർത്തി ഭൂതകാലത്തിൽ ആരംഭിക്കുകയും ഇപ്പോളും തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ  (since അല്ലെങ്കിൽ for ഉപയോഗിച്ച്)
(An action or situation that started in the past and continues in the present.)
eg -
 I have lived in Kochi  since 1984
(ഞാൻ 1984 മുതൽ കൊച്ചിയിലാണ് താമസിക്കുന്നത് =എപ്പോളും തുടരുന്നു)
They haven't lived here for years.(വർഷങ്ങളായി അവർ ഇവിടെ താമസിക്കുന്നില്ല)
She has worked in the bank for five years.(അഞ്ച് വർഷമായി അവൾ ബാങ്കിൽ ജോലി ചെയ്യുന്നു)
We have had the same car for ten years.(പത്തുവർഷമായിട്ട് ഒരേ കാറ്‌  തന്നെയാണ് ഞങ്ങൾക്കുള്ളത്)

2.ഇതുവരെ അവസാനിക്കാത്ത (ഇപ്പോളുള്ള)സമയപരിധിക്കുള്ളിൽ നടന്ന ഒരു കാര്യം പറയുന്നതിന്(ഈ മാസം,ഈ ആഴ്ച )
(An action performed during a period that has not yet finished).
eg -
I have worked hard this week(ഈ ആഴ്ച ഞാൻ നന്നായി കഠിനാദ്ധ്യാനം ചെയ്തിട്ടുണ്ട്).=ആഴ്ച അവസാനിച്ചിട്ടില്ല
It has rained a lot this year.(ഈ വർഷം നന്നായി മഴ പെയ്തിട്ടുണ്ട്)=വർഷം അവസാനിച്ചിട്ടില്ല 
She has been to the cinema twice this week(ഈ ആഴ്ച രണ്ടു തവണ അവൾ സിനിമക്ക് പോയിട്ടുണ്ട്)

3.ഭൂതകാലത്തിൽ  സംഭവിച്ച ഒരു കാര്യം കാലപരിധി സൂചിപ്പിക്കാതെ പറയുന്നതിന് വേണ്ടി.
(A repeated action in an unspecified period between the past and now.)
eg -
We have visited Delhi several times.(ഞങ്ങൾ പല തവണ ഡൽഹി സന്ദർശിച്ചിട്ടുണ്ട്‌)=ഇനിയും നടക്കാൻ ചാൻസ് ഉണ്ട്
They have seen that film six times
(ആ സിനിമ അവർ ആറു പ്രാവശ്യം കണ്ടിട്ടുണ്ട്)
It has happened several times already.
(ഇപ്പോൾ തന്നെ ഇത് ഒരുപാടു തവണ സംഭവിച്ചിട്ടുണ്ട്)

4 .തൊട്ടടുത്ത സമയത്തു് നടന്ന ഒരു കാര്യം പറയുന്നതിന്( (just എന്ന വാക്ക് കൂട്ടി പറയുന്ന കാര്യങ്ങൾ-(ഇപ്പോൾ കഴിഞ്ഞതേ ഉള്ളു എന്ന അർത്ഥത്തിൽ )
(An action that was completed in the very recent past, expressed by 'just'.)

eg -
I have just finished my work.(ഇപ്പോൾ  ഞാൻ ജോലി തീർത്തിട്ടേ ഉള്ളു)
Have you just finished work?
(നീ ഇപ്പോൾ  ജോലി തീർത്തിട്ടേ ഉള്ളോ?)
I have just eaten
(ഞാൻ ഇപ്പോൾ ഭക്ഷണം കഴിച്ചതേ ഉള്ളു?)
We have just seen her.
(ഇപ്പോൾ ഞങ്ങൾ അവളെ കണ്ടതാണ്)
Has he just left?
(അവൻ ഇപ്പോൾ പോയതേ ഉള്ളോ?)

5 .ഒരു കാര്യം നടന്നു,എന്നാൽ അത് എപ്പോൾ നടന്നു എന്നതിന് തീരെ പ്രാധാന്യം ഇല്ലാത്ത സാഹചര്യത്തിൽ
(An action when the time is not important.)
eg :-
He has read 'War and Peace'.
(അവൻ വാർ ആൻഡ് പീസ് വായിച്ചിട്ടുണ്ട് =വായിച്ചിട്ടുണ്ട്  എന്നതാണ് പ്രാധാന്യം എപ്പോൾ വായിച്ചു എന്നത് എന്നത് പറയേണ്ട)
Someone has eaten my lunch !(എന്റെ ഊണ് ആരോ കഴിച്ചിട്ടുണ്ട്!)
She has read that book (അവൾ ആ ബുക്ക് വായിച്ചിട്ടുണ്ട്)

ഭൂതകാലത്തിൽ സംഭവിച്ച ഒരു കാര്യം പറയുമ്പോൾ Simple Past  ആണോ   Present Perfect  ആണോ ഉപയോഗിക്കേണ്ടത് എന്ന സംശയം പലപ്പോഴും ഉണ്ടാവാറുണ്ട്.
        Present perfect ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഭൂതകാലത്തിൽ  നടന്ന കാര്യം എപ്പോൾ,ഏത് സമയത്തു സംഭവിച്ചു എന്ന്  കൃത്യമായി സൂചിപ്പിക്കാൻ പാടില്ല,അതിന് നമ്മൾ സാമാന്യ ഭൂതകാലം (simple past tense) ആണ് ഉപയോഗിക്കുന്നത്.
    ഭൂതകാല സംഭവത്തിന്റെ പരിണതഫലത്തിനാണ് പ്രാധാന്യം എങ്കിൽ present perfect ഉപയോഗിക്കും.അതല്ല ആ സംഭവം നടന്ന സമയം,സന്ദർഭം,അല്ലെങ്കിൽ കർത്താവ് എന്നിവയ്ക്കാണ് പ്രാധാന്യം നല്കുന്നുവെങ്കിൽ  simple past ഉപയോഗിക്കും.

(The important thing to remember about the present perfect is that you can’t use it when you are being specific about when it happened,When we want to give or ask details about when, where, who, we use the simple past)

ഏതു ടെൻസ്( past tense or perfect tense) ആണ് ഉപയോഗിക്കേണ്ടത് എന്ന്  മനസിലാക്കാൻ വെർബിനോടൊപ്പം പ്രയോഗിക്കേണ്ടി വരുന്ന  adverb ഏതാണ് എന്ന് മനസിലാക്കുക.
            
      കഴിഞ്ഞുപോയ കാര്യം നടന്ന സമയത്തിനെകുറിച്ചു വ്യക്തമായ സൂചന കൊടുക്കുന്ന  വാക്കുകൾ(adverbs)
പ്രയോഗിക്കണമെങ്കിൽ  simple past tense ഉപയോഗിക്കാം.
eg :-yesterday, last week, a month ago,in 2010,this morning,etc .

NOTE:--  Yesterday, one year ago, last week, when I was a child, when I lived in ---, at that moment, that day, one day, Friday തുടങ്ങിയ സമയത്തിനെക്കുറിച്ചു,അല്ലെങ്കിൽ കാലത്തിനെക്കുറിച്ചു വ്യക്തമായ സൂചന തരുന്ന വാക്കുകൾ
(adverbs)present perfectൽ ഉപയോഗിക്കാൻ പാടില്ല.

       കൃത്യമായ സമയസൂചിക തരാത്ത വാക്കുകളായ  ever, never, once, many times, several times , before, so far, already , yet, just etc.അതുപോലെ ഇപ്പോളും തുടരുന്ന ഭൂതകാലപ്രവർത്തി സൂചിപ്പിക്കുന്ന "for" and "since" തുടങ്ങിയ വാക്കുകൾ((adverbs) present perfect tense ൽ ഉപയോഗിക്കാം.
eg :-I have already read the book  (ഞാൻ ഈ ബുക്ക് ഇതിനകം തന്നെ വായിച്ചിട്ടുണ്ട്)

Today, this month, for an hour തുടങ്ങിയ സമയസൂചിക വാക്കുകൾ((adverbs) past tense, perfect tense എന്നിവയിലെല്ലാം ഉപയോഗിക്കുന്നു.

"Last year" and "in the last year" എന്നിവ വളരെ വ്യത്യസ്തമായ  അർത്ഥമാണ് തരുന്നത് .
"Last year"-കഴിഞ്ഞ വര്ഷം - എന്ന് പറഞ്ഞാൽ ഇപ്പോളുള്ളത്തിന്റെ തൊട്ട് മുന്നത്തെ വർഷം(the year before now)അതിനെ ഒരു നിർദിഷ്ട സമയമായി കണക്കാക്കുന്നു അതുകൊണ്ട് present perfect ൽ ഉപയോഗിക്കില്ല - (simple pastൽ )

 "In the last year" -കഴിഞ്ഞ വർഷത്തിനുള്ളിൽ  -ഇപ്പോൾ മുതൽ കഴിഞ്ഞ ഒരു വർഷം( 365 days) വരെയുള്ള സമയം (means from 365 days ago until now.) അത് ഒരു നിർദിഷ്ട  സമയപരിധി അല്ല അതുകൊണ്ട്  present perfectൽ ഉപയോഗിക്കുന്നു.
"Last month " and "in the last month ","Last week  " and "in the last week  ",ഇതെല്ലം മേല്പറഞ്ഞ പ്രകാരം അർഥം വരുന്നതാണ്.

Present perfect ഉം Simple past ഉം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം ചില ഉദാഹരണങ്ങൾ കൊണ്ട് മനസിലാക്കാം 
I have lived in Chennai(Present perfect)
(ഞാൻ ചെനൈയിൽ താമസിച്ചിട്ടുണ്ട്) താമസിച്ചിട്ടുണ്ട് എന്ന കാര്യത്തിനാണ് പ്രാധാന്യം                                   
I lived in Chennai  in 1989( Simple past) 
(ഞാൻ  ചെനൈയിൽ 1989 ൽ ആണ് താമസിച്ചത്).താമസിച്ച വർഷത്തിനാണ് പ്രാധാന്യം
They have eaten non-veg  food.(Present perfect)
(നോൺ-വെജ് ഭക്ഷണം അവർ കഴിച്ചിട്ടുണ്ട്)  കഴിച്ചിട്ടുണ്ട്  എന്ന കാര്യമാണ് പറയേണ്ടത്  
     
They ate non-veg food last night(Simple past)(കഴിഞ്ഞ രാത്രി അവർ നോൺ-വെജ് ഭക്ഷണം കഴിച്ചു എപ്പോൾ കഴിച്ചു  എന്നതിനാണ്  പ്രാധാന്യം)

Have you seen Mary ? (Present perfect) (നീ മേരിയെ കണ്ടാരുന്നോ?(Present perfect)കണ്ടാരുന്നോ  എന്നതിന് പ്രാധാന്യം

Did you see Mary ?(Simple past)നീ മേരിയെ കണ്ടോ?(മേരിക്ക് പ്രാധാന്യം)

Where did  you see Mary ?(Simple past)നീ മേരിയെ എവിടെ വെച്ചാണ് കണ്ടത് ?(സ്ഥലത്തിന് പ്രാധാന്യം)

Present perfect tense ൽ FOR ന്റെ ഉപയോഗം
ഒരു സമയകാലാവധി ( A PERIOD OF TIME)പറയുന്നതിന് for ഉപയോഗിക്കുന്നു
for six years, for a week, for a month, for hours, for two hours
I have worked here for five years.(അഞ്ചു വർഷമായി ഞാൻ ഇവിടെ ജോലി ചെയ്യുന്നു)
She has lived here for twenty years. (ഇരുപതു വർഷമായി അവൾ ഇവിടെതാമസിക്കുന്നു)
Alice has been married for three months.(മൂന്നു മാസമായി ആലീസ് വിവാഹിതയായിട്ട്)

Present perfect tense ൽ SINCE ന്റെ ഉപയോഗം
ഒരു പ്രത്യേക സമയം മുതൽ (A POINT IN TIME)എന്ന കാര്യം സൂചിപ്പിക്കുന്നതിന് since ഉപയോഗിക്കുന്നു.
since this morning, since last week, 
since yesterday
since I was a child, since Wednesday, 
since 2 o'clock
I have worked here since 1990.(ഞാൻ 1990മുതൽ ഇവിടെ ജോലി ചെയ്യുന്നു)
She has lived here since 1980.(1980മുതൽ  അവൾ ഇവിടെ താമസിക്കുന്നു)
Alice has been married since March 2nd.(മാർച്ച് 2 മുതൽ  ആലീസ് വിവാഹിതയാണ്)













                                             





No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...