Reni Raveendran

Tuesday, April 10, 2018

Easy English (ഈസി ഇംഗ്ലീഷ് )- Present Perfect Continuous Tense (പ്രെസെന്റ് പെർഫെക്റ്റ് കണ്ടിന്യൂസ് ടെൻസ്)

Present Perfect Continuous Tense(present perfect progressive tense)
(പ്രെസെന്റ് പെർഫെക്റ്റ് കണ്ടിന്യൂസ് ടെൻസ്) 
           ഭൂതകാലത്തിൽ തുടങ്ങുകയും എന്നാൽ ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തി സൂചിപ്പിക്കുന്നതിന്  വേണ്ടിയാണ് present perfect continuous tense ഉപയോഗിക്കുന്നത്.ഒരു  പ്രവർത്തി നടന്നുകൊണ്ടേ ഇരിക്കുന്നു എന്ന അർത്ഥത്തിലാണ് ഈ ടെൻസ് ഉപയോഗിക്കുന്നത് .Present Perfect Continuous Tense ഉപയോഗിക്കുമ്പോൾ സാധാരണയായി ആ  പ്രവ്യത്തി എപ്പോൾ മുതൽ നടന്നു കൊണ്ടിരിക്കുന്നു എന്ന കാര്യം  കൂടി വ്യക്തമാക്കാറുണ്ട്. 
ആ പ്രവർത്തിയുടെ തുടർച്ചയിലും,തുടർച്ചയുടെ കാലയളവിനുമാണ് ഈ ടെൻസിൽ പ്രാധാന്യം കൊടുക്കുന്നത്.
(The present perfect continuous tense (also known as the present perfect progressive tense) shows that something started in the past and is continuing at the present time).

 PRESENT PERFECT CONTINUOUS രൂപം ചെയ്യുന്ന രീതി 
(FORMING THE PRESENT PERFECT CONTINUOUS)
subject +has/have + been + present participle(ing) of the verb 
(ഒരു verb ന്റെ present participle എന്ന് പറയുന്നത് verb ന്റെ ing form ആണ്.)

eg :
Affirmative: 
She has been running.(അവൾ ഓടിക്കൊണ്ടേ ഇരിക്കുന്നു)

I have been living here since 2000  (ഞാൻ 2000 മുതൽ ഇവിടെ താമസിക്കുന്നു)

You have been waiting here for two hours.(രണ്ടു മണിക്കൂറായി നീ കാത്തിരിക്കുന്നു)

Negative: 
She hasn't been running.(അവൾ ഓടിക്കൊണ്ടേ ഇരിക്കുന്നില്ല)

 I haven't been living here since 2000 (ഞാൻ 2000 മുതൽ ഇവിടെ താമസിക്കുന്നില്ല)

You have not been waiting here for two hours.(രണ്ടു മണിക്കൂറായി നീ കാത്തിരിക്കുന്നില്ല) 

Interrogative :
 Has she been running?
(അവൾ ഓടിക്കൊണ്ടേ ഇരിക്കുകയായിരുന്നോ?)

Have I been living  here since 2000 ?(ഞാൻ 2000 മുതൽ ഇവിടെ താമസിക്കുന്നുണ്ടോ?)

Have you been waiting here for two hours?(രണ്ടു മണിക്കൂറായി നീ കാത്തിരിക്കുന്നുണ്ടോ?)

Interrogative negative: Hasn't she been running?(അവൾ ഓടിക്കൊണ്ടേ ഇരിക്കുകയല്ലായിരുന്നോ ?)

Haven't I been living here since 2000 ? 
(ഞാൻ 2000 മുതൽ ഇവിടെ താമസിക്കുന്നില്ലായിരുന്നോ?)

Haven't  you been waiting here for two hours?(രണ്ടു മണിക്കൂറായി നീ കാത്തിരിക്കുകയല്ലായിരുന്നോ?)

( Present Perfect Continuous Tense ന്റെ ,negative വാചകങ്ങൾ സാധാരണയായി ഉപയോഗിക്കാറില്ല.ചില സന്ദർഭങ്ങളിൽ മാത്രം പ്രയോഗിക്കാറുണ്ട്
eg :-I have not been feeling well lately.(ഈയിടെയായി എനിക്ക് നല്ല സുഖം തോന്നുന്നില്ല=ഇപ്പോളും സുഖമില്ല)

Present Perfect Continuous Tense ന്റെ ഉപയോഗം 
1 .ഭൂതകാലത്തിൽ തുടങ്ങി ഇപ്പോളും തുടരുന്ന ഒരു  പ്രവർത്തി സൂചിപ്പിക്കാൻ (ACTIONS THAT STARTED IN THE PAST AND CONTINUE IN THE PRESENT)
eg :-
She has been waiting for you all day 
(ദിവസം മുഴുവൻ അവൾ പ്രതീക്ഷിച്ചുകൊണ്ടേ ഇരിക്കുകയാണ് =ഇപ്പോളും തുടരുന്നു)

They have been travelling since last October (കഴിഞ്ഞ ഒക്ടോബർ മുതൽ അവർ യാത്രചെയ്തുകൊണ്ടേ ഇരിക്കുകയാണ് =ഇപ്പോളും തുടരുന്നു).

They have been talking for the last hour.(കഴിഞ്ഞ ഒരു മണിക്കൂറായി അവർ സംസാരിച്ചുകൊണ്ടേ  ഇരിക്കുവാണ്)

She has been working at that company for three years.
(മൂന്നു വർഷമായി അവൾ ആ കമ്പനിയിൽ ജോലി ചെയ്യുന്നു)

What have you been doing for the last 30 minutes?(കഴിഞ്ഞ 30 മിനിറ്റായി നീ എന്ത് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു?)

2 .ഭൂതകാലത്തിൽ തുടർന്നിരുന്ന എന്നാൽ ഇപ്പോൾ അവസാനിച്ച,അതിന്റെ പരിണതഫലം കാത്തിരിക്കുന്ന ഒരു പ്രവർത്തി (ACTIONS THAT HAVE JUST FINISHED, BUT WE ARE INTERESTED IN THE RESULTS)
eg :-
She has been cooking since last night
(ഇന്നലെ രാത്രി മുതൽ അവൾ പാചകം ചെയ്തു കൊണ്ടേ ഇരിക്കുവായിരുന്നു (എന്നാൽ പാചകം ചെയ്ത വിഭവം കഴിച്ചുനോക്കിയിട്ടില്ല)അതിന്റെ പരിണിതഫലം അറിവായിട്ടില്ല.

It has  been raining (മഴ പെയ്തു കൊണ്ടേ ഇരിക്കുവാരുന്നു)=മഴ കഴിഞ്ഞു എന്നാൽ ഇപ്പോളും വെള്ളം തോർന്നിട്ടില്ല ,മഴയുടെ ശേഷിപ്പുകൾ അവസാനിച്ചിട്ടില്ല 

Someone's been eating my chips (ആരോ എന്റെ ചിപ്സ് തിന്നുകൊണ്ടിരിക്കുകയായിരുന്നു 
(= ബാക്കി ഇപ്പോളും അവശേഷിച്ചിട്ടുണ്ട്).

Present Perfect Continuous Tenseഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
   ഭൂതകാലത്തിൽ തുടങ്ങി ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുന്ന പ്രവർത്തി സൂചിപ്പിക്കുന്ന അവസരത്തിൽ 
ചില വെർബുകൾ  continuous form ൽ ഉപയോഗിക്കാറില്ല, (verbs such as: know, hate, hear, understand, want തുടങ്ങിയ static or state verbs ).അത്തരം വെർബുകൾ സൂചിപ്പിക്കേണ്ട സാഹചര്യത്തിൽ present perfect  ഉപയോഗിക്കുക.
(note :അത്തരം verb കളെക്കുറിച്ചു വിശദമായി അറിയാൻ simple present continuous കാണുക)

I've wanted to visit China for years.(True)---(പത്തു വർഷമായി ചൈന സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.)ഇവിടെ verb "want" ആണ് അതൊരു static verb ആണ്.
I've been wanting to visit  China for years.(wrong)

She has known Robert since she was a child.--true (അവളുടെ ചെറുപ്പം മുതലേ റോബർട്ടിനെ അറിയാം)
She has been  knowing  Robert since she was a child-wrong 

Note :ഭൂതകാലത്തിൽ തുടങ്ങി ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുന്ന പ്രവർത്തി സൂചിപ്പിക്കുന്ന അവസരത്തിൽ ഏതു ടെൻസ് ,present perfect ആണോ present  perfect continuous tense ആണോ ഉപയോഗിക്കേണ്ടത് എന്ന് സംശയം വരാം.
ഉപയോഗിക്കേണ്ട verb, static verb ആണോ അതോ action verb ആണോ എന്നതിനെ അടിസ്ഥാമാക്കി ഏതു tense ഉപയോഗിക്കണം എന്ന് മനസിലാക്കാം.
Action verb എപ്പോളും continuous tense ൽ ഉപയോഗിക്കണം അതേപോലെ  state (static)verb വരുമ്പോൾ ഒരിക്കലും  continuous tense ഉപയോഗിക്കാൻ പാടില്ല .
play ,come ,go തുടങ്ങിയ വേർബുകൾ action  verbs ആണ്.കൃത്യമായി തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ക്രിയകൾ.എന്നാൽ ഒരാളുടെ വികാരങ്ങൾ ,അവസ്ഥ,ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങൾ static verb ൽ വരുന്നു.(know,exit ,belong ,love ,etc ) 

eg :- She has been running for 10 minutes-True  (അവൾ പത്തു മിനിറ്റായി ഓടിക്കൊണ്ടിരിക്കുന്നു)
        She has ran for 10 minutes(അവൾ പത്തു മിനിറ്റ് നേരത്തേക്ക് ഓടിക്കൊണ്ടിരുന്നു)-ഇവിടെ പ്രവർത്തി പൂർത്തിയായ അർഥം ആണ് വരുന്നത്.തുടർച്ചയെ കുറിയ്ക്കുന്നില്ല.

I have known him since 2001 (true)-2001 മുതൽ ഞാൻ അവളെ അറിയുന്നതാണ് (ഇപ്പോളും അറിയും)
I have been knowing him since 2001 (wrong)-know എന്ന വാക്ക് ഒരിക്കലും continuous tense ൽ ഉപയോഗിക്കില്ല.

          എന്നാൽ ചില state വെർബുകൾ live,think,have ,work എന്നിവ സാഹചര്യമനുസരിച്ചു action ആയും ഉപയോഗിക്കുന്നു.
I have been living here for 10 years (true)
I have lived  here for 10 years (true)
ഇവിടെ രണ്ടു പ്രയോഗവും ശരിയാണ്രു.ഒരുപാടു കാലങ്ങളായി താമസിച്ചു വരുന്നതിനാൽ അതൊരു action verb കൂടിയാണ്.
Work എന്ന ക്രിയയും ഇതേ അർത്ഥത്തിൽ രണ്ടിലും ഉപയോഗിക്കാം. 
He has worked this company since 1998 (1998 മുതൽ അവൻ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു) 
He has been working at  this company since 1998 (1998 മുതൽ അവൻ ഈ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്)
രണ്ടും ഒരേ അർത്ഥമാണ് സൂചിപ്പിക്കുന്നത്.രണ്ടു പ്രയോഗവും ശരിയാണ്.

Recently(ഈയിടയായി,അടുത്തകാലത്തായി) and lately(അടുത്തകാലത്തായി,ഈയിടെ)  എന്നീ വാക്കുകൾ സാധാരണയായി   present  perfect continuous tense കൂടെ ഉപയോഗിക്കാറുണ്ട് 
ഒരു കാലയളവ് (duration)സൂചിപ്പിക്കാതെ  തന്നെ  present perfect continuous tense, recently and lately എന്നി വാക്കുകൾ ഉപയോഗിച്ച് പറയുന്നു 

Recently, I have been feeling really tired(ഈയിടെയായി എനിക്ക്  ശരിക്കും ക്ഷീണം അനുഭവപ്പെടാറുണ്ട്)
She has been watching too much television lately.(അടുത്തകാലത്തായി അവൾ വളരെഅധികം ടീവി കാണാറുണ്ട് 
Have you been exercising lately?(ഈയിടെയായി നീ എക്സസൈസ്‌ ചെയ്യാറുണ്ടോ?)

Mia has been competing in music  competitions recently. (ഈയിടെയായി മിയ മ്യൂസിക് മൽസരങ്ങളിൽ പങ്കെടുക്കാറുണ്ട്) 

I haven’t been feeling well lately.(ഈയിടെയായി എനിക്ക് നല്ല സുഖം തോന്നുന്നില്ല=ഇപ്പോളും സുഖമില്ല)

How long …?എന്ന ചോദ്യം നമ്മൾ കൂടുതലായും  present perfect continuous ഉപയോഗിച്ച് ചോദിക്കുന്നു.ഇവിടെ കാലയളവ് ആണ് ചോദിക്കുന്നത് 
How long …+ present perfect continuous:

A:
How long have you been waiting for me?(എത്ര നേരമായി നീ എനിക്കുവേണ്ടി കാത്തുകൊണ്ടിരിക്കുന്നു ?)

B:I’ve been waiting for about ten minutes.(ഒരു പത്തു മിനിറ്റായി ഞാൻ  കാത്തുകൊണ്ടിരിക്കുന്നു)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...