Reni Raveendran

Thursday, March 22, 2018

Easy English (ഈസി ഇംഗ്ലീഷ് )- Present Continuous Tense(Present progressive)

Present Continuous Tense (also called present progressive) 
       Present continuous tense - ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യം പറയുന്നതിന് വേണ്ടിയാണ് present continuous tense ഉപയോഗിക്കുന്നത്.Simple present tense ഉം  present continuous tense  തമ്മിലുള്ള പ്രധാന വ്യത്യാസം simple present  വർത്തമാന കാലത്തിൽ ഒരു സാമാന്യ വിവരം പറയുന്നതിന് വേണ്ടിയും,present continuous വർത്തമാന കാലത്തിൽ അല്പം കൂടി കാലദൈർഘ്യമുള്ള കാര്യം പറയുന്നതിനും ഉപയോഗിക്കുന്നു.
(Present continuous tense can be used to express something happening right now )
eg :-Ram runs (രാമൻ ഓടുന്നു )-simple present
Ram is running(രാമൻ ഓടിക്കൊണ്ടിരിക്കുന്നു)present continuous
അത് പോലെ അടുത്തു തന്നെ സംഭവി ക്കാൻ  പോകുന്ന ഒരു കാര്യം പറയുവാനും  Present continuous tense ഉപയോഗിക്കുന്നു.
(Present continuous tense can also be used to show that something will or will not happen in the near future)
eg :-
We are going to market tomorrow(ഞങ്ങൾ നാളെ മാർക്കറ്റിൽ പോകും)
He is meeting his friends after school.(സ്കൂൾ വിട്ട ശേഷം അവൻ കൂട്ടുകാരെ കാണാൻ പോകും)
I am meeting some friends after work.(ഞാൻ ജോലി കഴിഞ് എന്റെ കൂട്ടുകാരെ കാണാൻ പോകും)
I am not going to the party tonight.(ഞാൻ ഇന്ന് രാത്രി പാർട്ടിക്ക് പോകുന്നില്ല)

Present continuous tense രൂപം ചെയ്യുന്ന രീതി.
Affirmative sentence(Positive) ൽ Present continuous tense ന്റെ രൂപം
കർത്താവ് +to be (Is,am ,are)+വെർബിന്റെ present participle രൂപം (base of  the verb +ing )
Subject + to be + (base + ing)
(base + ing)അറിയപ്പെടുന്നത്  present participle എന്നാണ്.
e.g. talking, playing, moving, smiling)
Is,am ,are എന്നിവ ഇവിടെ auxillary vebs ആണ് (സഹായക ക്രിയ)
കർത്താവ് ഏകവചനമാണെങ്കിൽ is എന്നും ബഹുവചനമാണെങ്കിൽ are എന്നും ചേർക്കുന്നു.I (ഞാൻ )ആണ് കർത്താവ് എങ്കിൽ am ചേർക്കുന്നു
She is talking.(അവൾ സംസാരിച്ചു കൊണ്ടിരിക്കുന്നു)
She is crying(അവൾ കരഞ്ഞുകൊണ്ടിരുന്നു)
The baby is sleeping.
I am writing a note.
We are visiting the museum in the afternoon.

Present continuous tense ഉപയോഗി ച്ച്  ,negative sentence ഉണ്ടാക്കുന്ന രീതി.
ഒരു കാര്യം ഇപ്പോൾ നടക്കുന്നില്ല,അല്ലെങ്കിൽ അടുത്ത് നടക്കാൻ പോകുന്നില്ല എന്ന് പറയുവാൻ Present continuous tense നെഗറ്റീവ് വാചകങ്ങളിൽ ഉപയോഗിക്കുന്നു.
(Used express something that is not happening right now or something will not happen near future)
Subject + (to be) + not+ (base + ing)

Examples
She is not  talking(അവൾ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നില്ല)
She is not going to the game tonight.(ഇന്ന് രാത്രി അവൾ കളിയ്ക്കാൻ പോകുന്നില്ല)
He is not standing.
Present continuous tense ഉപയോഗി ച്ച് interrogative sentence(questions) ഉണ്ടാക്കുന്ന രീതി
ഒരു കാര്യം ഇപ്പോൾ നടക്കുന്നുണ്ടോ?അല്ലെങ്കിൽ അടുത്ത് നടക്കാൻ പോകുന്നുണ്ടോ?എന്ന് ചോദിക്കുവാൻ Present continuous tense ,Interrogative sentenceൽ  ഉപയോഗിക്കുന്നു
(to be)+ subject+ (base + ing) +question mark
Is she talking?(അവൾ സംസാരിച്ചുകൊണ്ടിരിക്കുവാണോ?
Are you visiting your cousin this weekend?(ഈ ആഴ്ച നീ നിന്നെ കസിനെ കാണാൻ പോകുന്നുണ്ടോ?)
Is she laughing?( അവൾ ചിരിച്ചുകൊണ്ടിരിക്കുവാണോ?)
Are they listening to the teacher?നിങ്ങൾ ടീച്ചർ പറയുന്നത്കേൾക്കുന്നുണ്ടോ?)
Are you going?(നീ പോകുകയാണോ?)

Present Continuous Tense ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 –ing forms ഉപയോഗിക്കുമ്പോൾ ചില സ്പെല്ലിങ് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്

ഒരു വെർബ് അവസാനിക്കുന്നത് "e "ൽ ആണെങ്കിൽ  "e "ഒഴിവാക്കി  –ing ചേർക്കുക.
 (If a verb ends in e, you take off the e and add –ing)
eg :-
have - having          ride - riding
ഒരു വെർബ് അവസാനിക്കുന്നത് ഒരു a vowel + a consonant ൽ ആണെങ്കിൽ ing ക്കു മുൻപ്  consonant ഡബിൾ ആകുന്നു .(consonant =vowel അല്ലാത്തത്)
(If a verb ends in a vowel + a consonant, the consonant is usually doubled before you add –ing).
eg :-
swim - swimming           run - running ,
put - putting ,sit -sitting
എന്നാൽ എല്ലായ്‌പോളും ഇങ്ങനെ വരില്ല.ഒരു വെർബിൽ  ഒന്നിൽ കൂടുതൽ syllable ഉണ്ടെങ്കിൽ അവസാന ലെറ്റർ ഇരട്ടിക്കുന്നില്ല.
eg :-visit - visiting          open - opening 

note :-(സിലബിൾ=ഒരു വാക്കിലെ ഉച്ചാരണത്തിൽ അക്ഷരങ്ങളുടെ കൂട്ടം ,eg :-water ,wa എന്നത് ഒരു സിലബിൾ ter എന്നത് വേറൊരുസിലബിൾ)
(But be careful with verbs with more than two syllables where the stress isn't on the last syllable. With those you don't double the consonant).
എന്നാൽ ചില two  syllable വാക്കുകളിൽ കൂടുതലായി ഊന്നൽ അവസാനത്തെ  syllable ന് ആണ് വരുന്നതെങ്കിൽ അവിടെ last letter ഇരട്ടിക്കുന്നു.eg :-begin - beginning     

(If the stress is on the last syllable, you do double the final consonant.)
begin - beginning     

Present ContinuousTense  ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട നിയമം
Non-Continuous Verbs ഉപയോഗിക്കുന്ന അവസരങ്ങളിൽ Present Continuous Tense ഉപയോഗിക്കരുത്.
Non-Continuous Verbs എന്താണെന്ന് നോക്കാം.
ഇംഗ്ലീഷ് വെർബുകൾ എല്ലാം ഒരുപോലെയല്ല.Normal Verbs,Non-Continuous Verbs, Mixed Verbs എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

 Normal Verbs or Action Verbs
 -മിക്ക വെർബുകളും ഈഗണത്തിൽ പെടുന്നു.മറ്റൊരാൾക്ക് കാണാൻ പറ്റുന്ന തരത്തിലുള്ള ക്രിയകൾ അല്ലെങ്കിൽ ഒരാളുടെ ശ്രമഫലമായി സംഭവിക്കുന്ന കാര്യങ്ങൾ  ആണ് Normal Verbs വരുന്നത് .ഇത്തരം വേർബുകൾ ഏത് ടെൻസിലും ഉപയോഗിക്കാം.
(These verbs are usually physical actions which you can see somebody doing. These verbs can be used in all tenses.)
run,  walk, eat,  fly, go,  say,  touch,listen  etc.
I eat dinner every day.
I am eating dinner now.

Non-Continuous Verbs:-Static verbs(state verbs)
മറ്റൊരാൾക്ക് കാണാൻ കഴിയാത്ത  തരത്തിലുള്ള  അല്ലെങ്കിൽ ഒരാളുടെ ശ്രമഫലമായി അല്ലാതെ നടക്കുന്ന ക്രിയകൾക്കാണ് Non-Continuous Verbsഎന്ന് പറയുന്നത്(static).സാധാരണയായി ഇത്തരം വേർബുകൾ  continuous tenses ഉപയോഗിക്കാറില്ല.
(The second group, called "non-continuous verbs," is smaller. These verbs are usually things you cannot see somebody doing. These verbs are rarely used in continuous tenses)

ഏതൊക്കെയാണ് അത്തരത്തിലുള്ള വെർബ്സ് എന്ന് നോക്കാം
Feelings  സൂചിപ്പിക്കുന്നവ : hate, like, love, prefer, want, wish

Sensesസൂചിപ്പിക്കുന്നവ : appear, feel, hear, see, seem, smell, sound, taste

Communicationസൂചിപ്പിക്കുന്നവ : agree, deny, disagree, mean, promise, satisfy, surprise

Thinking സൂചിപ്പിക്കുന്നവ : believe, imagine, know, mean, realize, recognize, remember, understand

Other states: be, belong, concern, depend, involve, matter, need, owe, own, possess

examples
I love you (true)ഞാൻ നിന്നെ സ്നേഹിക്കുന്നു.
I am loving you (Wrong)ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു എന്ന് പറയാറില്ല.
I love it (true)(ഞാൻ ഇത് ഇഷ്ട്ടപെടുന്നു)
I am loving it (Wrong)ഞാൻ ഇത് ഇഷ്ട്ടപെട്ടുകൊണ്ടെ ഇരിക്കുന്നു എന്ന് പറയാറില്ല)
ഇന്ന് 'I'm loving it.'എന്നൊരു പ്രയോഗം ഇപ്പോൾ ഉണ്ട് gramattically അത് തെറ്റാണ്.
I want a coffee.(true) എനിക്കൊരു ചായ വേണം
I am wanting a coffee.(Wrong )എനിക്കൊരു ചായ വേണമെന്ന് കൊണ്ടേ ഇരിക്കുന്നു.
I don't believe you are right.(true)നീ ശരിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല
I am not believing you are right.(Wrong )നീ ശരിയാണ് എന്ന് ഞാൻ വിശ്വസിച്ചുകൊണ്ടേ ഇരിക്കുന്നില്ല
Does this pen belong to you?(true) ഈ പേന നിന്റേത് ആണോ?
Is this pen belonging to you?(Wrong )ഈ പെന നിന്റേതു ആയികൊണ്ട്  ഇരിക്കുവാനോ ?
It seemed wrong.(true) ഇത് തെറ്റാണ് തോന്നുന്നു
It is  seeming wrong.(Wrong )ഇത് തെറ്റാണെന്നു തോന്നിക്കൊണ്ടേ ഇരിക്കുന്നു
I don't hear anything.(true) ഞാനൊന്നും കേൾക്കുന്നില്ല
I am not hearing anything.(Wrong) ഞാനൊന്നും കേൾക്കാതെകൊണ്ടേ ഇരിക്കുന്നു.
സാധാരണയായി  can + see/hear ഉപയോഗിക്കുന്നു

I can see someone in the distance(true).
I am seeing someone in the distance(Wrong ).

I can't hear you very well(true). 
I am not hearing you very well(Wrong ).

മിക്സഡ് വെർബ്സ് ( Mixed Verbs)
ഈ ഗ്രൂപ്പിൽ വരുന്ന വേർബുകൾക്കു ഒന്നിലധികം അർത്ഥങ്ങൾ വരുന്നു.ചില വാക്കുകളിൽ അവ "non-continuous verbs,ആയും ,ചിലതിൽ "normal verbs."ആയും അർഥം വരുന്നു.
(The third group, called "mixed verbs," is the smallest group. These verbs have more than one meaning. In a way, each meaning is a unique verb. Some meanings behave like "non-continuous verbs," while other meanings behave like "normal verbs.")

Mixed Verbs
 be ,appear, feel, have, hear, look,  see,etc

appear
Donna appears confused. (Non-Continuous Verb)
ഡോണ ആശയകുഴപ്പത്തിലാണെന്ന് തോന്നുന്നു.

My favorite singer is appearing at the music club tonight. (Normal Verb)
ഇന്ന് രാത്രി മ്യൂസിക് ക്ലബ്ബിൽ വെച്ച് എന്റെ പ്രിയഗായകന്റെ അവതരണം ഉണ്ട്.

ഇവ രണ്ടും(appears and  appearing) രണ്ട് അർത്ഥങ്ങളാണ് രണ്ടു വാചകത്തിലും തരുന്നത്

have
I have a car  now. (Non-Continuous Verb)
എപ്പോൾ എനിക്കൊരു കാറുണ്ട്.

I am having fun now. (Normal Verb)
ഇപ്പോൾ ഞാനൊരു തമാശ ആസ്വദിച്ചുകൊണ്ടിരിക്കുവാണു
ഇവിടെയും have and having രണ്ട് അർത്ഥങ്ങളാണ് തരുന്നത്.

hear
She hears the music. (Non-Continuous Verb)
അവൾ പാട്ട് കേൾക്കുന്നു
She is hearing voices. (Normal Verb)
അവൾ എന്തോ ശബ്ദങ്ങൾ കേൾക്കുന്നു(മറ്റാരും അത് കേൾക്കുന്നില്ല)

look
Nancy looks tired. (Non-Continuous Verb)
നാൻസി ക്ഷീണിച്ചപോലെ കാണപ്പെടുന്നു.

Nancy  is looking at the pictures. (Normal Verb)
നാൻസി ചിത്രങ്ങളിലേക്ക് നോക്കുന്നു.

miss
John misses Sally.(Non-Continuous)
ജോൺ, സാലി ഇല്ലാത്തതിനാൽ ദുഖിതനാണ്

John  is missing her favorite TV program.
(Normal Verb)
ജോണിന് അവന്റെ പ്രിയപ്പെട്ട ടി.വി പരിപാടി കാണാൻ കഴിയുന്നില്ല.

see:
I see her.( Non-Continuous Verb)
ഞാനവളെ കാണുന്നു.
I am seeing the doctor. (Normal Verb)
ഞാൻ ഡോക്ടറുടെ അടുത്ത് പോകുന്നു.
I am seeing her.( Normal Verb)
എനിക്ക് അവളുമായി ഒരു ബന്ധമുണ്ട് എന്നർത്ഥം
(I am having a relationship with her).
He is seeing ghosts at night.(Normal Verb)
മറ്റാരും കാണാത്ത എന്തെക്കെയോ അവൻ കാണുന്നു.(He sees something others cannot see. For example ghosts, aura,)
smell:
The coffee smells good. (Non-Continuous Verb)
കാപ്പിക്ക് നല്ല മണമുണ്ട്.
I am smelling the flowers. (Normal Verb)
ഞാൻ പൂക്കൾ   മണത്തു നോക്കുന്നു.(അതിന്റെ മണം മറ്റുള്ളവയുമായി താരതമ്യം ചെയ്യുന്നു)
taste:
The coffee tastes good. (Non-Continuous Verb)
കാപ്പിക്ക് നല്ല സ്വാദ് ആണ്.
I am tasting the cake (Normal Verb)
ഞാൻ കേക്ക് ടേസ്റ്റ് ചെയ്തു നോക്കുന്നു(അതിന്റെ ടെസ്റ്റ് എങ്ങാനുണ്ടെന്നു നോക്കുന്നു)

think:
He thinks the test is easy. (Non-Continuous Verb)
ടെസ്റ്റ് എളുപ്പമാകുമെന്നു അവൻ കരുതുന്നു.

She is thinking about the question. (Normal Verb)
അവൾ ചോദ്യം എന്തായിരിക്കുമെന്ന് ആലോചിക്കുന്നു.

 be:(ഏറ്റവും കൂടുതൽ തെറ്റ് പറ്റാൻ ഇടയാക്കുന്ന ഒരു verb ആണ് be).
ഒരാൾ സാധാരണ പെരുമാറുന്നപോലെ അല്ലാത്ത അവസ്ഥ കാണിക്കുന്നതിന് വേണ്ടി  'be" +ing ചേർത്ത്  ഉപയോഗിക്കുന്നു .
I am being
You are being
He, she, it is being
We are being
They are being
Tom is rude(ടോം വളരെ പരുഷമായി പെരുമാറുന്ന ആളാണ്,എപ്പോളും അങ്ങനെ ആണ് )(Non-Continuous Verb)
Tom is being very rude. (Normal Verb)
ടോം വളരെ പരുഷമായി പെരുമാറുന്നു.സാധാരണ അങ്ങനെ അല്ല എന്നർത്ഥം

Joe is American. (Non-Continuous Verb)
ജോ ഒരു അമേരിക്കക്കാരൻ ആണ്
Joe is being very American. (Normal Verb)
ജോ ഒരു അമേരിക്കക്കാരെനെ പോലെ പെരുമാറുന്നു.

She is sick(Non-Continuous Verb) (= she is not well)അവൾക്കു നല്ല സുഖമില്ല
She is being sick (Normal Verb) (= she is vomiting)അവൾ രോഗാവസ്ഥയിൽ ആണ് അത് പ്രകടിപ്പിക്കുന്നു ശർദിക്കുക,ചുമക്കുക,വേദന അനുഭവിച്ചുകൊണ്ടിരിക്കുക എന്നിവ.







No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...