Reni Raveendran

Thursday, April 19, 2018

Easy English (ഈസി ഇംഗ്ലീഷ് )-Simple Past Tense (സാമാന്യ ഭൂതകാലം)


           കഴിഞ്ഞു പോയ കാലത്തിൽ സംഭവിച്ച കാര്യങ്ങൾ പറയുന്നതിനാണ് past tense(ഭൂതകാലം) ഉപയോഗിക്കുന്നത്.ഭൂതകാലത്തിൽ ആരംഭിക്കുകയും ഭൂതകാലത്തിൽ തന്നെ അവസാനിക്കുകയും ചെയ്ത ഒരു പ്രവർത്തി ഏറ്റവും ലളിതമായ രീതിയിൽ  സൂചിപ്പിക്കാൻ simple past tense (സാമാന്യഭൂതകാലം) ഉപയോഗിക്കുന്നു.
(The simple past tense is used to describe a completed activity that happened in the past. In other words, it started in the past and ended in the past)
eg:-It rained yesterday.(ഇന്നലെ മഴ പെയ്തു)
      Ann  watched TV all night.(ആൻ രാത്രി മുഴുവൻ ടി വി കണ്ടു) 
   Simple past tense രൂപം ചെയ്യുന്ന രീതി.
Subject +past form of verb
He +played  - അവൻ കളിച്ചു.
Subject ഏകവചനമാണെങ്കിലും ബഹുവചനമാണെങ്കിലും verb ഒന്ന്തന്നെയാണ്.Simple present ൽ വേണ്ടതുപോലെ കർത്താവ് singular ആണെങ്കിൽ verb ന്റെ കൂടെ "s" ചേർക്കേണ്ട ആവശ്യം ഇല്ല.

Regular verb ആണ് എങ്കിൽ Verb ന്റെ past രൂപം കിട്ടണമെങ്കിൽ,base verb  നോട്  കൂടി ed ചേർക്കുക.
("-ed" ചേർത്ത് past ഉം past participle ഉം   വരുന്ന verb കളെ "regular verbs" എന്ന് പറയുന്നു.)
eg ;-play - played-played,    ask -asked -asked

"-ed" ചേർത്ത് വരാത്ത  verb കളെ " Irregular Verbs" എന്ന് പറയുന്നു
 eg :-(say, said ,said) (let ,let let)(take, took, taken)
(പ്രധാനപ്പെട്ട 50  Irregular Verbs ഏറ്റവും ചുവടെ കൊടുത്തിരിക്കുന്നു) 

Affirmative sentence,simple past ൽ ഉണ്ടാക്കുന്ന വിധം 
Subject+past form of  verb

Simple Present :-they say
Simple past :- they said

Simple Present:-he asks
Simple past :-He asked

Simple Present:-he knows
Simple past:-he knew

Negative sentence (Simple past ന്റെ നെഗറ്റീവ് വാചകം ഉണ്ടാക്കുന്നതിനു ,main verb നു മുൻപിൽ  "did "എന്ന auxiliary verb+"not" ചേർക്കുന്നു.

Subject + did not + base form of verb

 He didn't ask ,they didn't say.

(Simple present tense ൽ negative വാചകങ്ങളിൽ  "don't and doesn't "ആയിരുന്നു ഉപയോഗിച്ചിരുന്നത്)

Present: You don't need a mechanic.(നിനക്കൊരു മെക്കാനിക്കിന്റെ ആവശ്യം ഇല്ല)

Past: You didn't need a mechanic.(നിനക്കൊരു മെക്കാനിക്കിന്റെ ആവശ്യം ഉണ്ടായിരുന്നില്ല)

Present: He doesn't speak Japanese.(അവൻ ജാപ്പനീസ്  സംസാരിക്കില്ല)
Past: He didn't speak Japnese.(അവൻ ജാപ്പനീസ് സംസാരിച്ചിരുന്നില്ല)

Interrogative sentence-
Simple past tense ൽ ചോദ്യങ്ങൾ  "did "എന്ന auxiliary verb ൽ തുടങ്ങുന്നു.
Did + subject + base form of verb ?
Did he ask ?
(ഓർക്കുക present  tense ൽ do or does ആണ് ഉപയോഗിച്ചിരുന്നത്)

Present: Do you need a doctor?(നിനക്കൊരു ഡോക്ടറുടെ ആവശ്യമുണ്ടോ?)
Past: Did you need a doctor?(നിനക്കൊരു ഡോക്ടറുടെ ആവശ്യം ഉണ്ടായിരുന്നോ?)

Present: Do you ride your bike to work?(നീ ബൈക്കിലാണോ ജോലിക്കു പോകുന്നത് ?)
Past: Did you ride your bike to work?(നീ  ബൈക്കിലാണോ ജോലിക്കു പോയിരുന്നത്?)

Present: Does he live in Italy?അവൻ ഇറ്റലിയിൽ ആണോ താമസിക്കുന്നത്?)
Past: Did he live in Italy?(അവൻ ഇറ്റലിയിൽ താമസിച്ചിരുന്നോ?)

Simple past tense ന്റെ ഉപയോഗം
ഭൂതകാലത്തിൽ നടന്ന സംഭവത്തെക്കുറിച്ചു പറയാനാണ് Simple past ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു.അതുകൊണ്ടു തന്നെ Simple past ഉപയോഗിക്കുമ്പോൾ കഴിഞ്ഞുപോയ കാര്യം നടന്ന സമയത്തിനെകുറിച്ചു വ്യക്തമായ സൂചന കൊടുക്കുന്ന വാക്കുകൾ(adverbs)കൂടി അതോടൊപ്പം ചേർത്ത് പറയാറുണ്ട്.
 eg :-yesterday, last week, a month ago,in 2010,this morning, one year ago,  when I was a child, when I lived in -, at that moment, that day, one day, Friday etc.

He went to the  club last night.(ഇന്നലെ രാത്രി അവൻ ക്ലബ്ബിൽ പോയി)
He didn't go to the club  last night.(ഇന്നലെ രാത്രി അവൻ ക്ലബ്ബിൽ പോയില്ല)
Did he go to the club last night?(ഇന്നലെ രാത്രി അവൻ ക്ലബ്ബിൽ പോയിരുന്നോ?

My parents came to visit me last July.(എന്റെ മാതാപിതാക്കൾ കഴിഞ്ഞ ജൂലൈയിൽ എന്നെ  കാണാൻ വന്നിരുന്നു)
Did he come to your party last week?(കഴിഞ്ഞ ആഴ്ച അവൻ പാർട്ടിക്ക് വന്നിരുന്നോ?)

 (Note  :-ഭൂതകാലത്തിൽ സംഭവിച്ച ഒരു കാര്യം പറയുമ്പോൾ Simple Past  ആണോ   Present Perfect  ആണോ ഉപയോഗിക്കേണ്ടത് എന്ന സംശയം പലപ്പോഴും ഉണ്ടാവാറുണ്ട്
Simple past - present perfect 
എന്നിവയുടെ വ്യത്യാസം കൂടുതലായി മനസിലാക്കണമെങ്കിൽ Present perfect tense കാണുക ..)


പ്രധാനപ്പെട്ട 50 irregular verbs

   Present       past            past participle

1     say        said         said
2 make made made
3 go            went        gone
4 take  took       taken
5 come came come
6 see        saw seen
7 know knew known
8 get      got got/gotten (US)
9 give     gave given
10 find    found found
11 think thought thought
12 tell       told told
13 become became become
14 show showed shown
15 leave left left
16 feel  felt felt
17 put    put put
18 bring brought brought
19 begin began      begun
20 keep      kept       kept
21 hold      held       held
22 write wrote written
23 stand stood stood
24 hear      heard heard
25 let          let          let
26 mean meant meant
27 set          set         set
28 meet met  met
29 run        ran       run
30 pay       paid    paid
31 sit          sat    sat
32 speak    spoke spoken
33 lie         lay          lain
34 lead       led led
35 read      read read
36 grow     grew grown
37 lose       lost      lost
38 fall       fell fallen
39 send      sent   sent
40 build built   built
41 understand understood understood
42 draw   drew   drawn
43 break broke broken
44 spend spent spent
45 cut          cut           cut
46 rise        rose         risen
47 drive drove driven
48 buy      bought bought
49 wear     wore      worn
50 choose chose chosen

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...