Reni Raveendran

Thursday, May 24, 2018

Easy English (ഈസി ഇംഗ്ലീഷ് )-Simple Future Tense(സാമാന്യ ഭാവികാലം)

Simple Future Tense(സാമാന്യ ഭാവികാലം)

ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളാണ് future tense ൽ പറയുന്നത്.
eg :-He will go (അവൻ പോകും)

Simple future രൂപം ചെയ്യുന്ന രീതി 
Affirmative sentence 
Subject + will/ shall +infinitive form of verb (without to)
കർത്താവ് +will അല്ലെങ്കിൽ shall +വെർബിന്റെ infinite രൂപം (to ചേർക്കാതെ)
He will speak(അവൻ സംസാരിക്കും) 
I shall go(ഞാൻ പോകും)

Negative sentence 
Subject + will not / shall not +infinitive form of verb
They will not see(അവർ കാണുകയില്ല)
He shall not read(അവൻ വായിക്കുകയില്ല) 

Interrogative sentence 
Will / shall +sub +infinitive form of verb
Will she ask?(അവൾ ചോദിക്കുമോ?)
Shall I go ?(ഞാൻ പോകുമോ?,എനിക്ക് പോകാമോ?)

Note:-
Will എന്ന് പറഞ്ഞാലും Shall എന്ന് പറഞ്ഞാലും സാധാരണഗതിയിൽ അർഥം ഒന്ന് തന്നെ ആണ്.എന്നാൽ കർത്താവ് മാറുന്നതനുസരിച്ചു ഇവയുടെ അർത്ഥത്തിൽ ചെറിയ വ്യത്യാസം വരുന്നു.
സാധാരണ പറയുമ്പോൾ I ,We എന്നിവയുടെ കൂടെ shall ചേർക്കുന്നു.എന്നാൽ  I ,We എന്നിവയുടെ കൂടെ will ചേർത്താൽ പറഞ്ഞ കാര്യത്തിന് ഒരു ഉറപ്പ് കൂടുന്നു.
I shall marry her (ഞാനവളെ വിവാഹം കഴിക്കും)
I will l marry her (ഞാനവളെ വിവാഹം കഴിക്കുക തന്നെ ചെയ്യും)ഇവിടെ ഉറപ്പാണ് സൂചിപ്പിക്കുന്നത്.

 He ,she ,it ,they ,you ,it എന്നിവയുടെ കൂടെ  will  ഉപയോഗിക്കുന്നു.എന്നാൽ  He ,she ,it ,they ,you ,it എന്നിവയുടെ കൂടെ shall ചേർത്താലും അത് ഒരു ഉറച്ച പ്രഖ്യപനമാകുന്നു.
He will do the job (അവൻ ആ ജോലി ചെയ്യും)
He shall  do the job (അവൻ ആ ജോലി ചെയ്യുക തന്നെ ചെയ്യും)

(എന്നാൽ ഇന്ന് modern English ഉപയോഗത്തിൽ Will ആണ് ഏത് കർത്താവിന്റെ കൂടെയും എപ്പോളും സാധാരണയായി ഉപയോഗിച്ച് കാണുന്നത് )

I will = I'll
We will = we'll
You will = you'll
He will = he'll
She will = she'll
They will = they'll
Will not = won't
എന്നിങ്ങനെ ചുരുക്കി എഴുതാറുണ്ട് ,എന്നാൽ  "it will" എന്നത് സാധാരണയായി ചുരുക്കാറില്ല.

Simple future tense ന്റെ ഉപയോഗം

1.ഭാവിയിൽ തീർച്ചയായും സംഭവിക്കാൻ പോകുന്ന കാര്യം പറയുന്നതിന് (say something that is certain to occur in the future.)
I will  be at the office tomorrow.
(ഞാൻ നാളെ ഓഫീസിൽ ഉണ്ടാവുക തന്നെ ചെയ്യും)
A meeting will be held next Monday.
(അടുത്ത തിങ്കളാഴ്ച  ഒരു മീറ്റിങ് നടക്കുന്നതായിരിക്കുo)  

2.ഭാവിയിൽ നടക്കുമെന്ന് അത്ര ഉറപ്പില്ലാത്ത കാര്യം പറയുന്നതിന്
(say something that is not so certain to happen).
I think he will phone me later.
(അവൻ ഫോൺ ചെയ്യുമെന്ന് ഞാൻ കരുതുന്നു)

I heard the new shop will open next week.
(അടുത്ത ആഴ്ച പുതിയ ഒരു ഷോപ് തുറക്കുമെന്ന് ഞാൻ കേട്ടു)

3.ഭാവിയിലെ ഒരു കാര്യം പ്രവചിക്കുന്നതിന് (To predict a future event:)
It will rain tomorrow.
(നാളെ മഴ പെയ്യും)
The movie  will win several  Awards.
(ആ സിനിമക്ക് കുറെ അവാർഡുകൾ കിട്ടും)

4.പെട്ടെന്നെടുക്കുന്ന ഒരു തീരുമാനം പറയാൻ (With I or We) 
I'll pay for the tickets.(ഞാൻ ടിക്കറ്റിന് കാശു കൊടുക്കാം)
We will meet afternoon(നമുക്ക് വൈകിട്ട് കാണാം) 

5.എന്തെങ്കിലും കാര്യം ചെയ്യാൻ  തയ്യാറാണ് എന്നറിയിക്കുവാൻ (To express willingness:) 
I will send you the information when I get it.(എനിക്ക് വിവരം കിട്ടിക്കഴിഞ്ഞാൽ  ഞാൻ നിനക്ക് അയച്ചു തരാം)
Will you help me move this  table?
(ഈ മേശ ഒന്ന് നീക്കുന്നതിന് ഒന്ന് നീ സഹായിക്കാമോ?
Will you make dinner?
(അത്താഴം നീ ഉണ്ടാകുമോ?)
He'll carry your bag for you.
(അവൻ നിന്റെ ബാഗ് എടുത്തുകൊള്ളും)

6 .ഇതിന്റെ നെഗറ്റീവ് രൂപം ഒരു കാര്യം ചെയ്യാൻ തയ്യറല്ല എന്നത് സൂചിപ്പിക്കുന്നു (In the negative form, to express unwillingness:)
I will not do your homework for you.(നിനക്ക് വേണ്ടി ഞാൻ നിന്റെ ഹോം വർക്ക് ചെയ്യുകയില്ല)
I won't do all the housework myself(ഞാൻ തന്നെ  എല്ലാ വീട്ടു ജോലികളും ചെയ്യുകയില്ല)

7.വാഗ്ദാനങ്ങൾ നൽകുന്നതിന് "Will" ചേർത്ത് പറയുന്നു ( to Express a Promise)
I will call you when I arrive.
(ഞാൻ വരുമ്പോൾ നിന്നെ  വിളിക്കുക തന്നെ ചെയ്യും )
I promise I will not tell him about the tragedy
(അവനോട് ആ ദുരന്തത്തെകുറിച്ചു പറയില്ലെന്ന് ഞാൻ ഉറപ്പുതരുന്നു)
Don't worry, I'll be careful.
(വിഷമിക്കേണ്ട ഞാൻ ശ്രദ്ധാലുവായിരിക്കുo)

8.ഒരു ഉത്തരവ് ,ആജ്ഞ നൽകുന്നതിന് (give a command)
You will report to me at eight o'clock tomorrow.(നാളെ എട്ടുമണിക്ക്  
നീ എന്റെയടുക്കൽ 
 റിപ്പോർട്ട് ചെയ്യണം)
The notice says all visitors shall leave the park by 8 p.m.
(എല്ലാ സന്ദർശകരും 8 പിഎം നുമുന്പായി പാർക്കിൽ നിന്നും പോകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്)

9.ഒരു ക്ഷണം,കല്പന,ഭീഷണി എന്നിവ നടത്തുന്നതിന് (,give an invitation, make an order or a threat.)
They will invite Professor  to speak at the science programme
(അവർ സയൻസ് പ്രോഗ്രാമിൽ സംസാരിക്കാൻ പ്രൊഫെസ്സരെ ക്ഷണിക്കും)
Give me your wallet or I will kill you.
(നിന്റെ പേഴ്‌സ് തന്നുകൊള്ളുക അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും
                           ----------------
Simple future പോലെ തന്നെ "Be Going to"(is /am /are going to,present continuous tense ) എന്നതും ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യം പറയുന്നതിനാണ്.ഇവിടെ വേർബിന്റെ to ചേർത്ത infinite രൂപം ഉപയോഗിക്കുന്നു.
എന്നാൽ ഇത് ഭാവിയിൽ ചെയ്യാൻ പോകുന്ന ഒരു plan നെ കുറിച്ച് പറയുമ്പോളാണ് കൂടുതലും ഉപയോഗിക്കുന്നത്.ഒരു കാര്യം മുൻപ് തീരുമാനിച്ച പ്രകാരം  ചെയ്യാൻ പോകുകയാണ് എന്നർത്ഥത്തിൽ ഉപയോഗിക്കുന്നു.

We are going to meet at 6 PM.
(ഞങ്ങൾ 6 മണിക്ക് കൂടിച്ചേരാൻ പോകുകയാണ്)
Who is going to sing a melody?
(ആരാണ് ഒരു മെലഡി പാടാൻ പോകുന്നത്?)
I am going to tell the truth 
(ഞാൻ സത്യം പറയുവാൻ പോകുകയാണ്)
(മേല്പറഞ്ഞ ഉദാഹരങ്ങൾ simple future ൽ പറഞ്ഞാലും സമാന  അർത്ഥo തന്നെയാണ് വ്യക്തമാക്കുന്നത്)  

Important 
When, while, before, after, by the time, as soon as, if, unless, etc.തുടങ്ങിയ സമയവുമായി ബന്ധപ്പെട്ട വാക്കുകൾ കൊണ്ട് തുടങ്ങുന്ന വാചകങ്ങളിൽ (clauses) future tense ഉപയോഗിക്കാറില്ല .പകരം  simple presentആണ് ഉപയോഗിക്കുന്നത്.

When you will arrive tonight, we will go out for dinner. Not Correct
When you arrive tonight, we will go out for dinner. Correct
(ഇന്ന് രാത്രി നീ എത്തിക്കഴിയുമ്പോൾ നമുക്ക് പുറത്തു പോയി അത്താഴം കഴിക്കാം)
I will send you the information when will get it. Not Correct
I will send you the information when I get it. Correct (എനിക്ക് വിവരം കിട്ടിക്കഴിഞ്ഞാൽ  ഞാൻ നിനക്ക് അയച്ചു തരാം)


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...