Reni Raveendran

Saturday, June 16, 2018

Easy English (ഈസി ഇംഗ്ലീഷ് )-Future Continuous Tense (ഫ്യൂച്ചർ കണ്ടിന്യൂസ് ടെൻസ് )

     Future Continuous Tense     
  
       ഭാവിയിൽ ഒരു സമയത്തു അല്പം നീണ്ടു നിൽക്കുന്ന(നീണ്ടു നിൽക്കാൻ സാധ്യതയുള്ള ) ഒരു കാര്യത്തെ കുറിച്ച്  പറയാൻ വേണ്ടിയാണ് Future Continuous Tense ഉപയോഗിക്കുന്നത്.
(action in progress at a few time in the future.)

I will be going to the party.
(ഞാൻ പാർട്ടിക്ക് പോകുന്നതാണ്,പോയികൊണ്ടിരിക്കും)
ചെയ്യുന്നതാണ് ,ചെയ്തുകൊണ്ടിരിക്കും തുടങ്ങിയ അർത്ഥത്തിൽ Future Continuous Tense ഉപയോഗിക്കുന്നു.

Forms of Future Continuous Tense
Subject+will be/ shall be + present participle (-ing form) 

In positive sentences
(Subject+will + be + verb-ing):
Examples:
I will be having a party for my birthday.
(എന്റെ പിറന്നാളിന്  ഒരു പാർട്ടി ഉണ്ടാവുന്നതായിരിക്കും)

We will be leaving in ten minutes.
(പത്തു മിനിറ്റിനുള്ളിൽ ഞങ്ങൾ പോകുന്നതായിരിക്കും)

She will be waiting at the gate.
(അവൾ ഗേറ്റിനടുത്തു കാത്തു നിൽക്കുന്നതായിരിക്കും,നിൽക്കുന്നുണ്ടായിരിക്കും)

I will be sleeping at  10 am tomorrow
(നാളെ രാവിലെ പത്തുമണിക്ക് ഞാൻ ഉറങ്ങുവായിരിക്കും)

 In negative sentences:
(Subject+will not + be + verb-ing):

will not എന്നതിന്റെ short form won't

I will not be working (I won't be ..)
(ഞാൻ ജോലി ചെയ്യുന്നില്ലായിരിക്കും)

You will not be reading (you won't be ..)
(നീ വായിക്കുകയല്ലായിരിക്കും)

He will not be cooking (he won't be ..)
(അവൻ പാചകം ചെയ്യുകയല്ലായിരിക്കും)


Interrogative :
(will +subject + be +verb-ing)

Will I be cooking?
(ഞാൻ പാചകം ചെയ്ത്‌കൊണ്ടിരിക്കുകയാകുമോ ?

Will you be dancing?
(നീ ഡാൻസ് ചെയ്‌തുകൊണ്ടിരിക്കുകയാകുമോ?)

Will it be snowing?
(മഞ്ഞു പെയ്യുകയായിരിക്കുമോ?)

Wh :-ചോദ്യങ്ങൾ വരുമ്പോൾ
 (what ,where,how,why,which,when തുടങ്ങിയ വാക്കുകൾ +will +subject + be +verb-ing)

What will I be doing?
(ഞാൻ എന്ത്‌ ചെയ്തുകൊണ്ടിരിക്കുകയാവും?)

Where will you be working?
(നീ എവിടെ ജോലി ചെയ്തുകൊണ്ടിരിക്കുകയാവും?)

How will she be travelling?
(അവൾ എങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കുകയാകും?)

Future Continuous Tense ഉപയോഗങ്ങൾ 

1.ഭാവിയിൽ ഒരു കൃത്യമായ  സമയത്തു,കുറച്ചു നീണ്ടു നിൽക്കാൻ പോകുന്ന ഒരു കാര്യം പറയുന്നതിന്  Future Continuous Tense ഉപയോഗിക്കുന്നു.

This time next week I will be  going to England .(അടുത്ത ആഴ്ച ഈ സമയത്തു ഞാൻ ഇംഗ്ലണ്ടിൽ പോയിക്കൊണ്ടിരിക്കുക യായിരിക്കും )

Next Monday you will be working in your new job.
(അടുത്ത തിങ്കളാഴ്ച നീ നിന്റെ പുതിയ ജോലിയിൽ ആയിരിക്കും)


2.ഭാവിയിൽ തുടർന്ന് കൊണ്ടിരിക്കാൻ പോകുന്ന ഒരു  കാര്യം,മറ്റൊരു കാര്യത്താൽ തടസ്സപ്പെടുകയോ ,അല്ലെങ്കിൽ മറ്റൊരു കാര്യം ഇടയ്ക്കു സംഭവിക്കുകയോ ചെയ്യുമ്പോൾ ,simple present ന്റെ കൂടെ when ചേർത്ത് Future Continuous Tense ഉപയോഗിക്കുന്നു.

I will be waiting for you when your train arrives.(നിന്റെ ട്രെയിൻ എത്തിച്ചേരുമ്പോൾ ഞാൻ നിന്നെ കാത്തു നിൽക്കുന്നുണ്ടാകും)
She will be sleeping when you call her tonight.

3.ഭാവിയിൽ ഒരു സമയത്  അല്പം തുടർന്ന് കൊണ്ടിരിക്കുന്ന രണ്ടു കാര്യങ്ങൾ ഒരേ സമയം നടക്കുമ്പോൾ simple present ന്റെ കൂടെ while ചേർത്ത് Future Continuous Tense ഉപയോഗിക്കുന്നു.

I will be working next week while you are relaxing on the beach.
(അടുത്ത ആഴ്ച നീ ബീച്ചിൽ വിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കുകയാവും)

(When, while, before, after, by the time, as soon as, if, unless, etc.തുടങ്ങിയ സമയവുമായി ബന്ധപ്പെട്ട വാക്കുകൾ കൊണ്ട് തുടങ്ങുന്ന വാചകങ്ങളിൽ (clauses) future tense ഉപയോഗിക്കാറില്ല.)


4.Simple future ൽ എന്ന പോലെ ഭാവിയിൽ ഒരു പ്രത്യേക സമയത്തു നടക്കാൻ പോകുന്ന ഒരു  കാര്യം ഊഹിച്ചു പറയുന്നതിന്,അല്ലെങ്കിൽ പ്രവചിക്കുന്നതിന്  future continuous ഉപയോഗിക്കുന്നു.

He'll be coming to the meeting, I expect.
(അവൻ മീറ്റിംഗിന് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു)

I guess you'll be feeling thirsty after working in the sun.
(വെയിലത്തു പണിയെടുത്തുകൊണ്ടിരുന്നാൽ നിനക്ക് ദാഹം തോന്നുമെന്ന്‌ ഞാൻ ഊഹിക്കുന്നു)

5.Future Continuous Tense ഉപയോഗിച്ചുള്ള ചോദ്യങ്ങൾ, ഭാവിയിൽ നടക്കാനിരിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള വിവരം വളരെ വിനയത്തോടെ  ചോദിച്ചറിയാൻ ഉപയോഗിക്കുന്നു.


 Will you be bringing your friend to the party  tonight?
(നിന്റെ  കൂട്ടുകാരനെ ഇന്ന് രാത്രി പാർട്ടിക്ക് കൊണ്ടുവരുവാൻ നിനക്ക് കഴിയുമോ?)

Will Jim be coming with us?
(നമ്മുടെ കൂടെ ജിം വരുന്നുണ്ടോ?

Will I be sleeping in this room?
(നമ്മൾ ഉറങ്ങാൻ പോകുന്നത് ഈ റൂമിലാണോ ?)

Note :-
മറ്റ് continuous tense കളിലെന്നപോലെ  non action verbsആയ to be, to seem, or to know എന്നിവ  future continuous tense ൽ ഉപയോഗിക്കാറില്ല .അതിനു പകരമായി അത്തരം വെർബുകൾ   future continuous tense ഉപയോഗിക്കേണ്ടിവരുമ്പോൾ അവ simple future tenseൽ പറയുന്നു.

I will  be reading forty-five books by Christmas.(wrong)
I will read forty-five books by Christmas.(true)
I will be knowing all the answers for the test.(wrong)
I will know all the answers for the test.(true)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...